IND vs ZIM: ഇടിവെട്ട് മടങ്ങിവരവ്, മാന്‍ ഓഫ് ദി മാച്ച്, ലോകകപ്പ് ടിക്കറ്റ് കാത്ത് ദീപക് ചഹാര്‍

ഹരാരെ: സിംബാബ് വെക്കെതിരായ ഒന്നാം ഏകദിനത്തില്‍ 10 വിക്കറ്റിന്റെ ഗംഭീര ജയമാണ് ഇന്ത്യ നേടിയെടുത്തിരിക്കുന്നത്. ആതിഥേയരായ സിംബാബ് വെ മുന്നോട്ട് വെച്ച 190 റണ്‍സ് വിജയലക്ഷ്യത്തെ 115 പന്ത് ബാക്കിനിര്‍ത്തി വിക്കറ്റ് നഷ്ടപ്പെടാതെ മറികടക്കാന്‍ ഇന്ത്യക്ക് സാധിച്ചിരിക്കുകയാണ്. ശുബ്മാന്‍ ഗില്‍ (82), ശിഖര്‍ ധവാന്‍ (81) എന്നിവരുടെ തകര്‍പ്പന്‍ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ ജയം അനായാസമാക്കിയത്.

എന്നാല്‍ ആദ്യ മത്സരത്തിലെ കളിയിലെ താരത്തിനുള്ള പുരസ്‌കാരം നേടിയത് പേസര്‍ ദീപക് ചഹാറായിരുന്നു. നീണ്ട ഇടവേളക്ക് ശേഷം ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തി ആദ്യ മത്സരത്തില്‍ത്തന്നെ കളിയിലെ താരമാവാന്‍ ദീപക്കിന് സാധിച്ചിരിക്കുകയാണ്. ഏഴ് ഓവര്‍ പന്തെറിഞ്ഞ് 27 റണ്‍സ് വിട്ടുകൊടുത്താണ് ദീപക്കിന്റെ മൂന്ന് വിക്കറ്റ് പ്രകടനം. 3.85 ഇക്കോണമിയിലാണ് ദീപക്കിന്റെ തകര്‍പ്പന്‍ ബൗളിങ്.

എംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ലഎംഎസ് ധോണി വിരമിച്ചു, നാല് കാര്യങ്ങളില്‍ ഇന്ത്യ പതറി, ഒപ്പമെത്താന്‍ ആര്‍ക്കും സാധിക്കുന്നില്ല

പ്രസിദ്ധ് കൃഷ്ണ, അക്ഷര്‍ പട്ടേല്‍ എന്നിവരും മൂന്ന് വിക്കറ്റ് പ്രകടനം നടത്തി. അക്ഷര്‍ പട്ടേല്‍ 7.3 ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്താണ് അക്ഷര്‍ മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. പ്രസിദ്ധ് 8 ഓവറില്‍ 50 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് നേടിയത്. പ്രസിദ്ധ് സമീപകാലത്ത് കളിച്ച മത്സരങ്ങളിലെല്ലാം നന്നായി റണ്‍സ് വഴങ്ങുന്നുണ്ട്. മുഹമ്മദ് സിറാജ് ഒരു വിക്കറ്റും വീഴ്ത്തി.

2021ലെ ഐപിഎല്ലിന് മുമ്പായാണ് ദീപക്കിന് പരിക്കേല്‍ക്കുന്നത്. മെഗാ ലേലത്തില്‍ കോടികള്‍ വാരിയെറിഞ്ഞ് ദീപക്കിനെ സിഎസ്‌കെ തിരിച്ചെത്തിച്ചെങ്കിലും പരിക്കിനെത്തുടര്‍ന്ന് അദ്ദേഹത്തിന് ഒരു മത്സരം പോലും കളിക്കാന്‍ സാധിക്കാതെ പുറത്തുപോവേണ്ടി വന്നു. തുടക്കത്തിലേ പന്തെറിയാന്‍ അല്‍പ്പം പ്രയാസം നേരിട്ടെങ്കിലും പതിയെ താളം കണ്ടെത്തിയ ദീപക് സിംബാബ് വെയുടെ ടോപ് ഓഡറിന്റെ നടുവൊടിക്കുകയായിരുന്നു.

