വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs BAN: 'ജമ്മു എക്‌സ്പ്രസ്', കണ്ണടച്ച് തുറക്കും മുമ്പ് ഷാന്റോ ക്ലീന്‍ബൗള്‍ഡ്, ഉമ്രാന്‍ 'തീ'

10 ഓവറില്‍ രണ്ട് മെയ്ഡനടക്കം 58 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഉമ്രാന്‍ മാലിക് വീഴ്ത്തിയത്

1

മിര്‍പൂര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയുടെ ബൗളിങ് നിര ഭേദപ്പെട്ട പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശ് നിശ്ചിത 50 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ 69 റണ്‍സിന് ആറ് വിക്കറ്റ് നഷ്ടമായ സാഹചര്യത്തില്‍ നിന്നാണ് ബംഗ്ലാദേശ് ഭേദപ്പെട്ട സ്‌കോറിലേക്കെത്തിയത്. ഇന്ത്യയുടെ പേസ് നിര ആദ്യ ഓവറുകളില്‍ ബംഗ്ലാദേശിനെ ശരിക്കും വിറപ്പിച്ചു.

ഇതില്‍ എടുത്തു പറയേണ്ടത് ഉമ്രാന്‍ മാലിക്കിന്റെ ബൗളിങ്ങാണ്. തീയുണ്ടകളെന്ന് വിശേഷിപ്പിക്കാവുന്ന വേഗത്തിലാണ് ഉമ്രാന്‍ പന്തെറിഞ്ഞത്. 10 ഓവറില്‍ രണ്ട് മെയ്ഡനടക്കം 58 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റാണ് ഉമ്രാന്‍ മാലിക് വീഴ്ത്തിയത്. 5.80 ഇക്കോണമിയില്‍ മികച്ച ബൗളിങ് പ്രകടനമാണ് ഉമ്രാന്‍ കാഴ്ചവെച്ചതെന്ന് പറയാം. മത്സരത്തിലെ ഉമ്രാന്റെ അതിവേഗ ബൗളുകള്‍ ഇതിനോടകം വൈറലായിക്കഴിഞ്ഞു.

Also Read: ഒരേയൊരു 'ഗബ്ബാര്‍', ധവാന്റെ ഈ റെക്കോഡുകള്‍ മറ്റൊരു ഇന്ത്യക്കാരനുമില്ല, അഞ്ച് വമ്പന്‍ നേട്ടങ്ങള്‍Also Read: ഒരേയൊരു 'ഗബ്ബാര്‍', ധവാന്റെ ഈ റെക്കോഡുകള്‍ മറ്റൊരു ഇന്ത്യക്കാരനുമില്ല, അഞ്ച് വമ്പന്‍ നേട്ടങ്ങള്‍

ഷക്കീബ് അല്‍ ഹസനെ വിറപ്പിച്ചു

ഷക്കീബ് അല്‍ ഹസനെ വിറപ്പിച്ചു

ബംഗ്ലാദേശിന്റെ സൂപ്പര്‍ താരമാണ് ഷക്കീബ് അല്‍ ഹസന്‍. ഇടം കൈയന്‍ ഓള്‍റൗണ്ടറായ താരത്തിന് വലിയ അനുഭവസമ്പത്തും അവകാശപ്പെടാനാവും. എന്നാല്‍ ഉമ്രാന്റെ മുന്നില്‍ ഇതൊന്നും നടന്നില്ലെന്ന് പറയാം. തീപാറുന്ന പേസും ബൗണ്‍സുമായി ഷക്കീബിനെ റണ്‍സടിക്കാന്‍ അനുവദിക്കാതെ ഉമ്രാന്‍ വിറപ്പിച്ചു. 12ാം ഓവറില്‍ ഉമ്രാന്റെ ബൗണ്‍സറുകള്‍ ഷക്കീബ് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കരുതിയതിനെക്കാളും വേഗം പന്തുകള്‍ക്കുണ്ടായിരുന്നു. ഷക്കീബിന്റെ ഹെല്‍മറ്റിലും പന്തടിച്ചു. അതിവേഗ ബൗളര്‍മാരില്ലാത്ത ഇന്ത്യക്ക് മുതല്‍ക്കൂട്ടാവാന്‍ കഴിവുള്ള ബൗളറാണ് താനെന്ന് ഒരിക്കല്‍ക്കൂടി അടിവരയിട്ട് പറയുകയാണ് ഷക്കീബ്.

Also Read: കോലിക്ക് കീഴില്‍ കത്തിക്കയറി, രോഹിത് ക്യാപ്റ്റനായപ്പോഴേക്കും നിറം മങ്ങി! അഞ്ച് പേരിതാ

ഷാന്റോയുടെ കുറ്റി തെറിപ്പിച്ചു

ഷാന്റോയുടെ കുറ്റി തെറിപ്പിച്ചു

ബംഗ്ലാദേശിന്റെ മൂന്നാം നമ്പര്‍ ബാറ്റ്‌സ്മാന്‍ നജ്മുല്‍ ഹൊസൈന്‍ ഷാന്റോ (21) നിലയുറപ്പിച്ച് വരികെയാണ് ഉമ്രാന്റെ അതിവേഗ പന്ത് കുറ്റി തെറിപ്പിച്ചത്. 35 പന്തുകള്‍ നേരിട്ട് മൂന്ന് ബൗണ്ടറിയടക്കം നേടി താരം ഇന്ത്യക്ക് വലിയ തലവേദനയാവുമെന്ന് തോന്നിക്കവെയാണ് രക്ഷകനായി ഉമ്രാന്‍ മാലിക്കിന്റെ വരവ്. ഉമ്രാനില്‍ നിന്ന് ഷോട്ട് ബോള്‍ പ്രതീക്ഷിച്ച ഷാന്റോക്ക് തെറ്റി. മണിക്കൂറില്‍ 151 കിലോമീറ്റര്‍ വേഗത്തിലെത്തിയ ഉമ്രാന്റെ പന്ത് ഇടം കൈയനായ ഷാന്റോയുടെ വലത് കുറ്റി തെറിപ്പിച്ചു.

