'ഇന്ത്യയുടെ മാന്‍ഡ്രേക്ക്', ഗൗതം ഗംഭീറിന്റെ പ്രതികരണങ്ങള്‍ സൃഷ്ടിച്ച നാല് വിവാദങ്ങളിതാ
ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനൊപ്പം മികച്ച ബാറ്റിങ് റെക്കോഡുള്ള താരങ്ങളിലൊരാളാണ് ഗൗതം ഗംഭീര്‍. മൂന്ന് ഫോര്‍മാറ്റിലും കളിക്കുകയും മികച്ച പ്രകടനം നടത്തുകയും ചെയ്യാന്‍ ഗംഭീറിനായിട്ടുണ്ട്. പ്രധാനമായും ലോകകപ്പുകളിലെ പ്രകടനമാണ് ഗംഭീറിനെ പ്രിയപ്പെട്ടവനാക്കുന്നത്. 2007ലെ പ്രഥമ ടി20 ലോകകപ്പ് കിരീടം ഇന്ത്യ സ്വന്തമാക്കിയപ്പോള്‍ നിര്‍ണ്ണായക അര്‍ധ സെഞ്ച്വറി നേടിയത് ഇടം കൈയന്‍ ഓപ്പണറായ ഗംഭീറായിരുന്നു. 2011ലെ ഏകദിന ലോകകപ്പ് ഫൈനലില്‍ 97 റണ്‍സുമായി ഇന്ത്യയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിക്കാനും ഗംഭീറിനായി.

58ടെസ്റ്റില്‍ നിന്ന് 4154 റണ്‍സും 147 ഏകദിനത്തില്‍ നിന്ന് 5238 റണ്‍സും 37 ടി20യില്‍ നിന്ന് 932 റണ്‍സുമാണ് ഗംഭീറിന്റെ പേരിലുള്ളത്. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ രണ്ട് തവണ കിരീടം ചൂടിക്കാനും അദ്ദേഹത്തിനായി. വീരേന്ദര്‍ സെവാഗുമൊത്ത് ഓപ്പണിങ്ങില്‍ നിരവധി റെക്കോഡുകളും ഗംഭീര്‍ സ്വന്തമാക്കിയിട്ടുണ്ട്. എന്നാല്‍ പലപ്പോഴും അനാവശ്യ വിവാദങ്ങള്‍ ഗംഭീര്‍ സൃഷ്ടിക്കാറുണ്ട്. അത്തരത്തില്‍ ഗംഭീറിന്റെ പ്രതികരണങ്ങളെത്തുടര്‍ന്നുണ്ടായ നാല് വിവാദങ്ങളിതാ.
Also Read: 'ഹീറോയില്‍ നിന്ന് ഗാംഗുലി വില്ലനിലേക്ക്', മൗനം വെടിയണമെന്ന് സുനില്‍ ഗവാസ്‌കര്‍

രഹാനെയെ വിടാതെ ഗംഭീര്‍
സമീപകാലത്തായി വളരെ മോശം പ്രകടനമാണ് അജിന്‍ക്യ രഹാനെ കാഴ്ചവെക്കുന്നത്. ഇന്ത്യക്കൊപ്പം മികച്ച ടെസ്റ്റ് റെക്കോഡുള്ള താരമാണെങ്കിലും സമീപകാലത്തായി മികവിനൊത്ത് ഉയരാനാവുന്നില്ല. കഴിഞ്ഞിടെ രഹാനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനായിരിക്കുന്നതിനാലാണ് ടീമില്‍ തുടരുന്നതെന്നും ശരാശരി താഴോട്ട് പോകുന്ന രഹാനെയെ ഒഴിവാക്കണമെന്നും ഗംഭീര്‍ പറഞ്ഞത് വിവാദമായി. രഹാനെയെ അപമാനിക്കുന്ന പരാമര്‍ശമാണിതെന്നാണ് ആരാധകര്‍ അഭിപ്രായപ്പെട്ടത്. രഹാനെ സീനിയര്‍ താരമാണ്. നിരന്തരമായി രഹാനെയുടെ പ്രകടനത്തിലെ പിഴവ് ചൂണ്ടിക്കാട്ടി വിമര്‍ശിക്കുന്ന പതിവ് ഗംഭീറിനുണ്ട്. അത് ചോദ്യം ചെയ്യപ്പെടുകയും സാമൂഹ്യ മാധ്യമങ്ങളിലൂടെ വലിയ വിമര്‍ശനം നേരിടുകയും ചെയ്തു.
Also Read: 'വൃത്തികെട്ട രാഷ്ട്രീയം, ഗാംഗുലി തരം താഴരുത്', കോലിയുടെ വെളിപ്പെടുത്തലില്‍ ദാദക്കെതിരേ ആരാധകര്‍

