For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2026: പരിക്കിന്റെ 'ചാകര'!! ഏറ്റവും പെട്ടത് 2 ടീം; ഓരോ ടീമിലെയും ഇഞ്ചുറി ലിസ്റ്റിങ്ങനെ

ഐപിഎല്ലിന്റെ 19ാം സീസണ്‍ തൊട്ടരികെ നില്‍ക്കവെ പല ഫ്രാഞ്ചൈസികള്‍ക്കും പരിക്ക് വലിയ വില്ലനായി മാറിയിരിക്കുകയാണ്. ഇതിനകം തന്നെ മുന്‍നിര താരങ്ങളടക്കം ചിലര്‍ പരിക്കേറ്റ് പുറത്തായിക്കഴിഞ്ഞു. ചിലരാവട്ടെ പരിക്കു ഭേദമായി എപ്പോള്‍ ടീമിനോടൊപ്പം ചേരുമെന്നത് ഇനിയും ഉറപ്പായിട്ടില്ല.

ടൂര്‍ണമെന്റിലെ പത്തു ഫ്രാഞ്ചൈസികളില്‍ പകുതിയോളം പേരെയാണ് പരിക്ക് ഏറ്റവും സാരമായി ബാധിച്ചിട്ടുള്ളത്. വിദേശ താരങ്ങളും ഇന്ത്യന്‍ താരങ്ങളുമെല്ലാം ഇക്കൂട്ടത്തിലുണ്ട്. ഇക്കൂട്ടത്തില്‍ ടീമിലെ അവിഭാജ്യ ഘടകമായ താരങ്ങള്‍ക്കേറ്റ പരിക്കുകള്‍ ഗെയിം പ്ലാനില്‍ മാറ്റം വരുത്താനും ചില ഫ്രാഞ്ചൈസികളെ നിര്‍ബന്ധിതരാക്കിയിരിക്കുകയാണ്.

ഈ മാസം 28നാണ് പുതിയ ഐപിഎല്‍ സീസണിനു കൊടയേറുന്നത്. അതിനു മുമ്പ് തന്നെ പരിക്കുകളുമായി ബന്ധപ്പെട്ട കൂടുതല്‍ വാര്‍ത്തകളും ഓരോ ദിവസവും പുറത്തു വരികയാണ്.

JOSH HAZLEWOOD

നിലവിലെ ചാംപ്യന്‍മാരായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരു, മുന്‍ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സ് എന്നിവരെയാണ് താരങ്ങളുടെ പരിക്കുകള്‍ കൂടുതല്‍ ദോഷകരമായി ബാധിച്ചത്. മറ്റൊരു ടീം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്. ഓരോ ഫ്രാഞൈസിയിലെയും പരിക്കേറ്റ കളിക്കാരുടെ ലിസ്റ്റ് നമുക്കു പരിശോധിക്കാം.

IPL 2026: ആദ്യ ഷോട്ട് പാളി, വൈഭവിനെ നോക്കിച്ചിരിച്ച് ജഡ്ഡു!! പിന്നെ നടന്നതിങ്ങനെ; വീഡിയോIPL 2026: ആദ്യ ഷോട്ട് പാളി, വൈഭവിനെ നോക്കിച്ചിരിച്ച് ജഡ്ഡു!! പിന്നെ നടന്നതിങ്ങനെ; വീഡിയോ

പരിക്ക് ലിസ്റ്റില്‍ ആരൊക്കെ?

നിലവിലെ ജേതാക്കളായ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ എടുത്താല്‍ അവരുടെ രണ്ടു വിദേശ താരങ്ങളാണ് പരിക്കിന്റെ പിടിയിലുള്ളത്. ഒരാള്‍ ആര്‍സിബി പേസ് ബൗളിങിന്റെ കുന്തമുനയായ ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ പേസര്‍ ജോഷ് ഹേസല്‍വുഡാണ്. മറ്റൊരാളാവട്ടെ ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ നുവാന്‍ തുഷാരയുമാണ്.

രണ്ടു പേരും ടൂര്‍ണമെന്റില്‍ നിന്നുംപ പിന്‍മാറിയട്ടില്ല. പക്ഷെ എപ്പോള്‍ കളിക്കുമെന്ന കാര്യം ഉറപ്പായിട്ടുമില്ല. ഇതില്‍ ഹേസല്‍വുഡിന്റെ അഭാവമാണ് ആര്‍സിബിയെ ഏറ്റവുമധികം ബാധിക്കുക.

കഴിഞ്ഞ തവണ 22 വിക്കറ്റുകളുമായി ടീമിന്റെ കുന്തമുനയായിരുന്നു അദ്ദേഹം. പവര്‍പ്ലേയിലും ഡെത്തിലും ഒരുപോലെ മികച്ച ബൗളിങ് കാഴ്ചവയ്ക്കാനുള്ള മിടുക്ക് ഹേസല്‍വുഡിനുണ്ട്.

