വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: കത്തിക്കയറി സൂര്യ, മിന്നല്‍ സെഞ്ച്വറി! ഹിറ്റ്മാന്റെ വമ്പന്‍ റെക്കോര്‍ഡിനൊപ്പം

പുറത്താവാതെ 111 റണ്‍സാണ് താരം അടിച്ചെടുത്തത്

ടി20 ക്രിക്കറ്റില്‍ നിലവില്‍ ഇന്ത്യയുടെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും മികച്ച ബാറ്റര്‍ താന്‍ തന്നെയാണെന്നു വീണ്ടുമൊരു വണ്‍മാന്‍ ഷോയിലൂടെ തെളിയിച്ചിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ന്യൂസിലാന്‍ഡുമായുള്ള രണ്ടാം ട20യില്‍ തീപ്പൊരി സെഞ്ച്വറി കുറിച്ചിരിക്കുകയാണ് 'സ്‌കൈ'.

Also Read: വരുമാനവും 'ആകാശം' മുട്ടുമോ? സൂര്യയുടെ ആസ്തി, കാര്‍ കലക്ഷന്‍ എല്ലാമറിയാംAlso Read: വരുമാനവും 'ആകാശം' മുട്ടുമോ? സൂര്യയുടെ ആസ്തി, കാര്‍ കലക്ഷന്‍ എല്ലാമറിയാം

വെറും 49 ബോളുകളില്‍ നിന്നായിരുന്നു സൂര്യ തന്റെ ടി20 കരിയറിലെ രണ്ടാമത്തെ സെഞ്ച്വറി കണ്ടെത്തിയത്. അദ്ദേഹത്തിന്റെ ചിറകിലേറി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ആറു വിക്കറ്റ് നഷ്ടത്തില്‍ 191 റണ്‍സെന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തുകയും ചെയ്തു. വെറും 51 ബോളില്‍ 111 റണ്‍സാണ് സൂര്യ വാരിക്കൂട്ടിയത്. 11 ബൗണ്ടറികളും ഏഴു സിക്‌സറുകളും ഇതിലുള്‍പ്പെടും.

ഹിറ്റ്മാന്റെ റെേേക്കാര്‍ഡിനൊപ്പം

ഹിറ്റ്മാന്റെ റെേേക്കാര്‍ഡിനൊപ്പം

ഈ മല്‍സരത്തിലെ സെഞ്ച്വറിയോടെ ഇന്ത്യയുടെ സ്ഥിരം ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ രോഹിത് ശര്‍മയുടെ വമ്പന്‍ റെക്കാര്‍ഡിനൊപ്പമെത്തിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ ഇന്ത്യക്കു വേണ്ടി രണ്ടു ടി20 സെഞ്ച്വറികളെന്ന റെക്കോര്‍ഡ് നേരത്തേ ഹിറ്റ്മാന് മാത്രം അവകാശപ്പെട്ടതായിരുന്നു. എന്നാല്‍ സൂര്യയും ഇപ്പോള്‍ രോഹിത്തിനൊപ്പം റെക്കോര്‍ഡില്‍ പങ്കാളിയായിരിക്കുകയാണ്.
ഈ വര്‍ഷം ഇംഗ്ലണ്ട് പര്യടനത്തിലും സൂര്യ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചിരുന്നു. അദ്ദേഹത്തിന്റെ ടി20 കരിയറിലെ കന്നി സെഞ്ച്വറിയും കൂടിയായിരുന്നു ഇത്. പക്ഷെ മല്‍സരത്തില്‍ ഇന്ത്യ പൊരുതിത്തോല്‍ക്കുകയായിരുന്നു.

Also Read: സെലക്ടര്‍മാര്‍ മാറി, ഇനി അഞ്ച് പേരുടെ തലവര മാറും! ടീമില്‍ കൂടുതല്‍ അവസരം ഉറപ്പ്

രാഹുലിന്റെ നേട്ടത്തിനൊപ്പമെത്തി

രാഹുലിന്റെ നേട്ടത്തിനൊപ്പമെത്തി

ഇന്ത്യക്കു വേണ്ടി ടി20യില്‍ രണ്ടു സെഞ്ച്വറികളടിച്ച രണ്ടാമത്തെ താരമായി മാറിയിരിക്കുകയാണ് സൂര്യകുമാര്‍ യാദവ്. നേരത്തേ ഓപ്പണര്‍ കെഎല്‍ രാഹുലാണ് ഈ ഫോര്‍മാറ്റില്‍ രണ്ടു സെഞ്ച്വറികളടിച്ചിട്ടുള്ളത്. പക്ഷെ ഓള്‍ടൈം റെക്കോര്‍ഡ് നായകന്‍ രോഹിത് ശര്‍മയ്ക്കു അവകാശപ്പെട്ടതാണ്. നാലു സെഞ്ച്വറികളാണ് ഹിറ്റ്മാന്റെ പേരിലുള്ളത്. സുരേഷ് റെയ്‌ന, ദീപക് ഹൂഡ, വിരാട് കോലി എന്നിവര്‍ ഓരോ സെഞ്ച്വറികള്‍ വീതം നേടിയിട്ടുണ്ട്.

Also Read: IND vs NZ T20: ഇന്ത്യ നന്നാവില്ല! സഞ്ജുവിന് പ്ലേയിങ് 11 ഇടമില്ല, ആരാധകര്‍ കലിപ്പില്‍

ഈ വര്‍ഷത്തെ പ്രകടനം

ഈ വര്‍ഷത്തെ പ്രകടനം

ഈ വര്‍ഷം അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവിശ്വസനീയ ഫോമിലാണ് സൂര്യകുമാര്‍ യാദവ് കളിച്ചുകൊണ്ടിരിക്കുന്നത്. 30 ഇന്നിങ്‌സുകളില്‍ നിന്നും 47.95 ശരാശരിയില്‍ 188.37 സ്‌ട്രൈക്ക് റേറ്റില്‍ സ്‌കൈ അടിച്ചെടുത്തത് 1151 റണ്‍സാണ്. ഒമ്പതു ഫിഫ്റ്റികളും രണ്ടു സെഞ്ച്വറികളും ഉള്‍പ്പെടെയായിരുന്നു ഇത്. 105 ബൗണ്ടറികളും 67 സിക്‌സറുകളും അദ്ദേഹം ഈ വര്‍ഷം നേടിയിട്ടുണ്ട്.

192 റണ്‍സ് വിജയലക്ഷ്യം

192 റണ്‍സ് വിജയലക്ഷ്യം

രണ്ടാം ടി20 മല്‍സരത്തില്‍ 192 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ന്യൂസിലാന്‍ഡിനു ഇന്ത്യ നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം കിവി നായകന്‍ കെയ്ന്‍ വില്ല്യംസണ്‍ ഇന്ത്യയെ ബാറ്റിങിന് അയക്കുകയായിരുന്നു. ആറു വിക്കറ്റിനു 191 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഇന്ത്യക്കു കഴിഞ്ഞു.
സൂര്യകുമാര്‍ യാദവിന്റെ (111) വണ്‍മാന്‍ ഷോയാണ് ഇന്ത്യന്‍ ഇന്നിങ്‌സിനു അടിത്തറയിട്ടത്. സൂര്യയെ മാറ്റി നിര്‍ത്തിയാല്‍ ഓപ്പണര്‍ ഇഷാന്‍ കിഷന്‍ (36) മാത്രമേ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയുള്ളൂ.

സൗത്തിക്ക് ഹാട്രിക്ക്

സൗത്തിക്ക് ഹാട്രിക്ക്

റിഷഭ് പന്ത് (6), ശ്രേയസ് അയ്യര്‍ (13), നായകന്‍ ഹാര്‍ദിക് പാണ്ഡ്യ (13), ദീപക് ഹൂഡ (0), വാഷിങ്ണ്‍ സുന്ദര്‍ (0) എന്നിവര്‍ക്കൊന്നും ബാറ്റിങില്‍ തിളങ്ങാനായില്ല. ടിം സൗത്തി ന്യൂസിലാന്‍ഡിനായി ഹാട്രിക് കൊയ്തു. അവസാന ഓവറിലായിരുന്നു ഇത്. ലോക്കി ഫെര്‍ഗൂസന് രണ്ടു വിക്കറ്റ് ലഭിച്ചു.

Story first published: Sunday, November 20, 2022, 14:43 [IST]
Other articles published on Nov 20, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X