വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ബംഗ്ലാദേശിനെ വെടിക്കെട്ടിലൂടെ കരയിച്ചു, തലപ്പത്ത് വീരു, മറ്റുള്ളവരെ അറിയാം

ധാക്ക: ഇന്ത്യ-ബംഗ്ലാദേശ് ഏകദിന പരമ്പരയുടെ ആവേശത്തിലേക്ക് ക്രിക്കറ്റ് ലോകം കടക്കുകയാണ്. കിവീസ് പരമ്പര കളിക്കാതിരുന്ന സൂപ്പര്‍ താരങ്ങളെയെല്ലാം തിരികെയെത്തിച്ചാണ് ഇന്ത്യ ബംഗ്ലാദേശ് പര്യടനത്തിനിറങ്ങുന്നത്. രോഹിത് ശര്‍മ നായകസ്ഥാനത്തേക്ക് തിരിച്ചെത്തുമ്പോള്‍ വിരാട് കോലി, ശിഖര്‍ ധവാന്‍, കെ എല്‍ രാഹുല്‍ എന്നിവരെല്ലാം ഇന്ത്യക്കൊപ്പമുണ്ട്. കരുത്തരായ ന്യൂസീലന്‍ഡിനെതിരേ കളിക്കാതിരുന്ന് താരതമ്യേനെ ദുര്‍ബലരായ ബംഗ്ലാദേശിനെതിരേ ഇത്രയും ശക്തമായ ടീമിനെ അയക്കുന്നതിലെ യുക്തി ആരാധകര്‍ക്കും മനസിലാവുന്നില്ല.

ഇന്ത്യക്ക് മികച്ച റെക്കോഡ്

ഇന്ത്യക്ക് മികച്ച റെക്കോഡ്

ഇന്ത്യയെ അട്ടിമറിച്ച ചരിത്രമുള്ളവരാണ് ബംഗ്ലാദേശെങ്കിലും ഇന്ത്യക്ക് മികച്ച റെക്കോഡ് ബംഗ്ലാ കടുവകള്‍ക്കെതിരേയുണ്ട്. ഇന്ത്യയുടെ സൂപ്പര്‍ താരങ്ങള്‍ക്കെല്ലാം മികച്ച റെക്കോഡ് ബംഗ്ലാദേശിനെതിരേ ഉള്ളതിനാല്‍ വീണ്ടുമൊരു വെടിക്കെട്ട് പ്രകടനമാണ് പ്രതീക്ഷിക്കുന്നത്. ചരിത്രം പരിശോധിക്കുമ്പോള്‍ ഇന്ത്യയുടെ ചില താരങ്ങളുടെ ബാറ്റിങ് പ്രഹരമേറ്റ് ബംഗ്ലാദേശ് കരഞ്ഞിട്ടുണ്ട്. ബംഗ്ലാദേശിനെ വിറപ്പിച്ച ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരുടെ മൂന്ന് വെടിക്കെട്ട് പ്രകടനമിതാ.

വീരേന്ദര്‍ സെവാഗ് തല്ലിത്തകര്‍ത്തു

വീരേന്ദര്‍ സെവാഗ് തല്ലിത്തകര്‍ത്തു

2011ലെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെ തല്ലിപ്പറത്താന്‍ വീരേന്ദര്‍ സെവാഗിന് സാധിച്ചു. 140 പന്തില്‍ 175 റണ്‍സാണ് സെവാഗ് നേടിയത്. 2011ലെ ഏകദിന ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിലാണ് സെവാഗിന്റെ ഗംഭീര പ്രകടനം. ആദ്യ പന്ത് തന്നെ ബൗണ്ടറി പായിച്ച് ബംഗ്ലാദേശ് ബാറ്റിങ് നിരക്ക് മുന്നറിയിപ്പ് നല്‍കാന്‍ സെവാഗിനായി.

കത്തിക്കയറി വീരു

കത്തിക്കയറി വീരു

പിന്നീടങ്ങോട്ട് സെവാഗിന്റെ ബാറ്റിങ് വെടിക്കെട്ടാണ് കണ്ടത്. 14 ഫോറും 7 സിക്‌സും ഉള്‍പ്പെടെയായിരുന്നു സെവാഗ് കസറിയത്. സെവാഗിന്റെ ബാറ്റിങ് കരുത്തില്‍ ഇന്ത്യ 371 റണ്‍സ് വിജയലക്ഷ്യം ബംഗ്ലാദേശിന് മുന്നില്‍വെച്ചു. എന്നാല്‍ വിജയലക്ഷ്യത്തിനും 87 റണ്‍സകലെ ബംഗ്ലാദേശ് കൂടാരം കയറി. തമിം ഇക്ബാല്‍ 70 റണ്‍സുമായി തിളങ്ങി. ഇന്ത്യക്കായി മുനാഫ് പട്ടേല്‍ നാല് വിക്കറ്റ് വീഴ്ത്തി. സെവാഗിനെ കളിയിലെ താരമായും തിരഞ്ഞെടുത്തു.

Also Read: ആ സിക്‌സുകള്‍ ഹാര്‍ദിക്കോ, ഡിക്കെയോ അടിച്ചാല്‍ സഹിക്കില്ല! കോലി ആയതില്‍ വിഷമമില്ല

മെല്‍ബണില്‍ രോഹിത് ഷോ

മെല്‍ബണില്‍ രോഹിത് ഷോ

2015ലെ ഏകദിന ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ 137 റണ്‍സുമായി രോഹിത് ശര്‍മ തിളങ്ങി. മെല്‍ബണില്‍ നടന്ന മത്സരത്തിലാണ് രോഹിത്തിന്റെ മിന്നും പ്രകടനം. മെല്‍ബണില്‍ ഇന്ത്യയുടെ തുടക്കം പിഴച്ചു. 28 ഓവറില്‍ 3 വിക്കറ്റിന് 115 എന്ന നിലയിലായിരുന്നു ഇന്ത്യ. എന്നാല്‍ സുരേഷ് റെയ്‌നയെ കൂട്ടുപിടിച്ച് രോഹിത് ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് 15 ഓവറില്‍ 122 റണ്‍സായിരുന്നു. 14 ഫോറും 3 സിക്‌സും ഉള്‍പ്പെടെ 108.7 സ്‌ട്രൈക്കറേറ്റിലായിരുന്നു രോഹിത് മിന്നിയത്. ഇന്ത്യ മുന്നോട്ട് വെച്ച 303 റണ്‍സ് വിജയലക്ഷ്യം മറികടക്കാന്‍ ബംഗ്ലാദേശിനായില്ല. ഇതോടെ ആവേശ ജയത്തോടെ ഇന്ത്യ സെമി ഫൈനലിലും കടന്നു.

Also Read: IND vs BAN: ആദ്യ ഏകദിനത്തില്‍ സ്റ്റാര്‍ ബാറ്ററെ പുറത്തിരുത്തും? ഇലവനെക്കുറിച്ച് മുന്‍ സെലക്ടര്‍

ഏഷ്യാ കപ്പിലെ കോലി ഷോ

ഏഷ്യാ കപ്പിലെ കോലി ഷോ

2014ലെ ഏഷ്യാ കപ്പിലാണ് ബംഗ്ലാദേശിനെ വിരാട് കോലി പഞ്ഞിക്കിട്ടത്. 122 പന്തില്‍ 136 റണ്‍സാണ് കോലി നേടിയത്. കോലിയുടെ 19ാം ഏകദിന സെഞ്ച്വറിയായിരുന്നു ഇത്. 2014ലെ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ ആദ്യത്തെ എതിരാളി ബംഗ്ലാദേശായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ 279 എന്ന മാന്യമായ സ്‌കോറിലേക്കെത്തി. മുഷ്ഫിഖര്‍ റഹിം 113 പന്തില്‍ 117 റണ്‍സുമായി ബംഗ്ലാദേശിനായി തിളങ്ങി. മുഹമ്മദ് ഷമി ഇന്ത്യക്കായി നാല് വിക്കറ്റും വീഴ്ത്തി. മറുപടിക്കിറങ്ങിയ ഇന്ത്യക്ക് അഞ്ച് റണ്‍സിനിടെ ഓപ്പണര്‍മാരായ രോഹിത് ശര്‍മയേയും ശിഖര്‍ ധവാനേയും നഷ്ടമായി. എന്നാല്‍ പിന്നീട് കോലിയുടെ ഒറ്റയാള്‍ മുന്നേറ്റമാണ് കണ്ടത്. അജിന്‍ക്യ രഹാനെക്കൊപ്പം (73) മൂന്നാം വിക്കറ്റില്‍ 213 റണ്‍സ് കൂട്ടുകെട്ടാണ് കോലി പടുത്തുയര്‍ത്തിയത്. ഇന്ത്യ മത്സരം 6 വിക്കറ്റിന് ജയിച്ചപ്പോള്‍ കോലി കളിയിലെ താരവുമായി.

Story first published: Saturday, December 3, 2022, 7:25 [IST]
Other articles published on Dec 3, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X