ആരാവും ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച താരം? ഈ മൂന്ന് പേരിലൊരാള്‍, ഒരേ ഒരു ഇന്ത്യക്കാരന്‍
ദുബായ്:2021 പടിയിറങ്ങാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ക്രിക്കറ്റ് ലോകം പ്രതിസന്ധികളെ അതിജീവിച്ച് തിരിച്ചുവരവ് അറിയിച്ച വര്‍ഷം കൂടിയായിരുന്നു ഇത്. കോവിഡ് മഹാമാരിയെ മറികടന്ന് ഒട്ടുമിക്ക പ്രമുഖ ടൂര്‍ണമെന്റുകളും ഈ വര്‍ഷം നടത്താനായി. ടി20 ലോകകപ്പടക്കം മികച്ച നിലയില്‍ നടത്താന്‍ ഐസിസിക്ക് സാധിച്ചു. മികച്ച പല പോരാട്ടങ്ങളും കണ്ട വര്‍ഷമായാണ് 2021 കടന്ന് പോകുന്നത്.
പല സൂപ്പര്‍ താരങ്ങളുടെയും വീഴ്ചക്കും പല യുവതാരങ്ങളുടെ വളര്‍ച്ചക്കും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു. ഈ വര്‍ഷത്തെ മികച്ച ക്രിക്കറ്റ് താരം ആരാണെന്നറിയാനുള്ള കാത്തിരിപ്പും അവസാനിക്കാറായിരിക്കുകയാണ്. പല സൂപ്പര്‍ താരങ്ങളെയും മറികടന്ന് ചില യുവതാരങ്ങള്‍ ഇത്തവണ മികച്ച താരമാവാനുള്ള സാധ്യതയും കൂടുതലാണ്. വിരാട് കോലിയും രോഹിത് ശര്‍മയും കെയ്ന്‍ വില്യംസനും സ്റ്റീവ് സ്മിത്തുമൊന്നും ചിത്രത്തിലേയില്ലെന്ന് പറയാം. ഇത്തവണത്തെ മികച്ച താരമാവാന്‍ സാധ്യതയുള്ള മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്നും അവരുടെ പ്രകടനങ്ങളും പരിശോധിക്കാം.

മുഹമ്മദ് റിസ്വാന്‍ (പാകിസ്താന്‍)
പാകിസ്താന്‍ ക്രിക്കറ്റ് ടീമിനൊപ്പം ഗംഭീര പ്രകടനം നടത്തുന്ന താരമാണ് മുഹമ്മദ് റിസ്വാന്‍. ടീമിന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ അദ്ദേഹം മൂന്ന് ഫോര്‍മാറ്റിലും മികച്ച പ്രകടനം തന്നെയാണ് ഈ വര്‍ഷം നടത്തിയത്. ടി20യിലാണ് റിസ്വാന്‍ കൂടുതല്‍ തിളങ്ങിയത്. ഒരു കലണ്ടര്‍ വര്‍ഷം ടി20യില്‍ 2000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യ താരമെന്ന റെക്കോഡാണ് അദ്ദേഹം സ്വന്തമാക്കിയത്. 1326 റണ്‍സാണ് ഈ വര്‍ഷം പാകിസ്താനായി അദ്ദേഹം ടി20യില്‍ നേടിയത്. 73.66 ശരാശരിയും 133ന് മുകളില്‍ സ്‌ട്രൈക്കറേറ്റും അദ്ദേഹത്തിനുണ്ട്. ഇതില്‍ ഒരു സെഞ്ച്വറിയും 13 അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
ഏകദിനത്തിലും അദ്ദേഹം മോശമാക്കിയില്ല. ആറ് ഏകദിനത്തില്‍ നിന്ന് 134 റണ്‍സാണ് നേടിയത്. ഉയര്‍ന്ന സ്‌കോര്‍ 74. ടെസ്റ്റില്‍ 45.50 ശരാശരിയില്‍ 455 റണ്‍സും റിസ്വാന്റെ പേരിലുണ്ട്. 29കാരനായ താരം സ്ഥിരതകൊണ്ടാണ് എല്ലാവരെയും അത്ഭുതപ്പെടുത്തിയത്. ഇക്കഴിഞ്ഞ ടി20 ലോകകപ്പില്‍ ഗംഭീര പ്രകടനം നടത്താനും റിസ്വാനായി. അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും നിലയുറപ്പിച്ച് കളിക്കാനും മിടുക്കുള്ള താരമാണ് റിസ്വാന്‍.

