വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ZIM: രാജാധി 'റാസ', നിങ്ങളാണ് ഹീറോ, ഒറ്റയാന്‍, നേടിയെടുത്ത റെക്കോഡുകളറിയാം

ആദ്യ രണ്ട് മത്സരത്തിലും ആധിപത്യ ജയം നേടിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ വിറച്ചാണ് ജയിച്ചത്. അതിന് കാരണം സിക്കന്തര്‍ റാസയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു

1

ഹരാരെ: സിംബാബ്‌വെക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ 13 റണ്‍സിന്റെ ജയമാണ് നേടിയെടുത്തിരിക്കുന്നത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 289 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിംബാബ്‌വെ 49.3 ഓവറില്‍ 276 റണ്‍സില്‍ ഓള്‍ഔട്ടായി. മൂന്ന് മത്സര പരമ്പര 3-0ന് ഇന്ത്യ തൂത്തുവാരി. സിംബാബ് വെക്കെതിരേ ഇന്ത്യ തുടര്‍ച്ചയായി ജയിക്കുന്ന 15ാം മത്സരമാണിത്.

എന്നാല്‍ ആദ്യ രണ്ട് മത്സരത്തിലും ആധിപത്യ ജയം നേടിയ ഇന്ത്യ മൂന്നാം മത്സരത്തില്‍ വിറച്ചാണ് ജയിച്ചത്. അതിന് കാരണം സിക്കന്തര്‍ റാസയുടെ ഒറ്റയാള്‍ പോരാട്ടമായിരുന്നു. അഞ്ചാമനായി ക്രീസിലെത്തിയ റാസ ഇന്ത്യയെ വിറപ്പിക്കുന്ന ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. 95 പന്ത് നേരിട്ട് 9 ഫോറും 3 സിക്‌സും ഉള്‍പ്പെടെ കളം നിറഞ്ഞ റാസയുടെ ബാറ്റിങ് 49ാം ഓവറിലെ മൂന്നാം പന്തുവരെ സിംബാബ് വെക്ക് വിജയ പ്രതീക്ഷ നല്‍കിയിരുന്നു.

ടെസ്റ്റില്‍ 100 സിക്‌സ്, നേട്ടത്തിലെത്താന്‍ നിലവിലെ ആര്‍ക്കൊക്കെ സാധിക്കും?, ഏഴ് പേരിതാടെസ്റ്റില്‍ 100 സിക്‌സ്, നേട്ടത്തിലെത്താന്‍ നിലവിലെ ആര്‍ക്കൊക്കെ സാധിക്കും?, ഏഴ് പേരിതാ

1

ശര്‍ദുല്‍ ഠാക്കൂറിന്റെ പന്തില്‍ ശുബ്മാന്‍ ഗില്ലിന്‍ ലോങ് ഓണിലെ ഗംഭീര ക്യാച്ചില്‍ റാസ പുറത്തായതാണ് മത്സരം ഇന്ത്യക്കനുകൂലമാക്കിയത്. സിംബാബ് വെ തോറ്റെങ്കിലും റാസയുടെ പ്രകടനത്തിന് എഴുന്നേറ്റ് നിന്ന് സല്യൂട്ട് ചെയ്യാതെ വയ്യ. ഔട്ടായി മടങ്ങുമ്പോള്‍ ഒട്ടുമിക്ക ഇന്ത്യന്‍ താരങ്ങളും റാസയെ അഭിനന്ദിച്ചാണ് മടക്കി അയച്ചത്. സഹതാരങ്ങളെല്ലാം നിസ്സഹായരായ പിച്ചിലാണ് റാസയുടെ ഗംഭീര പ്രകടനം.

ബംഗ്ലാദേശിനെതിരേ ഗംഭീര പ്രകടനം നടത്തിയ റാസക്ക് ഇന്ത്യക്കെതിരായ ആദ്യ രണ്ട് മത്സരത്തിലും തിളങ്ങാനായിരുന്നില്ല. എന്നാല്‍ മൂന്നാം മത്സരത്തില്‍ തകര്‍പ്പന്‍ പ്രകടനത്തോടെ റാസ തിരിച്ചുവരികയായിരുന്നു. നിരവധി റെക്കോഡുകളും റാസ സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഒരു കലണ്ടര്‍ വര്‍ഷം റണ്‍സ് പിന്തുടരുമ്പോള്‍ അഞ്ചാം നമ്പറിലോ അതിന് താഴെയോ ബാറ്റ് ചെയ്ത് കൂടുതല്‍ സെഞ്ച്വറി നേടുന്ന താരമെന്ന റെക്കോഡ് റാസ സ്വന്തമാക്കിയിരിക്കുകയാണ്.

