വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

മടങ്ങി വരവ് എപ്പോള്‍? മൗനം വെടിഞ്ഞ് ധോണി... അതു വരെ ഒന്നും ചോദിക്കരുത്

ഇതാദ്യമായാണ് ധോണി പ്രതികരിക്കുന്നത്

MS Dhoni breaks silence on his international comeback | Oneindia Malayalam

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്നത് മുന്‍ നായകന്‍ എംഎസ് ധോണിയുടെ മടങ്ങിവരവിനാണ്. വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യന്‍ കുപ്പായത്തില്‍ തങ്ങളുടെ മുന്‍ ഹീറോയെ കാണാന്‍ കഴിയുമോയെന്ന സസ്‌പെന്‍സ് തുടരുകയാണ്. ഇംഗ്ലണ്ടില്‍ നടന്ന ഐസിസിയുടെ ഏകദിന ലോകകപ്പിനു ശേഷം ധോണിയെ ഇന്ത്യന്‍ ജഴ്‌സിയില്‍ കണ്ടിട്ടില്ല. ക്രിക്കറ്റില്‍ നിന്നും അനിശ്ചിതമായി ബ്രേക്കെടുത്തിരിക്കുകയാണ് എംഎസ്ഡി.

ഒറ്റ രാത്രി കൊണ്ട് ആരും സൂപ്പര്‍ സ്റ്റാറാകില്ല, റിഷഭ് പന്തിനെ പിന്തുണച്ച് ശാസ്ത്രിഒറ്റ രാത്രി കൊണ്ട് ആരും സൂപ്പര്‍ സ്റ്റാറാകില്ല, റിഷഭ് പന്തിനെ പിന്തുണച്ച് ശാസ്ത്രി

ഇതിനിടെ ധോണി വിരമിച്ചേക്കുമെന്ന തരത്തില്‍ പല തവണ അഭ്യൂഹങ്ങള്‍ വരികയും ചെയ്തിരുന്നു. പക്ഷെ ഇവയോടൊന്നും അദ്ദേഹം പ്രതികരിച്ചിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ മൗനം വെടിഞ്ഞിരിക്കുകയാണ് ധോണി. ക്രിക്കറ്റിലേക്കുള്ള മടങ്ങിവരവിനെക്കുറിച്ച് ആദ്യമായി അദ്ദേഹം മനസ്സ് തുറന്നു.

ജനുവരി വരെ ചോദിക്കരുത്

ജനുവരി വരെ ചോദിക്കരുത്

ജനുവരി വരെ ക്രിക്കറ്റിലേക്ക് എപ്പോള്‍ മടങ്ങിയെത്തുമെന്നതിനെക്കുറിച്ചു തന്നോടു ചോദിക്കരുതെന്ന് ധോണി പറഞ്ഞു. ഒരു സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവെയായിരുന്നു അദ്ദേഹത്തിന്റെ ഈ അഭ്യര്‍ഥന.
ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവുമായി ബന്ധപ്പെട്ടു മറ്റൊരു കാര്യവും വെളിപ്പെടുത്താന്‍ ധോണി തയ്യാറാവുകയും ചെയ്തില്ല. തിരിച്ചുവരവ് സൂചനകള്‍ നല്‍കിക്കൊണ്ട് അദ്ദേഹം അടുത്തിടെ പരിശീലനം പുനരാരംഭിച്ചിരുന്നു.

ഐപിഎല്ലിനു ശേഷം തീരുമാനം

ഐപിഎല്ലിനു ശേഷം തീരുമാനം

2020ല്‍ നടക്കാനിരിക്കുന്ന ഐപിഎല്ലില്‍ തീര്‍ച്ചയായും ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ധോണി കളിക്കുമെന്നു തന്നെയാണ് റിപ്പോര്‍ട്ട്. ഐപിഎല്ലിനു ശേഷമായിരിക്കും ഭാവിയെക്കുറിച്ച് അദ്ദേഹം തീരുമാനമെടുക്കുകയെന്ന് താരവുമായി അടുപ്പമുള്ളവര്‍ സൂചിപ്പിച്ചു കഴിഞ്ഞു.
ഐപിഎല്ലിലെ പ്രകടനം പരിഗണിച്ചായിരിക്കും ധോണി ദേശീയ ടീമിലെത്തുമോയെന്നതിനെക്കുറിച്ച് പറയാന്‍ സാധിക്കുകയെന്ന് ദിവസങ്ങള്‍ക്കു മുമ്പ് കോച്ച് രവി ശാസ്ത്രി ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

നാല പരമ്പരകള്‍ നഷ്ടം

നാല പരമ്പരകള്‍ നഷ്ടം

ലോകകപ്പിനു ശേഷം ഇന്ത്യക്കൊപ്പം തുടര്‍ച്ചയായി നാലു പരമ്പരകളാണ് 38 കാരനായ ധോണിക്കു നഷ്ടമായത്. വെസ്റ്റ് ഇന്‍ഡീസ് പര്യടനം കൂടാതെ നാട്ടില്‍ ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ് എന്നിവര്‍ക്കെതിരേയും അദ്ദേഹം കളിച്ചിരുന്നില്ല.
കൂടാതെ ഡിസംബറില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേ നാട്ടില്‍ പരമ്പര കളിക്കാനൊരുങ്ങുന്ന ടീമിലും ധോണിയില്ല. ജനുവരിയില്‍ ശ്രീലങ്കയ്‌ക്കെതിരേയുള്ള പരമ്പരയിലും അദ്ദേഹം കളിക്കാന്‍ സാധ്യത കുറവാണ്.

ടി20 ലോകകപ്പ് കളിക്കുമോ?

ടി20 ലോകകപ്പ് കളിക്കുമോ?

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഐപിഎല്ലിനു ശേഷമായിരിക്കും ഓസട്രേലിയ വേദിയാവുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിക്കുന്നത്. ടീം സെലക്ഷനലില്‍ ഐപിഎല്ലിലെ പ്രകടനമായിരിക്കും മാനദണ്ഡമെന്നു കോച്ച് രവി ശാസ്തി വ്യക്തമാക്കുകയും ചെയ്തിരുന്നു.
ധോണിയുടെ പകരക്കാരനായി കണ്ടു വച്ചിരിക്കുന്ന റിഷഭ് പന്ത് തുടര്‍ച്ചയായി മോശം പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഇതോടെ ടി20 ലോകകപ്പില്‍ പന്തിനെ ഒഴിവാക്കി വിശ്വസ്തനായ ധോണിയെ തന്നെ ചുമതല ഏല്‍പ്പിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല.

Story first published: Thursday, November 28, 2019, 10:12 [IST]
Other articles published on Nov 28, 2019
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X