മധ്യ ഓവറുകളില്‍ ബൗളര്‍മാര്‍ കളി മറന്നു

മധ്യ ഓവറുകളില്‍ ബൗളര്‍മാര്‍ കളി മറന്നു

ഇന്ത്യയുടെ ബൗളിങ് നിര തുടക്കത്തില്‍ കാട്ടിയ മികവ് മധ്യ ഓവറുകളിലും ഡെത്ത് ഓവറുകളിലും കാട്ടിയില്ല. അനാമുല്‍ ഹഖ് (11), ലിറ്റന്‍ ദാസ് (7), ഷക്കീബ് അല്‍ ഹസന്‍ (8), മുഷ്ഫിഖര്‍ റഹിം (12), ആഫിഫ് ഹൊസൈന്‍ (0) എന്നിവരെയെല്ലാം പെട്ടെന്ന് മടക്കാന്‍ ഇന്ത്യക്കായെങ്കിലും മഹമ്മൂദുല്ലയുടെയും (77) മെഹതി ഹസന്‍ മിറാസിന്റെയും (100) പ്രകടനം ബംഗ്ലാദേശിനെ മികച്ച സ്‌കോറിലേക്കെത്തിക്കുകയായിരുന്നു. ഇന്ത്യക്കായി മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ വാഷിങ്ടണ്‍ സുന്ദര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.

ഇന്ത്യയുടെ ബൗളിങ് ഇനിയും മെച്ചപ്പെടണം

ഇന്ത്യയുടെ ബൗളിങ് ഇനിയും മെച്ചപ്പെടണം

പവര്‍പ്ലേയില്‍ ഇന്ത്യയുടെ ബൗളര്‍മാര്‍ മികവ് കാട്ടുമ്പോഴും ഡെത്ത് ഓവറുകളില്‍ ബൗളര്‍മാര്‍ ഇപ്പോഴും നനഞ്ഞ പടക്കം. ഭുവനേശ്വര്‍ കുമാറിന്റെയും മുഹമ്മദ് ഷമിയുടെയുമെല്ലാം ബൗളിങ്ങില്‍ ഇനിയും അധികനാള്‍ ഇന്ത്യക്ക് വിശ്വസിക്കാനാവില്ല. എന്നാല്‍ പകരക്കാരനായി പരിഗണിക്കുന്ന യുവപേസര്‍മാര്‍ക്കൊന്നും പ്രതീക്ഷക്കൊത്ത് തിളങ്ങാനാവുന്നുമില്ല. അവസാന ഓവറുകളിലെ റണ്ണൊഴുക്ക് തടയാന്‍ ഇന്ത്യക്ക് സാധിക്കുന്നില്ല. 2023ലെ ഏകദിന ലോകകപ്പ് മുന്നില്‍ക്കണ്ട് പദ്ധതികള്‍ ആവിഷ്‌കരിക്കേണ്ട സാഹചര്യത്തില്‍ ഇന്ത്യയുടെ ഡെത്ത് ഓവറിലെ ബൗളിങ് നിരാശപ്പെടുത്തുന്നതാണ്.

Also Read: നാലാം നമ്പറില്‍ ഇപ്പോഴും ഇന്ത്യക്കുറപ്പില്ല, ആരെ പരിഗണിക്കും? അവസരം തേടുന്ന അഞ്ചുപേര്‍

തോറ്റാല്‍ പരമ്പര കൈവിടും

തോറ്റാല്‍ പരമ്പര കൈവിടും

ഇന്ത്യയെ സംബന്ധിച്ച് രണ്ടാം മത്സരത്തില്‍ ജയിക്കേണ്ടത് നിര്‍ണ്ണായകമാണ്. മത്സരം തോറ്റാല്‍ ഇന്ത്യക്ക് പരമ്പര നഷ്ടമാവും. ആദ്യ മത്സരം ഒരു വിക്കറ്റിന് തോറ്റ ഇന്ത്യക്ക് രണ്ടാം മത്സരത്തില്‍ ജയിക്കാനാവാത്ത പക്ഷം പരമ്പര നഷ്ടമാവും. ഇന്ത്യയെ സംബന്ധിച്ച് നിര്‍ണ്ണായകമാണ് ഈ മത്സരം. ഏഴ് വര്‍ഷത്തിന് ശേഷം ബംഗ്ലാദേശില്‍ പരമ്പരക്കെത്തി ഇന്ത്യ നാണംകെടുമോയെന്നത് കണ്ടറിയാം.

Story first published: Wednesday, December 7, 2022, 16:33 [IST]
Other articles published on Dec 7, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X