വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: ബംഗ്ലാ കടുവകളെ എറിഞ്ഞിട്ട് ഇന്ത്യ, ഫിഫ്റ്റിയടിച്ച് ഓപ്പണര്‍മാര്‍- വന്‍ ലീഡിലേക്ക്

ആദ്യ അനൗദ്യോഗിക ടെസ്റ്റാണ് നടക്കുന്നത്

ധാക്ക: രോഹിത് ശര്‍മയ്ക്കു കീഴില്‍ ടീം ഇന്ത്യ ബംഗ്ലാ കടുവകളെ വേട്ടയാടുന്നതിനു മുമ്പ് തന്നെ ഇന്ത്യന്‍ എ ടീം ബംഗ്ലാദേശില്‍ കരുത്ത് കാണിച്ചിരിക്കുകയാണ്. അഭിമന്യു ഈശ്വരന്റെ ക്യാപ്റ്റന്‍സില്‍ ആദ്യ അനൗദ്യോഗിക ടെസ്റ്റില്‍ ഇറങ്ങിയ ഇന്ത്യന്‍ എ ടീം ബംഗ്ലാദേശ് എ ടീമിനു മേല്‍ ആദ്യദിനം തന്നെ പിടിമുറുക്കി.

Also Read: IND vs NZ: റിഷഭ് പഴയ 'എക്‌സ് ഫാക്ടര്‍' താരമല്ല! മൂന്ന് വീക്കനസുകള്‍, എന്തൊക്കെയെന്ന് നോക്കാംAlso Read: IND vs NZ: റിഷഭ് പഴയ 'എക്‌സ് ഫാക്ടര്‍' താരമല്ല! മൂന്ന് വീക്കനസുകള്‍, എന്തൊക്കെയെന്ന് നോക്കാം

ആതിഥേയരുടെ ഒന്നാമിന്നിങ്‌സ് ആദ്യദിനം അവസാനിപ്പിച്ച ഇന്ത്യ വന്‍ ലീഡിലേക്കു കുതിക്കുകയാണ്. രണ്ടാംദിനം വലിയൊരു ലീഡ് സ്വന്തമാക്കി മല്‍സരം പൂര്‍ണമായി തങ്ങളുടെ വരുതിയിലാക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഇന്ത്യന്‍ സംഘം.

112ന് എറിഞ്ഞൊതുക്കി

112ന് എറിഞ്ഞൊതുക്കി

ടോസ് ലഭിച്ച ഇന്ത്യന്‍ നായകന്‍ അഭിമന്യു ഈശ്വരന്‍ ബൗളിങാണ് തിരഞ്ഞെടുത്തത്. അദ്ദേഹത്തിന്റെ തീരുമാനം ശരിവയ്ക്കുന്ന ബൗളിങായിരുന്നു ഇന്ത്യന്‍ താരങ്ങളുടെ ഭാഗത്തു നിന്നും കണ്ടത്. 45 ഓവറില്‍ വെറും 112 റണ്‍സില്‍ മുഹമ്മദ് മിതുന്‍ നയിച്ച ബംഗ്ലാദേശ് ടീമിന്റെ ഇന്നിങ്‌സ് അവസാനിച്ചു.
മൂന്നു പേര്‍ മാത്രമേ ബംഗ്ലാ നിരയില്‍ രണ്ടക്കത്തലെത്തിയുള്ളൂ. 63 റണ്‍സെടുത്ത മൊസാദെക് ഹുസൈനാണ് അവരെ വലിയ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. നജ്മുല്‍ ഹുസൈന്‍ ഷാന്റോ (19), നയീം ഹസന്‍ (12) എന്നിവരാണ് രണ്ടക്കത്തിലെത്തിയ മറ്റുള്ളവര്‍.

മിന്നിച്ച് സൗരഭ് കുമാര്‍

മിന്നിച്ച് സൗരഭ് കുമാര്‍

പരിക്കേറ്റ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ പകരക്കാരനായി ബംഗ്ലാദേശുമായുള്ള ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യന്‍ സീനിയര്‍ ടീമിലേക്കു വന്ന ഇടംകൈയന്‍ ബൗളര്‍ സൗരഭ് കുമാണ് ബംഗ്ലാ എ ടീമിന്റെ അന്തകനായത്. നാലു വിക്കറ്റുകളാണ് ഇടംകൈയന്‍ സ്പിന്നര്‍ കൂടിയായ സൗരഭ് പിഴുതത്. എട്ടോവറില്‍ മൂന്നു മെയ്ഡനടക്കം 23 റണ്‍സ് വിട്ടുകൊടുത്തായിരുന്നു ഇത്.
നവദീപ് സെയ്‌നി മൂന്നു വിക്കറ്റുകളുമായി അദ്ദേഹത്തിനു മികച്ച പിന്തുണയേകിയപ്പോള്‍ മുകേഷ് കുമാറിനു രണ്ടു വിക്കറ്റും ലഭിച്ചു.

Also Read: റിഷഭ് വൈസ് ക്യാപ്റ്റന്‍, 'തൊടാന്‍ പറ്റില്ല', പുറത്താക്കുന്നെങ്കില്‍ സഞ്ജുവിനെ മാത്രം!

ഇന്ത്യക്കു മികച്ച തുടക്കം

ഇന്ത്യക്കു മികച്ച തുടക്കം

മറുപടി ബാറ്റിങില്‍ ഇന്ത്യക്കു ഒന്നാമിന്നിങ്‌സില്‍ തകര്‍പ്പന്‍ തുടക്കമാണ് ലഭിച്ചിരിക്കുന്നത്. അപരാജിത സെഞ്ച്വറി കൂട്ടുകെട്ടുമായി ക്യാപ്റ്റന്‍ അഭിമന്യു ഈശ്വരനും യശസ്വി ജയ്‌സ്വാളും ചേര്‍ന്ന് ഇന്ത്യക്കു നല്‍കിയിരിക്കുന്ന്.
ബംഗ്ലാദേശിന്റെ ഒന്നാമിന്നിങ്‌സ് ടോട്ടലായ 113 റണ്‍സിനു മറുപടിയില്‍ ഇന്ത്യന്‍ എ ടീം കളി നിര്‍ത്തുമ്പോള്‍ വിക്കറ്റ് പോവാതെ 120 റണ്‍സെടുത്തിട്ടുണ്ട്. മുഴുവന്‍ വിക്കറ്റുകളും ബാക്കിനില്‍ക്കെ കളിയില്‍ ഇന്ത്യ എട്ടു റണ്‍സിന്റെ ലീഡ് സ്വന്തമാക്കിക്കഴിഞ്ഞു. യശസ്വി ജയ്‌സ്വാളും (61*), അഭിമന്യുവുമാണ് (53*) ക്രീസില്‍.

ഇന്ത്യക്കു ശക്തമായ ടീം

ഇന്ത്യക്കു ശക്തമായ ടീം

ശക്തമായ സംഘത്തെയാണ് ഇന്ത്യന്‍ എ ടീം ഇറക്കിയിരിക്കുന്നത്. കഴിഞ്ഞ അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യയെ ചാംപ്യമാരാക്കിയ ക്യാപ്റ്റനും ടോപ് ഓര്‍ഡര്‍ ബാറ്ററുമായ യഷ് ധൂള്‍, ആഭ്യന്തര ക്രിക്കറ്റിലെ റണ്‍ മെഷീന്‍ സര്‍ഫറാസ് ഖാന്‍, ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ മുംബൈ ഇന്ത്യന്‍സിന്റെ കണ്ടെത്തലായിരുന്ന ഇടംകൈയന്‍ ബാറ്റര്‍ തിലക് വര്‍മ, സീനിയര്‍ ടീമിനായി ടെസ്റ്റ് കളിച്ച ജയന്ത് യാദവ് തുടങ്ങി ഒരുപിടി മികച്ച കളിക്കാര്‍ ഇന്ത്യന്‍ എ ടീമിന്റെ ഭാഗമാണ്.

Also Read: IND vs NZ 2022: ഇന്ത്യന്‍ സെലക്ഷനില്‍ 'ഗൂഡാലോചന'! ലോകത്ത് തന്നെ ഇത്ര മോശം സെലക്ഷനില്ല!

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം

ഇന്ത്യയുടെ ബംഗ്ലാദേശ് പര്യടനം

ഇന്ത്യന്‍ സീനിയര്‍ ടീമിന്റെ ബംഗ്ലാദേശ് പര്യടനത്തിനു അടുത്ത ഞായറാഴ്ചയാണ് തുടക്കമാവുന്നത്. ഇവിടെ ഇന്ത്യന്‍ സംഘം മൂന്ന് ഏകദിനങ്ങളും രണ്ടു ടെസ്റ്റുകളുമാണ് കളിക്കുന്നത്. രോഹിത് ശര്‍മയാണ് രണ്ടിലും ടീമിനെ നയിക്കുന്നത്. ഞായറാഴ്ചയാണ് ഏകദിന പരമ്പരയിലെ ആദ്യത്തെ മല്‍സരം.
നിലവില്‍ ഇന്ത്യന്‍ സംഘം ന്യൂസിലാന്‍ഡ് പര്യടനത്തിലാണ്. ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മല്‍സരം ബുധനാഴ്ച നടക്കാനിരിക്കുകയാണ്. ഇതിനു പിന്നാലെ ടീം ബംഗ്ലാദേശിലേക്കു പറക്കും.

Story first published: Tuesday, November 29, 2022, 17:13 [IST]
Other articles published on Nov 29, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X