ധോണി നിര്‍ത്തിയോ? തഴയും മുമ്പ് പിന്‍മാറി, അടുത്ത പരമ്പരയിലും സൂപ്പര്‍ താരമില്ല

മുംബൈ: ഇന്ത്യന്‍ ജഴ്‌സിയില്‍ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ ഇനിയൊരിക്കലും കാണാന്‍ കഴിയില്ലയെന്ന ആശങ്കയിലാണ് ഇപ്പോള്‍ ആരാധകര്‍. ഇതിനൊരു കാരണം കൂടിയുണ്ട്. തുടര്‍ച്ചയായി രണ്ടാമത്തെ പരമ്പരയില്‍ നിന്നും സ്വയം പിന്‍മാറുന്നതായി താരം അറിയിച്ചു കഴിഞ്ഞെന്നാണ് റിപ്പോര്‍ട്ടുകള്‍.

കപില്‍, അമര്‍നാഥ്, സക്‌സേന... എലൈറ്റ് ക്ലബ്ബില്‍, അപൂര്‍വ്വ റെക്കോര്‍ഡ്, പക്ഷെ താരം ഹാപ്പിയല്ല

ഇംഗ്ലണ്ടില്‍ സമാപിച്ച കഴിഞ്ഞ ഏകദിന ലോകകപ്പിലാണ് വിക്കറ്റിനു പിന്നില്‍ അവസാനമായി ധോണിയെ കണ്ടത്. ഇന്ത്യ ടൂര്‍ണമെന്റിന്റെ സെമി ഫൈനലില്‍ തോറ്റു പുറത്തായ ശേഷം ടീമില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് അദ്ദേഹം.

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയില്ല

ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നാട്ടില്‍ നടക്കാനിരിക്കുന്ന ടി20 പരമ്പരയില്‍ നിന്നാണ് ധോണി ഇപ്പോള്‍ സ്വയം പിന്‍മാറിയിരിക്കന്നത്. ധോണിയുമായി അടുത്ത വൃത്തങ്ങള്‍ ഇക്കാര്യം സ്ഥിരീകരിച്ചതായി ഒരു ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു.

നേരത്തേ ധോണിയെ ടി20 പരമ്പരയിലേക്കു ഇന്ത്യ പരിഗണിച്ചേക്കില്ലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിനിടെയാണ് അദ്ദേഹം തന്നെ സ്വയം പിന്മാറിയിരിക്കുന്നത്.

ടീം പ്രഖ്യാപനം അടുത്തയാഴ്ച

ടീം പ്രഖ്യാപനം അടുത്തയാഴ്ച

നിലവില്‍ വെസ്റ്റ് ഇന്‍ഡീസില്‍ പര്യടനം നടത്തുകയാണ് ഇന്ത്യ. ഇതിനു ശേഷം സപ്തംബറില്‍ ദക്ഷിണാഫ്രിക്ക ഇന്ത്യന്‍ പര്യടനത്തിനായി എത്തുന്നുണ്ട്. ദക്ഷിണാഫ്രിക്കയുമായി ടി20, ടെസ്റ്റ് പരമ്പരയാണ് ഇന്ത്യ കളിക്കുക. രണ്ടു പരമ്പരകള്‍ക്കുമുള്ള ഇന്ത്യന്‍ ടീമിനെ സപ്തംബര്‍ ആദ്യ വാരം പ്രഖ്യാപിക്കും.

വിന്‍ഡീസിനെിരേ ടി20 പരമ്പര കളിച്ച അതേ സംഘത്തെ തന്നെ ഇന്ത്യ നിലനിര്‍ത്തിയേക്കുമെന്ന് നേരത്തേ സെലക്ഷന്‍ കമ്മിറ്റിയുമായി ബന്ധപ്പെട്ട ചിലര്‍ സൂചന നല്‍കിയിരുന്നു.

നിലവില്‍ അമേരിക്കയില്‍

നിലവില്‍ അമേരിക്കയില്‍

ലോകകപ്പിനു ശേഷമാണ് ധോണി ക്രിക്കറ്റില്‍ നിന്നും താല്‍ക്കാലികമായി അവധിയെടുത്തത്. എപ്പോള്‍ ടീമിലേക്കു തിരിച്ചുവരുമെന്നതിനെക്കുറിച്ച് അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തിട്ടില്ല.

ലഫ്റ്റണന്‍റ് കേണല്‍ പദവിയുള്ള അദ്ദേഹം ഇന്ത്യന്‍ സൈനികര്‍ക്കൊപ്പം 15 ദിവസം പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. ഇപ്പോള്‍ തന്റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടിയുള്ള ചടങ്ങുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് ധോണി.

വിക്കറ്റ് കാത്ത് പന്ത്

വിക്കറ്റ് കാത്ത് പന്ത്

വിന്‍ഡീസിനെതിരേ നടന്ന മൂന്നു പരമ്പരയില്‍ മൂന്നു ഫോര്‍മാറ്റിലും ധോണിക്കു പകരം വിക്കറ്റ് കാത്തത് യുവതാരം റിഷഭ് പന്തായിരുന്നു. ബാറ്റിങില്‍ പ്രതീക്ഷയ്‌ക്കൊത്തുയര്‍ന്നില്ലെങ്കിലും വിക്കറ്റ് കീപ്പിങില്‍ മോശമല്ലാത്ത പ്രകടനം താരം നടത്തിയിരുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള അടുത്ത പരമ്പരയിലും വിക്കറ്റ് കീപ്പറുടെ ദൗത്യം പന്തിനു തന്നെയായിരിക്കും ലഭിക്കുക.

ധോണി തുടരണമന്ന് ഗാംഗുലി

ധോണി തുടരണമന്ന് ഗാംഗുലി

ധോണിയെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടു വന്ന നായകന്‍ സൗരവ് ഗാംഗുലി കഴിഞ്ഞ ദിവസം താരം തുടര്‍ന്നു കളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പഴയ ധോണിയെപ്പോലെ ഇപ്പോഴും കളിക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസമുണ്ടെങ്കില്‍ ധോണിക്കു കളി തുടരാം. ഇനിയെന്താണ് ചെയ്യേണ്ടതെന്നു ധോണി ഉറച്ച തീരുമാനമെടുക്കേണ്ട സമയമാണിതെന്നും ദാദ ചൂണ്ടിക്കാട്ടിയിരുന്നു.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ക്രിക്കറ്റ് ഇഷ്ടമാണോ? എന്നാല്‍ അതു തെളിയിക്കൂ, മൈഖേല്‍ ഫാന്റസി ക്രിക്കറ്റ് കളിയ്ക്കൂ

Story first published: Thursday, August 29, 2019, 12:43 [IST]
Other articles published on Aug 29, 2019
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X