IPL 2022: പാക് താരങ്ങള്‍ കളിച്ചാല്‍ ഇവര്‍ക്കു കോടികളുറപ്പ്! ഫ്രാഞ്ചൈസികള്‍ പിടിവലി നടത്തും
ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ക്രിക്കറ്റ് ലീഗായി ഐപിഎല്‍ മാറിക്കഴിഞ്ഞു. ഗ്ലാമര്‍ കൊണ്ടും പണക്കിലുക്കം കൊണ്ടും മുന്‍പന്തിയില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഐപിഎല്ലിന്റെ ഭാഗമാവുകയെന്നത് ഏതൊരു ക്രിക്കറ്ററുടെയും സ്വപ്‌നമാണ്. അസോസിയേറ്റ് രാജ്യങ്ങളായ സിംഗപ്പൂരിന്റെ താരങ്ങള്‍ വരെ ഐപിഎല്ലില്‍ കളിച്ചു കഴിഞ്ഞു. പക്ഷെ പാകിസ്താന്‍ താരങ്ങള്‍ക്കു ഇപ്പോള്‍ ടൂര്‍ണമെന്റിലേക്കു നോ എന്‍ട്രിയാണ്.
ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ ബന്ധത്തില്‍ വന്ന വിള്ളല്‍ കാരണമാണ് പാക് താരങ്ങള്‍ക്കു ഐപിഎല്ലിലേക്കുള്ള പ്രവേശനവും നിഷേധിച്ചത്. പാകിസ്താന്റെ ഒരുപിടി മികച്ച താരങ്ങളുടെ പ്രകടനം ആസ്വദിക്കാനുള്ള അവസരം കൂടിയാണ് ഇതോടെ ക്രിക്കറ്റ് പ്രേമികള്‍ക്കു നഷ്ടമായത്. 2008ലെ പ്രഥമ സീസണില്‍ മാത്രമേ പാക് താരങ്ങളെ ഐപിഎല്ലില്‍ കണ്ടിട്ടുള്ളൂ. അന്നു ഇതിഹാസ ഫാസ്റ്റ് ബൗളര്‍ ഷുഐബ് അക്തറുള്‍പ്പെടെയുള്ളവര്‍ ടൂര്‍ണമെന്റില്‍ കളിച്ചിരുന്നു. മിസ്ബാഹുല്‍ ഹഖ്, യൂനിസ് ഖാന്‍, ഷുഐബ് മാലിക്ക്, മുഹമ്മദ് ആസിഫ്, മുഹമ്മദ് ഹഫീസ്, സൊഹൈല്‍ തന്‍വീര്‍ എന്നിവരും വിവിധ ഫ്രാഞ്ചൈസികളുടെ ഭാഗമായിരുന്നു. പിന്നീട് നടന്ന 13 സീസണുകളിലും പാക് താരങ്ങളെ ടൂര്‍ണമെന്റില്‍ കണ്ടിട്ടില്ല. വരാനിരിക്കുന്ന സീസണിനു മുമ്പ് മെഗാ താരലേലം നടക്കാനിരിക്കുകയാണ്. പാക് താരങ്ങള്‍ക്കു ഐപിഎല്ലില്‍ കളിക്കാന്‍ അനുവാദമുണ്ടായിരുന്നെങ്കില്‍ ലേലത്തില്‍ വന്‍ തുക ലഭിക്കാന്‍ സാധ്യതയുള്ളവര്‍ ആരൊക്കെയാണെന്നു നോക്കാം.

മുഹമ്മദ് റിസ്വാന്‍
ടി20 ക്രിക്കറ്റില്‍ ഈ വര്‍ഷം ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്ററെന്നു ചൂണ്ടിക്കാണിക്കാവുന്ന താരമാണ് പാകിസ്താന്റെ ഓപ്പണറും വിക്കറ്റ് കീപ്പറുമായ മുഹമ്മദ് റിസ്വാന്‍. ടി20 ഫോര്‍മാറ്റില്‍ ഈ വര്‍ഷം 2000 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു. ഈ നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യ ക്രിക്കറ്റര്‍ കൂടിയാണ് റിസ്വാന്‍. അന്താരാഷ്ട്ര ടി20യില്‍ മാത്രം അദ്ദേഹം 1326 റണ്‍സും നേടിയിട്ടുണ്ട്. മികച്ച സാങ്കേത്തികത്തികവും അഗ്രസീവ് ശൈലിയും ഒരുപോലെ ഒത്തുചേര്‍ന്ന ബാറ്ററാണ് റിസ്വാന്‍. സ്പിന്‍, പേസ് വ്യത്യാസമില്ലാതെ ബൗളര്‍മാരെ കൈകാര്യം ചെയ്യാന്‍ മിടുക്കനാണ് അദ്ദേഹം. മാത്രമല്ല തകര്‍പ്പന്‍ വിക്കറ്റ് കീപ്പറും കൂടിയാണ് റിസ്വാന്‍.
ഐപിഎല്ലില്‍ പാക് താരങ്ങളുണ്ടായിരുന്നെങ്കില്‍ താര്‍ച്ചയായും റിസ്വാനു വേണ്ടി ഒരുപിടി ഫ്രാഞ്ചൈസികള്‍ രംഗത്തിറങ്ങുമെന്നുറപ്പാണ്. നിലവില്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗിലെ (പിഎസ്എല്‍) ചാംപ്യന്‍മാരായ മുള്‍ത്താന്‍ സുല്‍ത്താന്‍സിന്റെ ക്യാപ്റ്റന്‍ കൂടിയാണ് റിസ്വാന്‍. അതുകൊണ്ടു തന്നെ ഐപിഎല്ലില്‍ ക്യാപ്റ്റന്‍ സ്ഥാനത്തേക്കും ഫ്രാഞ്ചൈസികള്‍ക്കു പരീക്ഷിക്കാവുന്ന താരമാണ് അദ്ദേഹമെന്നു സംശയമില്ലാതെ പറയാം.

ബാബര്‍ ആസം
ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്ററിലേക്കു അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുന്ന താരമാണ് പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസം. മൂന്നു ഫോര്‍മാറ്റുകളിലും ഒരുപോലെ അപകടകാരിയായ ബാറ്ററാണ് അദ്ദേഹം. 2015ല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്കു വന്ന ബാബര്‍ ചുരുങ്ങിയ കാലം കൊണ്ടാണ് താരപദവിയിലേക്കുയര്‍ന്നത്. നിലവില്‍ എല്ലാ ഫോര്‍മാറ്റുകളിലും ദേശീയ ടീമിന്റെ നായകന്‍ കൂടിയാണ് അദ്ദേഹം.
ക്യാപ്റ്റനായ ശേഷവും അത് ബാബറിന്റെ ബാറ്റിങിനെ ഒരു തരത്തിലും ബാധിച്ചിട്ടില്ലെന്നു കാണാന്‍ കഴിയും. ടി20യില്‍ 45ന് മുകളില്‍ ബാറ്റിങ് ശരാശരിയും 128.24 സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്. ഐപിഎല്‍ ലേലത്തിലുണ്ടായിരുന്നെങ്കില്‍ കോടികള്‍ തന്നെ ഫ്രാഞ്ചൈസികള്‍ ബാബറിനു വേണ്ടി വാരിയെറിയുമെന്നുറപ്പാണ്. മാര്‍ക്വി താരമായി മാറാനും അദ്ദേഹത്തിനു കഴിയും. ബാറ്ററെന്ന നിലയില്‍ കൂടുതല്‍ മെച്ചപ്പെടാനും ഐപിഎല്ലിലൂടെ ബാബറിനു സാധിക്കുമായിരുരുന്നു.

ഷഹീന്‍ ഷാ അഫ്രീഡി
പാകിസ്താന്‍ ക്രിക്കറ്റിലെ പുതിയ പേസ് ബൗളിങ് കണ്ടുപിടുത്തമാണ് ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ ഷഹീന്‍ ഷാ അഫ്രീഡി. അദ്ദേഹത്തിന്റെ ന്യൂബോള്‍ ആക്രമണത്തിനെതിരേ പിടിച്ചുനില്‍ക്കുകയെന്നത് ഏതു ടീമിനും ബുദ്ധിമുട്ടേറിയ കാര്യമാണ്. സ്വിങ്, പേസ്, കൃത്യത, വേരിയേഷന്‍ എന്നിവയെല്ലാം ഒത്തുചേര്‍ന്ന ബൗളര്‍ കൂടിയാണ് ഷഹീന്‍. കഴിഞ്ഞ ടി20 ലോകകപ്പില്‍ ഇന്ത്യയെ തകര്‍ത്തത് അദ്ദേഹത്തിന്റെ ന്യൂബോള്‍ ആക്രമണമായിരുന്നു. ആദ്യ ഓവറില്‍ ഗോള്‍ഡന്‍ ഡെക്കായി രോഹിത് ശര്‍മയെയും തൊട്ടടുത്ത ഓവറില്‍ കെഎല്‍ രാഹുലിനെയും ഷഹീന്‍ പുറത്താക്കിയിരുന്നു. പാകിസ്താന്‍ ഇന്ത്യയെ 10 വിക്കറ്റിനു നാണംകെടുത്തിയ മല്‍സരത്തില്‍ പ്ലെയര്‍ ഓഫ് ദി മാച്ചായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഐപിഎല്ലില്‍ മികച്ച ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കു വലിയ ഡിമാന്റാണുള്ളത്. ഇടംകൈയന്‍ പേസര്‍മാരുടെ അഭാവം തന്നെയാണ് കാരണം. അതുകൊണ്ടു തന്നെ ഷഹീന്‍ ഭൂരിഭാഗം ഫ്രാഞ്ചൈസികളുടെയും നോട്ടപ്പുള്ളിയാവുമായിരുന്നെന്ന് ഉറപ്പുമാണ്. ന്യൂബോള്‍ കൊണ്ട് മാത്രമല്ല ഡെത്ത് ഓവറിലും അപകടം വിതയ്ക്കാന്‍ ഷഹീനു കഴിയും.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications