വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയും കപിലുമെല്ലാം ടീമില്‍, പക്ഷെ കോലി ക്യാപ്റ്റന്‍! ഇന്ത്യ- കിവീസ് സംയുക്ത 11

ക്രെയ്ഗ് മക്മില്ലനാണ് നായകന്‍

KOHLI

ഇന്ത്യയും ന്യൂലാന്‍ഡും തമ്മിലുള്ള വൈറ്റ് ബോള്‍ ക്രിക്കറ്റ് പരമ്പര പുരോഗമിക്കവെ ഇരുടീമിലെയും എക്കാലത്തെയും മികച്ച താരങ്ങളെ ഉള്‍പ്പെടുത്തി സംയുക്ത ഏകദിന ഇലവന്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. മുന്‍ ന്യൂസിലാന്‍ഡ് വെടിക്കെട്ട് ബാറ്റര്‍ ക്രെയ്ഗ് മക്മില്ലനാണ് ഓള്‍ടൈം ഇലവനെ തിരഞ്ഞെടുത്തിരിക്കുന്നത്.

Also Read: IND vs NZ Odi: സഞ്ജുവിനെ വീണ്ടും തഴഞ്ഞു! പകരം ഹൂഡ പ്ലേയിങ് 11, ആരാധക രോഷംAlso Read: IND vs NZ Odi: സഞ്ജുവിനെ വീണ്ടും തഴഞ്ഞു! പകരം ഹൂഡ പ്ലേയിങ് 11, ആരാധക രോഷം

മക്മില്ലന്‍ തിരഞ്ഞെടുത്ത ബെസ്റ്റ് ഇലവനലില്‍ ഇന്ത്യന്‍ താരങ്ങളുടെ ആധിപത്യമാണ് കാണാന്‍ സാധിക്കുക. 11 പേരില്‍ എട്ടു കളിക്കാരും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ന്യൂസിലാന്‍ഡിന്റെ മൂന്നു പേര്‍ക്കു മാത്രമേ ഇലവനില്‍ ഇടം ലഭിച്ചുള്ളൂ. മുന്‍ ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ വിരാട് കോലിയെയാണ് ഇലവന്റെ നായകനായി മക്മില്ലന്‍ നിയമിച്ചിരിക്കുന്നത്.

ധോണിയും കപിലും

ധോണിയും കപിലും

ഇന്ത്യക്കു ലോകകപ്പുകള്‍ നേടിത്തന്ന മുന്‍ ഇതിഹാസ നായകന്‍മാരായ എംഎസ് ധോണി, കപില്‍ ദേവ് എന്നിവര്‍ സംയുക്ത ഇലവനില്‍ ഉള്‍പ്പെട്ടിട്ടും ക്രെയ്ഗ് മക്മില്ലന്‍ നായകനായി നിയമിച്ചിരിക്കുന്നത് വിരാട് കോലിയെ ആണെന്നതാണ് കൗതുകകരമായ കാര്യം.
1983ല്‍ ഇന്ത്യ തങ്ങളുടെ കന്നി ഏകദിന ലോകകപ്പില്‍ മുത്തമിട്ടത് കപിലിനു കീഴിലായിരുന്നു. രണ്ടാം ലോക കിരീടത്തിനായുള്ള ഇന്ത്യയുടെ കാത്തിരിപ്പ് അവസാനിപ്പിച്ചത് ധോണിയാണ്. 2011ലായിരുന്നു നാട്ടില്‍ നടന്ന ടൂര്‍ണമെന്റില്‍ ഇന്ത്യ കപ്പുയര്‍ത്തിയത്.

നിലവിലെ ടീമിലെ മൂന്നു പേര്‍

നിലവിലെ ടീമിലെ മൂന്നു പേര്‍

നിലവിലെ ഇന്ത്യന്‍ ടീമിലെ മൂന്നു പേരെ മാത്രമേ ക്രെയ്ഗ് മക്മില്ലന്‍ സംയുക്ത ഇലനവിനേക്കു പരിഗണിച്ചുള്ളൂ. ബാക്കിയുള്ള അഞ്ചു പേരും ഇതിനകം കളി മതിയാക്കിയവരാണ്. വിരാട് കോലിയെ കൂടാതെ നിലവിലെ ഓള്‍ഫോര്‍മാറ്റ് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറ എന്നിവരാണ് ഇലവനില്‍ ഇടം പിടിച്ച മറ്റു രണ്ടു പേര്‍.
ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍, മുന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്, എംഎസ് ധോണി, ഇതിഹാസ ഓള്‍റൗണ്ടര്‍ കപില്‍ ദേവ്, സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെ എന്നിവരാണ് ഇലവനിലെ മറ്റു ഇന്ത്യക്കാര്‍.

