IND vs BAN: ഇങ്ങനെ ആരെങ്കിലും തോല്‍ക്കുമോ? രോഹിത്തിനെതിരേ കോലിയുടെ മുന്‍ കോച്ച്

ബംഗ്ലാദേശുമായുള്ള ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീമിനു നേരിട്ട അപ്രതീക്ഷിത തോല്‍വിയില്‍ നായകന്‍ രോഹിത് ശര്‍മയ്‌ക്കെതിരേ ആഞ്ഞടിച്ചിരിക്കുകയാണ് വിരാട് കോലിയുടെ ആദ്യകാല കോച്ച് രാജ്കുമാര്‍ ശര്‍മ. ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത പരാജയമാണ് ഇതെന്നും ഒരുപാട് പിഴവുകള്‍ ഇന്ത്യയുടെ ഭാഗത്തു നിന്നും സംഭവിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

Also Read: IND vs BAN: ആ ദൗര്‍ബല്യം ഇന്ത്യയെ വലക്കുന്നു, രോഹിത്തിന് എളുപ്പമല്ല! ചൂണ്ടിക്കാട്ടി കൈഫ്Also Read: IND vs BAN: ആ ദൗര്‍ബല്യം ഇന്ത്യയെ വലക്കുന്നു, രോഹിത്തിന് എളുപ്പമല്ല! ചൂണ്ടിക്കാട്ടി കൈഫ്

ഒരു വിക്കറ്റിന്റെ പരാജയമായിരുന്നു ആദ്യ കളിയില്‍ ഇന്ത്യക്കു നേരിട്ടത്. ഒരു ഘട്ടത്തില്‍ വിജയത്തിനു തൊട്ടരികില്‍ വരെ ഇന്ത്യ എത്തിയിരുന്നു. പക്ഷെ അവസാന വിക്കറ്റ് പിഴുത് ജയം വരുതിയിലാക്കുന്നതില്‍ ഇന്ത്യ പരാജയപ്പെട്ടു. പത്താം വിക്കറ്റില്‍ അര്‍ധസെഞ്ച്വറി കൂട്ടുകെട്ടുമായി ബംഗ്ലാദേശ് ഇന്ത്യയില്‍ നിന്നും തട്ടിയെടുക്കുകയായിരുന്നു.

പരാജയത്തിനു വാക്കുകളില്ല

പരാജയത്തിനു വാക്കുകളില്ല

ഈ പരമ്പരയില്‍ കളിക്കുന്ന ഇന്ത്യന്‍ ടീമിലെ ബൗളര്‍മാര്‍ക്കു അനുഭവസമ്പത്ത് കുറവാണെന്നതു ഞാന്‍ അംഗീകരിക്കുന്നു. പക്ഷെ നിങ്ങള്‍ക്കു 11ാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന എതിര്‍ ടീമിലെ പുറത്താക്കാന്‍ കഴിയുന്നില്ലെങ്കില്‍ അതു തീര്‍ച്ചയായും ആശങ്കയുണ്ടാക്കുന്ന കാര്യം തന്നെയാണ്. ഇത്തരത്തിലുള്ള ക്യാപ്റ്റന്‍സിയും ബൗളിങും ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. ഈ പരാജയത്തെക്കുറിച്ച് വിവരിക്കാന്‍ വാക്കുകളില്ലെന്നും രാജ്കുമാര്‍ ശര്‍മ വ്യക്തമാക്കി.

പരീക്ഷണം പരിധിവിടുന്നു

പരീക്ഷണം പരിധിവിടുന്നു

ഇന്ത്യന്‍ ടീമിന്റെ പരീക്ഷണങ്ങള്‍ പരിധി വിടുന്നതായും ഇപ്പോള്‍ നേരിട്ടു കൊണ്ടിരിക്കുന്ന ഈ തിരിച്ചടികളുടെ പ്രധാന കാരണം ഇതു തന്നെയാണെന്നും രാജ്കുമാര്‍ ശര്‍മ നിരീക്ഷിച്ചു.
ഒരുപാട് പരീക്ഷണങ്ങളാണ് ഇപ്പോള്‍ ഇന്ത്യന്‍ ടീമില്‍ നടക്കുന്നത്. ഒരേ സമയത്തു ഇന്ത്യയുടെ രണ്ടു വ്യത്യസ്ത ടീമുകള്‍ കളിക്കുകയാണ്. ഇന്ത്യ കൃത്യമായ തന്ത്രങ്ങളൊരുക്കി സ്ഥിരതയാര്‍ന്ന ഒരു യൂണിറ്റായി കളിക്കേണ്ടത് ആവശ്യമാണെന്നും രാജ്കുമാര്‍ ശര്‍മ അഭിപ്രായപ്പെട്ടു.

