
ഫവാദ് ആലം
പാകിസ്താന്‍ താരം ഫവാദ് ആലമാണ് ആകാശിന്റെ പട്ടികയിലെ അഞ്ചാമന്‍. ഏഴ് മത്സരത്തില്‍ നിന്ന് 57.1 ശരാശരിയില്‍ 513 റണ്‍സാണ് അദ്ദേഹം നേടിയിട്ടുള്ളത്. മികച്ച തുടക്കം ലഭിച്ചാല്‍ നിലയുറപ്പിച്ച് വലിയ സ്‌കോര്‍ നേടാന്‍ മിടുക്കുള്ള താരമാണ് അദ്ദേഹം. ലഭിക്കുന്ന അവസരങ്ങളെ പാഴാക്കി കളയാത്ത താരമാണ് ആലമെന്നും ആകാശ് പറഞ്ഞു. 36കാരനായ താരം 15 ടെസ്റ്റില്‍ നിന്ന് 953 റണ്‍സാണ് കരിയറില്‍ ആകെ നേടിയത്. 47.65 ആണ് ശരാശരി. ഇതില്‍ അഞ്ച് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറിയും ഉള്‍പ്പെടും.
Also Read: WTC: വമ്പന്‍ നേട്ടവുമായി ലബ്യുഷെയ്ന്‍, ഇനി റൂട്ടിനൊപ്പം- ഹിറ്റ്മാന്‍ പിന്നാലെയുണ്ട്

ലഹിരു തിരിമാനെ
ശ്രീലങ്കയുടെ ലഹിരു തിരിമാനെയെയാണ് നാലാം സ്ഥാനക്കാരനായി ആകാശ് ചോപ്ര തിരഞ്ഞെടുത്തത്. സീനിയര്‍ താരമായ തിരിമാനെ ഏഴ് മത്സരത്തില്‍ നിന്ന് 50.6 ശരാശരിയില്‍ നേടിയത് 659 റണ്‍സാണ്. 140 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഇംഗ്ലണ്ടിനെതിരേയും വെസ്റ്റ് ഇന്‍ഡീസിനെതിരേയും അവരുടെ തട്ടകത്തില്‍ നേരിട്ട് ഇത്രയും റണ്‍സ് നേടിയതാണ് അവനെ തിരഞ്ഞെടുക്കാന്‍ കാരണമെന്നാണ് ആകാശ് പറഞ്ഞത്. 32കാരനായ തിരിമാനെ ശ്രീലങ്കന്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് സജീവമായിട്ടുള്ളത്. 42 ടെസ്റ്റില്‍ നിന്ന് 27.51 ശരാശരിയില്‍ 2063 റണ്‍സ് മാത്രമാണ് അദ്ദേഹം നേടിയതെങ്കിലും ഈ വര്‍ഷം മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. മൂന്ന് സെഞ്ച്വറിയും 10 അര്‍ധ സെഞ്ച്വറിയും തിരിമാനെയുടെ പേരിലുണ്ട്.
Also Read: IPL 2022: പാക് താരങ്ങള്‍ കളിച്ചാല്‍ ഇവര്‍ക്കു കോടികളുറപ്പ്! ഫ്രാഞ്ചൈസികള്‍ പിടിവലി നടത്തും

റിഷഭ് പന്ത്
ഇന്ത്യയുടെ റിഷഭ് പന്താണ് മൂന്നാമന്‍. മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായി മാറിയ റിഷഭ് മികച്ച ബാറ്റിങ് പ്രകടനവും കാഴ്ചവെക്കുന്നുണ്ട്. വിദേശ പിച്ചുകളിലെ പ്രകടനമാണ് എടുത്തുപറയേണ്ടത്. ഈ വര്‍ഷം 11 മത്സരങ്ങളില്‍ നിന്ന് 41.5 ശരാശരിയില്‍ 706 റണ്‍സാണ് റിഷഭ് നേടിയത്. ഇതില്‍ ഒരു സെഞ്ച്വറിയും ഉള്‍പ്പെടും. മികച്ച കീപ്പിങ്ങും കാഴ്ചവെച്ചു. ഓസ്‌ട്രേലിയയില്‍ വേഗത്തില്‍ 500 റണ്‍സ് നേടുന്ന സന്ദര്‍ശക വിക്കറ്റ് കീപ്പറാണ് റിഷഭ് പന്ത്. ഓസ്‌ട്രേലിയയിലും ഇംഗ്ലണ്ടിലും ടെസ്റ്റ് സെഞ്ച്വറി നേടിയിട്ടുള്ള ഏക ഇന്ത്യന്‍ വിക്കറ്റ് കീപ്പറാണ് റിഷഭ്.
Also Read: ആരാവും ഐസിസിയുടെ ഈ വര്‍ഷത്തെ മികച്ച താരം? ഈ മൂന്ന് പേരിലൊരാള്‍, ഒരേ ഒരു ഇന്ത്യക്കാരന്‍

രോഹിത് ശര്‍മ
രണ്ടാം സ്ഥാനക്കാരനായി ഇന്ത്യയുടെ പരിമിത ഓവര്‍ നായകനും ടെസ്റ്റ് വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മയെയാണ് ആകാശ് തിരഞ്ഞെടുത്തത്. ഈ വര്‍ഷം ഗംഭീര പ്രകടനമാണ് രോഹിത് നടത്തിയത്. 11 മത്സരത്തില്‍ നിന്ന് 47.6 ശരാശരിയില്‍ 906 റണ്‍സാണ് ഓപ്പണര്‍ അടിച്ചെടുത്തത്. ഇതില്‍ രണ്ട് സെഞ്ച്വറിയും ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 161 റണ്‍സ്. ടെസ്റ്റില്‍ രോഹിത്തിന് വളരെ പക്വത വന്നെന്നും പന്തിനെ പ്രതിരോധിക്കാനും ഒഴിവാക്കാനും അവന്‍ പഠിച്ചെന്നും ആകാശ് പറഞ്ഞു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്റ്റ് പരമ്പര രോഹിത് ശര്‍മ കളിക്കുന്നില്ല.
Also Read: ചരിത്രം കുറിച്ച് റിസ്വാന്‍, ഒരു കലണ്ടര്‍ വര്‍ഷം 2000 ടി20 റണ്‍സ് നേടുന്ന ആദ്യ താരം

ജോ റൂട്ട്
ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനാണ് ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്. 12 മത്സരത്തില്‍ നിന്ന് 1455 റണ്‍സാണ് റൂട്ട് നേടിയത്. ഇതില്‍ 6 സെഞ്ച്വറിയും ഉള്‍പ്പെടും. ഉയര്‍ന്ന സ്‌കോര്‍ 228 റണ്‍സാണ്. ഇന്ത്യയിലും ശ്രീലങ്കയിലും ഇരട്ട സെഞ്ച്വറി നേടാന്‍ റൂട്ടിന് സാധിച്ചിരുന്നു. ഈ വര്‍ഷം ഇരട്ട സെഞ്ച്വറിയോടെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കാന്‍ റൂട്ടിനായിരുന്നു. നിലവില്‍ ആഷസ് ടെസ്റ്റ് കളിക്കുകയാണ് റൂട്ട്. അതുകൊണ്ട് തന്നെ ഈ വര്‍ഷം അവസാനിക്കുന്നതിന് മുമ്പ് 1500ന് മുകളിലേക്ക് അദ്ദേഹം തന്റെ റണ്‍സ് എത്തിച്ചേക്കും.


Click it and Unblock the Notifications