ലോകകപ്പ് നേടിയ ക്യാപ്റ്റന്മാര്‍, പക്ഷെ സിംബാബ്‌വെയോട് തോറ്റു!, ആരൊക്കെയെന്ന് അറിയാമോ?

2

ഈ വര്‍ഷം റണ്‍സ് പിന്തുടരുമ്പോള്‍ റാസ നേടുന്ന മൂന്നാമത്തെ സെഞ്ച്വറിയാണിത്. 2010ല്‍ ഇംഗ്ലണ്ടിന്റെ ഓയിന്‍ മോര്‍ഗന്‍ നേടിയ രണ്ട് സെഞ്ച്വറികളുടെ റെക്കോഡിനെയാണ് റാസ ഇപ്പോള്‍ മറികടന്നിരിക്കുന്നത്. സിംബാബ് വെക്കായി അവസാനമായി നേടിയ ഏഴ് സെഞ്ച്വറികളില്‍ അഞ്ചെണ്ണവും റാസയുടെ വകയായിരുന്നു. സിംബാബ് വെയുടെ അഭിമാന താരമാണ് റാസ.

3

റാസക്ക് മികച്ചൊരു പിന്തുണ എട്ടാം വിക്കറ്റില്‍ ബ്രാഡ് ഇവാന്‍സ് (28) നല്‍കി. 104 റണ്‍സിന്റെ കൂട്ടുകെട്ടും ഇവര്‍ സൃഷ്ടിച്ചു. എന്നാല്‍ നിര്‍ണ്ണായകമ സമയത്ത് ഇവാന്‍സ് പുറത്തായതോടെ മത്സരം സിംബാബ് വെയുടെ കൈവിട്ട് പോയി. ആദ്യ മത്സരങ്ങളിലേതുപോലെ 200ല്‍ താഴെ ഒതുങ്ങേണ്ട സിംബാബ് വെ ഇന്നിങ്‌സിനെ വിജയലക്ഷ്യത്തിന് തൊട്ടടുത്തെത്തിച്ചതില്‍ സിംബാബ് വെ ടീം റാസയോട് കടപ്പെട്ടിരിക്കുന്നു.

ന്യൂസീലന്‍ഡ് പര്യടനം: ഇന്ത്യ എ ടീമിനെ ശുബ്മാന്‍ നയിക്കും, ജയ്‌സ്വാളും ടീമില്‍, ടീം ലിസ്റ്റ് ഇതാ

4

മത്സരത്തില്‍ ഇന്ത്യക്കായി ശുബ്മാന്‍ ഗില്ലും (130) സെഞ്ച്വറി നേടിയിരുന്നു. മൂന്നാം മത്സരത്തിലെ താരവും പരമ്പരയിലെ താരവും ഗില്ലാണ്. 245 റണ്‍സാണ് മൂന്ന് മത്സരത്തില്‍ നിന്ന് ഗില്‍ നേടിയത്. ഈ വര്‍ഷം ഇന്ത്യക്കായി കൂടുതല്‍ കളിയിലെ താരം (2), കൂടുതല്‍ പരമ്പരയിലെ താരം (2) എന്നീ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്.

കൂടാതെ സിംബാബ് വെയില്‍ പരമ്പരയിലെ താരമാവുന്ന ഇന്ത്യന്‍ താരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെയും കെ എല്‍ രാഹുലിന്റെയും റെക്കോഡിനൊപ്പമെത്താനും ശുബ്മാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. ഇന്ത്യന്‍ ക്രിക്കറ്റിന് ഭാവിയില്‍ വലിയ പ്രതീക്ഷ നല്‍കുന്ന താരമായി ഗില്‍ മാറിക്കഴിഞ്ഞു. 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയുടെ ഓപ്പണര്‍ സ്ഥാനത്തേക്കുള്ള പോരാട്ടം ഗില്‍ കൂടുതല്‍ ശക്തമാക്കിയിരിക്കുകയാണെന്ന് പറയാം.

Story first published: Monday, August 22, 2022, 22:08 [IST]
Other articles published on Aug 22, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X