IND vs ZIM: ശുബ്മാന്‍ ഗില്‍ ഓപ്പണറാവണ്ട, മൂന്നാം നമ്പര്‍ ബെസ്റ്റ്!, മൂന്ന് കാരണങ്ങളിതാ

മിന്നുന്ന പ്രകടനം നടത്തി ഗംഭീരമായി തിരിച്ചെത്തിയ ദീപക് ലക്ഷ്യമിടുന്നത് ടി20 ലോകകപ്പില്‍ സ്ഥാനമാണെന്നുറപ്പ്. ജസ്പ്രീത് ബുംറ, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ പരിക്കിന്റെ പിടിയിലായതിനാല്‍ ഇരുവരുടെയും സാധ്യതകള്‍ കണ്ടറിയണം. ഈ സാഹചര്യത്തില്‍ ഇന്ത്യ ദീപക് ചഹാറിനെ പിന്തുണക്കാന്‍ സാധ്യതകളേറെ. ന്യൂബോളില്‍ നന്നായി സ്വിങ് ചെയ്യിക്കാനും വിക്കറ്റ് വീഴ്ത്താനും ദീപക്കിന് മികവുണ്ട്. സിംബാബ് വെ പര്യടനത്തിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങളിലും ദീപക്കിന് മികവ് തുടരാന്‍ സാധിക്കുമോയെന്നതാണ് കണ്ടറിയേണ്ടത്.

മത്സരശേഷം ദീപക് തന്റെ പ്രതീക്ഷകളെക്കുറിച്ച് പറഞ്ഞത് ഇങ്ങനെയാണ്. 'തിരിച്ചുവരവ് നടത്തുമ്പോള്‍ ഏതൊരു താരവും റണ്‍സ് നേടുകയോ വിക്കറ്റ് വീഴ്ത്തുകയോ ചെയ്യേണ്ടത് പ്രധാനപ്പെട്ട കാര്യമാണ്. പരിക്കേറ്റ് ഞാന്‍ പുറത്തായിട്ട് ആറ് മാസത്തിലേറെയായി. അതുകൊണ്ട് തന്നെ തിരിച്ചുവന്ന് മികച്ച പ്രകടനം നടത്താന്‍ ഞാനൊരു അവസരം കാത്തിരിക്കുകയായിരുന്നു. ഈ പരമ്പരയിലൂടെ തിരിച്ചുവരാന്‍ സാധിക്കുമെന്ന് അറിയാമായിരുന്നു. അതുകൊണ്ട് തന്നെ പരിശീലന മത്സരങ്ങള്‍ കളിക്കുകയും ആറ് ഓവറിലധികം എറിയാന്‍ ശ്രമിക്കുകയും ചെയ്തിരുന്നു.

സിംബാബ് വെയിലെത്തിയ ശേഷം പരിശീലന സമയത്ത് 10 ഓവറുകള്‍ എറിഞ്ഞു. പ്രയാസമുള്ള കാര്യമാണത്. മറ്റ് താരങ്ങള്‍ നന്നായി കളിക്കുന്ന സാഹചര്യത്തില്‍ തിരിച്ചുവരവ് നടത്തി നമ്മുടേതായ സ്ഥാനം കണ്ടെത്തണമെന്നത് എളുപ്പമല്ല. അങ്ങനെയൊരു സ്ഥാനം കണ്ടെത്തുക എളുപ്പമല്ല. ബൗളര്‍ക്ക് എപ്പോഴുമത് സമ്മര്‍ദ്ദം നല്‍കുന്ന കാര്യമാണ്. കളിക്കാന്‍ അവസരം ലഭിക്കുമ്പോള്‍ കളിക്കുക എന്നത് മാത്രമാണ് നമ്മുടെ നിയന്ത്രണത്തിലുള്ള കാര്യം'-ദീപക് ചഹാര്‍ പറഞ്ഞു.

ASIA CUP: കാത്തിരിക്കുന്ന മൂന്ന് വമ്പന്‍ റെക്കോഡുകളറിയാം, ചരിത്ര നേട്ടത്തിലേക്ക് ഹിറ്റ്മാനും

എന്തായാലും ദീപക്കിന്റെ മടങ്ങിവരവ് സെലക്ടര്‍മാരുടെ പണി കൂട്ടുമെന്നുറപ്പ്. ബാറ്റുകൊണ്ടും തിളങ്ങാന്‍ കെല്‍പ്പുള്ള താരം സ്വിങ് പിച്ചുകളില്‍ വലിയ സ്വാധീനം സൃഷ്ടിക്കുന്നവരിലൊരാളാണ്. ഓസ്‌ട്രേലിയയില്‍ ബാറ്റ് ചെയ്യാന്‍ കഴിവുള്ള ബൗളര്‍മാരുടെ സാന്നിധ്യം ടീമിന് കൂടുതല്‍ ആത്മവിശ്വാസം നല്‍കുമെന്നതിനാല്‍ ദീപക്കിനെ ഇന്ത്യ പിന്തുണക്കേണ്ടതായുണ്ട്.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, August 18, 2022, 22:27 [IST]
Other articles published on Aug 18, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X