Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

WTC: വമ്പന്‍ നേട്ടവുമായി ലബ്യുഷെയ്ന്‍, ഇനി റൂട്ടിനൊപ്പം- ഹിറ്റ്മാന്‍ പിന്നാലെയുണ്ട്

1

ആഷസ് രണ്ടാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരേ തകര്‍പ്പന്‍ സെഞ്ച്വറി നേടിയതോടെ വമ്പന്‍ നേട്ടത്തിനൊപ്പമെത്തിയിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ബാറ്റര്‍ മാര്‍നസ് ലബ്യുഷെയ്ന്‍. മൂന്നാമനായി ഇറങ്ങിയ അദ്ദേഹം 103 റണ്‌സ് റണ്‍സ് അടിച്ചെടുത്ത് പുറത്താവുകയായിരുന്നു. 305 ബോളില്‍ എട്ടു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു ലബ്യുഷെയ്‌നിന്റെ ഇന്നിങ്‌സ്. ഇതോടെ ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കൂടുതല്‍ സെഞ്ച്വറികളെന്ന ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിന്റെ റെക്കോര്‍ഡിനൊപ്പം ലബ്യുഷെയ്‌നുമെത്തി.

ലോക ചാംപ്യന്‍ഷിപ്പില്‍ തന്റെ ആറാമത്തെ ടെസ്റ്റ് സെഞ്ച്വറിയാണ് ലബ്യുഷെയ്ന്‍ കുറിച്ചത്. നേരത്തേ ഇംഗ്ലണ്ടിനു വേണ്ടി റൂട്ടും ഇത്ര തന്നെ സെഞ്ച്വറികളടിച്ചിരുന്നു. ഈ ലിസ്റ്റില്‍ ശ്രീലങ്കന്‍ ഓപ്പണര്‍ ദിമുത് കരുണരത്‌നെയാണ് മൂന്നാംസ്ഥാനത്ത്. അഞ്ചു സെഞ്ച്വറികളാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഇത്ര തന്നെ സെഞ്ച്വറികളോടെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മ തൊട്ടുപിറകിലുണ്ട്. ന്യൂസിലാന്‍ഡിനെതിരേ നാട്ടില്‍ നടന്ന കഴിഞ്ഞ ടെസ്റ്റ് പരമ്പരയില്‍ അദ്ദേഹം കളിച്ചിരുന്നില്ല. സൗത്താഫ്രിക്കയ്‌ക്കെതിരേ വരാനിരിക്കുന്ന മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലും രോഹിത് കളിക്കില്ല. ഈ രണ്ടു പരമ്പരകളിലും കളിച്ചിരുന്നെങ്കില്‍ ഒരുപക്ഷെ വീണ്ടും സെഞ്ച്വറികളുമായി രോഹിത് തലപ്പത്തേക്കുയരുമായിരുന്നു.

2

ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റ രണ്ടാം സീസണാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. ഈ സീസണിലെ ആദ്യ സെഞ്ച്വറിയാണ് ലബ്യുഷെയ്ന്‍ കഴിഞ്ഞ ദിവസം നേടിയത്. ആദ്യ സീസണില്‍ അഞ്ചു സെഞ്ച്വറികള്‍ അദ്ദേഹം അടിച്ചുകൂട്ടിയിരുന്നു. ഇത്തവണയും താന്‍ ഇതാവര്‍ത്തിക്കുമെന്ന സൂചനയാണ് ആഷസിലെ രണ്ടാം ടെസ്റ്റിലൂടെ ലബ്യുഷെയ്ന്‍ നല്‍കിയിരിക്കുന്നത്.

ഈ സീസണിലെ ലോക ചാംപ്യന്‍ഷിപ്പില്‍ റണ്‍വേട്ടയില്‍ തലപ്പത്ത് റൂട്ടാണ്. ആറു ടെസുകളില്‍ നിന്നും മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കം 653 റണ്‍സ് അദ്ദേഹം വാരിക്കൂട്ടിക്കഴിഞ്ഞു. തൊട്ടു പിറലിലുള്ള രോഹിത് ഏറെ പിറകിലാണ്. നാലു ടെസ്റ്റുകളില്‍ നിന്നും 368 റണ്‍സ് ഹിറ്റ്മാന്‍ നേടിയിട്ടുള്ളത്. ഒരു സെഞ്ച്വറിയും രണ്ടു ഫിഫ്റ്റികളുമടക്കമാണിത്.

ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്ക്

അഡ്‌ലെയ്ഡില്‍ നടക്കുന്ന ആഷസിലെ രണ്ടാം ടെസ്റ്റില്‍ ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഓസ്‌ട്രേലിയ മികച്ച സ്‌കോറിലേക്കു കുതിക്കുകയാണ്. രണ്ടാം ദിനം രണ്ടാം സെഷനില്‍ ഓസീസ് അഞ്ചു വിക്കറ്റിനു 331 റണ്‍സെടുത്തിട്ടുണ്ട്. സ്റ്റീവ് സ്മിത്തും (65) അലെക്‌സ് കെയ്‌റിയുമാണ് (24) ക്രീസില്‍.
ലബ്യുഷെയ്‌നെക്കൂടാതെ ഓപ്പണര്‍ ഡേവിഡ് വാര്‍ണറും (95) ഓസീസിനു വേണ്ടി തകര്‍പ്പന്‍ ഇന്നിങ്‌സ് കളിച്ചു. 167 ബോളില്‍ 11 ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു വാര്‍ണറുടെ ഇന്നിങ്‌സ്. മാര്‍ക്കസ് ഹാരിസ് (3), ട്രാവിസ് ഹെഡ് (18), കാമറോണ്‍ ഗ്രീന്‍ (2) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍.

Story first published: Friday, December 17, 2021, 13:02 [IST]
Other articles published on Dec 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+