വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs AUS: രാഹുല്‍-ഗില്‍, ആര് പുറത്തിരിക്കണം? പ്ലേയിങ് 11 നിര്‍ദേശിച്ച് ആകാശ് ചോപ്ര

റിഷഭ് പന്തിന് പിന്നാലെ ശ്രേയസ് അയ്യരും പരിക്കിന്റെ പിടിയിലായത് ഇന്ത്യയെ തളര്‍ത്തുന്നു

1

മുംബൈ: ഇന്ത്യ-ഓസ്‌ട്രേലിയ ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിക്ക് 9ന് തുടക്കമാവുകയാണ്. ഇന്ത്യയെ സംബന്ധിച്ച് നാല് മത്സര ടെസ്റ്റ് പരമ്പര സ്വന്തമാക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സീറ്റ് നേടാന്‍ ഇന്ത്യക്ക് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നേടേണ്ടതായുണ്ട്.

എന്നാല്‍ കരുത്തരായ ഓസീസിനെതിരേ പരമ്പര നേടുക ഇന്ത്യക്ക് എളുപ്പമാവില്ല. സൂപ്പര്‍ താരങ്ങളുടെ വലിയ നിര രണ്ട് ടീമിനൊപ്പവും ഉള്ളതിനാല്‍ പോരാട്ടം കടുക്കുമെന്നുറപ്പ്. ഇന്ത്യയിലെ സ്പിന്‍ കെണി വിലയിരുത്തി നാല് സ്പിന്നര്‍മാരുമായാണ് ഓസീസ് വരുന്നത്.

ഇന്ത്യയെ പരിക്കും സൂപ്പര്‍ താരങ്ങളുടെ ഫോമും വലക്കുന്നു. റിഷഭ് പന്തിന് പിന്നാലെ ശ്രേയസ് അയ്യരും പരിക്കിന്റെ പിടിയിലായത് ഇന്ത്യയെ തളര്‍ത്തുന്നു. വിരാട് കോലി, രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍ തുടങ്ങിയവരുടെ സമീപകാല ടെസ്റ്റ് പ്രകടനം വലിയ പ്രതീക്ഷ നല്‍കുന്നുമില്ല.

എന്നാല്‍ മികച്ച ബൗളിങ് കരുത്തുള്ളത് ഇന്ത്യയുടെ പ്രതീക്ഷകള്‍ സജീവമാക്കുന്നു. എങ്കിലും ടീം തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചില ആശയക്കുഴപ്പം ഇന്ത്യക്ക് തലവേദനയുണ്ടാക്കുന്നു. ഇപ്പോഴിതാ ഇന്ത്യയുടെ പ്ലേയിങ് 11 നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണര്‍ ആകാശ് ചോപ്ര.

Also Read: സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാംAlso Read: സിറാജ് പഴ സിറാജല്ല, 'റിച്ച് ഡാ'-കോടികളുടെ സമ്പാദ്യം! കാര്‍ കളക്ഷനുമുണ്ട്- അറിയാം

കെ എല്‍ രാഹുല്‍ ഓപ്പണറാവണം

കെ എല്‍ രാഹുല്‍ ഓപ്പണറാവണം

ഓപ്പണിങ്ങില്‍ ഇന്ത്യ ആരെയൊക്കെ പരിഗണിക്കണമെന്നത് പ്രധാനപ്പെട്ട ചോദ്യമാണ്. നായകനെന്ന നിലയില്‍ രോഹിത് ശര്‍മ ഓപ്പണിങ്ങില്‍ ഇറങ്ങുമെന്നുറപ്പ്. പങ്കാളിയാവാന്‍ കെ എല്‍ രാഹുല്‍, ശുബ്മാന്‍ ഗില്‍ എന്നിവര്‍ തമ്മിലാണ് മത്സരിക്കുന്നത്.

'ശ്രേയസ് അയ്യര്‍ കളിക്കുന്നില്ലാത്തതിനാല്‍ ഇന്ത്യക്ക് അഞ്ചാം നമ്പര്‍ താരത്തെയും റിഷഭ് പന്ത് ഇല്ലാത്തതിനാല്‍ ആറാം നമ്പര്‍ താരത്തെയും കണ്ടെത്തേണ്ടതായുണ്ട്. കെ എസ് ഭരത് ഈ സ്ഥാനത്തിലൊന്നിലേക്കെത്താന്‍ സാധ്യതയുണ്ട്. സൂര്യകുമാറിന് സ്ഥാനമുണ്ടോയെന്നത് ചോദ്യമാണ്. ഇതിന് ഉത്തരം പറയാന്‍ അല്‍പ്പം പ്രയാസമാണ്.

ഓപ്പണിങ്ങിലേക്ക് നോക്കിയാല്‍ സാധ്യത കൂടുതല്‍ രോഹിത്തിനൊപ്പം കെ എല്‍ രാഹുല്‍ ഓപ്പണ്‍ ചെയ്യാനാണ്. കാരണം ടീമിന്റെ വൈസ് ക്യാപ്റ്റനാണവന്‍. ഓപ്പണിങ്ങിലാണ് രാഹുല്‍ റണ്‍സ് നേടിയിട്ടുള്ളതും. അതുകൊണ്ട് തന്നെ രാഹുല്‍ ഓപ്പണറായി എത്തണം.

78 ടെസ്റ്റില്‍ 72 തവണയും രാഹുല്‍ ഓപ്പണറായിരുന്നു. മൂന്നാം നമ്പറില്‍ അഞ്ച് തവണയും ഒരു തവണ ആറാം നമ്പറിലും രാഹുല്‍ കളിച്ചിട്ടുണ്ട്. അപ്പോഴൊന്നും ഓപ്പണിങ്ങിന്റെ മികവ് കാട്ടാന്‍ രാഹുലിന് സാധിച്ചിരുന്നില്ല.

Also Read: രോഹിത്തും കോലിയും ഉടക്കില്‍! ഒന്നിപ്പിക്കാന്‍ ശാസ്ത്രിയുടെ തന്ത്രം-വെളിപ്പെടുത്തി ശ്രീധര്‍

ഗില്ലിനെ അഞ്ചാം നമ്പറിലേക്ക് പരിഗണിക്കില്ല

ഗില്ലിനെ അഞ്ചാം നമ്പറിലേക്ക് പരിഗണിക്കില്ല

സമീപകാലത്തെ ഫോം പരിശോധിക്കുമ്പോള്‍ ഇന്ത്യന്‍ നിരയില്‍ ഏറ്റവും ഫോമിലുള്ള താരം ശുബ്മാന്‍ ഗില്ലാണ്. ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും ടി20യില്‍ സെഞ്ച്വറിയുമടക്കം നേടി ഗില്‍ തിളങ്ങിയിട്ടുണ്ട്. സാഹസിക ഷോട്ട് കളിക്കുന്ന താരമെന്നതിലുപരി ക്ലാസിക് ഷോട്ടുകളിലൂടെ മിന്നിക്കുന്ന താരമാണ് ഗില്‍.

ടെസ്റ്റിലും ഇതിനോടകം താരം മികവ് കാട്ടിയിട്ടുണ്ട്. എന്നാല്‍ ഓപ്പണറായ താരത്തെ ഇന്ത്യ അഞ്ചാം നമ്പറില്‍ പരീക്ഷിക്കാന്‍ സാധ്യതയില്ലെന്നാണ് ആകാശിന്റെ വിലയിരുത്തല്‍. 'ഇന്ത്യക്ക് അഞ്ചാം നമ്പറില്‍ മികച്ച താരത്തെ ആവിശ്യമാണ്.

രാഹുല്‍ ഈ റോളില്‍ കളിക്കില്ല. പിന്നെയാര്? ശുബ്മാനെയും അഞ്ചാം നമ്പറില്‍ കളിപ്പിച്ചേക്കില്ല. സൂര്യകുമാര്‍ യാദവിന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനാണ് പിന്നീട് സാധ്യതയുള്ളത്. എന്നാല്‍ പലര്‍ക്കും ഇത് അംഗീകരിക്കാന്‍ സാധിച്ചേക്കില്ല'-ആകാശ് പറഞ്ഞു.

Also Read: സഞ്ജുവിനും കാറുകള്‍ വീക്കനസ്! ഗ്യാരേജിലെ വാഹനങ്ങള്‍ ഏതൊക്കെയെന്ന് അറിയാം

ഇന്ത്യക്ക് ചെയ്യാവുന്നതൊന്ന്

ഇന്ത്യക്ക് ചെയ്യാവുന്നതൊന്ന്

ഇന്ത്യക്ക് ചെയ്യാന്‍ സാധിക്കുന്ന കാര്യവും ആകാശ് നിര്‍ദേശിച്ചു. 'കെ എല്‍ രാഹുല്‍ ഫ്‌ളക്‌സിബിലിറ്റിയുള്ള താരമാണ്. മറ്റാരുടെയും പൊസിഷന്‍ മാറ്റി കളിപ്പിക്കാനാവില്ല. അതുകൊണ്ട് തന്നെ രോഹിത്തിനെയും ശുബ്മാന്‍ ഗില്ലിനെയും ഓപ്പണറാക്കി രാഹുലിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാം.

ഭരത്തിനെ ആറാമനാക്കാം. സൂര്യകുമാര്‍ യാദവ് ബെഞ്ചിലിരിക്കട്ടെ'-ആകാശ് നിര്‍ദേശിച്ചു. എന്തായാലും പ്ലേയിങ് 11 തിരഞ്ഞെടുപ്പ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡിനും ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കും വലിയ തലവേദനയായി മാറുമെന്ന കാര്യം ഉറപ്പാണ്.

Story first published: Sunday, February 5, 2023, 11:13 [IST]
Other articles published on Feb 5, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X