വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs NZ: 2022 ടി20 ലോകകപ്പ് പടയൊരുക്കം- ഇന്ത്യക്കു ആഹ്ലാദിക്കാന്‍ ഈ അഞ്ചു കാര്യങ്ങള്‍

പരമ്പര ഇന്ത്യ 3-0നു തൂത്തുവാരുകയായിരുന്നു

ഈ വര്‍ഷം യുഎഇയില്‍ നടന്ന ഐസിസിയുടെ ടി20 ലോകകപ്പിലേറ്റ തിരിച്ചടി മറന്ന് ടീം ഇന്ത്യ അടുത്ത വര്‍ഷത്തെ ലോകകപ്പിനായി തയ്യാറെടുപ്പ് ആരംഭിച്ചു കഴിഞ്ഞു. ഇതിന്റെ ആദ്യപടിയായിരുന്നു ന്യൂസിലാന്‍ഡിനെതിരേ സമാപിച്ച ടി20 പരമ്പര. മൂന്നു മല്‍സരങ്ങളുടെ ടി20 പരമ്പര തൂത്തുവാരിയാണ് ഇന്ത്യ ലോകകപ്പിന്റെ തയ്യാറെടുപ്പ് ഗംഭീരമാക്കിയത്.

Big takeaways from India's clean sweep Vs New Zealand

പുതിയ കോച്ച് രാഹുല്‍ ദ്രാവിഡിനും കോച്ച് രോഹിത് ശര്‍മയ്ക്കും കീഴില്‍ മുഖം മിനുക്കിയാണ് ഇന്ത്യ അടുത്ത ലോകകപ്പിനൊരുങ്ങുന്നത്. കഴിഞ്ഞ ടി20 ലോകകപ്പില്‍ വിരാട് കോലി, രവി ശാസ്ത്രി കോമ്പിനേഷനിലായിരുന്നു ഇന്ത്യ കളിച്ചത്. പക്ഷെ ടീം സെമി ഫൈനല്‍ പോലും കാണാതെ പുറത്താവുകയായിരുന്നു. ന്യൂസിലാന്‍ഡിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പോസിറ്റീവായ ഒരുപാട് കാര്യങ്ങളുണ്ടായിട്ടുണ്ട്. ഇവ എന്തൊക്കെയാണെന്നു പരിശോധിക്കാം.

 ഹാര്‍ദിക്കിനു പകരം വെങ്കടേഷ്

ഹാര്‍ദിക്കിനു പകരം വെങ്കടേഷ്

കഴിഞ്ഞ ടി20 ലോകകപ്പില്‍ ഫിറ്റ്‌നസും ഫോമുമില്ലാത്ത ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയെ ഇന്ത്യന്‍ ടീമിലുള്‍പ്പെടുത്തിയത് വലിയ വിവാദങ്ങള്‍ക്കു വഴിയൊരുക്കിയിരുന്നു. ഹാര്‍ദിക്കിനു പകരം ന്യൂസിലാന്‍ഡിനെതിരേ ഇന്ത്യ പരീക്ഷിച്ച സീം ബൗളിങ് ഓള്‍റൗണ്ടറായ വെങ്കടേഷ് അയ്യര്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനമാണ് നടത്തിയത്. ഹാര്‍ദിക്കിന്റെ പകരക്കാരനായി ദേശീയ ടീമിനു വേണ്ടി കളിക്കാനുള്ള കഴിവ് തനിക്കുണ്ടെന്നതിന്റെ ചില സൂചനകള്‍ താരം നല്‍കി. അവസാന കളിയില്‍ 20 റണ്‍സ് നേടുന്നതിനൊപ്പം ആദ്യമായി പരമ്പരയില്‍ ബൗള്‍ ചെയ്ത വെങ്കടേഷ് ഒരു വിക്കറ്റും നേടിയിരുന്നു.

 ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ഹര്‍ഷല്‍

ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി ഹര്‍ഷല്‍

ടി20യില്‍ ഇന്ത്യയുടെ മികച്ച ഡെത്ത് ഓവര്‍ ബൗളറാവാന്‍ തനിക്കു കഴിയുമെന്ന് ന്യൂസിലാന്‍ഡിനെതിരേ അരങ്ങേറിയ ഫാസ്റ്റ് ബൗളര്‍ ഹര്‍ഷല്‍ പട്ടേല്‍ തെളിയിച്ചു. രണ്ടാം ടി20യില്‍ അരങ്ങേറിയ അദ്ദേഹം ഈ മല്‍സരത്തില്‍ മാന്‍ ഓഫ് ദി മാച്ചാവുകയും ചെയ്തിരുന്നു. സ്ലോ ബോളുകളെറിഞ്ഞ് എതിര്‍ ബാറ്റ്‌സ്മാന്‍മാരുടെ കണക്കുകൂട്ടലുകള്‍ തെറ്റിക്കാന്‍ ഹര്‍ഷലിനാവും. ടി20 ലോകകപ്പില്‍ മുഹമ്മദ് ഷമിയും ശര്‍ദ്ദുല്‍ ടാക്കൂറും ഈ റോളില്‍ ഫ്‌ളോപ്പായിരുന്നു. ഇവര്‍ക്കു പകരക്കാരനാവാന്‍ തനിക്കു കഴിയുമെന്ന സൂചനയാണ് ഹര്‍ഷല്‍ കന്നി പരമ്പരയില്‍ തന്നെ നല്‍കിയിരിക്കുന്നത്. വരാനിരിക്കുന്ന പരമ്പരകളില്‍ തീര്‍ച്ചയായും ഇന്ത്യ കൂടുതല്‍ അവസരങ്ങള്‍ നല്‍കാന്‍ സാധ്യതയുള്ള താരമാണ് അദ്ദേഹം.

 ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറിന്റെ സംഭാവന

ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറിന്റെ സംഭാവന

ടി20യില്‍ ബാറ്റിങില്‍ കൂടി സംഭാവന ചെയ്യാന്‍ കഴിയുന്ന മികച്ച വാലറ്റനിരയുടെ അഭാവം ഇന്ത്യയെ ഏറെക്കാലമായി അലട്ടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍ ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ടി20യില്‍ വാലറ്റത്ത് ദീപക് ചാഹര്‍, ഹര്‍ഷല്‍ പട്ടേല്‍ എന്നിവര്‍ നല്‍കിയ സംഭാവനകള്‍ ഇന്ത്യക്കു ഏറെ പ്രതീക്ഷ നല്‍കുന്നു. 19 ബോളുകളില്‍ നിന്നും രണ്ടു പേരും കൂടി 39 റണ്‍സ് അടിച്ചെടുത്തിരുന്നു. ഇതാണ് ഇന്ത്യയെ 180ന് മുകളില്‍ അടിച്ചെടുക്കാന്‍ സഹായിച്ചത്. ഇരുവരുടെയും സാന്നിധ്യം ഇന്ത്യന്‍ ബാറ്റിങിന്റെ ആഴം കൂട്ടുമോയെന്നു വരാനിരിക്കുന്ന മല്‍സരങ്ങളില്‍ നമുക്ക് കൂടുതല്‍ വ്യക്തമാവും. ഇതിനു വേണ്ടി കൂടുതല്‍ മല്‍സരങ്ങളില്‍ ഇവര്‍ക്കു ഇന്ത്യ അവസരം നല്‍കേണ്ടതുണ്ട്.

 അക്ഷറും അശ്വിനും

അക്ഷറും അശ്വിനും

ടി20 ഫോര്‍മാറ്റില്‍ ഇന്ത്യയുടെ പുതിയ സ്പിന്‍ ജോടികളായി മാറാന്‍ തങ്ങള്‍ക്കു കഴിയുമെന്നു കാണിച്ചു തന്നിരിക്കുകയാണ് ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും. നേരത്തേ ഇംഗ്ലണ്ടിനെതിരേ ഈ വര്‍ഷം നാട്ടില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയുടെ സൂപ്പര്‍ സ്പിന്‍ ജോടികളായിരുന്നു ഇരുവരും. ടി20യിലും തങ്ങള്‍ക്കു ഇതാവര്‍ത്തിക്കാന്‍ കഴിയുമെന്നു ന്യൂസിലാന്‍ഡിനെതിരേ അശ്വിനും അക്ഷറും കാണിച്ചുതന്നു. മൂന്നു മല്‍സരങ്ങളില്‍ നിന്നും ഇരുവരും കൂടി ഏഴു വിക്കറ്റുകളെടുത്തിരുന്നു. ഇക്കോണമി റേറ്റാവട്ടെ ആറിലും താഴെയായിരുന്നു. ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സില്‍ ഒരുമിച്ച കളിക്കുന്നതിന്റെ മികച്ച കെമിസ്ട്രിയും അശ്വിന്‍- അക്ഷര്‍ ജോടിക്കു തുണയായിട്ടുണ്ട്.

 താരങ്ങള്‍ക്കു ഉറപ്പ് നല്‍കി

താരങ്ങള്‍ക്കു ഉറപ്പ് നല്‍കി

പുതിയ ക്യാപ്റ്റന്‍ രോഹിത് ശര്‍മയും വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലും താരങ്ങള്‍ക്കു ടീമിലെ സ്ഥാനത്തെക്കുറിച്ച് നല്‍കിയ ഉറപ്പ് അവരില്‍ കൂടുതല്‍ ആത്മവിശ്വാസവും സുരക്ഷിതത്വ ബോധവും നല്‍കിയിട്ടുണ്ട്. ന്യൂസിലാന്‍ഡിനെതിരായ പരമ്പരയില്‍ ചില മുതിര്‍ന്ന താരങ്ങള്‍ക്കു ഇന്ത്യ വിശ്രമം നല്‍കിയിരുന്നു. എന്നാല്‍ പകരമെത്തുന്നവര്‍ കൂടുതല്‍ നന്നായി പെര്‍ഫോം ചെയ്താലും മടങ്ങിവന്നാല്‍ നിങ്ങള്‍ക്കായിരിക്കും മുന്‍ഗണനയെന്നു രോഹിത്തും രാഹുലും താരങ്ങള്‍ക്കു ഉറപ്പ് നല്‍കിയിരുന്നു. ഈ പിന്തുണ ടീമിന്റെയാകെ ആത്മവിശ്വാസമുയര്‍ത്തിയിട്ടുണ്ട്. നേരത്തേയുള്ള ടീം മാനേജ്‌മെന്റിന്റെ കീഴില്‍ താരങ്ങള്‍ക്കു ഇത്തരമൊരു പിന്തുണ ലഭിച്ചിരുന്നില്ല.

Story first published: Monday, November 22, 2021, 13:22 [IST]
Other articles published on Nov 22, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X