വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: ഉറങ്ങാന്‍ സമ്മതിക്കില്ല! ഇഷാനുമായി അടി കൂടാത്ത ദിവസമില്ല- വെളിപ്പെടുത്തി ഗില്‍

തന്റെ അടുത്ത സുഹൃത്തും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനുമായുള്ള ചില സംഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗില്‍

1

ഹൈദരാബാദ്:ന്യൂസീലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തിലൂടെ ഏകദിനത്തിലെ ഇരട്ട സെഞ്ച്വറിക്കാരുടെ പട്ടികയിലേക്ക് ശുബ്മാന്‍ ഗില്ലും എത്തിയിരിക്കുകയാണ്. 23കാരനായ താരം നിരവധി റെക്കോഡുകള്‍ തകര്‍ത്താണ് തന്റെ കന്നി ഇരട്ട സെഞ്ച്വറി നേട്ടത്തിലേക്കെത്തിയത്.

ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി പ്രകടനം നടത്തിയ ഇഷാന്‍ കിഷനെ ഇന്ത്യ പുറത്തിരുത്തി ശുബ്മാന്‍ ഗില്ലിന് അവസരം നല്‍കിയപ്പോള്‍ വിമര്‍ശിച്ചവര്‍ ഏറെയാണെങ്കിലും ഇവരുടെയെല്ലാം വായടപ്പിച്ച് ഇരട്ട സെഞ്ച്വറി പ്രകടനം ഗില്‍ കാഴ്ചവെച്ചിരിക്കുകയാണ്.

ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ഏകദിനത്തില്‍ ശുബ്മാന്‍ ഗില്‍ സെഞ്ച്വറി പ്രകടനവും കാഴ്ചവെച്ചിരുന്നു. ഇന്ത്യയുടെ ഇതിഹാസ താരപദവിയിലേക്ക് ശുബ്മാന്‍ ഉയര്‍ന്നുകഴിഞ്ഞു. ഇപ്പോഴിതാ തന്റെ അടുത്ത സുഹൃത്തും വിക്കറ്റ് കീപ്പറുമായ ഇഷാന്‍ കിഷനുമായുള്ള ചില രസകരമായ സംഭവങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് ഗില്‍.

Also Read: IND vs NZ: അടുത്ത ഇതിഹാസം, തുടരെ രണ്ടാം സെഞ്ച്വറിയുമായി ഗില്‍-വാഴ്ത്തി ഫാന്‍സ്Also Read: IND vs NZ: അടുത്ത ഇതിഹാസം, തുടരെ രണ്ടാം സെഞ്ച്വറിയുമായി ഗില്‍-വാഴ്ത്തി ഫാന്‍സ്

രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കില്ല

രാത്രിയില്‍ ഉറങ്ങാന്‍ സമ്മതിക്കില്ല

എന്റെ എല്ലാ മുന്നൊരുക്കങ്ങളും തകര്‍ക്കുന്നവരിലൊരാളാണ് ഇഷാന്‍. ഉറങ്ങാന്‍ സമ്മതിക്കില്ല. ഇയര്‍ഫോണ്‍ വെക്കാതെ ഫുള്‍ വോളിയത്തില്‍ സിനിമകള്‍ കാണും. ഇതിന്റെ പേരില്‍ എന്നും അവനുമായി അടിയുണ്ടാക്കും.

വോളിയം കുറക്കാന്‍ പറയുമ്പോള്‍ അവന്‍ പറയുന്നത് അവന്റെ നിയമപ്രകാരമാണ് റൂമിലെ കാര്യങ്ങളെന്നാണ്,. എന്നും അവനുമായി അടിയുണ്ടാക്കാനെ സമയമുള്ളൂ'-ശുബ്മാന്‍ ഗില്‍ പറഞ്ഞു. രണ്ട് പേരും ഒരു റൂമിലാണ് താമസിക്കുന്നത്. ഇഷാന്റെ അടുത്ത സുഹൃത്താണ് ശുബ്മാന്‍. രണ്ട് പേരും തമ്മില്‍ ഒരു വയസിന്റെ വ്യത്യാസമാണുള്ളത്.

Also Read: IND vs NZ: ഇഷാന്റെ പ്രശ്‌നമിതാണ്! ലോകകപ്പ് കളിക്കാമെന്ന് കരുതേണ്ട-വിമര്‍ശിച്ച് ഫാന്‍സ്

എന്റെ കൂടെ താമസിച്ചതിനാലാണ് ഡബിളടിച്ചത്

എന്റെ കൂടെ താമസിച്ചതിനാലാണ് ഡബിളടിച്ചത്

ശുബ്മാന്‍ ഗില്‍ ഇരട്ട സെഞ്ച്വറിയടിക്കാനുള്ള കാരണം തന്റെ കൂടെ റൂമില്‍ താമസിക്കുന്നതുകൊണ്ടാണെന്നാണ് ഇഷാന്‍ കിഷന്‍ തമാശയായി പറഞ്ഞത്. രണ്ട് പേരും അടുത്ത സുഹൃത്തുക്കളാണെന്നാണ് നായകന്‍ രോഹിത് ശര്‍മ പറഞ്ഞത്.