ന്യൂസീലന്‍ഡിനെക്കുറിച്ച് നടത്തിയ പ്രതികരണം
ടി20 ലോകകപ്പ് ഫൈനലില്‍ ന്യൂസീലന്‍ഡ് ടീം ഓസ്‌ട്രേലിയയോട് പരാജയപ്പെട്ടിരുന്നു. ഇതിന് പിന്നാലെ ഗംഭീര്‍ നടത്തിയ പ്രതികരണം വിവാദമായി. ഇന്ത്യ കഴിഞ്ഞാല്‍ ഏറ്റവും ഇഷ്ടപ്പെട്ട ടീം ന്യൂസീലന്‍ഡാണ്. ഞാനൊരു ന്യൂസീലന്‍ഡിനെ പിന്തുണക്കുന്ന ടീമാണെങ്കില്‍ ടീമിനെ എവിടെ കണ്ടാലും മത്സരം കണ്ടതിന്റെ പണം തിരികെ ചോദിക്കുമെന്നും ഫൈനലിനൊത്ത പ്രകടനമല്ല അവര്‍ കാഴ്ചവെച്ചതെന്നുമാണ് ഗംഭീര്‍ പറഞ്ഞത്. ഇത് ന്യൂസീലന്‍ഡിന്റെ പ്രകടനത്തെ അപമാനിക്കുന്ന പ്രതികരണമാണെന്ന തരത്തില്‍ വലിയ ചര്‍ച്ചയായിരുന്നു.
Also Read: 'ടീമിന്റെ നല്ലതിന് വേണ്ടിയാണ് ചിന്തിക്കേണ്ടത്', കോലി-രോഹിത് ഭിന്നതയെക്കുറിച്ച് സാബ കരീം

ഒളിംപിക്‌സ് മെഡല്‍ ലോകകപ്പിനേക്കാള്‍ വലുത്
ഇന്ത്യയുടെ ഹോക്കി ടീം ഒളിംപിക്‌സ് വെള്ളി മെഡല്‍ നേടിയപ്പോള്‍ ഗംഭീര്‍ നടത്തിയ പ്രതികരണവും വലിയ വിവാദമായി. ഒളിംപിക്‌സ് മെഡല്‍ ഏത് ലോകകപ്പ് കിരീടത്തേക്കാളും വലുതാണെന്നാണ് ഗംഭീര്‍ പറഞ്ഞത്. ഇതിനെതിരേ പല താരങ്ങളും പ്രതികരണവുമായി രംഗത്തെത്തുകയും വലിയ ചര്‍ച്ചാവിഷയമാവുകയും ചെയ്തിരുന്നു. ഒരു കിരീട നേട്ടവും മറ്റൊന്നിനെക്കാള്‍ മികച്ചതല്ലെന്ന തരത്തില്‍ വലിയ പ്രതികരണങ്ങളും ചര്‍ച്ചകളും ഗംഭീറിന്റെ പ്രതികരണത്തെത്തുടര്‍ന്നുണ്ടായി.
Also Read: ഓള്‍ ടൈം ടി20 11നെ തിരഞ്ഞെടുത്ത് ക്രിസ് മോറിസ്, ക്യാപ്റ്റനായി ധോണി, അഞ്ച് ഇന്ത്യക്കാര്‍ ടീമില്‍

ധോണിയോടുള്ള കലിപ്പ്
2011ലെ ഏകദിന ലോകകപ്പിലെ ഇന്ത്യയുടെ കിരീട നേട്ടത്തിന്റെ ദിനം ധോണി സിക്‌സര്‍ നേടി ഫിനിഷ് ചെയ്യുന്ന ചിത്രം ഉള്‍പ്പെടെ ക്രിക് ഇന്‍ഫോ ട്വീറ്റ് ചെയ്തിരുന്നു. ഇത് ഗംഭീറിനെ ചൊടിപ്പിച്ചു. ഇന്ത്യന്‍ ടീമാണ് ലോകകപ്പ് കിരീടം നേടിയതെന്ന് ക്രിക് ഇന്‍ഫോയെ ടാഗ് ചെയ്ത് ഓര്‍മ്മിപ്പിക്കുകയാണ് ഗംഭീര്‍ ചെയ്തത്. ഒരു സിക്‌സില്‍ മാത്രം ഇന്ത്യയുടെ നേട്ടത്തെ ഒതുക്കുന്നതിലെ അമര്‍ഷമാണ് ഗംഭീര്‍ പങ്കുവെച്ചത്. ഇത് ധോണിയോട് ഗംഭീറിനുള്ള വ്യക്തി വൈരാഗ്യത്തെത്തുടര്‍ന്നാണെന്ന രീതിയില്‍ വലിയ പ്രതിഷേധം ഉണ്ടാവുകയും വിമര്‍ശനം നേരിടുകയും ചെയ്തു. ലഭിക്കുന്ന അവസരങ്ങളിലെല്ലാം ധോണിയെ താഴ്ത്തിക്കെട്ടാന്‍ ഗംഭീര്‍ ശ്രമിക്കാറുണ്ടെന്നതാണ് വസ്തുത.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications