Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2022: അവസാന സീസണില്‍ കളിച്ചത് ഒരു മത്സരം, ഇത്തവണ അണ്‍സോള്‍ഡാവും, മൂന്ന് താരങ്ങളിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം നടക്കാനിരിക്കുകയാണ്. ഇത്തവണ പുതിയതായി ലഖ്‌നൗ,അഹമ്മദാബാദ് ഫ്രാഞ്ചൈസികള്‍ കൂടി എത്തുന്നതിനാല്‍ ലേലം കടുക്കുമെന്നുറപ്പാണ്. വാശിയേറിയ പോരാട്ടം തന്നെ ലേലത്തില്‍ പ്രതീക്ഷിക്കപ്പെടുന്നു. പഴയ ടീമുകളെല്ലാം നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക ഇതിനോടകം പുറത്തുവിട്ടുകഴിഞ്ഞു. പുതിയ രണ്ട് ടീമുകള്‍ മൂന്ന് താരങ്ങളെ വീതം ഇനിയും നിലനിര്‍ത്തേണ്ടതായുണ്ട്.

1

മുംബൈ ഇന്ത്യന്‍സ്,സിഎസ്‌കെ,കെകെആര്‍,ഡല്‍ഹി ക്യാപിറ്റല്‍സ് എന്നിവരാണ് നാല് താരങ്ങളെ വീതം നിലനിര്‍ത്തിയത്. രാജസ്ഥാനും ആര്‍സിബിയും ഹൈദരാബാദും മൂന്ന് താരങ്ങളെ വീതവും പഞ്ചാബ് കിങ്‌സ് രണ്ട് താരങ്ങളെയുമാണ് നിലനിര്‍ത്തിയത്. ഇത്തവണ മെഗാ ലേലത്തില്‍ പല സൂപ്പര്‍ താരങ്ങളുമെത്തുന്നുണ്ട്. കെ എല്‍ രാഹുല്‍,ഡേവിഡ് വാര്‍ണര്‍,ക്വിന്റന്‍ ഡീകോക്ക്,ഇഷാന്‍ കിഷന്‍,ട്രന്റ് ബോള്‍ട്ട് തുടങ്ങി നിരവധി സൂപ്പര്‍ താരങ്ങള്‍ ഇത്തവണ ഒഴിവാക്കപ്പെട്ടവരുടെ പട്ടികയിലാണുള്ളത്.

Also Read: ആരാണ് സത്യം പറയുന്നത്? കള്ളം പറയുന്നതാര്? കോലി-ഗാംഗുലി പ്രശ്‌നത്തെക്കുറിച്ച് ആകാശ് ചോപ്ര

2

18 മുതല്‍ 25വരെയാണ് ഒരു ടീമിലെ താരങ്ങളുടെ പരമാവധി എണ്ണം. പരമാവധി എട്ട് വിദേശ താരങ്ങളെ ഒരു ടീമിന് പരിഗണിക്കാനാവും. പല താരങ്ങളും ഇത്തവണ അണ്‍സോള്‍ഡായി മടങ്ങുമെന്നുറപ്പാണ്. അവസാന സീസണില്‍ ഒരു മത്സരം മാത്രം കളിക്കുകയും ഇത്തവണ ആരും വാങ്ങാന്‍ സാധ്യതയില്ലാത്തതുമായ മൂന്ന് താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.

Also Read: IPL 2022: രാഹുലും ഇഷാനും ഒരേ ടീമില്‍! ശ്രേയസിനൊപ്പം ഹാര്‍ദിക്- അശ്വിന്‍ സിഎസ്‌കെയിലേക്ക്?

ടിം സീഫെര്‍ട്ട്

ടിം സീഫെര്‍ട്ട്

ന്യൂസീലന്‍ഡിന്റെ വെടിക്കെട്ട് ബാറ്റ്‌സ്മാനും വിക്കറ്റ് കീപ്പറുമാണ് ടിം സീഫെര്‍ട്ട്. അവസാന സീസണില്‍ കെകെആറിന്റെ ഭാഗമായിരുന്ന താരം ആദ്യ പാദത്തില്‍ ഒരു മത്സരം പോലും കളിച്ചിരുന്നില്ല. ഇന്ത്യയില്‍ നടന്ന ആദ്യ പാദത്തിനിടെ കോവിഡ് ബാധിച്ച താരങ്ങളിലൊരാള്‍ സീഫെര്‍ട്ടായിരുന്നു. രണ്ടാം പാദത്തില്‍ ഒരു മത്സരമാണ് അദ്ദേഹം കളിച്ചത്. എന്നാല്‍ കാര്യമായൊന്നും ചെയ്യാനായില്ല. പഞ്ചാബ് കിങ്‌സിനെതിരേ ഏഴാം നമ്പറിലിറങ്ങി രണ്ട് റണ്‍സുമായി അദ്ദേഹം പുറത്തായി.

