വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: സൂപ്പര്‍ സെഞ്ച്വറി, കോലിയുടെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് ഗില്‍-എല്ലാമറിയാം

63 പന്തില്‍ 12 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 200 സ്‌ട്രൈക്കറേറ്റിലാണ് ഗില്ലിന്റെ വെടിക്കെട്ട് പ്രകടനം

1

അഹമ്മദാബാദ്: ന്യൂസീലന്‍ഡിനെതിരായ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറിയുമായി എല്ലാവരുടെയും കൈയടി നേടുകയാണ് ശുബ്മാന്‍ ഗില്‍. ടി20 പരമ്പരയിലെ ആദ്യ രണ്ട് മത്സരത്തിലും ഫ്‌ളോപ്പായതോടെ ശുബ്മാനെ ഒഴിവാക്കണമെന്ന് പറഞ്ഞവര്‍ ഏറെയായിരുന്നു.

എന്നാല്‍ മൂന്നാം ടി20യില്‍ തകര്‍പ്പന്‍ സെഞ്ച്വറി പ്രകടനത്തോടെ എല്ലാ വിമര്‍ശകരുടെയും വായടപ്പിച്ചിരിക്കുകയാണ് ശുബ്മാന്‍ ഗില്‍. 63 പന്തില്‍ 12 ഫോറും 7 സിക്‌സും ഉള്‍പ്പെടെ 200 സ്‌ട്രൈക്കറേറ്റിലാണ് ഗില്ലിന്റെ വെടിക്കെട്ട് പ്രകടനം.

അഹമ്മദാബാദില്‍ കളിച്ച് തനിക്കുള്ള അനുഭവസമ്പത്ത് മുതലാക്കുന്ന ബാറ്റിങ് പ്രകടനമാണ് ഗില്‍ കാഴ്ചവെച്ചതെന്ന് പറയാം. വെടിക്കെട്ട് സെഞ്ച്വറിയോടെ പല വമ്പന്‍ റെക്കോഡുകളും ഗില്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാAlso Read: ജഡേജക്ക് ശേഷം അക്ഷറല്ല! വാഷിങ്ടണ്‍ സുന്ദറാണ് ബെസ്റ്റ്-മൂന്ന് കാരണങ്ങളിതാ

കോലിയുടെ റെക്കോഡ് തകര്‍ത്തു

കോലിയുടെ റെക്കോഡ് തകര്‍ത്തു

ടി20യിലെ ഇന്ത്യക്കാരന്റെ ഉയര്‍ന്ന വ്യക്തിഗത സ്‌കോറെന്ന റെക്കോഡ് വിരാട് കോലിയെ മറികടന്ന് ശുബ്മാന്‍ ഗില്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. വിരാട് കോലി ഈ വര്‍ഷം അഫ്ഗാനിസ്ഥാനെതിരേ 61 പന്തില്‍ 122 റണ്‍സ് നേടിയിരുന്നു. ഈ റെക്കോഡാണ് ഇപ്പോള്‍ ഗില്‍ തകര്‍ത്തിരിക്കുന്നത്.

ഐപിഎല്ലില്‍ ഇതുവരെ ഗില്‍ സെഞ്ച്വറി നേടിയിട്ടില്ല. എന്നാല്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കര്‍ണാടകയ്‌ക്കെതിരേ 55 പന്തില്‍ 126 റണ്‍സുമായി ഗില്‍ തിളങ്ങിയിരുന്നു. ഗില്ലിന് കളിച്ച് പരിചയസമ്പത്തുള്ള പിച്ചാണ് അഹമ്മദാബാദിലേത്. ഇത് താരം നന്നായി മുതലാക്കുകയും ചെയ്തു.

Also Read: ഇന്ത്യക്ക് സ്പ്ലിറ്റ് ക്യാപ്റ്റന്‍സി വേണോ? അതിന് സാധിച്ചില്ലെങ്കില്‍ വേണം-കാര്‍ത്തിക് പറയുന്നു

മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി

മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി

മൂന്ന് ഫോര്‍മാറ്റിലും സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമെന്ന നേട്ടവും ശുബ്മാന്‍ സ്വന്തമാക്കി. സുരേഷ് റെയ്‌ന, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍, വിരാട് കോലി എന്നിവരോടൊപ്പം എലൈറ്റ് ക്ലബ്ബിലേക്ക് ശുബ്മാന്‍ ഉയര്‍ന്നിരിക്കുകയാണ്.