Also Read: IND vs BAN: 'റിഷഭിനെ ഡ്രസിങ് റൂമില്‍ കണ്ടില്ല', എന്താണ് സംഭവിച്ചത്? വെളിപ്പെടുത്തി രാഹുല്‍

റോളുകള്‍ നിര്‍വചിക്കപ്പെടണം

റോളുകള്‍ നിര്‍വചിക്കപ്പെടണം

ഇന്ത്യന്‍ ടീമിനു ശക്തമായ ഒരു രൂപരേഖ ആവശ്യമാണ്. ഓരോ കളിക്കാരുടെയും റോളുകള്‍ കൃത്യമായി നിര്‍വചിക്കപ്പെടണം. 10 ഓവറുകള്‍ക്ക ശേഷം വിക്കറ്റ് നഷ്ടമില്ലാതെ 60 റണ്‍സ്, അല്ലെങ്കില്‍ മൂന്നു വിക്കറ്റിനു 80 റണ്‍സ്. ഇതില്‍ ഏതു വേണമെന്നു ഇന്ത്യ തീരുമാനിക്കണം. കളിക്കാര്‍ക്കു അവരുടെ റോളുകളുടെ കാര്യത്തില്‍ വ്യക്തത നല്‍കുന്നതിനൊപ്പം അവര്‍ക്കു ആത്മവിശ്വാസവും നല്‍കേണ്ടത് പ്രധാനമാണെന്നു രാജ്കുമാര്‍ ശര്‍മ കൂട്ടിച്ചേര്‍ത്തു.

Also Read: കോലിക്ക് കീഴില്‍ കത്തിക്കയറി, രോഹിത് ക്യാപ്റ്റനായപ്പോഴേക്കും നിറം മങ്ങി! അഞ്ച് പേരിതാ

ബാറ്റിങ് നിര ഫ്‌ളോപ്പ്

ബാറ്റിങ് നിര ഫ്‌ളോപ്പ്

ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ പരാജയത്തിന്റെ പ്രധാന കാരണക്കാര്‍ ബാറ്റിങ് നിര തന്നെയാണ്. എട്ടാം നമ്പര്‍ വരെ നീളുന്ന ആഴമേറിയ ബാറ്റിങ് ലൈനപ്പുണ്ടായിട്ടും 45 ഓവര്‍ പോലും ക്രീസില്‍ തുടരാന്‍ ഇന്ത്യക്കായില്ല. 42.1 ഓവറില്‍ വെറും 186 റണ്‍ലിനു ടീം ഓള്‍ഔട്ടാവുകയായിരുന്നു.
അഞ്ചാമനായി കളിച്ച വൈസ് ക്യാപ്റ്റന്‍ കെഎല്‍ രാഹുലിന്റെ (73) ഇന്നിങ്‌സ് ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ നാണംകെടുമായിരുന്നു. 70 ബോളില്‍ അഞ്ചു ബൗണ്ടറിയും നാലു സിക്‌സറുമുള്‍പ്പെട്ടതായിരുന്നു ഇന്നിങ്‌സ്. റണ്‍ചേസില്‍ ബൗളര്‍മാര്‍ ഒമ്പതു വിക്കറ്റുകള്‍ വരെ പിഴുത് ഇന്ത്യയെ ജയത്തിന് അരികില്‍ വരെയെത്തിച്ചെങ്കിലും അവസാന വിക്കറ്റ് മാത്രം വീഴ്ത്താനായില്ല.

രണ്ടാം ഏകദിനം

രണ്ടാം ഏകദിനം

അതേസമയം, പരമ്പരയിലെ നിര്‍ണായകമായ രണ്ടാമത്തെ മല്‍സരം ബുധനാഴ്ചയാണ്. മൂന്നു മല്‍സരങ്ങളുടെ പരമ്പര കൈവിടാതിരിക്കാന്‍ ഇന്ത്യക്കു വിജയം അനിവാര്യമാണ്. ആദ്യ മല്‍സരത്തിലെ ടീമില്‍ ചില മാറ്റങ്ങള്‍ ഇന്ത്യ വരുത്താനിടയുണ്ട്. 2015ലെ അവസാനത്തെ ബംഗ്ലാദേശ് പര്യടനത്തിലെ ഏകദിന പരമ്പരയില്‍ ഇന്ത്യ 1-2നു തോറ്റിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, December 5, 2022, 20:57 [IST]
Other articles published on Dec 5, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X