
ഓപ്പണര്‍മാരായി രോഹിത് ശര്‍മ-ക്രിസ് ഗെയ്ല്‍ എന്നിവരാണുള്ളത്. ആരാധകര്‍ ഹിറ്റ്മാനെന്ന് വിളിക്കുന്ന രോഹിത് ശര്‍മ അന്താരാഷ്ട്ര ടി20യില്‍ നാല് സെഞ്ച്വറി നേടിയിട്ടുള്ള താരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായ രോഹിത് അഞ്ച് തവണ ടീമിനെ കിരീടത്തിലേക്കും നയിച്ചു. മികച്ച ബാറ്റിങ് റെക്കോഡും അദ്ദേഹത്തിന് അവകാശപ്പെടാനാവും.
Also Read: IND vs SA: ഏകദിനത്തില്‍ കോലി കളിക്കും! ബ്രേക്ക് വേണമെന്ന് ആവശ്യപ്പെട്ടിട്ടില്ല- പ്രതികരിച്ച് ബിസിസിഐ

ക്രിസ് ഗെയ്ല്‍ ടി20 ഫോര്‍മാറ്റിന്റെ ഇതിഹാസമാണ്. ടി20യില്‍ കൂടുതല്‍ റണ്‍സ്,സിക്‌സ്,സെഞ്ച്വറി എന്നീ റെക്കോഡുകളെല്ലാം വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ താരത്തിന്റെ പേരിലാണ്. 42ാം വയസിലും ക്രിക്കറ്റില്‍ അദ്ദേഹം സജീവമാണ്. ഇക്കഴിഞ്ഞ ടി20 ലോകകപ്പിലും ഗെയ്ല്‍ കളിച്ചിരുന്നു. ടി20 ഫോര്‍മാറ്റില്‍ പകരംവെക്കാനില്ലാത്ത പ്രതിഭാസം തന്നെയാണ് ഗെയ്ല്‍.
Also Read: ആദ്യ മൂന്നു കളിയില്‍ ഫ്‌ളോപ്പ്, പിന്നെ കണ്ടത് 161*, 156 റണ്‍സ്!- മിന്നിച്ച് ഭരത്

മൂന്നാം നമ്പറില്‍ മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനും വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമായ എബി ഡിവില്ലിയേഴ്‌സാണ്. മൈതാനത്തിന്റെ ഏത് ഭാഗത്തേക്കും ഷോട്ടുകള്‍ പായിക്കാന്‍ കെല്‍പ്പുള്ള താരമാണ് എബിഡി. അനായാസം സിക്‌സര്‍ പറത്തുന്നതിനാല്‍ത്തന്നെ വലിയ ആരാധക പിന്തുണയും അദ്ദേഹത്തിനുണ്ട്. ഒട്ടുമിക്ക ഫ്രാഞ്ചൈസി ലീഗിലും കളിച്ചിട്ടുള്ള അദ്ദേഹം ഐപിഎല്ലില്‍ ആര്‍സിബി താരമാണ്.
Also Read: കോലി ചെയ്തത് ഒട്ടും ശരിയല്ല! രോഹിത്തുമായുള്ള തര്‍ക്കം ഇതു ശരിവയ്ക്കുന്നതായി അസ്ഹര്‍

നാലാം നമ്പറില്‍ വിരാട് കോലിയാണ്. വമ്പനടിക്കാരനെന്ന് വിശേഷിപ്പിക്കാനാവില്ലെങ്കിലും ക്ലാസിക് ശൈലിയില്‍ റണ്‍സുയര്‍ത്താന്‍ അദ്ദേഹം മിടുക്കനാണ്. 50ന് മുകളില്‍ ബാറ്റിങ് ശരാശരിയുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് കോലി. അഞ്ചാമനായി വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കീറോണ്‍ പൊള്ളാര്‍ഡാണ്. മധ്യനിരയില്‍ തിളങ്ങുന്ന പൊള്ളാര്‍ഡ് ഫിനിഷറെന്ന നിലയിലും മികവ് കാട്ടുന്ന താരമാണ്. ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നിരവധി മാച്ച് വിന്നിങ് പ്രകടനങ്ങള്‍ അദ്ദേഹം നടത്തിയിട്ടുണ്ട്.
Also Read: ഇനിയെന്തിന് ഹാര്‍ദിക്? പകരക്കാരനെ നമ്മള്‍ കണ്ടെത്തിക്കഴിഞ്ഞു! അവന്‍ തന്നെയെന്ന് മുന്‍ താരം

ടീമിന്റെ നായകനും വിക്കറ്റ് കീപ്പറുമായി എംഎസ് ധോണിയാണ്. ഇന്ത്യക്ക് മൂന്ന് ഐസിസി കിരീടം നേടിക്കൊടുത്ത ധോണി നാല് തവണ സിഎസ്‌കെയെ കിരീടത്തിലേക്കുമെത്തിച്ചു. വരുന്ന സീസണിലും സിഎസ്‌കെയ്ക്കായി ധോണി കളിക്കുന്നുണ്ട്. ഏഴാമനായി ഹര്‍ദിക് പാണ്ഡ്യയാണുള്ളത്. സമീപകാലത്തായി മോശം ഫോമിലാണെങ്കിലും ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുള്ള പേസ് ഓള്‍റൗണ്ടറാണ് അദ്ദേഹം. ഫിനിഷറെന്ന നിലയിലും തിളങ്ങാന്‍ ഹര്‍ദിക്കിന് മികവുണ്ട്.
Also Read: IND vs SA: സൗത്താഫ്രിക്കന്‍ പര്യടനം റദ്ദാക്കണോ? ഇന്ത്യയുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ചോപ്ര

എട്ടാമനായി സ്പിന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നാണ് അവസരം. വെസ്റ്റ് ഇന്‍ഡീസ് താരം ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായാണ് കളിക്കുന്നത്. സ്പിന്‍ ബൗളിങ്ങില്‍ മികവ് കാട്ടാന്‍ മാത്രമല്ല ബാറ്റുകൊണ്ട് വെടിക്കെട്ട് നടത്താനും മിടുക്കുണ്ട്. ഒമ്പതാം നമ്പറില്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറക്കാണ് അവസരം. നിലവിലെ ഏറ്റവും മികച്ച ടി20 പേസര്‍മാരിലൊരാളാണ് ഇന്ത്യയുടെ ബുംറ. ഡെത്ത് ഓവറുകളില്‍ റണ്‍സ് വിട്ടുകൊടുക്കാനുള്ള പിശുക്കാണ് ബുംറയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്.
Also Read: ആരാണ് രോഹിത്തിന്റെ പകരക്കാരന്‍ പാഞ്ചാല്‍? ട്രിപ്പിള്‍ സെഞ്ച്വറി വീരന്‍, സീസണില്‍ 1310 റണ്‍സ്!

10ാമനായി മുന്‍ ശ്രീലങ്കന്‍ ഇതിഹാസ പേസര്‍ ലസിത് മലിംഗയാണുള്ളത്. ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റെന്ന നേട്ടം ഇപ്പോഴും മലിംഗയുടെ പേരിലാണ്. 11ാമനായി മുന്‍ ഓസ്‌ട്രേലിയന്‍ പേസര്‍ ബ്രെറ്റ് ലീയാണുള്ളത്. അതിവേഗ പേസര്‍മാരിലൊരാളായ ബ്രെറ്റ് ലീ ഒരു കാലഘട്ടത്തില്‍ ബാറ്റ്‌സ്മാന്‍മാരുടെ പേടി സ്വപ്‌നമായിരുന്നു.


Click it and Unblock the Notifications











