
ആര്‍ അശ്വിന്‍
രവിചന്ദ്ര അശ്വിനാണ് ആകാശ് ചോപ്ര അഞ്ചാം സ്ഥാനം നല്‍കിയിരിക്കുന്നത്. എട്ട് മത്സരത്തില്‍ നിന്ന് 52 വിക്കറ്റാണ് അശ്വിന്‍ നേടിയത്. ഇംഗ്ലണ്ടിനെതിരേ ഇംഗ്ലണ്ടില്‍ ഒരു മത്സരം പോലും അശ്വിന്‍ കളിച്ചില്ല. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഓസ്‌ട്രേലിയക്കെതിരേ മികച്ച പ്രകടനം നടത്താന്‍ അശ്വിനായി. ഇന്ത്യയില്‍ അശ്വിന്റെ പ്രകടനം അതി ഗംഭീരമാണെന്നും ആകാശ് പറഞ്ഞു. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരിലൊരാളാണ് അശ്വിന്‍. ഇന്ത്യയുടെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ഹര്‍ഭജന്‍ സിങ്ങിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്താനും അശ്വിനായിരുന്നു.
Also Read: രോഹിത്തുമായി ഉടക്കോ?- 2019ലെ ലോകകപ്പിനു ശേഷം കലികയറി കോലി! അന്നു പറഞ്ഞത് ഇതായിരുന്നു

ജെയിംസ് ആന്‍ഡേഴ്‌സന്‍
ഇംഗ്ലണ്ടിന്റെ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ് നാലാം സ്ഥാനത്ത്. 19 മത്സരത്തില്‍ നിന്ന് 32 വിക്കറ്റുകളാണ് ആന്‍ഡേഴ്‌സന്‍ നേടിയത്. ശ്രീലങ്കയിലും ഇന്ത്യയിലും കളിച്ച് മികച്ച പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിരുന്നു. ചെന്നൈയില്‍ ഇന്ത്യക്കെതിരേ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും ആന്‍ഡേഴ്‌സനായി. നിലവില്‍ ആഷസ് ടെസ്റ്റ് കളിക്കുകയാണ് അദ്ദേഹം. ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ പേസ് ബൗളറാണ് ആന്‍ഡേഴ്‌സന്‍. ഇത്തവണത്തെ ആഷസ് ടെസ്റ്റോടെ അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കാനാണ് സാധ്യത കൂടുതല്‍.
Also Read: ഗ്രാമത്തില്‍ ക്രിക്കറ്റ് മൈതാനമൊരുക്കി ടി നടരാജന്‍, സ്വപ്‌ന സാക്ഷാത്കാരമെന്ന് ഇന്ത്യന്‍ പേസര്‍

ഒല്ലി റോബിന്‍സന്‍
ഇംഗ്ലണ്ടിന്റെ ഒല്ലി റോബിന്‍സനാണ് ആകാശ് മൂന്നാം സ്ഥാനം നല്‍കിയത്. അഞ്ച് മത്സരത്തില്‍ നിന്ന് 28 വിക്കറ്റാണ് താരം നേടിയത്. ഇന്ത്യയിലടക്കം മികച്ച പ്രകടനം നടത്താന്‍ റോബിന്‍സനായി. ഇന്ത്യക്കെതിരേ രണ്ട് തവണ അഞ്ച് വിക്കറ്റ് പ്രകടനവും നടത്തി. ഓസ്‌ട്രേലിയ,ന്യൂസീലന്‍ഡ് എന്നിവര്‍ക്കെതിരെയും തകര്‍പ്പന്‍ ബൗളിങ് പ്രകടനം കാഴ്ചവെക്കാന്‍ റോബിന്‍സനായിരുന്നു. നിര്‍ണ്ണായക റണ്‍സ് ബാറ്റുകൊണ്ടും കൂട്ടിച്ചേര്‍ക്കാന്‍ കെല്‍പ്പുള്ള താരമാണ് റോബിന്‍സന്‍.
Also Read: WTC: വമ്പന്‍ നേട്ടവുമായി ലബ്യുഷെയ്ന്‍, ഇനി റൂട്ടിനൊപ്പം- ഹിറ്റ്മാന്‍ പിന്നാലെയുണ്ട്

മുഹമ്മദ് സിറാജ്
രണ്ടാം സ്ഥാനത്ത് ഇന്ത്യയുടെ യുവ പേസര്‍ മുഹമ്മദ് സിറാജിനെയാണ് ആകാശ് തിരഞ്ഞെടുത്തത്. ഇന്ത്യയിലും വിദേശത്തും ഒരുപോലെ മികവ് കാട്ടാന്‍ അദ്ദേഹത്തിനായിരുന്നു. ഒമ്പത് മത്സരങ്ങളില്‍ നിന്ന് 28 വിക്കറ്റാണ് സിറാജ് നേടിയത്. ലോര്‍ഡ്‌സിലും സിഡ്‌നിയിലും ബ്രിസ്ബനിലുമെല്ലാം പന്തുകൊണ്ട് വിസ്മയിപ്പിക്കാന്‍ അദ്ദേഹത്തിനായി. ആക്രമിച്ച് പന്തെറിയുന്ന താരമാണ് സിറാജ്. എതിരാളികളെ കടന്നാക്രമിക്കുന്ന ബൗളിങ് ശൈലിയാണ് അദ്ദേഹത്തിന്റേത്. ഇതിനോടകം തന്നെ ഇന്ത്യയുടെ പ്രധാന ടെസ്റ്റ് ബൗളറായി മാറാന്‍ സിറാജിന് സാധിച്ചിട്ടുണ്ട്.
Also Read: IPL 2022: പാക് താരങ്ങള്‍ കളിച്ചാല്‍ ഇവര്‍ക്കു കോടികളുറപ്പ്! ഫ്രാഞ്ചൈസികള്‍ പിടിവലി നടത്തും

ഷഹീന്‍ അഫ്രീദി
പാകിസ്താന്റെ ഷഹീന്‍ അഫ്രീദിക്കാണ് ആകാശ് ഒന്നാം സ്ഥാനം നല്‍കിയിരിക്കുന്നത്. 47 വിക്കറ്റാണ് ഷഹീന്‍ വീഴ്ത്തിയത്. 57 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം. ഈ വര്‍ഷത്തെ ടെസ്റ്റ് വിക്കറ്റ് വേട്ടക്കാരില്‍ ആര്‍ അശ്വിന് താഴെ രണ്ടാം സ്ഥാനത്താണ് ഷഹീന്‍. എന്നാല്‍ 22 വയസ് മാത്രം പ്രായമാണ് ഷഹീനുള്ളതെന്നതിനാല്‍ ഷഹീന്റെ മികവിന് കൈയടിക്കാതെ തരമില്ല.


Click it and Unblock the Notifications