Also Read: IND vs NZ: സഞ്ജു സൂപ്പര്‍, അവിടെ ബാറ്റ് ചെയ്താല്‍ മിന്നിക്കും!, നിര്‍ദേശിച്ച് മനീഷ് പാണ്ഡെ

ഇലവനിലെ കിവീസുകാര്‍

ഇലവനിലെ കിവീസുകാര്‍

ഇന്ത്യ-ന്യൂസിലാന്‍ഡ് സംയുക്ത ഏകദിന ഇലവനിലെ ന്യൂസിലാന്‍ഡുകാര്‍ മുന്‍ നായകനും സ്റ്റാര്‍ ബാറ്ററുമായ റോസ് ടെയ്‌ലര്‍, മുന്‍ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ക്രിസ് കെയ്ന്‍സ്, നിലവില്‍ ടീമിലുളള ഇടംകൈയന്‍ പേസര്‍ ട്രെന്റ് ബോള്‍ട്ട് എന്നിവരാണ്.
സച്ചിന്‍ ടെണ്ടുക്കറും രോഹിത് ശര്‍മയുമാണ് ഇലവന്റെ ഒാപ്പണര്‍മാര്‍. ഏകദിനത്തില്‍ 44.83 ശരാശരിയില്‍ 49 സെഞ്ച്വറികള്‍ സച്ചിന്റെ പേരിലുണ്ടെങ്കില്‍ രോഹിത് 48.53 ശരാശരിയില്‍ ഇതുവരെ 29 സെഞ്ച്വറികള്‍ നേടുകയും ചെയ്തു.

കോലിക്കു ശേഷം ടെയ്‌ലര്‍

കോലിക്കു ശേഷം ടെയ്‌ലര്‍

മൂന്നാം നമ്പറില്‍ വിരാട് കോലിയാണ്. റോസ് ടെയ്‌ലര്‍ പിന്നീടെത്തും. യുവരാജ് സിങ്, കെയ്ന്‍സ്, കപില്‍ ദേവ് തുടങ്ങിയവരാണ് ഇലവന്റെ ഓള്‍റൗണ്ടര്‍മാര്‍. അനില്‍ കുംബ്ലെയാണ് ടീമിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍. ജസ്പ്രീത് ബുംറയും ട്രെന്റ് ബോള്‍ട്ടും പേസാക്രമണത്തിനു ചുക്കാന്‍ പിടിക്കും.

Also Read: വിരമിച്ചിട്ട് രണ്ട് വര്‍ഷം, എന്നിട്ടും ധോണി എന്തുകൊണ്ട് അബുദാബി ടി10 ലീഗില്‍ കളിക്കുന്നില്ല?

സംയുക്ത ഏകദിന ഇലവന്‍

സംയുക്ത ഏകദിന ഇലവന്‍

സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (ഇന്ത്യ), രോഹിത് ശര്‍മ (ഇന്ത്യ), വിരാട് കോലി (ക്യാപ്റ്റന്‍, ഇന്ത്യ) റോസ് ടെയ്‌ലര്‍ (ന്യൂസിലാന്‍ഡ്), യുവരാജ് സിങ് (ഇന്ത്യ), ക്രിസ് കെയ്ന്‍സ് (ന്യൂസിലാന്‍ഡ്), എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍, ഇന്ത്യ), കപില്‍ ദേവ് (ഇന്ത്യ), അനില്‍ കുംബ്ലെ (ഇന്ത്യ), ജസ്പ്രീത് ബുംറ (ഇന്ത്യ), ട്രെന്റ് ബോള്‍ട്ട് (ന്യൂസിലാന്‍ഡ്).

Story first published: Sunday, November 27, 2022, 17:45 [IST]
Other articles published on Nov 27, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X