വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20യില്‍ ഡബിള്‍ സെഞ്ച്വറിയോ? ഇവര്‍ നേടും!! മൂന്നു പേരെ പ്രവചിച്ച് യുവി, ഒന്ന് ഇന്ത്യന്‍ താരം

നിലവില്‍ ആര്‍ക്കും ഈ നേട്ടം കൈവരിക്കാനായിട്ടില്ല

മുംബൈ: ടി20 ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് ഇപ്പോഴും ബാറ്റ്‌സ്മാന്‍മാര്‍ക്കു സ്വപ്‌നമായി തന്നെ അവശേഷിക്കുകയാണ്. 120 ഓവര്‍ മാത്രമുളള ഇന്നിങ്‌സില്‍ ഒരാള്‍ക്കു 200 റണ്‍സ് അടിച്ചെടുക്കണമെങ്കില്‍ അദ്ഭുതങ്ങള്‍തന്നെ സംഭവിക്കേണ്ടി വരും. എന്നാല്‍ ബാറ്റ്‌സ്മാന്‍മാരുടെ കളിയായ കുട്ടി ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് മിഷന്‍ ഇംപോസിബിള്‍ അല്ല. ആദ്യ പന്ത് മുതല്‍ ടീമിന്റെ ഇന്നിങ്‌സിന്റെ അവസാനം വരെ ബാറ്റ് ചെയ്യാന്‍ കഴിഞ്ഞാല്‍ ഡബിള്‍ സെഞ്ച്വറി നേടുകയെന്നത് സാധ്യതമാണ്.

നീ നിന്റെ കാര്യം നോക്ക്, ചാഹലിനോട് രോഹിത്! അസൂയവേണ്ടെന്ന് ചാഹലിന്റെ മറുപടി;പരസ്പരം ട്രോളി താരങ്ങള്‍നീ നിന്റെ കാര്യം നോക്ക്, ചാഹലിനോട് രോഹിത്! അസൂയവേണ്ടെന്ന് ചാഹലിന്റെ മറുപടി;പരസ്പരം ട്രോളി താരങ്ങള്‍

അധികം വൈകാതെ തന്നെ ടി20യില്‍ ഡബിള്‍ സെഞ്ച്വറി പിറക്കുന്നതിന് ക്രിക്കറ്റ് ലോകം സാക്ഷിയാവുമെന്നു പ്രവചിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓള്‍റൗണ്ടര്‍ യുവരാജ് സിങ്. ഇതിനു ശേഷിയുള്ള ബാറ്റ്‌സ്മാന്‍മാരുടടെ പേരും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

മൂന്നു പേര്‍ക്ക് അതിനു കഴിയും

മൂന്നു പേര്‍ക്ക് അതിനു കഴിയും

മൂന്നു താരങ്ങള്‍ക്കു ടി20 ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ച്വറി നേടാന്‍ കഴിയുമെന്നാണ് യുവരാജിന്റെ അഭിപ്രായം. ഇന്ത്യയുടെ വെടിക്കെട്ട് ഓപ്പണറും വൈസ് ക്യാപ്റ്റനുമായ രോഹിത് ശര്‍മ, ദക്ഷിണാഫ്രിക്കയുടെ മുന്‍ സൂപ്പര്‍ താരം എബി ഡിവില്ലിയേഴ്‌സ്, വെസ്റ്റ് ഇന്‍ഡീസിന്റെ ഇതിഹാസ ഓപ്പണര്‍ ക്രിസ് ഗെയ്ല്‍ എന്നിവരുടെ പേരുകളാണ് യുവി ചൂണ്ടിക്കാട്ടുന്നത്.
ഈ മൂന്നു പേരില്‍ രോഹിത് മാത്രമാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ സജീവം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച എബിഡി ഫ്രാഞ്ചൈസി ലീഗുകളില്‍ സജീവമാണ്. ഗെയ്ല്‍ വിരമിച്ചിട്ടില്ലെങ്കിലും ദേശീയ ടീമിലെ സ്ഥിരം സാന്നിധ്യമല്ല. എങ്കിലും ഫ്രാഞ്ചൈസി ലീഗുകളില്‍ അദ്ദേഹം കളിക്കുന്നുണ്ട്.

കാത്തിരിക്കാം

കാത്തിരിക്കാം

ടി20യില്‍ ഡബിള്‍ സെഞ്ച്വറിയെന്നത് ഒരിക്കലും എളുപ്പമല്ല. എന്നാല്‍ അത് ഒരിക്കലും സാധിക്കാത്ത കാര്യമാണമെന്നു പറയാന്‍ സാധിക്കില്ലെന്നു യുവി അഭിപ്രായപ്പെട്ടു. ക്രിക്കറ്റ് ഇപ്പോള്‍ മാറിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ നല്ലതു പ്രതീക്ഷിച്ച് നമുക്ക് കാത്തിരിക്കാം. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇല്ലെങ്കിലും ഗെയ്‌ലും ഡിവില്ലിയേഴ്‌സും ഇപ്പോഴും ഫ്രാഞ്ചൈസി ക്രിക്കറ്റിലെ അവിഭാജ്യ ഘടകമാണെന്നും യുവി ചൂണ്ടിക്കാട്ടി.

രോഹിത്തിന് നാലു സെഞ്ച്വറികള്‍

രോഹിത്തിന് നാലു സെഞ്ച്വറികള്‍

ടി20യില്‍ ഇതിനകം നാലു സെഞ്ച്വറികള്‍ രോഹിത് നേടിയിട്ടുണ്ട്. ലോക ക്രിക്കറ്റില്‍ മറ്റൊരു ബാറ്റ്‌സ്മാനും അവകാശപ്പെടാനില്ലാത്ത നേട്ടമാണിത്. ന്യൂസിലാന്‍ഡിന്റെ കോളിന്‍ മണ്‍റോയും ഓസ്‌ട്രേലിയയുടെ ഗ്ലെന്‍ മാക്‌സ്വെല്ലുമാണ് മൂന്നു വീതം സെഞ്ച്വറികളുമായി ഈ ലിസ്റ്റില്‍ രണ്ടാംസ്ഥാനത്തുള്ളത്.
നിലവില്‍ ടി20യിലെ ഉയര്‍ന്ന സ്‌കോര്‍ ഓസീസ് ഓപ്പണറും നായകനുമായ ആരോണ്‍ ഫിഞ്ചിന്റെ പേരിലാണ്. 2018ല്‍ സിംബാബ്‌വെയ്‌ക്കെതിരേയാണ് 172 റണ്‍സുമായി ഫിഞ്ച് റെക്കോര്‍ഡിട്ടത്. 162 റണ്‍സെടുത്ത അഫ്ഗാനിസ്താന്റെ ഹസ്‌റത്തുള്ള സസ്സായിയാണ് രണ്ടാമത്.

Story first published: Tuesday, February 11, 2020, 11:31 [IST]
Other articles published on Feb 11, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X