രോഹിത്തുമായി ഉടക്കോ?- 2019ലെ ലോകകപ്പിനു ശേഷം കലികയറി കോലി! അന്നു പറഞ്ഞത് ഇതായിരുന്നു
ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ക്കു ഇപ്പോഴും ഉത്തരം കിട്ടാത്ത ചോദ്യം വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ യഥാര്‍ഥത്തില്‍ ഉടക്കുണ്ടോയെന്നതായിരിക്കും. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ഇതുമായി ബന്ധപ്പെട്ട് ഒരുപാട് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ കോലി എല്ലായ്‌പ്പോഴും ഇവയെല്ലാം നിരസിക്കുകയാണ് ചെയ്തിട്ടുള്ളത്. ഇപ്പോള്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്തു നിന്നും കോലിയെ മാറ്റി പകരം രോഹിത്തിനെ നിയമിച്ചപ്പോഴും ഇത് വീണ്ടും സജീവ ചര്‍ച്ചയായി.
രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് വിളിച്ചുചേര്‍ത്ത വിര്‍ച്വല്‍ കോണ്‍ഫറന്‍സില്‍ കോലി ഇക്കാര്യം നിഷേധിക്കുകയും ചെയ്തിരുന്നു. 2019ലെ ഐസിസി ഏകദിന ലോകകപ്പിനു ശേഷവും കോലി- രോഹിത് തര്‍ക്കത്തെക്കുറിച്ച് അഭ്യൂഹങ്ങള്‍ പരന്നിരുന്നു. അന്നു ശക്തമായ ഭാഷയിലായിരുന്നു കോലി ഇവയോടു പ്രതികരിച്ചത്. മുന്‍ കോച്ച് രവി ശാസ്ത്രിക്കൊപ്പമുള്ള വാര്‍ത്താസമ്മേളനത്തിലായിരുന്നു ഇതേക്കുറിച്ച് രോഷത്തോടെ അദ്ദേഹം പ്രതികരിച്ചത്.

നുണകള്‍ പ്രചരിപ്പിക്കരുത്
2019ലെ ലോകകപ്പില്‍ ഇന്ത്യ സെമി ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. ന്യൂസിലാന്‍ഡിനോടു പരാജപ്പെട്ടായിരുന്നു ഇന്ത്യ പുറത്തായത്. ടൂര്‍ണമെന്റിനു ശേഷം കോലി- രോഹിത് തര്‍ക്കമുണ്ടെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും വന്നിരുന്നു. ഇതേക്കുറിച്ച് വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചപ്പോഴായിരുന്നു നുണകള്‍ പ്രചരിപ്പിക്കരുതെന്ന് അദ്ദേഹം തുറന്നടിച്ചത്.
എന്റെ അഭിപ്രായത്തില്‍ ഇവ അമ്പരപ്പിക്കുന്നതാണ്. ഇതുപോലെയുള്ള കാര്യങ്ങള്‍ വായിക്കുന്നത് തീര്‍ത്തും പരിഹാസ്യമാണ്. പൊതുപരിപാടികളില്‍ പങ്കെടുക്കുമ്പോള്‍ ഞങ്ങള്‍ പുകഴ്ത്തപ്പെടാറുണ്ട്, പക്ഷെ ഇവിടെ നുണ പ്രചരിപ്പിക്കുകയാണ്. വസ്തുതകള്‍ അവഗണിക്കപ്പെടുന്നു, സംഭവിച്ച നല്ല കാര്യങ്ങള്‍ക്കെല്ലാം നേരെ കണ്ണടയ്ക്കുകയും ചെയ്യുകയാണ്. ഞങ്ങളെ തലയിലേക്കു ഫാന്റസികളും സൃഷ്ടിക്കാന്‍ നോക്കുകയാണ്. ഇതാണ് സത്യമെന്ന് അംഗീകരിക്കാവനാണ് ഞങ്ങളുടെ ആഗ്രഹമെന്നും കോലി തുറന്നടിച്ചിരുന്നു.

