വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഇന്ത്യ വളരുന്നു, പാകിസ്താന്‍ തളരുന്നു! കാരണം ചൂണ്ടിക്കാട്ടി മുന്‍ പാക് താരം

ഇന്ത്യയുടെ പ്രകടനത്തെ കനേരിയ പ്രശംസിച്ചു

kaneria

ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര നേട്ടത്തില്‍ ഇന്ത്യയെ പ്രശംസിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇന്ത്യന്‍ ടീമിനു തങ്ങളുടെ ഭാവിയെക്കുറിച്ച് വ്യക്തതയുണ്ടെന്നും അതാണ് അവരുടെ വളര്‍ച്ചയ്ക്കു കാരണമെന്നും കനേരിയ ചൂണ്ടിക്കാട്ടി. സ്വന്തം യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also Read: IND vs NZ: ബുംറയെ ഇന്ത്യ മറന്നു! സിറാജുള്ളപ്പോള്‍ എന്തിന് ഭയക്കണം? പവര്‍പ്ലേ സ്റ്റാര്‍Also Read: IND vs NZ: ബുംറയെ ഇന്ത്യ മറന്നു! സിറാജുള്ളപ്പോള്‍ എന്തിന് ഭയക്കണം? പവര്‍പ്ലേ സ്റ്റാര്‍

ഇന്ത്യയെപ്പോലെ ലോക ക്രിക്കറ്റിലെ പവര്‍ഹൗസുകളായി മാറണമെങ്കില്‍ ചില കടുപ്പമേറിയ കോളുകള്‍ പാകിസ്താന്‍ സ്വീകരിക്കണമെന്നും കനേരിയ ആവശ്യപ്പെട്ടു. പാകിസ്താന്‍ ചില കളിക്കാരെ തന്നെ ചുറ്റിപ്പറ്റി മുന്നോട്ടു പോവുകയാണ്. ഇതില്‍ മാറ്റം വരുത്തിയെങ്കില്‍ മാത്രമേ പാക് ക്രിക്കറ്റ് രക്ഷപ്പെടുകയുള്ളൂവെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

ഇന്ത്യ ശരിയായ ദിശയില്‍

ഇന്ത്യ ശരിയായ ദിശയില്‍

ഇന്ത്യന്‍ ക്രിക്കറ്റ് ശരിയായ ദിശയിലാണ് മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്. ടി20 ടീമിനെ മുന്നോട്ടു നയിക്കുക ഹാര്‍ദിക് പാണ്ഡ്യയായിരിക്കുമെന്നു ഇന്ത്യ വ്യക്തമാക്കിക്കഴിഞ്ഞു. രോഹിത് ശര്‍മയും വിരാട് കോലിയുമില്ലാതെ ശരിയായ ദിശയിലാണ് ഇന്ത്യ മുന്നോട്ടു പോയ്‌ക്കൊണ്ടിരിക്കുന്നത്.

പക്ഷെ ഇവിടെ എല്ലാ ഫോര്‍മാറ്റുകളിലും പാകിസ്താന്‍ ബാബര്‍ ആസമില്‍ തന്നെ ഉറച്ചുനില്‍ക്കുകയാണ്. പാകിസ്താന്‍ ടീമില്‍ മാറ്റങ്ങളൊന്നും വരുത്തുകയും ചെയ്യുന്നില്ല.
ഇതിനു കാരണം ടീമില്‍ നിന്നും ഒഴിവാക്കപ്പെടുമോയെന്ന കളിക്കാരുടെ ഭയമാണ്.

ഒരിക്കല്‍ ഈ ഭയം അകത്തേക്കു കയറിക്കഴിഞ്ഞാല്‍ ടീമിന്റെ തകര്‍ച്ചയും തുടങ്ങും. ശക്തമായ ഒരു ടീമിനെ വാര്‍ത്തെടുക്കണമെങ്കില്‍ ചില കടുപ്പമേറിയ കോളുകള്‍ നിങ്ങള്‍ക്കു സ്വീകരിക്കേണ്ടതായി വരുമെന്നും ഡാനിഷ് കനേരിയ വിശദമാക്കി.

Also Read: ടി20യില്‍ സൂര്യ കിങ് തന്നെ, ഏകദിനത്തില്‍ സഞ്ജുവിനോളമെത്തില്ല! എന്നിട്ടും ടീമിന് പുറത്ത്

ധോണിയെ പുകഴ്ത്തി

ധോണിയെ പുകഴ്ത്തി

ഇന്ത്യന്‍ ടീമിന്റെ സ്ഥിരം ക്യാപ്റ്റനായപ്പോള്‍ എങ്ങനെയാണ് എംഎസ് ധോണി തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയതെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി. ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡിങ് നിരയുള്ള ടീമാവാന്‍ യുവതാരങ്ങളെയായിരുന്നു ധോണിക്കു തന്റെ ടീമില്‍ ആവശ്യമായിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

2007ലെ ടി20 ലോകകപ്പില്‍ യുവനിരയായിരുന്നു എംഎസ് ധോണിയുടേത്. വളരെ മികച്ച ഫീല്‍ഡിങ് നിരയുടെ സഹായത്തോടെ അദ്ദേഹം ടീമിനെ വിജയികളാക്കുകയും ചെയ്തു. സീനിയര്‍ കളിക്കാര്‍ക്കു പകരം 15-20 റണ്‍സ് എടുക്കുകയും ഫീല്‍ഡില്‍ 15-20 റണ്‍സ് രക്ഷപ്പെടുത്തുകയും ചെയ്യുന്നവരെയാണ് ധോണി ആഗ്രഹിച്ചത്.

ഇത്തരത്തിലുള്ള ചിന്തയാണ് നിങ്ങള്‍ക്കു ആവശ്യമുളളത്. പക്ഷെ നമ്മള്‍ (പാകിസ്താന്‍) പഠിക്കില്ല. സീനിയര്‍ താരങ്ങളെ സംരക്ഷിച്ച് നമ്മള്‍ പിറകിലേക്കു പോയ്‌ക്കൊണ്ടിരിക്കുകയാണെന്നും കനേരിയ വിമര്‍ശിച്ചു.

Also Read: കളിയില്‍ സൂപ്പര്‍, വരുമാനത്തിലോ? ശുഭ്മാന്‍ ഗില്ലിനു കോടികള്‍ ആസ്തി!

ഫിയര്‍ലെസ് ക്രിക്കറ്റ്

ഫിയര്‍ലെസ് ക്രിക്കറ്റ്

ന്യൂസിലാന്‍ഡുമായുള്ള മൂന്നാം ഏകദിനത്തില്‍ ഫിയര്‍ലെസ് ക്രിക്കറ്റാണ് ഇന്ത്യ കളിച്ചതെന്നു ഡാനിഷ് കനേരിയ പറഞ്ഞു. ശുഭ്മാന്‍ ഗില്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ നിര്‍ഭയരായാണ് ബാറ്റ് വീശിയത്. തങ്ങളുടെ സ്വാഭാവിക ഗെയിം കളിച്ച ഇരുവരും 109 റണ്‍സിന്റെ വിജയലക്ഷ്യം വെറും 20 ഓവറിലാണ് നേടിയെടുത്തത്.

പക്ഷെ പാകിസ്താന്‍ ആയിരുന്നു ഇന്ത്യയുടെ സ്ഥാനത്തെങ്കില്‍ അവര്‍ ഇന്നിങ്‌സ് പരമാവധി നീട്ടിക്കൊണ്ടു പോവാനായിരിക്കും ശ്രമിക്കുക. വ്യക്തിപരമായ റണ്‍സിനായാണ് പാക് താരങ്ങള്‍ ശ്രമിക്കാറുള്ളത്. എതിരാളികളെ സമ്മര്‍ദ്ദത്തിലാക്കേണ്ടത് ആവശ്യമാണ്. അതു തന്നെയാണ് ഇന്ത്യന്‍ ടീം ചെയ്തതെന്നും കനേരിയ വിലയിരുത്തി.

Story first published: Sunday, January 22, 2023, 17:52 [IST]
Other articles published on Jan 22, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X