Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഈ ടീമുകള്‍ക്കു 400 അടിക്കല്‍ 'ഹോബി', ഇന്ത്യയുടെ സ്ഥാനം അറിയാമോ?

ഏകദിന ക്രിക്കറ്റില്‍ ഒരു സമയത്ത് 300നു മുകളില്‍ സ്‌കോര്‍ ചെയ്യുകയെന്നത് അപ്രാപ്യമാണെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഇപ്പോള്‍ 300ന് മുകളില്‍ ചേസ് ചെയ്യുക പോലും അത്ര ബുദ്ധിമുട്ടേറിയ കാര്യമല്ല. കാരണം ടി20 ക്രിക്കറ്റിന്റെ വരവോടെ ക്രിക്കറ്റിനു അത്രയുമേറെ വേഗത കൈവന്നുകഴിഞ്ഞു. ഇപ്പോള്‍ ഏകദിനത്തില്‍ 400 റണ്‍സെടുക്കുന്നത് പോലും അസാധ്യമായില്ല.

പല ടീമുകളും ഇതിനകം 400 റണ്‍സ് ക്ലബ്ബില്‍ അംഗമായിക്കഴിഞ്ഞു. അടുത്തിടെ നെതര്‍ലാന്‍ഡ്‌സിനെതിരേ ഇംഗ്ലണ്ട് ടീമിന് 500 റണ്‍സെന്ന ലോക റെക്കോര്‍ഡ് വെറും രണ്ടു റണ്‍സിനാണ് നഷ്ടമായത്. 498 റണ്‍സാണ് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് ടീം വാരിക്കൂട്ടിയത്. ഏകദിനത്തില്‍ കൂടുതല്‍ തവണ 400ന് മുകളില്‍ റണ്‍സ് അടിച്ചെടുത്ത ടീമുകള്‍ ആരൊക്കെയാണെന്നു പരിശോധിക്കാം.

സൗത്താഫ്രിക്ക (ആറു തവണ)

സൗത്താഫ്രിക്ക (ആറു തവണ)

സൗത്താഫ്രിക്കയുടെ പേരിലാണ് നിലവില്‍ ഏകദിനത്തില്‍ കൂടുതല്‍ തവണ 400ന് മുകളില്‍ അടിച്ചെടുത്ത ടീമെന്ന ലോക റെക്കോര്‍ഡ്. ആറു തവണയാണ് സൗത്താഫ്രിക്കന്‍ ടീം 400ന് മുകളില്‍ റണ്‍സ് വാരിക്കൂട്ടിയത്. ഇതില്‍ ഓസ്‌ട്രേലിയക്കെതിരേ നേടിയ 435 റണ്‍സാണ് അവരുടെ ഏറ്റവും മികച്ച പ്രകടനം. 2006ലായിരുന്നു 435 റണ്‍സ് സൗത്താഫ്രിക്ക ചേസ് ചെയ്ത് വിജയിച്ച് റെക്കോര്‍ഡിട്ടത്.

2

ഇതേ വര്‍ഷം സിംബാബ് വെയ്ക്കതിരേയും സൗത്താഫ്രിക്ക 400നു മുകളില്‍ നേടിയിരുന്നു. അതിനു ശേഷം 2015ലായിരുന്നു സൗത്താഫ്രിക്ക 400ന് മുകളില്‍ സ്‌കോറുകള്‍ നേടിയത്. മുന്‍ ബാറ്റിങ് ഇതിഹാസം എബി ഡിവില്ലിയേഴ്‌സ് ഈ സമയത്തു സൗത്താഫ്രിക്കന്‍ ടീമിന്റെ ഭാഗമായിരുന്നു.

'സച്ചിനോടു ഞാന്‍ ചെയ്തത് ഇന്ത്യക്കാര്‍ ഇപ്പോഴും ക്ഷമിച്ചിട്ടില്ല', മഗ്രാത്ത് അന്നു പറഞ്ഞു

ഇന്ത്യ (അഞ്ചു തവണ)

ഇന്ത്യ (അഞ്ചു തവണ)

