For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഗ്രാമത്തില്‍ ക്രിക്കറ്റ് മൈതാനമൊരുക്കി ടി നടരാജന്‍, സ്വപ്‌ന സാക്ഷാത്കാരമെന്ന് ഇന്ത്യന്‍ പേസര്‍

ചെന്നൈ: തമിഴ്‌നാട് പ്രീമിയര്‍ ലീഗിലൂടെ ഐപിഎല്ലിലേക്കെത്തുകയും ഗംഭീര പ്രകടനം കൊണ്ട് ഇന്ത്യന്‍ ടീമിലേക്ക് വളരുകയും മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം നടത്തുകയും ചെയ്ത താരമാണ് ടി നടരാജന്‍. പരിക്കിനെത്തുടര്‍ന്ന് നിലവില്‍ ഇന്ത്യന്‍ ടീമിന് പുറത്താണെങ്കിലും ചുരുങ്ങിയ കാലംകൊണ്ട് ആരാധക മനസില്‍ ഇടം പിടിച്ച താരമാണ് ടി നടരാജന്‍. പരിമിതമായ സാഹചര്യങ്ങളില്‍ നിന്ന് പ്രകടനമികവുകൊണ്ട് വളര്‍ന്നുവന്ന നടരാജന്‍ ഇപ്പോഴിതാ തന്റെ സ്വപ്‌ന സാക്ഷാത്കാരം ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ്.

1

സ്വന്തം ഗ്രാമത്തില്‍ എല്ലാ സൗകര്യങ്ങളോടുകൂടിയ ക്രിക്കറ്റ് ഗ്രൗണ്ട് ഒരുക്കിയിരിക്കുകയാണ് നടരാജന്‍. നടരാജന്‍ ക്രിക്കറ്റ് ഗ്രൗണ്ടെന്നാണ് ഈ മൈതാനത്തിന് പേര് നല്‍കിയിരിക്കുന്നത്. പരിമിത സാഹചര്യങ്ങളിലുള്ള ക്രിക്കറ്റ് പ്രതിഭകള്‍ക്ക് വളര്‍ന്നുവരാനുള്ള ആദ്യ പടിയെന്ന നിലയിലാണ് ഇത്തരമൊരു സ്റ്റേഡിയം സൃഷ്ടിച്ചതെന്നാണ് നടരാജന്‍ പറയുന്നത്. 2020 ഡിസംബറില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച നട്ടു ഈ വര്‍ഷം ഡിസംബറില്‍ നാട്ടില്‍ ക്രിക്കറ്റ് മൈതാനം ഒരുക്കിയിരിക്കുകയാണ്. തന്റെ ഏറ്റവും വലിയ സ്വപ്‌നത്തിന്റെ സാക്ഷാത്കാരമാണിതെന്നാണ് നടരാജന്‍ പറഞ്ഞത്. മൈതാനത്തിന്റെ ചിത്രം ഉള്‍പ്പെടെ സ്വന്തം ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് നട്ടു പുതിയ മൈതാനത്തെക്കുറിച്ച് ആരാധകരുമായി പങ്കുവെച്ചത്.

Also Read: 'ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്', അവനോട് ചെയ്തത് അനീതി; കോലിയുടെ പരിശീലകന്‍

2

ഇടം കൈയന്‍ പേസര്‍മാരുടെ അഭാവമുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് വലിയ പ്രതീക്ഷ നല്‍കുന്ന താരമാണ് നടരാജന്‍. അരങ്ങേറിയ ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ തന്റെ മികവ് ലോകത്തിന് മുന്നില്‍ കാട്ടിക്കൊടുക്കാന്‍ നടരാജനായെങ്കിലും പരിക്ക് വില്ലനായതോടെ ഏറെ നാളുകളായി ടീമിന് പുറത്താണ്. വരാനിരിക്കുന്ന ഐപിഎല്‍ സീസണില്‍ കളിച്ച് ഗംഭീര തിരിച്ചുവരവാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിലൂടെ ഐപിഎല്ലിലേക്കെത്തിയ നട്ടു തുടര്‍ച്ചയായി യോര്‍ക്കര്‍ എറിയാനുള്ള മികവിലൂടെയാണ് ആരാധക പ്രശംസ പിടിച്ചുപറ്റിയത്.