ജോ റൂട്ട് (ഇംഗ്ലണ്ട്)
ഇംഗ്ലണ്ട് ടെസ്റ്റ് ക്യാപ്റ്റന്‍ ജോ റൂട്ടും ഈ പട്ടികയിലുള്ള താരമാണ്. ടെസ്റ്റില്‍ അദ്ദേഹം നടത്തിയ ഗംഭീര പ്രകടനമാണ് റൂട്ടിന്റെ സാധ്യതകള്‍ ഉയര്‍ത്തുന്നത്. നിലവില്‍ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ടീമില്‍ മാത്രമാണ് റൂട്ട് സജീവമായുള്ളത്. വിദേശ പര്യടനങ്ങളിലെല്ലാം ഇംഗ്ലണ്ടിനൊപ്പം തിളങ്ങാന്‍ റൂട്ടിനായി. ഇന്ത്യയിലും ശ്രീലങ്കയിലുമെല്ലാം ഇരട്ട സെഞ്ച്വറി പ്രകടനം നടത്താന്‍ റൂട്ടിന് സാധിച്ചിട്ടുണ്ട്. 13 ടെസ്റ്റില്‍ നിന്ന് 64.33 ശരാശരിയില്‍ 1544 റണ്‍സാണ് റൂട്ട് നേടിയത്. ഇതില്‍ ആറ് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. രണ്ട് ഏകദിനത്തില്‍ നിന്ന് 179 റണ്‍സും അദ്ദേഹം നേടി.
ശ്രീലങ്കയ്‌ക്കെതിരേ 211,186 എന്നിങ്ങനെ നേടിയാണ് അദ്ദേഹം ഈ വര്‍ഷത്തിലേക്കുള്ള വരവറിയിച്ചത്. ഇന്ത്യയില്‍ 94 ശരാശരിയില്‍ 564 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ മൂന്ന് സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും. ആഷസ് ടെസ്റ്റ് പുരോഗമിക്കവെ റൂട്ട് ഇനിയും തന്റെ റണ്‍സ് ഉയര്‍ത്തുമെന്നുറപ്പ്. ഒന്നാം ആഷസ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 86 റണ്‍സാണ് റൂട്ട് നേടിയത്. ടെസ്റ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം ഈ വര്‍ഷം റൂട്ടിന് നടത്താനായി.

ആര്‍ അശ്വിന്‍ (ഇന്ത്യ)
ഇന്ത്യയുടെ പല ബാറ്റിങ് വമ്പന്മാരും നിരാശപ്പെടുത്തിയപ്പോള്‍ പന്തുകൊണ്ട് ആര്‍ അശ്വിന്‍ കസറി. ഇന്ത്യയിലും വിദേശത്തും ഒരുപോലെ മികവ് കാട്ടാന്‍ അദ്ദേഹത്തിനായി. എട്ട് ടെസ്റ്റില്‍ നിന്ന് 52 വിക്കറ്റുകളാണ് അദ്ദേഹം വീഴ്ത്തിയത്. വെള്ളബോള്‍ ക്രിക്കറ്റിലേക്ക് അശ്വിന്‍ തിരിച്ചുവരവ് നടത്തിയ വര്‍ഷം കൂടിയായിരുന്നു ഇത്. അഞ്ച് ടി20യില്‍ നിന്ന് ഒമ്പത് വിക്കറ്റും താരം നേടി. ബാറ്റുകൊണ്ടും ടെസ്റ്റില്‍ ഭേദപ്പെട്ട പ്രകടനം നടത്താന്‍ അശ്വിനായി. 28 ശരാശരിയില്‍ 337 റണ്‍സാണ് അദ്ദേഹം നേടിയത്. ഇതില്‍ ഒരു സെഞ്ച്വറി പ്രകടനവും ഉള്‍പ്പെടും. ന്യൂസീലന്‍ഡിനെതിരായ അവസാന പരമ്പരയില്‍ 14 വിക്കറ്റും അദ്ദേഹം വീഴ്ത്തി. ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ഓള്‍റൗണ്ട് മികവ് കാട്ടാനും അശ്വിനായി.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications