ധവാനെ കോലി കുത്തി! തര്‍ക്കത്തെക്കുറിച്ച് അന്നു ധോണി പറഞ്ഞത്- കോലി കണ്ടുപഠിക്കണം!

ഇന്ത്യന്‍ ക്രിക്കറ്റില്‍ ടീമിനകത്തു താരങ്ങള്‍ തമ്മിലുള്ള ഉള്‍പ്പോര് ഇന്നോ, ഇന്നലെയോ തുടങ്ങിയതല്ല. അതിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്. കഴിവുറ്റ താരങ്ങള്‍ തമ്മില്‍ ഒരുമിച്ച് കളിക്കുമ്പോള്‍ അവര്‍ക്കിടയില്‍ മല്‍സരവും ഈഗോയുമെല്ലാം ഉടലെടുക്കുന്നത് സ്വാഭാവികമാണ്. ഇതു ചിലപ്പോള്‍ സകല നിയന്ത്രണങ്ങളും വിടുമ്പോഴാണ് ടീമിനെ അതു മോശമായി ബാധിക്കുന്നത്. 1980കളിലായിരുന്നു ഈ തരത്തില്‍ ടീമിനകത്തെ പോരുകള്‍ ശ്രദ്ധിക്കപ്പെടുന്നത്. അന്നു ഇതിഹാസങ്ങളായ കപില്‍ ദേവും രോഹിത് ശര്‍മയുമായിരുന്നു ഈ രണ്ടു പേര്‍. 90 കളില്‍ അത് മുഹമ്മദ് അസ്ഹറുദ്ദീനും നവജ്യോത് സിങ് സിദ്ധുവുമായി മാറി. പിന്നീടത് എംഎസ് ധോണി- യുവരാജ് സിങിലുമെത്തി.
നിലവിലെ ഇന്ത്യന്‍ ടീമിലേക്കു വന്നാല്‍ ഈ തരത്തില്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു പേര്‍ വിരാട് കോലിയും രോഹിത് ശര്‍മയുമാണ്. തങ്ങള്‍ക്കിടയില്‍ തര്‍ക്കമില്ലെന്നു കോലി വീണ്ടും വീണ്ടും ആവര്‍ത്തിക്കുമ്പോഴും അതു പൂര്‍ണമായി ഉള്‍ക്കൊള്ളാന്‍ ആരും തയ്യാറായേക്കില്ല. പല സംഭവങ്ങളും ഇതിനു പിന്നിലുണ്ടെന്നതു തന്നെയാണ് കാരണം. തീര്‍ത്തും വ്യത്യസ്തരായ വ്യക്തികളും ക്രിക്കറ്റര്‍മാരുമാണ് ഇരുവരും. ഇന്ത്യന്‍ ക്രിക്കറ്റിനെ കൂടുതല്‍ ഉയരങ്ങളിലെത്തിക്കുന്നതില്‍ കോലിയും രോഹിത്തും വഹിച്ച പങ്ക് വിലമതിക്കാനാവാത്തതാണ്. നിലവില്‍ ദേശീയ ടീമിന്റെ രണ്ടു നെടുംതൂണുകള്‍ തന്നെയാണ് ഇവര്‍. അതുകൊണ്ടു തന്നെ രണ്ടു പേരെയും ടീമിനു ആവശ്യവുമാണ്.
കോലിയും രോഹിത്തും തമ്മിലുള്ള തര്‍ക്കവും ഈഗോയുമെല്ലാം വീണ്ടും ചര്‍ച്ചയായി കൊണ്ടിരിക്കുകയാണ്. മുമ്പത്തേതു പോലെ കോലി അവയെല്ലാം നിഷേധിക്കുകയും ചെയ്തിരുന്നു. പക്ഷെ ഇത്തരത്തിലുള്ള ടീമിനകത്തെ 'ഏറ്റുമുട്ടലുകളെക്കുറിച്ച്' നേരത്തേയും ഈ തരത്തില്‍ പല റിപ്പോര്‍ട്ടുകളും കെട്ടുകഥകളുമെല്ലാം വന്നപ്പോള്‍ അവയെ വളരെ മികച്ച രീതിയില്‍ നേരിട്ടിട്ടുള്ള ക്യാപ്റ്റനാണ് ധോണി. കോലി ഇക്കാര്യത്തില്‍ ധോണിയെ മാതൃകയാക്കിയിരുന്നെങ്കില്‍ പല വിവാദങ്ങളും ഒഴവിാക്കാന്‍ സാധിക്കുമായിരുന്നു.

