വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യ vs ബംഗ്ലാദേശ്: ഹിറ്റ്മാന്‍ ഷോ... രാജ്‌കോട്ടില്‍ ഇന്ത്യക്കു രാജകീയ ജയം, പരമ്പരയില്‍ ഒപ്പം

എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ വിജയം

1
46117
India vs Bangladesh 2nd T20I Highlights

രാജ്‌കോട്ട്: കരിയറിലെ 100ാം ടി20 മല്‍സരം ക്യാപ്റ്റന്‍ രോഹിത് ശര്‍മ (85) വെടിക്കെട്ട് പ്രകടനത്തോടെ ആഘോഷമാക്കിയപ്പോള്‍ ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്കു തകര്‍പ്പന്‍ ജയം. എട്ടു വിക്കറ്റിനാണ് ബംഗ്ലാ കടുവകളെ ഇന്ത്യ കൂട്ടിലാക്കിയത്. ഈ ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-1ന് ഒപ്പമെത്തുകയും ചെയ്തു. ആദ്യ ടി20യിലേറ്റ ഏഴു വിക്കറ്റിന്റെ വന്‍ തോല്‍വിയില്‍ നിന്നു പാഠമുള്‍ക്കൊണ്ട് ഇറങ്ങിയ ഇന്ത്യന്‍ വിജയം അനായാസമാക്കിയത് രോഹിത്തിന്റെ തീപ്പൊരി ഇന്നിങ്‌സായിരുന്നു. ടീം സ്‌കോര്‍ 126ല്‍ വച്ച് അദ്ദേഹം മടങ്ങുമ്പോഴേക്കും ഇന്ത്യ വിജയമുറപ്പിച്ചിരുന്നു. ഫൈനലിനു തുല്യമായ പരമ്പരയിലെ മൂന്നാമത്തെ മല്‍സരം ഞായറാഴ്ച നാഗ്പൂരില്‍ അരങ്ങേറും.

rohit

154 റണ്‍സിന്റെ വിജയലക്ഷ്യമാണ് ബംഗ്ലാദേശ് ഇന്ത്യക്കു നല്‍കിയത്. 15.4 ഓവറില്‍ രണ്ടു വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ വിജയത്തില്‍ കുതിച്ചെത്തുകയും ചെയ്തു. വെറും 43 പന്തിലാണ് ആറു വീതം ബൗണ്ടറികളും സിക്‌സറുമടക്കം രോഹിത് 85 റണ്‍സ് വാരിക്കൂട്ടിയത്. മൊസാദെക് ഹുസൈന്റെ ഒരോവറില്‍ തുടരെ ആറു സിക്‌സറുകളാണ് ഹിറ്റ്മാന്‍ പായിച്ചത്. രോഹിത്- ശിഖര്‍ ധവാന്‍ സഖ്യം ആദ്യ വിക്കറ്റില്‍ 118 റണ്‍സിന്റെ ഉജ്ജ്വല കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. 27 പന്തില്‍ നിന്ന് നാലു ബൗണ്ടറികളോടെ 31 റണ്‍സെടുത്ത് ധവാന്‍ മടങ്ങിയതോടെയാണ് ഈ കൂട്ടുകെട്ട് വേര്‍പിരിഞ്ഞത്. ശ്രേയസ് അയ്യരും (13 പന്തില്‍ 24*) ലോകേഷേ് രാഹുലും (11 പന്തില്‍ 8*) ചേര്‍ന്ന് ഇന്ത്യന്‍ വിജയം പൂര്‍ത്തിയാക്കി.

നേരത്തേ ടോസിനു ശേഷം ബാറ്റിങിനിയക്കപ്പെട്ട ബംഗ്ലാദേശ് ആറു വിക്കറ്റിന് 153 റണ്‍സാണ് നേടിയത്. മികച്ച രീതിയില്‍ തുടങ്ങിയ ബംഗ്ലാദേശിനെ അവസാന പത്തോവറില്‍ മികച്ച ബൗളിങിലൂടെ ഇന്ത്യ പിടിച്ചുനിര്‍ത്തുകയായിരുന്നു. ബംഗ്ലാ നിരയില്‍ ഒരാളെയും 40 റണ്‍സ് പിന്നിടാന്‍ ഇന്ത്യ അനുവദിച്ചില്ല. ഒരു ഘട്ടത്തില്‍ സന്ദര്‍ശകര്‍ 170ന് മുകളില്‍ സ്‌കോര്‍ ചെയ്യുമെന്ന് കരുതിയെങ്കിലും ശക്തമായ ബൗളിങിലൂടെ ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു.

36 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് നയീമാണ് ടീമിനന്റെ ടോപ്‌സ്‌കോറര്‍. 31 പന്തില്‍ അഞ്ചു ബൗണ്ടറികളുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. ക്യാപ്റ്റന്‍ മഹമ്മൂദുള്ളയും സൗമ്യ സര്‍ക്കാരും 30 റണ്‍സ് വീതമെടുത്തു. ഓപ്പണര്‍ ലിറ്റണ്‍ ദാസാണ് (29) രണ്ടക്കം കടന്ന മറ്റൊരു താരം. രണ്ടു വിക്കറ്റെടുത്ത സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചുനിന്നത്. ദീപക് ചഹര്‍, ഖലീല്‍ അഹമ്മദ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റി വീതമെടുത്തു.

ടോസ് ലഭിച്ച ക്യാപ്റ്റന്‍ രോഹിത് ശര്‍മ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. മലയാളി ആരാധകരെ നിരാശരാക്കി തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും കേരളാ താരം സഞ്ജു സാംസണിനെ പ്ലെയിങ് ഇലവനില്‍ ഉള്‍പ്പെടുത്താതെയാണ് ഇന്ത്യ ഇറങ്ങിയത്. ഇരുടീമുകളും ആദ്യ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തുകയായിരുന്നു.

ind wivk

തകര്‍പ്പന്‍ തുടക്കം
തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ ലിറ്റണ്‍ ദാസും മുഹമ്മദ് നയീമും ചേര്‍ന്ന് ബംഗ്ലാദേശിന് നല്‍കിയത്. എട്ടാം ഓവറില്‍ റിഷഭ് പന്തിന്റെ പിഴവ് കാരണം ലിറ്റണ്‍ ദാസിന്റെ വിക്കറ്റ് ഇന്ത്യക്കു നഷ്ടമായി. എന്നാല്‍ അധികം വൈകാതെ പന്ത് ഇതിനു പ്രായശ്ചിത്തം ചെയ്തു. ദാസിനെ (29) തന്നെയാണ് പന്ത് പുറത്താക്കിയത്. യുസ്വേന്ദ്ര ചഹലിന്റെ ബൗളിങില്‍ പന്തിന്റെ എല്‍ബിഡബ്ല്യു അപ്പീല്‍. ഇതിനിടെ സിംഗിളിനായി ശ്രമിച്ച ദാസിനെ മിന്നല്‍ വേഗത്തില്‍ പന്ത് റണ്ണൗട്ടാക്കുകയായിരുന്നു. ടീം സ്‌കോര്‍ 60ല്‍ വച്ചാണ് ദാസ് ക്രീസ് വിട്ടത്.

രണ്ടാം വിക്കറ്റ്
ദാസ് പുറത്തായി അധികം വൈകാതെ തന്നെ മറ്റൊരു ഓപ്പണറായ നയീമിനെയും ഇന്ത്യ തിരിച്ചയച്ചു. മികച്ച ഫോമില്‍ ബാറ്റ് ചെയ്ത നയീമിനെ വാഷിങ്ടണ്‍ സുന്ദറാണ് പുറത്താക്കിയത്. 31 പന്തില്‍ അഞ്ചു ബൗണ്ടറികളോടെ 36 റണ്‍സെടുത്ത നയീമിനെ ഡീപ്പ് മിഡ് വിക്കറ്റില്‍ സുന്ദറിന്റെ ബൗളിങില്‍ ശ്രേയസ് അയ്യര്‍ പിടികൂടുകയായിരുന്നു.

pan

ചഹലിന്റെ സൂപ്പര്‍ ഓവര്‍
13ാം ഓവറില്‍ നിര്‍ണായകമായ രണ്ടു വിക്കറ്റുകളാണ് ചഹല്‍ ഇന്ത്യക്കു സമ്മാനിച്ചത്. ആദ്യ ടി20യില്‍ അപരാജിത ഫിഫ്റ്റിയുമായി ബംഗ്ലാദേശിന്റെ വിജയത്തിനു ചുക്കാന്‍ പിടിച്ച മുഷ്ഫിഖുര്‍ റഹീമാണ് ഓവറിലെ ആദ്യ പന്തില്‍ മടങ്ങിയത്. സ്വീപ്പ് ഷോട്ടിനു ശ്രമിച്ച മുഷ്ഫിഖുറിനെ (4) സ്‌ക്വയര്‍ ലെഗില്‍ മികച്ചൊരു ക്യാച്ചിലൂടെ ക്രുനാല്‍ പാണ്ഡ്യ പുറത്താക്കി. ആദ്യ കളിയില്‍ മുഷ്ഫിഖുറിന്റെ വിലപ്പെട്ട ക്യാച്ച് ക്രുനാല്‍ കൈവിട്ടിരുന്നു.
ഇതേ ഓവറിലെ അവസാന പന്തില്‍ സൗമ്യ സര്‍ക്കാരിനെയും (30) ഇന്ത്യ മടക്കി. വമ്പനടിക്കു ശ്രമിച്ച സര്‍ക്കാരിനെ പന്ത് സ്റ്റംപ് ചെയ്യുകയായിരുന്നു.

അഞ്ചാം വിക്കറ്റ്

അഫീഫ് ഹുസൈനാണ് അഞ്ചാമനായി ക്രീസ് വിട്ടത്. തന്റെ ആദ്യ സ്‌പെല്ലില്‍ ഏറെ റണ്‍സ് വിട്ടുകൊടുത്ത പേസര്‍ ഖലീല്‍
അഹമ്മദ് മികച്ച തിരിച്ചുവരവാണ് നടത്തിയത്. വമ്പന്‍ ഷോട്ടിനു ശ്രമിച്ച അഫീഫിനെ എക്‌സ്ട്രാ കവറില്‍ ക്യാപ്റ്റന്‍ രോഹിത് പിടികൂടി. എട്ടു പന്തില്‍ ആറു റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.

chahal

മഹമ്മൂദുള്ളയും പുറത്ത്
19ാം ഓവറിലെ മൂന്നാമത്തെ പന്തില്‍ അപടകാരിയായ ബംഗ്ലാ നായകന്‍ മഹമ്മൂദുള്ളയെ (30) ഇന്ത്യ തിരിച്ചയച്ചു. വേഗം കുറഞ്ഞ ചഹറിന്റെ ബൗണ്‍സറില്‍ അപ്പര്‍ കട്ടിനു ശ്രമിച്ച മഹമ്മൂദുള്ളയെ തേര്‍ഡ് മാനില്‍ ശിവം ദൂബെ മികച്ചൊരു ക്യാച്ചിലൂടെ മടക്കി.

Story first published: Thursday, November 7, 2019, 22:28 [IST]
Other articles published on Nov 7, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X