For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

'ധോണി ഇവരെ വളര്‍ത്തി, പക്ഷെ കോലി പിന്തുണക്കാതെ തളര്‍ത്തി, ഇന്ത്യയുടെ അഞ്ച് പേരിതാ

എംഎസ് ധോണിയുടെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനിക്കാവുന്ന പല യുവതാരങ്ങളും വളര്‍ന്നുവന്നു

1

ഇന്ത്യന്‍ ക്രിക്കറ്റിലെ ഇതിഹാസ നായകന്മാരാണ് എംഎസ് ധോണിയും വിരാട് കോലിയും. രണ്ട് പേരും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ഉന്നതങ്ങളിലേക്കുയര്‍ത്തിയവരാണ്. ധോണി മൂന്ന് ഐസിസി കിരീടങ്ങള്‍ ഇന്ത്യക്ക് നേടിക്കൊടുത്തപ്പോള്‍ വിരാട് കോലി ടെസ്റ്റിലാണ് ഇന്ത്യക്ക് കൂടുതല്‍ നേട്ടം സമ്മാനിച്ചത്. രണ്ട് പേരുടെയും നായകത്വത്തിന് കീഴില്‍ നിരവധി യുവതാരങ്ങള്‍ വളര്‍ന്നു.

എംഎസ് ധോണിയുടെ കീഴില്‍ ഇന്ത്യന്‍ ക്രിക്കറ്റിന് അഭിമാനിക്കാവുന്ന പല യുവതാരങ്ങളും വളര്‍ന്നുവന്നു. ഇതില്‍ ധോണി വലിയ പ്രതീക്ഷയോടെ വളര്‍ത്തുകയും എന്നാല്‍ കോലി ക്യാപ്റ്റനായ ശേഷം പിന്തുണ നല്‍കാതെ തളര്‍ത്തുകയും ചെയ്ത ചില താരങ്ങളുണ്ട്. അവര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

സ്റ്റുവര്‍ട്ട് ബിന്നി

സ്റ്റുവര്‍ട്ട് ബിന്നി

ഇന്ത്യയുടെ പേസ് ഓള്‍റൗണ്ടര്‍മാരിലൊരാളാണ് സ്റ്റുവര്‍ട്ട് ബിന്നി. ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ മധ്യനിരയില്‍ വെടിക്കെട്ട് പ്രകടനം നടത്തിയാണ് ബിന്നി ഇന്ത്യന്‍ ടീമിലേക്കെത്തുന്നത്. ഇന്ത്യക്കായി ഏകദിനത്തിലെ മികച്ച ബൗളിങ് പ്രകടനമെന്ന റെക്കോഡ് ബിന്നിയുടെ പേരിലാണ്. ബംഗ്ലാദേശിനെതിരായ ഏകദിനത്തില്‍ നാല് റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയാണ് ബിന്നി റെക്കോഡിട്ടത്.

2015ലെ ഏകദിന ലോകകപ്പിനുള്ള ടീമില്‍ എംഎസ് ധോണി ബിന്നിയേയും ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കോലി നായകനായ ശേഷം ടെസ്റ്റ് മാത്രമാണ് ബിന്നി കളിച്ചത്. കോലിക്ക് കീഴില്‍ പരിമിത ഓവര്‍ കളിക്കാന്‍ ബിന്നിക്ക് അവസരം ലഭിച്ചില്ല.

വരുണ്‍ ആരോണ്‍

വരുണ്‍ ആരോണ്‍

ഇപ്പോള്‍ ഉമ്രാന്‍ മാലിക്കിനെ വാഴ്ത്തുന്നതുപോലെ ഒരു കാലത്ത് ഇന്ത്യന്‍ ക്രിക്കറ്റ് ലോകം വാഴ്ത്തിയ താരമാണ് വരുണ്‍ ആരോണ്‍. അതിവേഗ പേസറായ താരം തുടര്‍ച്ചയായി 140ന് മുകളില്‍ പന്തെറിഞ്ഞ് മികവ് കാട്ടിയിരുന്നു. 2011ല്‍ എംഎസ് ധോണിക്ക് കീഴിലായിരുന്നു ആരോണിന്റെ അരങ്ങേറ്റം. എന്നാല്‍ കോലി നായകനായ ശേഷം ഒരവസരം പോലും ആരോണിന് ലഭിച്ചില്ല. ജസ്പ്രീത് ബുംറയും ഉമേഷ് യാദവും മുഹമ്മദ് ഷമിയും വളര്‍ന്നതോടെ ആരോണിന് ഇന്ത്യന്‍ ടീമിലെ സ്ഥാനം പൂര്‍ണ്ണമായും നഷ്ടമായി. കോലി യാതൊരു പിന്തുണയും അദ്ദേഹത്തിന് നല്‍കിയില്ലെന്ന് പറയാം.