ധോണിയെ മാതൃകയാക്കണം
ഈ തരത്തിലുള്ള വിവാദ വിഷയങ്ങളെ കൈകാര്യം ചെയ്യുന്നതില്‍ വളരെ മിടുക്കനായിരുന്നു ധോണി. തമാശരൂപേണയാണ് ഇത്തരം കാര്യങ്ങളോടു അദ്ദേഹം വാര്‍ത്താസമ്മേളനങ്ങള്‍ പ്രതികരിക്കാറുള്ളത്. അതുകൊണ്ടു തന്നെ പിന്നീടാരും ഇതേ വിഷയം വീണ്ടും കുത്തിപ്പൊക്കാനും ശ്രമിക്കാറില്ല. അത്രയും കുറിക്കുള്ള മറുപടികളാണ് ധോണി നല്‍കാറുള്ളത്. ഇനിയൊരിക്കലും ഇതേക്കുറിച്ച് തന്നോടു ചോദിക്കാനുള്ള പഴുത് നല്‍കാത്ത വിധത്തിലാണ് അദ്ദേഹത്തിന്റെ മറുപടികള്‍.
പക്ഷെ അത്രത്തോളം മികവ് കോലിയില്‍ കാണാന്‍ കഴിയില്ല. ഇത്തവണയും രോഹിത്തുമായി തനിക്കു പ്രശ്‌നങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വിശദീകരിച്ചെങ്കിലും അത് ആര്‍ക്കും പൂര്‍ണമായി വിശ്വസിക്കാന്‍ തക്ക രീതിയിലായിരുന്നില്ല. ഭാവിയില്‍ വീണ്ടും ഇതേ വിഷയം തന്നെ വീണ്ടും ഉയര്‍ന്നു വരുമെന്നതില്‍ ഒരു സംശയവും വേണ്ട.

കോലി- ധവാന്‍ തര്‍ക്കം
നേരത്തേ ധോണി ഇന്ത്യന്‍ നായകനായിരിക്കെ കോലിയും ഓപ്പണര്‍ ശിഖര്‍ ധവാനും തമ്മില്‍ പൊരിഞ്ഞ തര്‍ക്കമാണെന്നും ഒരു തവണ കൈയാങ്കളിയുടെ വക്കിലെത്തിയെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. പക്ഷെ അവയെ വളരെ കൂളായിട്ടായിരുന്നു വാര്‍ത്താസമ്മേളനത്തില്‍ ധോണി നേരിട്ടത്. അന്നത്തെ അദ്ദേഹത്തിന്റെ മറുപടിയുടെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയകളിലൂടെ വൈറലാവുകയും ചെയ്യുന്നുണ്ട്.
അന്നത്തെ വാര്‍ത്താസമ്മേളനത്തില്‍ ധോണിയുടെ മറുപടി ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ളതായിരുന്നു. രോഷാകുലനായി അദ്ദേഹം ഈ ചോദ്യത്തോടു പ്രതികരിക്കുമെന്ന് എല്ലാവരും കരുതിയെങ്കിലും ചെറുചിരിയോടെയായിരുന്നു ധോണിയുടെ തമാശരൂപേണയുള്ള മറുപടി. അദ്ദേഹത്തിന്റെ മറുപടി വാര്‍ത്താസമ്മേളനത്തിനെത്തിയ മാധ്യമപ്രവര്‍ത്തകരെ പൊട്ടിച്ചിരിപ്പിക്കുകയും ചെയ്തിരുന്നു.

സംഭവം 2014ല്‍
2014ലെ ഇന്ത്യന്‍ ടീമിന്റെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനിടെയായിരുന്നു സംഭവം. ഡ്രസിങ് റൂമില്‍ വച്ച് കോലിയും ധവാനും തമ്മില്‍ അടി നടന്നതായും അന്നു ടീം ഡയറക്ടറായിരുന്ന രവി ശാസ്ത്രി ഇടപെട്ട് രണ്ടു പേരെയും പിടിച്ചു മാറ്റുകയായിരുന്നുവെന്നുമെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍.
ഇതു ക്രിക്കറ്റ് പ്രേമികള്‍ക്കിടയില്‍ വലിയ ചര്‍ച്ചയായി മാറി. ദേശീയ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലുമെല്ലാം ചേര്‍ത്ത് ഇവ നന്നായി പൊലിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് പൊട്ടിത്തെറിയുടെ വക്കിലാണെന്നു പോലും ആരാധകര്‍ ഭയപ്പെട്ടിരുന്ന സന്ദര്‍ഭമായിരുന്നു അത്. ഇതിനൊണ് വളരെ നിഷ്പ്രയാസം ധോണി കൈകാര്യം ചെയ്തത്.

ധവാനെ കോലി കത്തി കൊണ്ട് കുത്തി!
വാര്‍ത്താസമ്മേളനത്തിനിടെ ധോണിയോട് മാധ്യമപ്രവര്‍ത്തകര്‍ ഇതേക്കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹം രോഷാകുലനായി പ്രതികരിക്കുമെന്നായിരുന്നു എല്ലാവരും പ്രതീക്ഷിച്ചത്. പക്ഷെ സംഭവിച്ചത് മറ്റൊന്നായിരുന്നു. തന്റെയുള്ളിലെ നര്‍മബോധം അദ്ദേഹം ലോകത്തിനു മുന്നില്‍ പ്രദര്‍ശിപ്പിച്ച സന്ദര്‍ഭം കൂടിയായിരുന്നു ഇത്.
യഥാര്‍ഥത്തില്‍ അതായിരുന്നു സംഭവം. വിരാട് തന്റെ കത്തി ഉപയോഗിച്ച് ശിഖറിനെ കുത്തി. അതില്‍ നിന്നും ശിഖര്‍ മോചിതനായിട്ടുണ്ട്. തുടര്‍ന്ന് ഞങ്ങള്‍ അദ്ദേഹത്തോടു ബാറ്റ് ചെയ്യാന്‍ പുഷ് ചെയ്യുകയായിരുന്നുവെന്നാണ് ധോണി ചെറു ചിരിയോടെ പ്രതികരിച്ചത്. ഇതുകേട്ട മാധ്യമപ്രവര്‍ത്തകര്‍ പൊട്ടിച്ചിരിക്കുകയും ചെയ്തു.

നല്ലൊരു സിനിമയാക്കണം
ഇവയൊക്കെ കഥകളാണ്. മാര്‍വലോ, വാര്‍ണര്‍ ബ്രദേഴ്‌സോ അല്ലെങ്കില്‍ മറ്റാരെങ്കിലുമോ ഈ കഥയെടുത്ത് നല്ലൊരു സിനിമയാക്കണം. ടീമിനകത്തെ ആരെങ്കിലുമാണ് നിങ്ങളോടു ഈ കഥ പറഞ്ഞതെങ്കില്‍ നിങ്ങള്‍ അയാളുടെ പേര് പറയുകയാണെങ്കില്‍ അതു കൂടുതല്‍ രസകരമായിരിക്കും. കാരണം അയാളുടെ ഭാവനാശേഷി ഉജ്ജ്വലമാണ്, അയാള്‍ ഏതെങ്കിലും സിനിമാ കമ്പനിയില്‍ ജോലി ചെയ്യേണ്ടയാളാണെന്നും ധോണി പറയുകയായിരുന്നു.
അയാള്‍ക്കു ഞങ്ങളുടെ ഡ്രസിങ് റൂമിന്റെ ഭാഗമാവാന്‍ അര്‍ഹതയില്ല. കാരണം ഒരിക്കലും നടന്നിട്ടില്ലാത്ത ഒരു കാര്യമാണ് അയാള്‍ ഭാവനയിലൂടെ സൃഷ്ടിച്ചെടുത്തിരിക്കുന്നത്. ഇതുപോലെയുള്ള കഥകള്‍ ടാബ്ലോയ്ഡുകളെ കൂടുതല്‍ കോപ്പികള്‍ വില്‍ക്കാന്‍ സഹായിക്കും. യാഥാര്‍ഥ്യത്തിലേക്കു വരികയാണെങ്കില്‍ അങ്ങനെയൊന്നും തന്നെ സംഭവിച്ചിട്ടില്ലെന്നും ധോണി വിശദീകരിക്കുകയായിരുന്നു. കോലിയും ധവാനും ത്മമിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചുള്ള കഥകളെല്ലാം ഇതോടെ അവസാനിക്കുകയും ചെയ്തിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications