വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs ENG T20: ഇന്ത്യയുടെ പ്ലേയിങ് 11 ആരൊക്കെ?, മൂന്ന് പ്രധാന തലവേദന!, പരിഹാരം കടുപ്പം

പേസും ബൗണ്‍സും തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയേണ്ടതായുണ്ട്

1

ലണ്ടന്‍: ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിന് ശേഷം ഇന്ത്യയെ കാത്തിരിക്കുന്നത് ടി20 പരമ്പരയാണ്. മൂന്ന് മത്സരങ്ങള്‍ ഉള്‍പ്പെടുന്ന ടി20 പരമ്പര ഇന്ത്യയെ സംബന്ധിച്ച് അഭിമാന പ്രശ്‌നമാണ്. ടി20 ലോകകപ്പ് ഒക്ടോബറില്‍ നടക്കാനിരിക്കെ ഇന്ത്യയെ സംബന്ധിച്ച് ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര വളരെ പ്രധാനപ്പെട്ടതാണ്. ഓസ്‌ട്രേലിയയിലേതിന് സമാനമായ സാഹചര്യമാണ് ഇംഗ്ലണ്ടിലേത്. പേസും ബൗണ്‍സും തുണക്കുന്ന പിച്ചില്‍ ഇന്ത്യന്‍ താരങ്ങളുടെ പ്രകടനം എങ്ങനെയാവുമെന്നത് കണ്ടറിയേണ്ടതായുണ്ട്.

ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ കളിക്കാന്‍ സാധ്യതയുള്ളവരെ പരിഗണിച്ചാവും ഇന്ത്യ ഇംഗ്ലണ്ടില്‍ ഇറങ്ങുകയെന്ന് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി വ്യക്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ കസറേണ്ടത് താരങ്ങളെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്ത്യയെ സംബന്ധിച്ച് പ്ലേയിങ് 11 തിരഞ്ഞെടുപ്പാണ് ഏറ്റവും കടുപ്പം. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരക്ക് മുമ്പ് ഇന്ത്യക്ക് മുന്നിലുള്ള പ്രധാന മൂന്ന് തലവേദനകള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ICC T20 RANKING: കോലിയെ വിടാതെ ബാബര്‍, വമ്പന്‍ റെക്കോഡ് തകര്‍ത്തു, നേട്ടമുണ്ടാക്കി സഞ്ജുICC T20 RANKING: കോലിയെ വിടാതെ ബാബര്‍, വമ്പന്‍ റെക്കോഡ് തകര്‍ത്തു, നേട്ടമുണ്ടാക്കി സഞ്ജു

സഞ്ജു സാംസണിനെ പരിഗണിക്കണോ?

സഞ്ജു സാംസണിനെ പരിഗണിക്കണോ?

ഇന്ത്യന്‍ താരങ്ങളില്‍ വലിയ ആരാധക പിന്തുണയുള്ള താരമാണ് സഞ്ജു സാംസണ്‍. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ സഞ്ജു അയര്‍ലന്‍ഡിനെതിരായ രണ്ടാം ടി20യില്‍ തകര്‍പ്പന്‍ ഫിഫ്റ്റിയും പിന്നീട് നടന്ന പരിശീലന മത്സരത്തില്‍ 38 റണ്‍സും നേടി ശ്രദ്ധ നേടിയിരുന്നു. റിഷഭ് പന്തിന്റെ പരിമിത ഓവര്‍ പ്രകടനം മോശമാണെന്നിരിക്കെ സഞ്ജുവിനെ ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കണമെന്ന് പറയുന്നവര്‍ ഏറെയാണ്. റിഷഭിന്റെ പകുതി അവസരമെങ്കിലും ഇന്ത്യ സഞ്ജുവിന് നല്‍കണമെന്നാണ് പ്രമുഖരായ പലരും അഭിപ്രായപ്പെട്ടത്.

2

എന്നാല്‍ സഞ്ജുവിനെ ഇംഗ്ലണ്ടിനെതിരായ ഒന്നാം ടി20ക്കുള്ള ടീമില്‍ മാത്രമാണ് ഇന്ത്യ പരിഗണിച്ചത്. അതില്‍ത്തന്നെ പ്ലേയിങ് 11 ഉള്‍പ്പെടാന്‍ സാധ്യത കുറവാണ്. സഞ്ജു കഴിഞ്ഞ ഐപിഎല്‍ മുതല്‍ ഭേദപ്പെട്ട നിലയില്‍ കളിക്കുന്നതിനാല്‍ മാറ്റി നിര്‍ത്തുകയും എളുപ്പമാവില്ല. സഞ്ജുവിനെ വളരെ നന്നായി അറിയാവുന്ന പരിശീലകനാണ് രാഹുല്‍ ദ്രാവിഡ്. സഞ്ജുവിനെ ഇനിയും തഴയണമോ അതോ ടീമില്‍ നിലനിര്‍ത്തണമോയെന്നത് ഇന്ത്യക്ക് മുന്നിലെ വലിയ ചോദ്യമാണ്.

15 വര്‍ഷം, ഇന്നും സച്ചിന്റെ ഈ റെക്കോഡിനെ തൊടാന്‍ ആളില്ല, അറിയാമോ ഈ റെക്കോഡ്?

സ്പിന്‍ കൂട്ടുകെട്ടില്‍ ആരൊക്കെ?

സ്പിന്‍ കൂട്ടുകെട്ടില്‍ ആരൊക്കെ?

സ്പിന്നര്‍മാരുടെ കാര്യത്തില്‍ ഇപ്പോഴും ഇന്ത്യക്കൊരു ധാരണയില്ലെന്ന് പറയാം. 2021ലെ ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലുണ്ടായിരുന്ന രാഹുല്‍ ചഹാറും വരുണ്‍ ചക്രവര്‍ത്തിയും ആര്‍ അശ്വിനുമെല്ലാം ഇപ്പോള്‍ ടീമിന് പുറത്താണ്. ഇത്തവണ ഇന്ത്യ യുസ്‌വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയി, അക്ഷര്‍ പട്ടേല്‍, രവീന്ദ്ര ജഡേജ എന്നിവരെ പരിഗണിക്കാനാണ് സാധ്യത. എന്നാല്‍ ചഹാലും ജഡേജയും അനുഭവസമ്പന്നനും വിശ്വസ്തനുമാണെങ്കിലും ബിഷ്‌നോയിയുടെ കാര്യം അങ്ങനെയല്ല.

4

പ്രതിഭാശാലിയായ സ്പിന്നറാണെങ്കിലും ബിഷ്‌നോയിയെ ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കുന്നത് വളരെ ചുരുക്കം ചില സാഹചര്യത്തിലാണ്. അതുകൊണ്ട് തന്നെ അദ്ദേഹത്തെ ഇന്ത്യ ലോകകപ്പിലേക്ക് പരിഗണിക്കുമോയെന്നത് കണ്ടറിയണം. ഇംഗ്ലണ്ടിനെതിരേ ബിഷ്‌നോയിയെ പ്ലേയിങ് 11 പരിഗണിക്കണമോയെന്നത് പ്രധാന ചോദ്യമാണ്. നിലവിലെ സാഹചര്യത്തില്‍ സ്പിന്‍ കൂട്ടുകെട്ട് ആരൊക്കെയെന്നത് ഇന്ത്യയെ ആശങ്കപ്പെടുത്തുന്ന ചോദ്യമാണ്.

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

ഉമ്രാന്‍ മാലിക്കിന് അവസരം നല്‍കണോ?

ഉമ്രാന്‍ മാലിക്കിന് അവസരം നല്‍കണോ?

ഉമ്രാന്‍ മാലിക്കാണ് ഇന്ത്യക്ക് മുന്നിലുള്ള മറ്റൊരു പ്രധാന ചോദ്യം. ഉമ്രാന്‍ മാലിക് അതിവേഗ പേസുകള്‍ക്കൊണ്ട് വിസ്മയിപ്പിക്കുന്ന താരമാണ്. അയര്‍ലന്‍ഡിനെതിരേ ഉമ്രാന്‍ അരങ്ങേറ്റം നടത്തുകയും ഭേദപ്പെട്ട പ്രകടനം നടത്തുകയും ചെയ്തു. പരിശീലന മത്സരത്തില്‍ അദ്ദേഹം രണ്ട് വിക്കറ്റുമായി തിളങ്ങുകയും ചെയ്തു. ഈ അവസരത്തില്‍ ഉമ്രാന്‍ മാലിക്കിനെ കൂടുതല്‍ അവസരം നല്‍കണോയെന്നത് സെലക്ടര്‍മാരുടെ തല പുകയ്ക്കുന്ന ചോദ്യമാണ്.

6

അര്‍ഷദീപ് സിങ്ങാണ് പരിഗണിക്കപ്പെടുന്ന മറ്റൊരു താരം. ആദ്യ ടി20ക്കുള്ള ടീമിലാണ് അര്‍ഷദീപുള്ളത്. അദ്ദേഹത്തെ ഇന്ത്യ പ്ലേയിങ് 11 പരിഗണിക്കാന്‍ സാധ്യത കുറവാണ്. ഇടം കൈയന്‍ പേസര്‍മാരെ ഇന്ത്യ വളര്‍ത്താന്‍ ശ്രമിക്കുന്നില്ലെന്ന വലിയ ആക്ഷേപം നിലനില്‍ക്കുന്നു. ഈ സാഹചര്യത്തില്‍ ഇന്ത്യ അര്‍ഷദീപിനെ തഴയുമോ അതോ അവസരം നല്‍കുമോയെന്നത് കണ്ടറിയാം. എന്തായാലും ഇന്ത്യന്‍ ടീം മാനേജ്‌മെന്റിന്റെ തല പുകയ്ക്കുന്ന ചോദ്യമാണിത്.

7

ആദ്യ ടി20ക്കുള്ള സാധ്യതാ പ്ലേയിങ് 11: രോഹിത് ശര്‍മ, ഇഷാന്‍ കിഷന്‍, ദീപക് ഹൂഡ, സൂര്യകുമാര്‍ യാദവ്, സഞ്ജു സാംസണ്‍, ദിനേഷ് കാര്‍ത്തിക്, ഹര്‍ദിക് പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, ഉമ്രാന്‍ മാലിക്, യുസ് വേന്ദ്ര ചഹാല്‍.

Story first published: Sunday, July 3, 2022, 12:05 [IST]
Other articles published on Jul 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X