സൂപ്പര്‍ ബാറ്റ്‌സ്മാന്‍മാര്‍, പക്ഷെ ഒരു തവണ പോലും ഒന്നാം റാങ്ക് ലഭിച്ചില്ല, അഞ്ച് പേരിതാ

ഭുവനേശ്വര്‍ കുമാര്‍

ഭുവനേശ്വര്‍ കുമാര്‍

ഇന്ത്യയുടെ സൂപ്പര്‍ പേസര്‍മാരിലൊരാളാണ് ഭുവനേശ്വര്‍ കുമാര്‍. അരങ്ങേറ്റ മത്സരത്തിലെ ആദ്യ പന്തില്‍ത്തന്നെ വിക്കറ്റെടുത്ത് വരവറിയിച്ച ഭുവി മൂന്ന് ഫോര്‍മാറ്റിലും ഇന്ത്യയുടെ നിര്‍ണ്ണായക താരമായിരുന്നു. 2013ല്‍ ധോണി നായകനായിരിക്കെയാണ് ഭുവി ടെസ്റ്റ് അരങ്ങേറ്റം നടത്തുന്നത്. ധോണിയുടെ കീഴില്‍ വിദേശ ടെസ്റ്റ് പര്യടനത്തിലടക്കം ടീമിന്റെ നിര്‍ണ്ണായക ഭാഗമായി ഭുവിയുണ്ടായിരുന്നു.

4

എന്നാല്‍ കോലി നായകനായ ശേഷം ഭുവിക്ക് ഈ അവസരം ലഭിച്ചില്ല. വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന് തന്നെ പറയാം. പരിക്കേറ്റ് അല്‍പ്പ നാള്‍ വിശ്രമമെടുക്കേണ്ടി വന്നതോടെ ടെസ്റ്റ് ടീമില്‍ അദ്ദേഹം പൂര്‍ണ്ണമായി തഴയപ്പെട്ടു. തിരിച്ചുവരവിന് കോലി പിന്തുണ നല്‍കിയില്ലെന്ന് തന്നെ പറയാം.

അമിത് മിശ്ര

അമിത് മിശ്ര

കരിയറില്‍ ഒന്നുമാവാന്‍ സാധിക്കാതെ പോയ സൂപ്പര്‍ സ്പിന്നറാണ് അമിത് മിശ്ര. 2003ല്‍ ഇന്ത്യന്‍ ടീമിലേക്കെത്താന്‍ മിശ്രക്കായെങ്കിലും ടീമില്‍ സ്ഥിര സാന്നിധ്യമാവാന്‍ അദ്ദേഹത്തിനായില്ല. എംഎസ് ധോണിക്ക് കീഴില്‍ കുറച്ച് അവസരങ്ങള്‍ അമിത് മിശ്രക്ക് ലഭിച്ചിരുന്നു. എന്നാല്‍ കോലി നായകനായതോടെ പൂര്‍ണ്ണമായും അമിത് തഴയപ്പെട്ടു. കോലി യുസ് വേന്ദ്ര ചഹാല്‍, കുല്‍ദീപ് യാദവ് കൂട്ടുകെട്ടിനാണ് പിന്തുണ നല്‍കിയത്. കോലിക്ക് കീഴില്‍ ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ കൂട്ടുകെട്ടിനും വലിയ പിന്തുണ ലഭിച്ചിരുന്നില്ല.

സഹതാരം ജനിക്കുന്നതിന് മുമ്പ് അരങ്ങേറി, ഇങ്ങനെയും ചിലരുണ്ട്, അഞ്ച് ഇതിഹാസങ്ങളിതാ

മനീഷ് പാണ്ഡെ

മനീഷ് പാണ്ഡെ

ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനായി കളിച്ച് മികവ് താട്ടിയ താരമാണ് മനീഷ് പാണ്ഡെ. മിന്നും പ്രകടനങ്ങളിലൂടെ ഇന്ത്യന്‍ ടീമിലേക്കെത്തിയ താരം 2015ല്‍ എംഎസ് ധോണിക്ക് കീഴിലാണ് അരങ്ങേറ്റം കുറിക്കുന്നത്. 2016ല്‍ ഓസ്‌ട്രേലിയയില്‍ സെഞ്ച്വറിയടക്കം നേടിയ മനീഷ് ഞെട്ടിച്ചിരുന്നു. എന്നാല്‍ ധോണിക്ക് ശേഷമെത്തിയ കോലി മനീഷില്‍ വലിയ താല്‍പര്യം കാട്ടിയില്ല. ഇടക്കിടെ അവസരം ലഭിച്ചിരുന്നെങ്കിലും വലിയൊരു പിന്തുണ മനീഷിന് ലഭിച്ചിട്ടില്ലെന്ന് തന്നെ പറയാം.

Story first published: Wednesday, June 29, 2022, 10:27 [IST]
Other articles published on Jun 29, 2022
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+