വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: തേര്‍ഡ് അംപയര്‍ കുരുക്കില്‍! ഹാര്‍ദിക്ക് വിവാദത്തില്‍ പ്രതികരിച്ച് മുന്‍ താരങ്ങള്‍

കെ അനന്തപത്മനാഭനായിരുന്നു കളിയിലെ തേര്‍ഡ് അംപയര്‍

shastri

ന്യൂസിലാന്‍ഡുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുടെ വിവാദ പുറത്താവലിനെതിരേ വിമര്‍ശനം ശക്തം. പല മുന്‍ താരങ്ങളും തേര്‍ഡ് അംപയര്‍ കെ അനന്തപത്മനാഭന്റെ മോശം തീരുമാനത്തിനെതിരേ രംഗത്തു വന്നിരിക്കുകയാണ്. ഡാരില്‍ മിച്ചെല്‍ എറിഞ്ഞ 40ാം ഓവറിലായിരുന്നു ഹാര്‍ദിക്കിന്റെ മടകക്കം. പ്രതിരോധിക്കാന്‍ ശ്രമിക്കവെ താരം പരാജയപ്പെട്ടപ്പോള്‍ പന്ത് നേരെ വിക്കറ്റ് കീപ്പര്‍ ടോം ലാതമിന്റെ കൈകളിലേക്കാണ് വന്നത്.

ബോള്‍ പിടിയിലൊതുക്കിയ ശേഷം ലാതമിന്റെ ഗ്ലൗസിന് അരികില്‍ തട്ടി ബേല്‍സ് താഴെ വീഴുകയായിരുന്നു. ക്യാച്ചെടുക്കുമ്പോള്‍ ബാറ്റില്‍ എഡ്ജില്ലായിരുന്നുവെന്നു റീപ്ലേകളില്‍ വ്യക്തമായിരുന്നു. പിന്നെ തേര്‍ഡ് അംപയര്‍ പരിശോധിച്ചത് ബോള്‍ സ്റ്റംപുകളില്‍ തട്ടിയിട്ടുണ്ടോയെന്നായിരുന്നു.

Also Read: IND vs NZ: ടി20യില്ലെങ്കില്‍ സൂര്യയുമില്ല! എന്നിട്ടാണോ ടെസ്റ്റ് ടീമില്‍? പ്രതികരിച്ച് ഫാന്‍സ്Also Read: IND vs NZ: ടി20യില്ലെങ്കില്‍ സൂര്യയുമില്ല! എന്നിട്ടാണോ ടെസ്റ്റ് ടീമില്‍? പ്രതികരിച്ച് ഫാന്‍സ്

ബോള്‍ സ്റ്റംപില്‍ ടച്ച് ചെയ്യാതെ നേരെ ഗ്ലൗസിലേക്കാണ് വന്നതെന്നും അതിനു ശേഷമാണ് ബേല്‍സ് വീണതെന്നും റീപ്ലേയില്‍ കാണാമായിരുന്നു. എന്നാല്‍ എല്ലാവരെയും ആശ്ചര്യപ്പെടുത്തിയാണ് തേര്‍ഡ് അംപയര്‍ അത് ഔട്ട് വിധിച്ചത്. ബൗള്‍ഡാണെന്നായിരുന്നു അനന്തപത്മനാഭന്റെ തീരുമാനം. ഇതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ അദ്ദേഹത്തിനെതിരേ വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം ഉയര്‍ന്നിരുന്നു.

അംപയറുടെ ഈ തീരുമാനത്തിനെതിരേ ഇന്ത്യയുടെ ചില മുന്‍ താരങ്ങളും രംഗത്തു വന്നിരിക്കുകയാണ്. മുന്‍ കോച്ച് രവി ശാസ്ത്രിയും ഇക്കൂട്ടത്തിലുണ്ട്.
ഹാര്‍ദിക്കിന്റെ ഈ പുറത്താവലില്‍ ഏറ്റവുമധികം സ്‌ന്തോഷം ആര്‍ക്കായിരിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കളിക്കിടെ ഓണ്‍ എയറില്‍ സംസാരിക്കുകയായിരുന്നു ശാസ്ത്രി.

ഡാരില്‍ മിച്ചെല്‍ ഹാപ്പിയാവും

ഡാരില്‍ മിച്ചെല്‍ ഹാപ്പിയാവും

ഓ, അത് ഔട്ട് നല്‍കിയിരിക്കുകയാണ്. ഡാരില്‍ മിച്ചെല്‍ തീര്‍ച്ചയായും ഹാപ്പിയായിരിക്കും. അദ്ദേഹത്തിനു വളരെയധികം സന്തോഷമുണ്ടാവും. കാരണം അതു ഔട്ടായിരുന്നില്ലെന്നു വ്യക്തമായി കാണാന്‍ സാധിക്കും.

നിങ്ങള്‍ വീണ്ടും അതൊന്നു നോക്കൂ, സ്റ്റംപുകളെ ബോള്‍ കടന്നു പോവുമ്പോള്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസ് എവിടെയാണെന്നു കാണൂ. ബോള്‍ സ്റ്റംപുകളേക്കാള്‍ ചുരുങ്ങിയത് ഒരു ഇഞ്ചെങ്കിലു മുകളിലായിരിക്കും. ബേല്‍സിനു മുകളില്‍ കൂടിയാണ് ബോള്‍ കടന്നു പോയിരിക്കുന്നത്.
ഗ്ലൗസുകളിലേക്കു ബോള്‍ വരുമ്പോള്‍ നിങ്ങള്‍ക്കു ഇതു വ്യക്തമായി കാണാന്‍ കഴിയും.

