സന്നാഹം: രക്ഷകനായി ഭരത്, ഇന്ത്യ നാണക്കേട് ഒഴിവാക്കി

ലെസ്റ്റര്‍: ലെസ്റ്റര്‍ഷെയറുമായുള്ള ചതുര്‍ദിന മല്‍സരത്തില്‍ തുടക്കം പാളിയ ഇന്ത്യയുടെ രക്ഷകനായി വിക്കറ്റ് കീപ്പര്‍ കെഎസ് ഭരത്. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ ഒന്നാമിന്നിങ്‌സില്‍ എട്ടു വിക്കറ്റിനു 246 റണ്‍സെന്ന നിലയിലാണ്. 70 റണ്‍സുമായി ഭരതും 18 റണ്‍സെടുത്ത മുഹമ്മദ് ഷമിയുമാണ് ക്രീസില്‍. നായകന്‍ രോഹിത് ശര്‍മ (25), ശുഭ്മാന്‍ ഗില്‍ (21), ഹനുമാ വിഹാരി (3), വിരാട് കോലി (33), ശ്രേയസ് അയ്യര്‍ (0), രവീന്ദ്ര ജഡേജ (13), ശര്‍ദ്ദുല്‍ ടാക്കൂര്‍ (6), ഉമേഷ് യാദവ് (23) എന്നിവരാണ് പുറത്തായത്.

കോലിയെങ്ങനെ 'ചീക്കു'വായി? ധവാന്‍ ഗബ്ബാറും- വിളിപ്പേരിനു പിന്നിലെ കഥയറിയാംകോലിയെങ്ങനെ 'ചീക്കു'വായി? ധവാന്‍ ഗബ്ബാറും- വിളിപ്പേരിനു പിന്നിലെ കഥയറിയാം

111 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമാണ് ഭരത് ഇന്ത്യയുടെ അമരക്കാരനായയത്. ഇതോടെ മോശം ഫോമിലുള്ള റിഷഭ് പന്തിനു പകരം ഇംഗ്ലണ്ടുമായുള്ള ടെസ്റ്റില്‍ ന്ത്യന്‍ പ്ലെയിങ് ഇലവനിലേക്കും താരം അവകാശവാദമുന്നയിച്ചിരിക്കുകയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഭരത് ഇനിയും അരങ്ങേറിയിട്ടില്ല.

സന്നാഹത്തില്‍ ഏഴിനു 148ലേക്കു കൂപ്പുകുത്തിയ ഇന്ത്യ 200 തികയ്ക്കുമോയന്ന കാര്യം പോലും ഒരു ഘട്ടത്തില്‍ സംശയമായിരുന്നു. എന്നാല്‍ എട്ടാം വിക്കറ്റില്‍ ഭരത്-ഉമേഷ് യാദവ് സഖ്യം ചേര്‍ന്നെടുത്ത 66 റണ്‍സ് ഇന്ത്യയെ രക്ഷിക്കുകയായിരുന്നു. ഇന്ത്യന്‍ ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ടും ഇതു തന്നെയായിരുന്നു.

ഈ ടീമുകള്‍ക്കു 400 അടിക്കല്‍ 'ഹോബി', ഇന്ത്യയുടെ സ്ഥാനം അറിയാമോ?

അഞ്ചു വിക്കറ്റുകളെടുത്ത റോമന്‍ വാക്കറാണ് ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ നാശം വിതച്ചത്. ലെസ്റ്റര്‍ഷെയറിനു വേണ്ടി ഇന്ത്യയുടെ പേസ് ബൗളിങ് ജോടികളായ ജസ്പ്രീത് ബുംറയും പ്രസിദ്ധ് കൃഷ്ണയും ബൗള്‍ ചെയ്തിരുന്നു. പ്രസിദ്ധ് ഒരു വിക്കറ്റെടുത്തപ്പോള്‍ ബുംറയ്ക്കു വിക്കറ്റൊന്നും ലഭിച്ചില്ല.

രോഹിത്- ഗില്‍ ഓപ്പണിങ് ജോടി മോശമല്ലാത്ത തുടക്കമായിരുന്നു ഇന്ത്യക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 35 റണ്‍സ് ഇരുവരുമെടുത്തു. എന്നാല്‍ 15 റണ്‍സിന്റെ ഇടവേളയില്‍ രണ്ടു പേരും പുറത്തായി. അഞ്ചു റണ്‍സ് നേടുന്നതിനിടെ അടുത്ത രണ്ടു വിക്കറ്റുകളും കൂടി വീണു. ലഞ്ച് ബ്രേ്ക്കിനു പിരിയുമ്പോള്‍ ഇന്ത്യ അഞ്ചിനു 90 റണ്‍സെന്ന നിലയിലായിരുന്നു. തുടര്‍ന്നായിരുന്നു ഭരതിന്റെ രക്ഷാപ്രവര്‍ത്തനം.

ടോസ് ലഭിച്ച രോഹിത് ശര്‍മ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. അടുത്ത മാസം ഒന്നിന് തുടങ്ങുന്ന ഇംഗ്ലണ്ടുമായുള്ള ടെസ്റ്റിനു തയ്യാറെടുക്കാനുള്ള ഇന്ത്യയുടെ ഏക അവസരം കൂടിയാണിത്. ഏറ്റവും ശക്തമായ ടീമിനെ തന്നെയാണ് ഇന്ത്യ ഈ മല്‍സരത്തില്‍ ഇറക്കിയത്. രിക്കുകാരണം ഈ പര്യടനത്തില്‍ നിന്നും പിന്‍മാറേണ്ടി വന്നതിനാല്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുല്‍ ഇന്ത്യന്‍ നിരയിലില്ല. പകരം ശുഭ്മാന്‍ ഗില്‍ രോഹിത്തിനൊപ്പം ഇന്ത്യക്കു വേണ്ടി ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യുകയായിരുന്നു. സ്റ്റാര്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനും ഈ മല്‍സരത്തില്‍ കളിക്കുന്നില്ല. കൊവിഡ് പിടിപെട്ടതിനെ തുടര്‍ന്ന് വിശ്രമത്തിലാണ് താരം. അശ്വിന്‍ ഇനിയും ഇംഗ്ലണ്ടിലെത്തിയുമില്ല. ആദ്യ ടെസ്റ്റിനു മുമ്പ് അദ്ദേഹം ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

നീ കളിച്ചത് 25 ടെസ്റ്റ്, സച്ചിനടിച്ചത് 40 സെഞ്ച്വറി- സ്ലെഡ്ജ് ചെയ്ത ക്ലാര്‍ക്കിന്റെ വായടപ്പിച്ച വീരു

വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് ഇന്ത്യന്‍ നിരയിലില്ല. പകരം ലെസ്റ്റര്‍ഷെയറിനു വേണ്ടിയാണ് താരം ഇറങ്ങിയത്. അവരുടെ വിക്കറ്റ് കാക്കുന്നതും റിഷഭാണ്. റിഷഭിനെക്കൂടാതെ ചേതേശ്വര്‍ പുജാര, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ എന്നിവരും എതിര്‍ ടീമിന്റെ ഭാഗമാണ്. റിഷഭ് സമീപകാലത്തു ബാറ്റിങില്‍ മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. സൗത്താഫ്രിക്കയ്‌ക്കെതിരേ അവസാനമായി കളിച്ച ടി20 പരമ്പരയിലും അതിനു മുമ്പ് നടന്ന ഐപിഎല്ലിലുമെല്ലാം താരം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു.

പ്ലെയിങ് ഇലവന്‍

പ്ലെയിങ് ഇലവന്‍

ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, ഹനുമാ വിഹാരി, കെഎസ് ഭരത് (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, ശര്‍ദ്ദുല്‍ ടാക്കൂര്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമേഷ് യാദവ്.

ലെസ്റ്റര്‍ഷെയര്‍- സാമുവല്‍ ഇവാന്‍സ് (ക്യാപ്റ്റന്‍), രെഹാന്‍ അഹമ്മദ്, സാമുവല്‍ ബേറ്റ്‌സ് (വിക്കറ്റ് കീപ്പര്‍), നതാന്‍ ബൗളി, വില്‍ ഡേവിസ്, ജോയ് എവിസണ്‍, ലൂയിസ് കിംബെര്‍, അബിദിന്‍ സകാന്‍ഡെ, റോമന്‍ വാക്കര്‍, ചേതേശ്വര്‍ പുജാര, റിഷഭ് പന്ത്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

For Quick Alerts
Subscribe Now
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Thursday, June 23, 2022, 13:22 [IST]
Other articles published on Jun 23, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X