Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ശ്രേയസല്ല, ടീം ഇന്ത്യയുടെ അടുത്ത ടി20 ക്യാപ്റ്റനാവേണ്ടത് സഞ്ജു!! കാരണങ്ങളറിയാം

ഐപിഎല്ലിന്റെ 19ാം സീസണ്‍ കഴിയുന്നതോടെ ഇന്ത്യന്‍ ടി20 ടീമില്‍ വലിയ രീതിയിലുള്ള അഴിച്ചുപണികള്‍ സംഭവിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് വന്നു കൊണ്ടിരിക്കുന്നത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം സൂര്യകുമാര്‍ യാദവിനു പകരം പുതിയ ക്യാപ്റ്റന്‍ വരുമെന്നതാണ്.

സ്റ്റാര്‍ ബാറ്റര്‍ ശ്രേയസ് അയ്യരുടെ പേരാണ് ഈ റോളിലേ്ക്കു ഫേവറിറ്റായി ഇപ്പോള്‍ വന്നു കൊണ്ടിരിക്കുന്നത്. മൂന്നു വ്യത്യസ്ത ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കൊപ്പമുള്ള അദ്ദേഹത്തിന്റെ നേട്ടങ്ങള്‍ സെലക്ഷന്‍ കമ്മിറ്റിയെയും ബിസിസിഐയെയും ഏറെ ആകര്‍ഷിക്കുകയും ചെയ്തിട്ടുണ്ട്.

SANJU SAMSON

ശ്രേയസിനെ കൂടാതെ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണിന്റെ പേരും പുതിയ ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. രണ്ടു പേരില്‍ ആര്‍ക്കാവും നറുക്കുവീഴുകയെന്നു കാത്തിരുന്നു തന്നെ കാണേണ്ടതാണ്. നിലവില്‍ ശ്രേയസിനാണ് മുന്‍തൂക്കമെങ്കിലും ക്യാപ്റ്റന്‍സി കൂടുതല്‍ അര്‍ഹിക്കുന്നത് സഞ്്ജുവാണ്. ഇതിന്റെ കാരണങ്ങളറിയാം.

എന്തുകൊണ്ട് സഞ്ജു?

ഇന്ത്യയുടെ പുതിയ ടി20 ക്യാപ്റ്റന്‍ റോളിലേക്കു ശ്രേയസ് അയ്യരേക്കാള്‍ സഞ്ജു സാംസണിനെ മിടുക്കനാക്കുന്ന ചില ഘടകങ്ങളുണ്ട്. അതിലൊന്ന് നിലവിലെ ഗംഭീര ഫോം തന്നെയാണ്. കഴിഞ്ഞ കുറച്ചു മാസങ്ങളായി കരിയറിലെ ഏറ്റവും നല്ല സമയത്തിലൂടെയാണ്അദ്ദേഹം കടന്നുപോവുന്നത്. സമാപിച്ച ഐസിസി ടി20 ലോകകപ്പിലെ കിരീട വിജയത്തില്‍ ഇന്ത്യ ഏറ്റവും കടപ്പെട്ടിരിക്കുന്നത് സഞ്ജുവിനോടാണ്.

കാരണം സെമി ഫൈനല്‍ പോലുമെത്തുമോയെന്നു സംശയിച്ച ഇന്ത്യയുടെ തലവര മാറ്റിയത് അദ്ദേഹമാണ്. ഫൈനലുള്‍പ്പെടെ ഇന്ത്യ അവസാനമായി കളിച്ച മൂന്നു മല്‍സരങ്ങളിലും ടോപ്‌സ്‌കോററായ സഞ്ജുവിനെ തേടി പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റ് പുരസ്‌കാരവുമെത്തിയിരുന്നു. ലോകകപ്പില്‍ ഇന്ത്യയുടെ ടോപ്‌സ്‌കോററും അദ്ദേഹം തന്നെ.

അതിനു ശേഷം ഇപ്പോള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഐപിഎല്ലിലും മിന്നിക്കുകയാണ് സഞ്ജു. 400ന് മുകളില്‍ റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായും അദ്ദേഹം മാറിയിട്ടുണ്ട്. ഇത്രയും മികച്ച ഫോമില്‍ നില്‍ക്കവെ ക്യാപ്റ്റന്‍സിയും സ്വാഭാവികമായി അദ്ദേഹത്തിലേക്കു തന്നെയാണ് വരേണ്ടത്.

സഞ്ജു ക്യാപ്റ്റായി വരേണ്ടതിന്റെ രണ്ടാമത്തെ കാരണം ടി290യില്‍ അദ്ദേഹം ഇപ്പോള്‍ ടീമിന്റെ സജീവ സാന്നിധ്യമാണന്നതാണ്. എന്നാല്‍ ശ്രേയസ് അയ്യര്‍ അങ്ങനെയല്ല, 2023 മുതല്‍ അദ്ദേഹം ടി20 ടീമിനു പുറത്താണ്. ക്യാപ്റ്റനാവാന്‍ അര്‍ഹരായവര്‍ ടീമിലുള്ളപ്പോള്‍ ഈ തരത്തില്‍ പുറമെയുള്ള ഒരാളെ കൊണ്ടുവന്ന് നായകസ്ഥാനം നല്‍കുന്നത് ശരിയായ രീതിയല്ല.

2024ലെ ഐപിഎല്ലിനു മുന്നോടിയായി ഹാര്‍ദിത് പാണ്ഡ്യയെ ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ട്രേഡില്‍ കൊണ്ടുവന്ന് മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനം ഏല്‍പ്പിച്ചതു പോലെയാവും ഇത്.

സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ തുടങ്ങിയ ക്യാപ്റ്റന്‍സി ഓപ്ഷനുകള്‍ ടീമിലുണ്ടായിട്ടും അവരെ പരിഗണിക്കാതെയാണ് തീര്‍ത്തും അപ്രതീക്ഷിതമായി ടീമിലെത്തിച്ച് നായകസ്ഥാനവും നല്‍കിയത്.

SANJU SAMSON

ഈ നീക്കം ടീമിനകത്ത് വലിയ അസ്വസ്ഥതകളും സൃഷ്ടിച്ചിുരുന്നു. സീനിയര്‍ താരങ്ങള്‍ക്കു ഇതില്‍ നിരാശയും രോശഷവുമുണ്ടായിരുന്നു. ശ്രേയസിനെ ക്യാപ്റ്റനാക്കിയാല്‍ ഇന്ത്യന്‍ ടീമിലും ഇതു തന്നെയാവും ഇനി സംഭവിച്ചേക്കുക.

സഞ്ജു ഇന്ത്യന്‍ ക്യാപ്റ്റനാവേണ്ടതിന്റെ മൂന്നാമത്തെ കാരണം ടി20യിലെ മികച്ച റെക്കോര്‍ഡാണ്. അന്താരാഷ്ട്ര ടി20യില്‍ ശ്രേയസിന്റെ റെക്കോര്‍ഡ് 136 ആണ്. എന്നാല്‍ 156 പ്രഹരശേഷിയുമായി സഞ്ജു മുന്നിലാണ്. മലയാളി താരത്തിനു പ്ലസ് പോയിന്റാവുന്ന മറ്റൊരു ഘടകം വിക്കറ്റ് കീപ്പര്‍ റോളാണ്.

വിക്കറ്റിനു പിന്നില്‍ നിന്ന് എല്ലായ്‌പ്പോഴും കളി വീക്ഷിക്കുന്നിനാല്‍ ശ്രേയസിനേക്കാള്‍ നന്നായി തീരുമാനങ്ങളെടുക്കാനും തന്ത്രങ്ങള്‍ മെനയാനും സഞ്ജുവിനു സാധിക്കുകയും ചെയ്യും. മുന്‍ ഇതിഹാസം എംഎസ് ധോണി ഇതിനു നല്ലൊരു ഉദാഹരണമാണ്.

Story first published: Tuesday, May 12, 2026, 13:51 [IST]
Other articles published on May 12, 2026
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+