മൂന്നു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഇഞ്ചുറി ലിസ്റ്റിലുള്ളവര്‍ ഇന്ത്യന്‍ പേസര്‍ ഹര്‍ഷിത് റാണയും ശ്രീലങ്കന്‍ ഫാസ്റ്റ് ബൗളര്‍ മതീഷ പതിരനയുമാണ്. കാലിനു പരിക്കേറ്റു വിശ്രമിക്കുന്ന ഹര്‍ഷിത്തിന് കഴിഞ്ഞ ഐസിസി ടി20 ലോകകപ്പും നഷ്ടമായിരുന്നു. പതിരനയ്ക്കാവട്ടെ ലോകകപ്പിനിടെയുമാണ് പരിക്കേറ്റത്.

രണ്ടു പേരും ഇപ്പോള്‍ വിശ്രമത്തിലാണ്. എപ്പോഴായിരിക്കും ഇവര്‍ ടീമില്‍ തിരിച്ചെത്തുകയെന്നു യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. കെകെആറിനായി ബൗളിങില്‍ ഇംപക്ടുണ്ടാക്കാന്‍ സാധിക്കുന്നവരാണ് ഹര്‍ഷിത്തും പതിരനയും. അതിനാല്‍ എത്രയും പെട്ടെന്ന് ഇരുവരും മടങ്ങിയെത്തേണ്ടതും പ്രധാനമാണ്.

14 വയസ് മുതല്‍ സഞ്ജുവിനെ അറിയാം, ഇനി അവന്‍ ടെസ്റ്റും കളിക്കണം!! കാരണം തരൂര്‍ പറയും14 വയസ് മുതല്‍ സഞ്ജുവിനെ അറിയാം, ഇനി അവന്‍ ടെസ്റ്റും കളിക്കണം!! കാരണം തരൂര്‍ പറയും

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മൂന്നു പേരാണ് ഇപ്പോള്‍ പരിക്കിന്റെ പിടിയിലുള്ളത്. എല്ലാവരും ബൗളര്‍മാരുമാണ്. ശ്രീലങ്കയുടെ സ്റ്റാര്‍ സ്പിന്‍ ബൗളിങ് ഓള്‍റണ്ടര്‍ വനിന്ദു ഹസരംഗ, ഇന്ത്യന്‍ പേസര്‍മാരായ മൊഹ്‌സിന്‍ ഖാന്‍, മായങ്ക് യാദവ് എന്നിവരാണ് പരിക്കേറ്റ് പുറത്തിരിക്കുന്ന താരങ്ങള്‍. ഇവര്‍ എപ്പോഴാവും ടീമിനൊപ്പം ചേരുകയെന്നു ഇനിയും ഉറപ്പായിട്ടില്ല.

PAT CUMMINS

സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ രണ്ടു പേര്‍ പരിക്കിന്റെ പിടിയിലാണ്. ഇതിലൊരാള്‍ അവരുടെ ക്യാപ്റ്റനും ഓസ്‌ട്രേസിയന്‍ സൂപ്പര്‍ താരവുമായ പാറ്റ് കമ്മിന്‍സാണ്.

അദ്ദേഹം മടങ്ങിയെത്തും വരെ ടീമിന്റെ താല്‍ക്കാലിക ക്യാപ്റ്റനായി ഇഷാന്‍ കിഷനെയും നിയമിച്ചു കഴിഞ്ഞു. കമ്മിന്‍സിനെ കൂടാതെ ശ്രീലങ്കയുടെ ഇഷാന്‍ മലിങ്കയാണ് എസ്എആര്‍ച്ചില്‍ പരിക്കിന്റെ പിടിയിലുള്ള മറ്റൊരാള്‍.

മുംബൈ ഇന്ത്യന്‍സിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനും പരിക്കു കാരണം ഓരോ താരങ്ങളെ വീതം നഷ്ടമായിരിക്കുകയാണ്. സിഎസ്‌കെയുടെ ഓസ്‌ട്രേലിയന്‍ പേസര്‍ നതാന്‍ എല്ലിസാണ് പരിക്കേറ്റ് പിന്‍മാറിയത്. മുംബൈയുടെ അതര്‍വ്വ അന്‍കൊലേക്കറും ഈ സീസണില്‍ കളിക്കില്ല.

രാജസ്ഥാന്‍ റോയല്‍സിന്റെ ഇംഗ്ലീഷ് സീം ബൗളിങ് ഓള്‍റൗണ്ടര്‍ സാം കറെന്‍ പരിക്കു കാരണം പിന്‍മാറിയെന്നാണ് പുതിയ വിവരം. ഈ മൂന്നു പേരുടെയും പകരക്കാരനെ ഫ്രാഞ്ചൈസികള്‍ ഇനിയും പ്രഖ്യാപിക്കുകയും ചെയ്തിട്ടില്ല.

അതേസമയം, പഞ്ചാബ് കിങ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, ഗുജറാത്ത് ടൈറ്റന്‍സ് എന്നീ ടീമുകളില്‍ പരിക്കുകളൊന്നും ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

Story first published: Friday, March 20, 2026, 7:54 [IST]
Other articles published on Mar 20, 2026
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+