Also Read: റണ്‍വേട്ടയില്‍ റുതുരാജിനെ തൊടാനാവില്ല, വിക്കറ്റില്‍ ചാഹല്‍ മുന്നില്‍- സിക്‌സര്‍ വീരനായ് വെങ്കി

3

30കാരനായ നടരാജന്‍ ഒരു ടെസ്റ്റില്‍ നിന്ന് മൂന്ന് വിക്കറ്റും രണ്ട് ഏകദിനത്തില്‍ നിന്ന് മൂന്ന് വിക്കറ്റും നാല് ടി20യില്‍ നിന്ന് ഏഴ് വിക്കറ്റുമാണ് നേടിയത്. ഓസ്‌ട്രേലിയന്‍ പര്യടനത്തിലൂടെയാണ് മൂന്ന് ഫോര്‍മാറ്റിലും അദ്ദേഹം അരങ്ങേറിയത്. ഒരു പര്യടനത്തില്‍ത്തന്നെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറുന്ന ആദ്യത്തെ ഇന്ത്യന്‍ താരം കൂടിയാണ് നടരാജന്‍. 24 ഐപിഎല്ലില്‍ നിന്ന് 20 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്.

Also Read: 'ഇത് ക്രിക്കറ്റിന് കളങ്കം', ഒരിക്കലും സംഭവിക്കാന്‍ പാടില്ലായിരുന്ന അഞ്ച് വിവാദങ്ങളിതാ

4

അവസാന സീസണിലെ ഐപിഎല്ലില്‍ പരിക്കേറ്റ് കളിക്കാന്‍ സാധിക്കാതിരുന്ന നടരാജനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയിട്ടില്ല. ലേലത്തിലേക്കെത്തുമ്പോള്‍ വലിയ പ്രതിഫലം നേടിയെടുക്കാന്‍ സാധ്യതയുള്ള ബൗളര്‍മാരിലൊരാളാണ് നടരാജന്‍. പുതിയ രണ്ട് ടീമുകള്‍ക്കൂടി വന്നിട്ടുള്ളതിനാല്‍ നടരാജനായി വാശിയേറിയ പോരാട്ടം തന്നെ നടന്നേക്കും. ഐപിഎല്ലില്‍ തിളങ്ങിയാല്‍ ഇന്ത്യന്‍ ടീമിലേക്കും മടങ്ങിയെത്താന്‍ നടരാജനാവും.

Also Read: ഐപിഎല്ലില്‍ ബമ്പര്‍ ചെക്ക്!, സൗത്താഫ്രിക്കയിലേക്കു ടിക്കറ്റും- ഇവര്‍ക്കു പുതുവര്‍ഷം ഇരട്ടസമ്മാനം

5

2022ല്‍ ഓസ്‌ട്രേലിയയിലാണ് ടി20 ലോകകപ്പ് നടക്കുന്നത്. ഓസ്‌ട്രേലിയയിലാണ് അദ്ദേഹം തന്റെ അരങ്ങേറ്റം കുറിച്ചതും മികച്ച പ്രകടനം നടത്തിയതും. അതുകൊണ്ട് തന്നെ ഐപിഎല്ലില്‍ തിളങ്ങിയാല്‍ ലോകകപ്പ് ടീമിലും ഇടം പിടിക്കാന്‍ നടരാജനായേക്കും. ഇന്ത്യന്‍ ടീമില്‍ നിലവില്‍ ഇടം കൈയന്‍ പേസര്‍മാരില്ല. അതുകൊണ്ടുതന്നെ നടരാജന് വലിയ വെല്ലുവിളികളില്ലാതെ ടീമിലേക്കെത്താനായേക്കും.

Also Read: 'ഇന്ത്യയുടെ മാന്‍ഡ്രേക്ക്', ഗൗതം ഗംഭീറിന്റെ പ്രതികരണങ്ങള്‍ സൃഷ്ടിച്ച നാല് വിവാദങ്ങളിതാ

6

നിലവില്‍ അദ്ദേഹം പൂര്‍ണ്ണ ഫിറ്റ്‌നസ് വീണ്ടെടുത്തിട്ടുണ്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയിലുടെ നിരീക്ഷണത്തിലാണ് നടരാജന്റെ ഫിറ്റ്‌നസ് പ്രവര്‍ത്തനങ്ങള്‍ നടന്നത്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നടരാജന്‍ കളിച്ചെങ്കിലും ശ്രദ്ധ പിടിച്ചുപറ്റുന്ന പ്രകടനം നടത്താനായില്ല. മെഗാ ലേലത്തില്‍ എല്ലാവരും ലക്ഷ്യമിടുന്ന പേസറാണ് അദ്ദേഹം. അതുകൊണ്ട് തന്നെ കോടികള്‍ തന്നെ പ്രതിഫലം ലഭിക്കുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. നടരാജന്റെ പുതിയ തട്ടകം ഏതായിരിക്കുമെന്ന് കാത്തിരുന്ന് തന്നെ കാണാം.

Story first published: Friday, December 17, 2021, 12:47 [IST]
Other articles published on Dec 17, 2021
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+