
വലിയ സമ്മര്‍ദ്ദങ്ങള്‍ക്ക് നടുവിലാണ് കോലി ദക്ഷിണാഫ്രിക്കന്‍ പരമ്പരക്ക് പോകുന്നത്. പരിഹസിച്ചവര്‍ക്കും വിമര്‍ശിച്ചവര്‍ക്കും ബാറ്റുകൊണ്ട് മറുപടിപറഞ്ഞ് ശീലമുള്ള കോലി പഴയതുപോലെ തന്നെ വിമര്‍ശകരുടെ വായടപ്പിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ കോലിക്കത് എളുപ്പമാവില്ലെന്നുറപ്പ്.
Also Read: കേരളം കൊള്ളാം, ആ കൂട്ടുകെട്ട് പൊളിക്കാനായില്ല- ബാറ്റിങ് രഹസ്യവും തുറന്നു പറഞ്ഞ് റുതുരാജ്

ഇപ്പോഴിതാ തന്റെ മികവ് തെളിയിക്കാനുള്ള അവസാന അവസരമാണ് കോലിക്ക് മുന്നിലുള്ളതെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ പാകിസ്താന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. 'വിരാട് കോലിയെ സംബന്ധിച്ച് വലിയ പര്യടനമാണിത്. കാരണം ഇതുവരെ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യ ടെസ്റ്റ് പരമ്പര നേടിയിട്ടില്ല. ഇംഗ്ലണ്ടിലും ഓസ്‌ട്രേലിയയിലും ടെസ്റ്റ് പരമ്പര നേടിയിട്ടുണ്ട്. എന്നാലിത് ദക്ഷിണാഫ്രിക്കയാണ്. നായകനെന്ന നിലയില്‍ ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പര നേടാനുള്ള കോലിയുടെ അവസാന അവസരമായിരിക്കും ഇത്. ബാറ്റുകൊണ്ട് റണ്‍സ് നേടുകയും ടീമിനെ വിജയത്തിലേക്കെത്തിക്കുകയും ചെയ്യേണ്ടതായുണ്ട്. ബിസിസി ഐ പരിമിത ഓവര്‍ നായകസ്ഥാനത്ത് നിന്ന് മാറ്റിയതിനാല്‍ കോലിക്ക് സ്വയം തെളിയിക്കേണ്ടതായുണ്ട്'-കനേരിയ പറഞ്ഞു.
Also Read: ആരാണ് സത്യം പറയുന്നത്? കള്ളം പറയുന്നതാര്? കോലി-ഗാംഗുലി പ്രശ്‌നത്തെക്കുറിച്ച് ആകാശ് ചോപ്ര

ഇതിന് മുമ്പ് കോലിയുടെ ക്യാപ്റ്റന്‍സിയില്‍ ഇന്ത്യ ദക്ഷിണാഫ്രിക്കന്‍ പര്യടനം നടത്തിയിട്ടുണ്ട്. അന്ന് 2-1നാണ് പരമ്പര കൈവിട്ടത്. കോലി സെഞ്ച്വറി നേടിയെങ്കിലും പരമ്പര നേട്ടത്തിലേക്കെത്തിക്കാനായില്ല. ദക്ഷിണാഫ്രിക്കയിലെ അതിവേഗ പിച്ചുകള്‍ ഏത് എതിരാളികള്‍ക്കും വലിയ വെല്ലുവിളി തന്നെയാണ്. ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ക്ക് വലിയ പ്രയാസം തന്നെയാവും ദക്ഷിണാഫ്രിക്കന്‍ പരമ്പര.
Also Read: IPL 2022: രാഹുലും ഇഷാനും ഒരേ ടീമില്‍! ശ്രേയസിനൊപ്പം ഹാര്‍ദിക്- അശ്വിന്‍ സിഎസ്‌കെയിലേക്ക്?