ശാസ്ത്രി പറഞ്ഞത്
മുന്‍ കോച്ച് രവി ശാസ്ത്രിയും വിരാട് കോലിയും രോഹിത് ശര്‍മയും തമ്മില്‍ തര്‍ക്കമുണ്ടെന്ന അഭ്യൂഹങ്ങള്‍ തള്ളിയിരുന്നു. ഗെയിമിനേക്കാള്‍ വലുതല്ല ഒരു വ്യക്തിയെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രോഹിത് ശര്‍മയെ പരസ്യമായി അഭിനന്ദിക്കുന്നതില്‍ നിന്നും താന്‍ ഒരിക്കലും മടി കാണിച്ചിട്ടില്ലെന്നും കോലി അന്നു ചൂണ്ടിക്കാട്ടിയിരുന്നു.
അവസരം ലഭിച്ചപ്പോള്‍ ഞാന്‍ എല്ലായ്‌പ്പോഴും രോഹിത്തിനെ പ്രശംസിച്ചിട്ടുണ്ട്. കാരണം അദ്ദേഹം അത്രയും മികച്ച താരമാണെന്നതാണ് കാരണം. ഇത്തരത്തിലുള്ള നുണകള്‍ പ്രചരിപ്പിക്കുന്നതിലൂടെ ആര്‍ക്കാണ് പ്രയോജനം ലഭിക്കുന്നതെന്നറിയില്ല. പക്ഷെ ഞങ്ങള്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ ഉയരങ്ങളിലേക്കു നയിക്കുന്നതിനു വേണ്ടിയാണ് ഞങ്ങള്‍ ജീവിക്കുകയും ശ്വസിക്കുകയും ചെയ്യുന്നത്. എന്നാല്‍ ചിലര്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ താഴെയിറക്കുന്നതിലാണ് സന്തോഷിക്കുന്നതെന്നും വിമര്‍ശിക്കുന്നവരെക്കുറിച്ച് കോലി തുറന്നടിക്കുകയും ചെയ്തിരുന്നു.

പിന്തുണ അറിയിച്ച് കോലി
ഇന്ത്യയുടെ പുതിയ നിശ്ചിത ഓവര്‍ ടീം നായകനായി നിയമിക്കപ്പെട്ട രോഹിത്തിന് തന്റെ പൂര്‍ണ പിന്തുണ അറിയിക്കുന്നതായി രണ്ടു ദിവസങ്ങള്‍ക്കു മുമ്പ് വിരാട് കോലി വ്യക്തമാക്കിയിരുന്നു. താനും രോഹിത്തും തമ്മില്‍ ഉടക്കില്ലെന്നു അദ്ദേഹം ഒരിക്കല്‍ക്കൂടി ആവര്‍ത്തിക്കുകയും ചെയ്തിരുന്നു.
രോഹിത് വളരെ പ്രതിഭാശാലിയും ബുദ്ധിമാനുമായ ക്യാപ്റ്റനാണ്. ഐപിഎല്ലിലൂടെയും ഇന്ത്യന്‍ ടീമിനോടൊപ്പവും നമ്മള്‍ ഇതു നേരത്തേ കണ്ടതുമാണ്.
രാഹുല്‍ ദ്രാവിഡ് വളരെ മികച്ച പരിശീലകനാണ്. ടീമിന്റെ പദ്ധതികള്‍ എന്തു തന്നെയായാലും തന്റെ പിന്തുണ രണ്ടു പേര്‍ക്കും തുടര്‍ന്നും ഉണ്ടാവും. 100 ശതമാനവും ഞാന്‍ അവര്‍ക്കൊപ്പം നില്‍ക്കും. ടീമിനെ ശരിയായ ദിശയിലെത്തിക്കുകയെന്ന വലിയ ഉത്തരവാദിത്വവും തനിക്കുണ്ടെന്നു കോലി വ്യക്തമാക്കിയിരുന്നു.
അതേസമയം, ഏകദിന ക്യാപ്റ്റന്‍സുമായി ബന്ധപ്പെട്ട് കോലിയും ബിസിസിഐയും ഏറ്റുമുട്ടലിലേക്കു നീങ്ങുകയാണ്. ഏകദിന ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നും മാറ്റുന്നതായി തന്നോടു നേരത്തേ സംസാരിച്ചിരുന്നില്ലെന്നും സൗത്താഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമിനെ പ്രഖ്യാപിക്കുന്നതിന്റെ ഒന്നര മണിക്കൂര്‍ മുമ്പ് മാത്രമാണ് താന്‍ ഇതു അറിഞ്ഞതെന്നും കോലി വെളിപ്പെടുത്തിയിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications