വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടീം ഇന്ത്യക്കൊപ്പം ധോണി ഇനി എത്ര നാള്‍? ഇനിയും ആശ്രയിക്കണോ? ദാദ പറയുന്നത്...

നിലവില്‍ ദേശീയ ടീമില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ് അദ്ദേഹം

gang dhoni

കൊല്‍ക്കത്ത: ഇന്ത്യന്‍ ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ക്യാപ്റ്റന്‍മാരിലൊരാളായ എംഎസ് ധോണി ഇപ്പോള്‍ ടീമില്‍ നിന്നും ചെറിയൊരു ഇടവേളയെടുത്തിരിക്കുകയാണ്. ഇംഗ്ലണ്ടില്‍ സമാപിച്ച ഏകദിന ലോകകപ്പിനു ശേഷം അദ്ദേഹത്തെ ഇന്ത്യന്‍ കുപ്പായത്തില്‍ കണ്ടിട്ടില്ല. ലോകകപ്പിനു ശേഷം ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം ഭാവിയെക്കുറിച്ച് മൗനം പാലിക്കുകയായിരുന്നു.

രോഹിത് ശര്‍മ്മ നേടിയ, വിരാട് കോലിക്ക് നേടാന്‍ കഴിയാത്ത അഞ്ചു റെക്കോര്‍ഡുകള്‍ രോഹിത് ശര്‍മ്മ നേടിയ, വിരാട് കോലിക്ക് നേടാന്‍ കഴിയാത്ത അഞ്ചു റെക്കോര്‍ഡുകള്‍

ഇന്ത്യന്‍ ടീമിനൊപ്പം ഇനി അധികനാള്‍ ധോണിയെ കാണാനാവില്ലെന്നാണ് സൂചനകള്‍. ധോണിയുടെ വിരമിക്കലിനെക്കുറിച്ചും അദ്ദേഹത്തെ ടീം ആശ്രയിക്കുന്നതിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് മുന്‍ ഇതിഹാസ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലി.

ധോണിക്കു ശേഷം...

ധോണിക്കു ശേഷം...

ധോണിക്കു ശേഷമുള്ള ടീമിനെക്കുറിച്ച് ആലോചിക്കാന്‍ ഇന്ത്യക്കു സമയം ആയിരിക്കുന്നെന്നു ഗാംഗുലി ചൂണ്ടിക്കാട്ടി. കരിയറിന്റെ സുവര്‍ണ കാലത്തു നില്‍ക്കുമ്പോള്‍ ടീമിന്റെ മാച്ച് വിന്നറായതു പോലെ ഇനിയും അതേ റോളില്‍ തനിക്കു തിളങ്ങാന്‍ കഴിയുമോയെന്നു ധോണി സ്വയം ചോദിക്കേണ്ട സമയമാണിതെന്നും ദാദ പറഞ്ഞു.
ഇപ്പോള്‍ കരിയറില്‍ എവിടെയാണ് എത്തി നില്‍ക്കുന്നതെന്നു ആലോചിക്കേണ്ട ഘട്ടത്തിലാണ് ധോണി. ഇനിയും ഇന്ത്യയെ ജയിപ്പിക്കാന്‍ തനിക്കാവുമോയെന്നും അദ്ദേഹം ആലോചിക്കണമെന്നും ഗാംഗുലി ആവശ്യപ്പെട്ടു.

അധികകാലമുണ്ടാവില്ല

അധികകാലമുണ്ടാവില്ല

എല്ലാ കാലവും ധോണിക്കു ക്രിക്കറ്റില്‍ തുടരാന്‍ കഴിയില്ലെന്നും അദ്ദേഹം അധികകാലം തങ്ങള്‍ക്കൊപ്പമുണ്ടാവില്ലെന്നുമുള്ള യാഥാര്‍ഥ്യം ഇന്ത്യന്‍ ടീം അംഗീകരിക്കേണ്ടിയിരിക്കുന്നു. എന്നാല്‍ എപ്പോള്‍ ക്രിക്കറ്റില്‍ നിന്നും വിരമിക്കണമെന്നത് മറ്റാരേക്കാളും ധോണിക്കറിയാം. അതുകൊണ്ടു തന്നെ ഭാവിയെക്കുറിച്ചുള്ള അന്തിമ തീരുമാനമെടുക്കേണ്ടത് അദ്ദേഹം തന്നെയാണെന്നും ഗാംഗുലി വിശദമാക്കി.

350 ഏകദിനങ്ങള്‍

350 ഏകദിനങ്ങള്‍

ഏകദിന ക്രിക്കറ്റില്‍ അടുത്തിയെ പുതിയൊരു റെക്കോര്‍ഡ് കുറിക്കാന്‍ ധോണിക്കു കഴിഞ്ഞിരുന്നു. ഇന്ത്യക്കു വേണ്ടി 350 ഏകദിനങ്ങളില്‍ കളിച്ച രണ്ടാമത്തെ താരമെന്ന നേട്ടത്തിനാണ് അദ്ദേഹം അവകാശിയായത്. ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ മാത്രമേ നേരത്തേ ഈ നാഴികക്കല്ല് പിന്നിട്ടിട്ടുള്ളൂ. 350 ഏകദിനങ്ങളില്‍ നിന്നും 50.57 ശരാശരിയില്‍ 10,733 റണ്‍സ് ധോണി നേടിയിട്ടുണ്ട്.

തുടക്കം ദാദയ്ക്കു കീഴില്‍

തുടക്കം ദാദയ്ക്കു കീഴില്‍

ഗാംഗുലി ക്യാപ്റ്റനായിരുന്ന കാലത്തായിരുന്നു ധോണി ഇന്ത്യക്കൊപ്പം കരിയര്‍ ആരംഭിച്ചത്. റാഞ്ചിയില്‍ നിന്നുള്ള ഈ വിക്കറ്റ് കീപ്പറില്‍ ഗാംഗുലിയര്‍പ്പിച്ച വിശ്വാസവും നല്‍കിയ പിന്തുണയുമാണ് അദ്ദെഹത്തെ ഇന്നു കാണുന്ന ധോണിയാക്കി മാറ്റിയത്.
ഏകദിനത്തില്‍ ധോണിയെ ബാറ്റിങില്‍ മൂന്നാംസ്ഥാനത്ത് ഇറക്കാനുള്ള പരീക്ഷണം ദാദയുടേതായിരുന്നു. 2003ല്‍ വിസാഗില്‍ പാകിസ്താനെതിരേ മൂന്നാമനായി ഇറങ്ങിയ ധോണി കന്നി സെഞ്ച്വറിയുമായി പ്രതീക്ഷ കാക്കുകയും ചെയ്തു. 148 റണ്‍സാണ് ധോണി അടിച്ചെടുത്തത്. ഈ ഇന്നിങ്‌സോടെയാണ് അദ്ദേഹത്തെ ലോകമറിയുന്നത്.

അവിസ്മരണീയ നേട്ടങ്ങള്‍

അവിസ്മരണീയ നേട്ടങ്ങള്‍

നായകസ്ഥാനത്തേക്കുയര്‍ന്നതോടെ ധോണിക്കു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. 2007ല്‍ നടന്ന പ്രഥമ ടി20 ലോകകപ്പില്‍ ധോണി നയിച്ച പരീക്ഷണ ടീം കിരീടവിജയത്തോടെ ഏവരെയും ഞെട്ടിച്ചു. പിന്നീട് ധോണിക്കു കീഴില്‍ ഇന്ത്യയുടെ പടയോട്ടമാണ് കണ്ടത്.
2011ല്‍ ഐസിസിയുടെ ഏകദിന ലോകകപ്പും 2013ല്‍ ഐസിസിയുടെ ചാംപ്യന്‍സ് ട്രോഫിയും അദ്ദേഹം ടീമിനു നേടിത്തന്നു. 2017ല്‍ ധോണി എല്ലാ ഫോര്‍മാറ്റുകളിലും ഇന്ത്യയുടെ നായകസ്ഥാനം വിരാട് കോലിക്കു കൈമാറുകയായിരുന്നു.

Story first published: Tuesday, August 27, 2019, 10:14 [IST]
Other articles published on Aug 27, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X