എന്നാല്‍ ഈ അടുത്ത കാലത്തെല്ലാം വിദേശ മൈതാനങ്ങളില്‍ ഇന്ത്യ ഗംഭീര പ്രകടനമാണ് നടത്തിയത്. രണ്ട് തവണ ഓസ്‌ട്രേലിയയില്‍ പരമ്പര നേടിയപ്പോള്‍ ഇംഗ്ലണ്ടിലും തകര്‍പ്പന്‍ പ്രകടനം കാഴ്ചവെച്ചു. ന്യൂസീലന്‍ഡില്‍ കാര്യമായി തിളങ്ങാനാവാത്ത ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ കന്നി പരമ്പര തന്നെയാണ് സ്വപ്‌നം കാണുന്നത്. ഇത്തവണ മികച്ച സാധ്യതകളും ഇന്ത്യക്കുണ്ട്.
Also Read: 'ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്', അവനോട് ചെയ്തത് അനീതി; കോലിയുടെ പരിശീലകന്‍

മികച്ച ബൗളിങ് കരുത്തുള്ള ഇന്ത്യക്ക് ബാറ്റിങ്ങിലാണ് പ്രശ്‌നം. രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ,അക്ഷര്‍ പട്ടേല്‍,ശുബ്മാന്‍ ഗില്‍ എന്നിവരെല്ലാം പരിക്കേറ്റ് ടെസ്റ്റ് പരമ്പരയില്‍ നിന്ന് പിന്മാറിയതും വലിയ തിരിച്ചടിയാണെന്ന് പറയാം. പേസ് ബൗളിങ്ങില്‍ ദക്ഷിണാഫ്രിക്കയുടെ വെല്ലുവിളിക്ക് അതേ നാണയത്തില്‍ മറുപടി പറയാന്‍ ഇന്ത്യക്ക് സാധിക്കുമെന്നുറപ്പാണ്. പഴയ ടീമുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്നത്തെ ദക്ഷിണാഫ്രിക്കന്‍ ടീം അത്ര കരുത്തരല്ലെന്നതും ഇന്ത്യയുടെ പ്രതീക്ഷ ഉയര്‍ത്തുന്നു.
Also Read: റണ്‍വേട്ടയില്‍ റുതുരാജിനെ തൊടാനാവില്ല, വിക്കറ്റില്‍ ചാഹല്‍ മുന്നില്‍- സിക്‌സര്‍ വീരനായ് വെങ്കി

വിരാട് കോലി,ചേതേശ്വര്‍ പുജാര,അജിന്‍ക്യ രഹാനെ എന്നീ മൂന്ന് സീനിയര്‍ ബാറ്റ്‌സ്മാന്‍മാര്‍ ദക്ഷിണാഫ്രിക്കയില്‍ ബാറ്റുകൊണ്ട് തിളങ്ങേണ്ടതായുണ്ട്. ഈ മൂന്ന് പേരും സമീപകാലത്തൊന്നും മികച്ച പ്രകടനം നടത്താത്തവരുമാണ്. അവസാന പര്യടനത്തില്‍ ഒരു ജയം നേടാന്‍ ഇന്ത്യക്കായിരുന്നു. ഇത്തവണ വലിയ തോല്‍വി ഏറ്റുവാങ്ങുമോ അതോ പരമ്പര സ്വന്തമാക്കുമോയെന്നത് കാത്തിരുന്ന് തന്നെ കാണാം.
Also Read: 'ഇത് ക്രിക്കറ്റിന് കളങ്കം', ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്ന അഞ്ച് വിവാദങ്ങളിതാ

കോലിയെ സംബന്ധിച്ച് പകരം വീട്ടാനുള്ള അവസരമാണിത്. ദക്ഷിണാഫ്രിക്കയില്‍ ടെസ്റ്റ് പരമ്പരയെന്നത് സൗരവ് ഗാംഗുലിക്കും എംഎസ് ധോണിക്കുമൊന്നും നേടിക്കൊടുക്കാനാവാത്ത നേട്ടമാണ്. അതുകൊണ്ട് തന്നെ കോലി ഈ നേട്ടത്തിലേക്കെത്തിയാല്‍ സമീപകാലത്തുണ്ടായ എല്ലാ വിവാദങ്ങള്‍ക്കുമുള്ള മറുപടിയായിത്തന്നെയത് മാറുമെന്നുറപ്പ്. ഏകദിന,ടി20 പരമ്പരയില്‍ നായകസ്ഥാനം ഇല്ലാത്തതിനാല്‍ സമ്മര്‍ദ്ദം ഇല്ലാതെ കൂടുതല്‍ മികച്ച പ്രകടനം നടത്താനാവുമോയെന്നത് കണ്ടറിയാം.


Click it and Unblock the Notifications











