
അരങ്ങേറ്റ ടെസ്റ്റില്‍ ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ഇന്ത്യക്കാരാനാവാനും ശ്രേയസിനായി. ദക്ഷിണാഫ്രിക്കന്‍ പരമ്പരക്കുള്ള ടീമിലും ശ്രേയസ് ഇടം പിടിച്ചിട്ടുണ്ട്. മധ്യനിരയില്‍ അജിന്‍ക്യ രഹാനെക്ക് പകരക്കാരനായി ശ്രേയസ് എത്താനാണ് സാധ്യത. ഇപ്പോഴിതാ ശ്രേയസ് അയ്യരുടെ യഥാര്‍ത്ഥ ടെസ്റ്റാണ് ദക്ഷിണാഫ്രിക്കയില്‍ നടക്കാന്‍ പോകുന്നതെന്ന് പറഞ്ഞിരിക്കുകയാണ് ബിസിസി ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ദക്ഷിണാഫ്രിക്കയില്‍ ശ്രേയസിന് തിളങ്ങാനായാല്‍ മധ്യ നിരയില്‍ സ്ഥിരം സ്ഥാനം ലഭിക്കുമെന്നുറപ്പ്.
Also Read: ഗ്രാമത്തില്‍ ക്രിക്കറ്റ് മൈതാനമൊരുക്കി ടി നടരാജന്‍, സ്വപ്‌ന സാക്ഷാത്കാരമെന്ന് ഇന്ത്യന്‍ പേസര്‍

'ഫസ്റ്റ്ക്ലാസ് ക്രിക്കറ്റില്‍ ഏറെക്കാലമായി 50 ശരാശരിയില്‍ ശ്രേയസ് കളിക്കുന്നുണ്ടെന്നാണ് കരുതുന്നത്. 10 വര്‍ഷത്തോളമായി 52 ആണ് അവന്റെ ശരാശരി. അന്താരാഷ്ട്ര കരിയറില്‍ മികവ് തെളിയിക്കാനുള്ള ചില അവസരങ്ങള്‍ ലഭിക്കും. ന്യൂസീലന്‍ഡ് പരമ്പരയിലെ അവന്റെ പ്രകടനം വളരെ സന്തോഷം നല്‍കുന്നതാണ്. എന്നാല്‍ അവന്റെ യഥാര്‍ത്ഥ ടെസ്റ്റ് നടക്കുന്നത് ദക്ഷിണാഫ്രിക്കയിലാണ്. ദക്ഷിണാഫ്രിക്കയിലേയും ഇംഗ്ലണ്ടിലേയുമെല്ലാം വേഗ മൈതാനത്തിലേക്കെത്തുമ്പോള്‍ അവന്‍ തലയുയര്‍ത്തി പോരാടുമെന്നാണ് പ്രതീക്ഷിക്കുന്നത്'-സൗരവ് ഗാംഗുലി പറഞ്ഞു.
Also Read: WTC: വമ്പന്‍ നേട്ടവുമായി ലബ്യുഷെയ്ന്‍, ഇനി റൂട്ടിനൊപ്പം- ഹിറ്റ്മാന്‍ പിന്നാലെയുണ്ട്

മധ്യനിരയില്‍ രഹാനെ തുടര്‍ച്ചയായി പരാജയപ്പെടുത്തുന്നതിനാല്‍ ഇനിയും അദ്ദേഹത്തിന് അവസരം ലഭിച്ചേക്കില്ല. നിലവില്‍ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്തുനിന്നും രഹാനെയെ നീക്കിയതിനാല്‍ ടീമില്‍ നിന്ന് പുറത്താക്കാന്‍ മറ്റ് തടസങ്ങളില്ല.ദക്ഷിണാഫ്രിക്കയില്‍ അനുഭവസമ്പത്തിന് വളരെ പ്രാധാന്യമുണ്ട്. അതുകൊണ്ട് തന്നെ ആദ്യ മത്സരത്തില്‍ രഹാനെക്ക് അവസരം നല്‍കിയേക്കും. നിരാശപ്പെടുത്തിയാല്‍ പകരം ശ്രേയസ് അയ്യരിനെ പരിഗണിക്കാനാണ് സാധ്യത കൂടുതല്‍.
Also Read: IPL 2022: പാക് താരങ്ങള്‍ കളിച്ചാല്‍ ഇവര്‍ക്കു കോടികളുറപ്പ്! ഫ്രാഞ്ചൈസികള്‍ പിടിവലി നടത്തും

ദക്ഷിണാഫ്രിക്കയില്‍ ഇതുവരെ ടെസ്റ്റ് പരമ്പര നേടാത്ത ഇന്ത്യ ഇത്തവണ വലിയ പ്രതീക്ഷയിലാണ്. ദക്ഷിണാഫ്രിക്കയുടെ പേസാക്രമണത്തിന് അതേ രീതിയില്‍ മറുപടി പറയാന്‍ ഇന്ത്യന്‍ ബൗളിങ് നിരക്ക് മികവുണ്ട്. എന്നാല്‍ ബാറ്റിങ് നിരയുടെ പ്രകടനമാണ് കണ്ടറിയേണ്ടത്. ചേതേശ്വര്‍ പുജാര,രഹാനെ,വിരാട് കോലി എന്നീ മൂന്ന് പേരുടെ പ്രകടനത്തിലാണ് ഇന്ത്യ പ്രതീക്ഷവെക്കുന്നത്. എന്നാല്‍ ഈ മൂന്ന് പേരും സമീപകാലത്തൊന്നും തിളങ്ങിയിട്ടുമില്ല.
Also Read: ആരാവും ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച താരം? ഈ മൂന്ന് പേരിലൊരാള്‍, ഒരേ ഒരു ഇന്ത്യക്കാരന്‍

പരിക്കും ഇന്ത്യയുടെ പ്രതീക്ഷകള്‍ക്ക് വലിയ ആശങ്ക സൃഷ്ടിക്കുന്നു. രോഹിത് ശര്‍മ,രവീന്ദ്ര ജഡേജ എന്നിവരുടെ അഭാവമാണ് ടീമിന്റെ പ്രധാന തലവേദന. രണ്ട് പേരും ടീമിന് വളരെ പ്രധാനപ്പെട്ട താരങ്ങളാണ്. ഇവരെക്കൂടാതെ ശുബ്മാന്‍ ഗില്‍,അക്ഷര്‍ പട്ടേല്‍ എന്നിവരും പരിക്കിനെത്തുടര്‍ന്ന് പരമ്പര കളിക്കുന്നില്ല. ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വലിയ മാറ്റങ്ങള്‍ ഈ പരമ്പരക്ക് ശേഷം സംഭവിച്ചേക്കും.
Also Read: ചരിത്രം കുറിച്ച് റിസ്വാന്‍, ഒരു കലണ്ടര്‍ വര്‍ഷം 2000 ടി20 റണ്‍സ് നേടുന്ന ആദ്യ താരം

സീനിയര്‍ താരങ്ങളായ പുജാരയും രഹാനെയും നിരാശപ്പെടുത്തിയാല്‍ ഇനിയൊരും അവസരം ലഭിച്ചേക്കില്ല. വൃദ്ധിമാന്‍ സാഹക്കും അവസാന പരമ്പരയായി ഇത് മാറിയേക്കും. ശ്രേയസ് അയ്യര്‍,സൂര്യകുമാര്‍ യാദവ്,ഹനുമ വിഹാരി എന്നിവരെല്ലാം ടീമില്‍ ഇടം പിടിക്കുന്നതിനായി അവസരം കാത്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ പഴയ പ്രകടനത്തിന്റെ പേരില്‍ ഇനിയും മുന്നോട്ട് പോകാനാവില്ല. പേസ് നിരയില്‍ ഇഷാന്ത് ശര്‍മക്കും അവസാന അവസരമാവും ഇത്. നിരാശപ്പെടുത്തിയാല്‍ ടീമിന് പുറത്താവാനുള്ള സാധ്യതയേറെ. അതേ സമയം കോലിയും ബിസിസി ഐയും തമ്മിലുള്ള ഉടക്ക് ഇന്ത്യന്‍ ടീമിന്റെ പ്രകടനത്തെ ബാധിക്കുമോയെന്ന ആശങ്കയും നിലനില്‍ക്കുന്നുണ്ട്. എന്തായാലും വലിയ മാറ്റങ്ങള്‍ ഈ പരമ്പരക്ക് ശേഷം ടീമില്‍ സംഭവിക്കുമെന്ന കാര്യം ഉറപ്പാണ്.


Click it and Unblock the Notifications