27കാരനായ താരം വമ്പനടിക്കാരനാണെങ്കിലും സ്ഥിരതയില്ല. വിക്കറ്റിന് പിന്നില്‍ ഭേദപ്പെട്ട പ്രകടനം മാത്രമാണ് അവകാശപ്പെടാനാവുന്നത്. ഇന്ത്യക്കെതിരായ അവസാന ടി20 പരമ്പരയില്‍ കിവീസ് നിരയില്‍ സീഫെര്‍ട്ടുമുണ്ടായിരുന്നു. മൂന്ന് മത്സരത്തില്‍ നിന്ന് 20 റണ്‍സ് മാത്രമാണ് അദ്ദേഹത്തിന് നേടാനായത്. പല ടീമുകള്‍ക്കും വിക്കറ്റ് കീപ്പറെ ആവിശ്യമുണ്ടെങ്കിലും സീഫെര്‍ട്ടിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്.

Also Read: 'ഇത് ശരിക്കും ഞെട്ടിക്കുന്നതാണ്', അവനോട് ചെയ്തത് അനീതി; കോലിയുടെ പരിശീലകന്‍

പീയൂഷ് ചൗള

പീയൂഷ് ചൗള

ഇന്ത്യയുടെ സീനിയര്‍ സ്പിന്നറാണ് പീയൂഷ് ചൗള. ഐപിഎല്ലില്‍ മികച്ച ബൗളിങ് റെക്കോഡ് അവകാശപ്പെടാന്‍ സാധിക്കുന്ന ബൗളര്‍മാരിലൊരാളാണ് അദ്ദേഹം. 165 മത്സരത്തില്‍ നിന്ന് 157 വിക്കറ്റാണ് ചൗള നേടിയത്. 7.88 എന്ന ഭേദപ്പെട്ട ഇക്കോണമിയുമുണ്ട്. 32കാരനായ താരത്തിന്റെ ഫിറ്റ്‌നസ് ഇപ്പോള്‍ പ്രശ്‌നമാണ്. ഏറെ നാളുകളായി ഇന്ത്യന്‍ ടീമിന് പുറത്തുള്ള ചൗള അവസാന സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ മാത്രമാണ് അദ്ദേഹത്തിന് അവസരം ലഭിച്ചത്. 38 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. കഴിഞ്ഞ രണ്ട് സീസണില്‍നിന്ന് വെറും ഏഴ് വിക്കറ്റ് മാത്രം നേടിയ ചൗളക്ക് ഇനിയൊരു സീസണില്‍ക്കൂടി അവസരം ലഭിച്ചേക്കില്ല.

Also Read: റണ്‍വേട്ടയില്‍ റുതുരാജിനെ തൊടാനാവില്ല, വിക്കറ്റില്‍ ചാഹല്‍ മുന്നില്‍- സിക്‌സര്‍ വീരനായ് വെങ്കി

ആദില്‍ റഷീദ്

ആദില്‍ റഷീദ്

ഇംഗ്ലണ്ടിന്റെ സീനിയര്‍ സ്പിന്നറാണ് ആദില്‍ റഷീദ്. മറ്റ് ഫ്രാഞ്ചൈസി ലീഗുകളില്‍ തിളങ്ങിയിട്ടുണ്ടെങ്കിലും ഐപിഎല്ലില്‍ വലിയ അവസരങ്ങള്‍ റഷീദിനെത്തേടി എത്തിയിട്ടില്ല. 68 മത്സരത്തില്‍ നിന്ന് 74 വിക്കറ്റുകള്‍ ഇംഗ്ലണ്ടിനായി വീഴ്ത്തിയ താരമാണ് അദ്ദേഹം. 208 മത്സരത്തില്‍ നിന്ന് 241 വിക്കറ്റുകള്‍ അദ്ദേഹത്തിന്റെ ടി20 കരിയറിലുണ്ട്. അവസാന സീസണില്‍ പഞ്ചാബ് കിങ്‌സിന്റെ താരമായിരുന്നു അദ്ദേഹം. ഒരു മത്സരം മാത്രമാണ് കളിക്കാന്‍ അവസരം ലഭിച്ചത്. രാജസ്ഥാനെതിരായ മത്സരത്തില്‍ മൂന്ന് ഓവറില്‍ 35 റണ്‍സ് വിട്ടുകൊടുത്തെങ്കിലും വിക്കറ്റ് നേടാന്‍ അദ്ദേഹത്തിനായില്ല. ഇനിയൊരു അവസരം റഷീദിനെത്തേടി എത്താന്‍ സാധ്യത കുറവാണ്.

Story first published: Friday, December 17, 2021, 13:00 [IST]
Other articles published on Dec 17, 2021
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+