വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇനിയെന്തിന് രോഹിത്? ഹാര്‍ദിക് ഇന്ത്യ കാത്തിരുന്ന നായകന്‍! 12ല്‍ 2 തോല്‍വി മാത്രം

കഴിഞ്ഞ വര്‍ഷമാണ് നായകസ്ഥാനത്തേക്കു വന്നത്

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പിനു മുന്നോടിയായി ഹാര്‍ദിക് പാണ്ഡ്യയെ മുന്‍നിര്‍ത്തിയുള്ള ഇന്ത്യയുടെ പടയൊരുക്കം വിജയമായി മാറിയിക്കുകയാണ്. യുവത്വവും അഗ്രസീവുമായ പുതിയൊരു നിരയെ അടുത്ത ലോകകപ്പിനായി വാര്‍ത്തെടുക്കുകയെന്നതാണ് ബിസിസിഐയുടെ പ്ലാന്‍. ഇതിനുള്ള തയ്യാറെടുപ്പ് ബോര്‍ഡ് ആരംഭിച്ചത് കഴിഞ്ഞ ടി20 ലോകകപ്പിനു പിന്നാലെയാണ്.

ചില സീനിയേഴ്‌സിനെ ടി20യില്‍ ഇനി ടീമിനു ആവശ്യമില്ലെന്നു അവര്‍ തീരുമാനിക്കുകയും ചെയ്തു. അക്കൂട്ടത്തിലെ രണ്ടു വമ്പന്മാര്‍ രോഹിത് ശര്‍മയും വിരാട് കോലിയുമായിരുന്നു. ദീര്‍ഘകാലം ഇന്ത്യന്‍ ബാറ്റിങിന്റെ നെടുതൂണുകളായ ഇരുവരെയും മാറ്റിനിര്‍ത്തിയിട്ടും യുവനിരയെ വച്ച് ഇതു സമര്‍ഥമായി മാനേജ് ചെയ്യാന്‍ ഹാര്‍ദിക്കെന്ന ക്യാപ്റ്റനു സാധിച്ചിരിക്കുകയാണ്.

Also Read: ഫിനിഷിങ് റോളില്‍ ഹാര്‍ദിക് കസറുമോ? സംശയമാണ്! ഇതാ കാരണങ്ങള്‍Also Read: ഫിനിഷിങ് റോളില്‍ ഹാര്‍ദിക് കസറുമോ? സംശയമാണ്! ഇതാ കാരണങ്ങള്‍

കരുത്തരായ ന്യൂസിലാന്‍ഡിനെയും തകര്‍ത്ത് വീണ്ടുമൊരു പരമ്പരനേട്ടം ഇന്ത്യക്കു സമ്മാനിച്ചതോടെ ഹാര്‍ദിക് തന്റെ ക്യാപ്റ്റന്‍സി ഉറപ്പിച്ചിരിക്കുകയാണ്. ഇനി ഔദ്യോഗിക പ്രഖ്യാപനം മാത്രമേ വരാനുള്ളൂ. വൈകാതെ തന്നെ അതുണ്ടാവുമെന്നതില്‍ സംശയവും വേണ്ട.

ക്യാപ്റ്റനാവുന്നത് കഴിഞ്ഞ വര്‍ഷം

ക്യാപ്റ്റനാവുന്നത് കഴിഞ്ഞ വര്‍ഷം

ഹാര്‍ദിക് പാണ്ഡ്യയില്‍ മിടുക്കനായ ഒരു നായകന്‍ ഒളിഞ്ഞു കിടക്കുന്നുണ്ടെന്നു നമുക്ക് കാണിച്ചു തന്നത് കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലിലായിരുന്നു. പുതിയ ഫ്രാഞ്ചൈസിയായ ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി അദ്ദേഹത്തെ നിയമിച്ചപ്പോള്‍ എല്ലാവരും സംശയിച്ചിരുന്നു. കാരണം ആഭ്യന്തര ക്രിക്കറ്റില്‍പ്പോലും നേരത്തേ ക്യാപ്റ്റനായുള്ള പരിചയം ഹാര്‍ദിക്കിന് ഇല്ല.

പക്ഷെ ഐപിഎല്ലില്‍ എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് ഹാര്‍ദിക്കിനു കീഴില്‍ ടൈറ്റന്‍സ് ചാംപ്യന്‍മാരായി. വലിയ കളിക്കാരൊന്നുമില്ലാത്ത ഒരു ശരാശരി ടീമിനെ വച്ചായിരുന്നു അദ്ദേഹത്തിന്റെ അവിസ്മരണീയ നേട്ടം.

Also Read: ധോണിയുടെ നിയന്ത്രണം വിട്ടു! കളിക്കാരെ ശകാരിച്ചു- മുന്‍ കോച്ചിന്റെ വെളിപ്പെടുത്തല്‍

രാഹുലിനെ പിന്തള്ളി

രാഹുലിനെ പിന്തള്ളി

രോഹിത് ശര്‍മയ്ക്കു ശേഷം എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ ഭാവി നായകനായി ബിസിസിഐ നേരത്തേ കണ്ടു വച്ചിരുന്നത് കെഎല്‍ രാഹുലിനെയായിരുന്നു. അദ്ദേഹത്തിനു കഴിഞ്ഞ വര്‍ഷമാദ്യം തന്നെ ചില മല്‍സരങ്ങളില്‍ ടീമിനെ നയിക്കാന്‍ അവസരം ലഭിക്കുകയും ചെയ്തു. പക്ഷെ രാഹുലിന്റെ ക്യാപ്റ്റന്‍സി ആരിലും വലിയ മതിപ്പുണ്ടാക്കിയില്ല.

ഇതിനിടെയായിരുന്നു ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ജിടിയുടെ ഐപിഎല്‍ കിരീട നേട്ടം. ഇതോടെ ബിസിസിഐയും ഹാര്‍ദിക്കിന്റെ മിടുക്കില്‍ ആകൃഷ്ടരായി. അങ്ങനെയാണ് കഴിഞ്ഞ ജൂണ്‍-ജൂലൈയില്‍ ഇന്ത്യയുടെ അയര്‍ലാന്‍ഡ് പര്യടത്തിലെ ടി20 പരമ്പരയില്‍ അദ്ദേഹം ആദ്യമായി നായകനായി പരീക്ഷിക്കപ്പെടുന്നത്.

രണ്ടു ടി20കളുടെ പരമ്പര തൂത്തുവാരി ഹാര്‍ദിക്ക് തുടക്കം ഗംഭീരമാക്കുകയും ചെയ്തു. ഇതോടെ തങ്ങളുടെ പ്ലാനില്‍ ബിസിസിഐ ചെറിയൊരു മാറ്റം വരുത്തി. രാഹുലിനേക്കാള്‍ ക്യാപ്റ്റന്‍സി അര്‍ഹിക്കുന്നത് ഹാര്‍ദിക്കാണെന്നു ബോധ്യമായ അവര്‍ പിന്നീട് ഈ റോള്‍ തുടര്‍ന്നു നല്‍കുകയും ചെയ്തു.

Also Read: സൂപ്പര്‍ ബൈക്കുമായി സഞ്ജു, എന്തു ചെയ്യണമെന്നറിയുമോയെന്ന് ഹെറ്റി- പിന്നാലെ ക്ലാസ് റീപ്ലൈ

തോറ്റത് വെറും രണ്ടു മല്‍സരം

തോറ്റത് വെറും രണ്ടു മല്‍സരം

ഹാര്‍ദിക് പാണ്ഡ്യക്കു കീഴില്‍ ഇന്ത്യ ഇതിനകം കളിച്ചിട്ടുള്ളത് 12 ടി20 മല്‍സരങ്ങളിലാണ്. ഇവയില്‍ എട്ടിലും വിജയം കൊയ്യാന്‍ ടീമിനു സാധിച്ചു. തോറ്റത് വെറും രണ്ടെണ്ണത്തില്‍ മാത്രം.

ഒരു മല്‍സരം മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ടപ്പോള്‍ ഒന്നു ടൈയാവുകയുമായിരുന്നു. ഒരു ടി20 പരമ്പര പോലും ഹാര്‍ദിക്കിനു കീഴില്‍ ഇന്ത്യ തോറ്റിട്ടില്ല. അയര്‍ലാന്‍ഡ്, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് (രണ്ടു തവണ), ശ്രീലങ്ക എന്നിവര്‍ക്കെതിരേയാണ് ടി20 പരമ്പര കളിച്ചിട്ടുള്ളത്.

ഈ വര്‍ഷം ശ്രീലങ്കയുമായുള്ള ആദ്യ ടി20യിലാണ് ക്യാപ്റ്റനെന്ന നിലയില്‍ ഹാര്‍ദിക് ആദ്യത്തെ പരാജയമറിഞ്ഞത്. 16 റണ്‍സിനായിരുന്നു ഇത്. അതിനു ശേഷം ന്യൂസിലാന്‍ഡുമായുള്ള ആദ്യ ടി20യിലും (21 റണ്‍സ്) ടീം തോല്‍വി സമ്മതിച്ചിരുന്നു.

Story first published: Thursday, February 2, 2023, 22:34 [IST]
Other articles published on Feb 2, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X