ടെസ്റ്റിലും ഏകദിനത്തിലും തന്റെ സ്ഥാനം നേരത്തെ ഉറപ്പിക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. എന്നാല്‍ ടി20യില്‍ ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ താരത്തിനായിരുന്നില്ല. ഇപ്പോള്‍ മൂന്നാം മത്സരത്തിലെ ഗംഭീര ബാറ്റിങ് പ്രകടനത്തോടെ ടി20യിലും ഗില്‍ സജീവ സാന്നിധ്യമായി ഉയര്‍ന്നിരിക്കുന്നു.

അപൂര്‍വ്വ നേട്ടത്തിന്റെ പട്ടികയിലും ഗില്‍

അപൂര്‍വ്വ നേട്ടത്തിന്റെ പട്ടികയിലും ഗില്‍

അണ്ടര്‍ 19 ലോകകപ്പ്, ടെസ്റ്റ് സെഞ്ച്വറി, ഏകദിന സെഞ്ച്വറി, ടി20 സെഞ്ച്വറി എന്നീ അപൂര്‍വ്വ നേട്ടം സ്വന്തമാക്കിയവരുടെ പട്ടികയിലും പേരുചേര്‍ക്കാന്‍ ശുബ്മാന്‍ ഗില്ലിന് സാധിച്ചിരിക്കുകയാണ്. ക്രിസ് ഗെയ്ല്‍, ഷെയ്ന്‍ വാട്‌സണ്‍, ബാബര്‍ അസം, വിരാട് കോലി എന്നിവരാണ് ഇതിന് മുമ്പ് ഈ നേട്ടത്തിലെത്തിയത്. ഇപ്പോഴിതാ ഇവരോടൊപ്പം ഗില്ലും എത്തിപ്പെട്ടിരിക്കുകയാണ്.

ഏറ്റവും കുറവ് ടി20 ഇന്നിങ്‌സില്‍ നിന്ന് സെഞ്ച്വറി നേടുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡില്‍ മൂന്നാം സ്ഥാനത്തേക്കെത്താനും ഗില്ലിനായി. ദീപക് ഹൂഡ മൂന്നാം ടി20 ഇന്നിങ്‌സില്‍ നിന്നും കെ എല്‍ രാഹുല്‍ നാലാം ടി20 ഇന്നിങ്‌സില്‍ നിന്നും ഈ നേട്ടത്തിലെത്തിയപ്പോള്‍ ഗില്‍ തന്റെ ആറാം ടി20 ഇന്നിങ്‌സില്‍ നിന്നാണ് സെഞ്ച്വറി നേട്ടത്തിലേക്കെത്തിയത്.

Also Read: IND vs NZ: അര്‍ഷദീപിന്റെ പ്രശ്‌നമെന്ത്? ആശങ്കപ്പെടുത്തുന്നത് അതാണ്-ചൂണ്ടിക്കാട്ടി ബാലാജി

ഇന്ത്യക്ക് റെക്കോഡ് ജയം

ഇന്ത്യക്ക് റെക്കോഡ് ജയം

ടി20യില്‍ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും വലിയ ജയമാണ് ഇന്ത്യ അഹമ്മദാബാദില്‍ നേടിയെടുത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തില്‍ 234 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ന്യൂസീലന്‍ഡ് 12.1 ഓവറില്‍ 66 റണ്‍സില്‍ കൂടാരം കയറുകയായിരുന്നു. ഇന്ത്യയുടെ പേസ് ബൗളര്‍മാരുടെ പ്രകടനമാണ് എടുത്തു പറയേണ്ടത്.

ഇതില്‍ നായകന്‍ ഹര്‍ദിക് പാണ്ഡ്യ പന്തുകൊണ്ട് മുന്നില്‍ നിന്ന് നയിച്ചു. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റാണ് ഹര്‍ദിക് വീഴ്ത്തിയത്. അര്‍ഷദീപ് സിങ്, ഉമ്രാന്‍ മാലിക്, ശിവം മാവി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Story first published: Wednesday, February 1, 2023, 22:47 [IST]
Other articles published on Feb 1, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X