400ന് മുകളില്‍ നേടുന്ന കാര്യത്തില്‍ ടീം ഇന്ത്യയും മോശമല്ല. സൗത്താഫ്രിക്കയ്ക്കു തൊട്ടു പിന്നാലെ തന്നെ മെന്‍ ഇന്‍ ബ്ലൂവുമുണ്ട്. അഞ്ചു തവണയാണ് ഇന്ത്യ 400ന് മുകളില്‍ അടിച്ചെടുത്തത്. 2007ലെ ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ക്രിക്കറ്റിലെ കുഞ്ഞന്‍മാരായ ബെര്‍മുഡയ്‌ക്കെതിരേയായിരുന്നു ഇന്ത്യ ആദ്യമായി 400ന് മുകളില്‍ അടിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അഞ്ചു വിക്കറ്റിനു 413 റണ്‍സെടുക്കുകയായിരുന്നു. വീരേന്ദര്‍ സെവാഗ് (114), സൗരവ് ഗാംഗുലി (89), യുവരാജ് സിങ് (83), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (57*) എന്നിവര്‍ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ കസറി.

4

പിന്നീട് ശ്രീലങ്കയ്‌ക്കെതിരേ രണ്ടു തവണ 400ന് മുകളില്‍ സ്‌കോര്‍ ചെയ്യാന്‍ ഇന്ത്യന്‍ ടീമിനു സാധിച്ചു. തുടര്‍ന്നുള്ള 400 പ്ലസ് സ്‌കോറുകള്‍ സൗത്താഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ് എന്നിവര്‍ക്കെതിരേയായിരുന്നു. ഈ മല്‍സരങ്ങളില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍, വീരേന്ദര്‍ സെവാഗ്, രോഹിത് ശര്‍മ എന്നിവര്‍ ഇന്ത്യക്കായി ഡബിള്‍ സെഞ്ച്വറികളടിച്ചിരുന്നു.

സച്ചിന്‍ ഔട്ടെന്ന് അംപയര്‍, പിന്നെ തിരിച്ചുവിളിച്ചു! അന്നു പോണ്ടിങ് പൊട്ടിത്തെറിച്ചു

ഇംഗ്ലണ്ട് (അഞ്ചു തവണ)

ഇംഗ്ലണ്ട് (അഞ്ചു തവണ)

400ന് മുകളില്‍ സ്‌കോര്‍ ചെയ്ത ടീമുകളില്‍ ഇന്ത്യക്കൊപ്പം തന്നെ തോളോടുതോള്‍ ചേര്‍ന്ന് നിലവിലെ ലോക ചാംപ്യന്‍മാര്‍ കൂടിയായ ഇംഗ്ലണ്ടുമുണ്ട്. നെതര്‍ലാന്‍ഡ്‌സിനെതിരായ അവസാനമായി നേടിയ 498 റണ്‍സോടെയാണ് ഇംഗ്ലണ്ട് ഇന്ത്യന്‍ ടീമിന്റെ നേട്ടത്തിനൊപ്പമെത്തിയത്.
2015നു ശേഷമായിരുന്നു ഇംഗ്ലണ്ടിന്റെ അഞ്ചു ഡബിള്‍ സെഞ്ച്വറി നേട്ടങ്ങളും. ഇവയെല്ലാം ഒയ്ന്‍ മോര്‍ഗന്റെ ക്യാപ്റ്റന്‍സിയിലുമായിരുന്നു. 2019ല്‍ ഇംഗ്ലണ്ടിനെ കന്നി ലോക ചാംപ്യന്മാരാക്കിയ നായകന്‍ കൂടിയാണ് അദ്ദേഹം.ന്യൂസിലാന്‍ഡ്, പാകിസ്താന്‍, ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, നെതര്‍ലാന്‍ഡ്‌സ് എന്നിവര്‍ക്കെതിരേയായിരുന്നു ഇംഗ്ലണ്ടിന്റെ 400 പ്ലസ് സ്‌കോറുകള്‍.

6

സൗത്താഫ്രിക്ക, ഇന്ത്യ, ഇംഗ്ലണ്ട് എന്നിവരെക്കൂടാതെ ഏകദിനത്തില്‍ 400ന് മുകളില്‍ നേടിയിട്ടുള്ള മറ്റു ടീമുകള്‍ ഓസ്‌ട്രേലിയ, ശ്രീലങ്ക, ന്യൂസിലാന്‍ഡ് എന്നിവരാണ്. ഓസ്‌ട്രേലിയ, ശ്രീലങ്ക എന്നിവര്‍ രണ്ടു തവണ 400ന് മുകളില്‍ നേടിയപ്പോള്‍ ന്യൂസിലാന്‍ഡ് ഒരു തവണയും ഈ നേട്ടം കൈവരിച്ചു.

Story first published: Wednesday, June 22, 2022, 19:12 [IST]
Other articles published on Jun 22, 2022
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+