രണ്ട് പേരും ഒരുമിച്ച് കളിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായെന്നും ഇതേ ബന്ധത്തോടെ എന്നും പോകട്ടേയെന്നും രോഹിത് പറഞ്ഞു. ഇഷാന്‍ കിഷന്‍ ബംഗ്ലാദേശിനെതിരേ ഇരട്ട സെഞ്ച്വറി നേടി ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറി നേടുന്ന പ്രായം കുറഞ്ഞ താരമെന്ന റെക്കോഡിട്ടിരുന്നു.

ഈ റെക്കോഡാണ് ന്യൂസീലന്‍ഡിനെതിരായ ഇരട്ട സെഞ്ച്വറി പ്രകടനത്തോടെ ശുബ്മാന്‍ ഗില്‍ തകര്‍ത്തത്. രണ്ട് പേരും യുവതാരങ്ങളായതിനാല്‍ ഇനിയും കരിയറില്‍ ഒരുപാട് മുന്നോട്ട് പോകാനാവും.

Also Read: ഈ റെക്കോഡുകളില്‍ ഇന്ത്യക്ക് എതിരില്ല, തകര്‍ക്കുക പ്രയാസം-അഞ്ച് വമ്പന്‍ നേട്ടങ്ങളിതാ

അവസാനം വരെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചു

അവസാനം വരെ ബാറ്റ് ചെയ്യാന്‍ ശ്രമിച്ചു

ഒരുവശത്ത് വിക്കറ്റ് വീണപ്പോള്‍ അവസാനംവരെ ബാറ്റ് ചെയ്യണമെന്നാണ് ചിന്തിച്ചത്. ചില സമയങ്ങളില്‍ ബൗളര്‍മാര്‍ വലിയ ആധിപത്യത്തില്‍ നില്‍ക്കുമ്പോള്‍ അവരെ നമ്മള്‍ സമ്മര്‍ദ്ദത്തിലാക്കേണ്ടതായുണ്ട്. ഡോട്ട് ബോളുകള്‍ വരാതെ നോക്കണം.

ഗ്യാപ്പുകളിലൂടെ ഷോട്ടുകള്‍ കളിക്കണം. അതാണ് ഞാന്‍ ചെയ്തത്. 200 അടിക്കണമെന്നത് സത്യമായിട്ടും ചിന്തയിലില്ലായിരുന്നു. എന്നാല്‍ 47ാം ഓവറില്‍ സിക്‌സര്‍ നേടിയതോടെ ഇരട്ട സെഞ്ച്വറി സാധ്യമാവുമെന്ന് തോന്നി. അതിന് മുമ്പ് വരെ സാധാരണപോലെ പന്തുകള്‍ നേരിടുകയാണ് ചെയ്തത്.-ശുബ്മാന്‍ ഗില്‍ കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയുടെ ഇതിഹാസം

ഇന്ത്യയുടെ ഇതിഹാസം

വിരാട് കോലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത ഇതിഹാസമെന്ന നിലയിലേക്ക് ആരാധകര്‍ ശുബ്മാനെ ഉയര്‍ത്തിക്കഴിഞ്ഞു. ഏകദിനത്തിലും ടെസ്റ്റിലും ഇന്ത്യയുടെ മുഖ്യ ഓപ്പണറെന്ന നിലയില്‍ ഗില്ലിനെയാണ് പരിഗണിക്കുന്നത്.

എന്നാല്‍ ടി20യില്‍ ശുബ്മാന്‍ ഇനിയും വളരേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ ഏകദിന ടീമില്‍ ശുബ്മാന് വലിയ ഭാവിയുണ്ടെന്നുറപ്പ്. വിരാട് കോലിക്ക് ശേഷം ഈ സ്ഥാനം അലങ്കരിക്കാന്‍ നിലവില്‍ ഏറ്റവും യോഗ്യന്‍ ശുബ്മാന്‍ ഗില്ലാണെന്ന് പറയാം.

അതിവേഗത്തില്‍ റണ്‍സുയര്‍ത്തുന്ന താരമെന്ന് പറയാനാവില്ലെങ്കിലും ക്ലാസിക് ഷോട്ടുകളിലൂടെ നിലയുറപ്പിച്ച് മുന്നേറാന്‍ ഗില്ലിന് കഴിവുണ്ട്. പ്രായം 23 മാത്രമാണ് ആയതെന്നതിനാല്‍ ഇനിയും ഒരുപാട് മുന്നോട്ട് പോവാന്‍ ഗില്ലിന് സാധിച്ചേക്കും.

Story first published: Thursday, January 19, 2023, 13:16 [IST]
Other articles published on Jan 19, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X