അപ്പോഴൊന്നും സ്റ്റംപുകളിലെ ചുവപ്പ് ലൈറ്റ് കത്തിയിട്ടില്ല. ബോള്‍ വിക്കറ്റ് കീപ്പറുടെ കൈകളിലെത്തിയ ശേഷമാണ് ലൈറ്റ് തെളിഞ്ഞത്. ഇതാണ് യാഥാര്‍ഥ്യം. ആ ആംഗിളില്‍ നിന്നും നോക്കിയാല്‍ ബോളിനേക്കാള്‍ ബേല്‍സിന് അരികിലുള്ളത് ഗ്ലൗസാണെന്നു കാണാന്‍ സാധിക്കുമെന്നും ശാസ്ത്രി വ്യക്തമാക്കി.

Also Read: IND vs NZ: ബേല്‍സ് വീണത് ഗ്ലൗസ് തട്ടിയാണ്! അംപയര്‍ കണ്ണുപൊട്ടനോ? ആരാധക രോഷം

ഹാര്‍ദിക് 'കൊള്ളയടിക്കപ്പെട്ടു'

ഹാര്‍ദിക് 'കൊള്ളയടിക്കപ്പെട്ടു'

ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ വസീം ജാഫര്‍ സോഷ്യല്‍ മീഡിയയിലൂടെയാണ് ഹാര്‍ദിക് പാണ്ഡ്യയുടെ വിവാദ പുറത്താവലിനെക്കുറിച്ച് പ്രതികരിച്ചിരിക്കുന്നത്. ബോള്‍ സ്റ്റംപില്‍ തട്ടാതെ വിക്കറ്റ് കീപ്പര്‍ ടോം ലാതമിന്റെ ഗ്ലൗസുകളിലേക്കു വരുന്ന മൂന്നു ഫോട്ടോസിനൊപ്പമായിരുന്നു അക്കമിട്ടു നിരത്തി ജാഫഫറുടെ ട്വീറ്റ്.

1. ബോളും ബേല്‍സും തമ്മില്‍ വ്യക്തമായ ഗ്യാപ്പുണ്ട്.
2. ഗ്ലൗസിനുള്ളില്‍ ബോള്‍ എത്തിയിരിക്കുക്കുന്നു. ബേല്‍സില്‍ ഇനിയും ലൈറ്റ് തെളിഞ്ഞിട്ടില്ല.
3.ഗ്ലൗസിന്റെ അരികില്‍ തട്ടിയതിനു ശേഷം ബേല്‍സില്‍ ലൈറ്റ് കത്തിയിരിക്കുകയാണ്.

ഹാര്‍ദിക് അവിടെ കൊള്ളയടിക്കപ്പെട്ടിരിക്കുന്നുവെന്നാണ് വസീം ജാഫര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഇന്ത്യയുടെ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും അത് നോട്ടൗട്ട് തന്നെയാണെന്നാണ് ചൂണ്ടിക്കാട്ടിയത്. റീപ്ലേയും സ്പ്ലിറ്റ് സ്‌ക്രീനുകളുമെല്ലാം മറന്നേക്കൂ. ഹാര്‍ദിക് പാണ്ഡ്യ നോട്ടൗട്ട് ആയിരുന്നില്ലെന്നു ശുഭ്മാന്‍ ഗില്ലിന്റെ കട്ട് ഷോട്ട് തെളിയിക്കുന്നതായി അശ്വിന്‍ ട്വീറ്റ് ചെയ്തു.

Also Read: ആരാണ് ശുഭ്മാന്‍ ഗില്ലിന്റെ കാമുകി? അത് സച്ചിന്റെ മകളല്ല! എല്ലാമറിയാം

38 ബോളില്‍ 28 റണ്‍സ്

38 ബോളില്‍ 28 റണ്‍സ്

ഡബിള്‍ സെഞ്ച്വറി വീരനും ഓപ്പണറുമായ ശുഭ്മാന്‍ ഗില്ലിനൊപ്പം നാലാം വിക്കറ്റില്‍ 67 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുന്നേറവെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ നിര്‍ഭാഗ്യകരമായ പുറത്താവല്‍. 38 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ബൗണ്ടറികളടക്കം 28 റണ്‍സാണ് നേടിയത്.

മല്‍സരം 40ാം ഓവറിലേക്കു കടക്കവെ ഹാര്‍ദിക് മികച്ച രീതിയില്‍ ഇന്നിങ്‌സ് ഫിനിഷ് ചെയ്യുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരിക്കെയായിരുന്നു നാടകീയ രംഗങ്ങള്‍.തേര്‍ഡ് അംപയറുടെ തീരുമാനത്തില്‍ നിരാശനായി കാണപ്പെട്ട ഹാര്‍ദിക് രോഷത്തോടെയായിരുന്നു ക്രീസ് വിട്ടത്. പക്ഷെ ഫീല്‍ഡ് അംപയറോടു ഇതേക്കുറിച്ച് വാജദിക്കാനോ, പ്രതിഷേധിക്കാനോയൊന്നും അദ്ദേഹം മുതിര്‍ന്നില്ല.

Story first published: Thursday, January 19, 2023, 11:40 [IST]
Other articles published on Jan 19, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X