വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

നാണക്കേട്, ഇതാണോ കടുവകള്‍? ഡെക്കില്‍ ലോക റെക്കോര്‍ഡിട്ട് ബംഗ്ലാദേശ്

വെസ്റ്റ് ഇന്‍ഡീസിനെതിരേയായിരുന്നു ഇത്

ടെസ്റ്റ് ക്രിക്കറ്റില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് ബംഗ്ലാ കടുവകള്‍. വെസ്റ്റ് ഇന്‍ഡീസിനെതിരേ നടക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിലെ ബാറ്റിങ് തകര്‍ച്ചയാണ് അവരെ നാണക്കേടിലേക്കു തള്ളിയിട്ടിരിക്കുന്നത്. ബംഗ്ലാ ടീമിലെ ആറു പേരാണ് ഒന്നാമിന്ന്‌സില്‍ ഡെക്കായി ക്രീസ് വിട്ടത്.

ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!ലുക്കില്‍ മാത്രമല്ല, സച്ചിനും സെവാഗും തമ്മില്‍ നിങ്ങളറിയാത്ത അഞ്ച് സാമ്യങ്ങള്‍!

1

ഇതോടെ നാണക്കേടിന്റെ ലോക റെക്കോര്‍ഡും ബംഗ്ലാ കടുവകളെ തേടിയെത്തിയിരിക്കുകയാണ്. തുടര്‍ച്ചയായി രണ്ടു ടെസ്റ്റുകളില്‍ ആറു പേര്‍ ഒരിന്നിങ്‌സില്‍ ഡെക്കായ ആദ്യത്തെ ടീമായാണ് ബംഗ്ലാദേശ് മാറിയത്. നേരത്തേ മിര്‍പൂരില്‍ വച്ച് ശ്രീലങ്കയ്‌ക്കെതിരേയായിരുന്നു ബംഗ്ലാദേശ് അവസാനമായി ടെസ്റ്റ് കളിച്ചത്. ഈ ടെസ്റ്റിലു ബംഗ്ലാദേശിന്റെ ഒരിന്നിങ്‌സില്‍ ആറു പേര്‍ പൂജ്യത്തിനു മടങ്ങിയിരുന്നു.

2

വിന്‍ഡീസിനെതിരേ ആന്റിഗ്വയിലെ സര്‍ വിവിയന്‍ റിച്ചാര്‍ഡ്‌സ് സ്റ്റേഡിയത്തില്‍ നടക്കുന്ന ഒന്നാം ടെസ്റ്റില്‍ ബംഗ്ലാദേശ് നിരയില്‍ പൂജ്യത്തിനു പുറത്തായവര്‍ മഹമ്മുദുല്‍ ഹസന്‍ ജോയ്, ഷാന്റോ, നജ്മുല്‍ ഹുസൈന്‍ ഷാന്റോ, മൊമിനുല്‍ ഹഖ്, നൂറുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ഖലീല്‍ അഹമ്മദ് എന്നിവരാണ്. ഇവരില്‍ ഓപ്പണര്‍ കൂടിയായ ജോയ് ഗോള്‍ഡന്‍ ഡെക്കായിക്കതാണ് ക്രീസ് വിട്ടത്.

IND vs IRE: സഞ്ജു ടീമിലെത്തി, പക്ഷെ കളിക്കുമോ? ഇതാ ഇന്ത്യന്‍ സാധ്യതാ ഇലവന്‍

3

'അടിച്ചു മോനേ', വീട്ടിലിരുന്ന് കളി കാണാനിരിക്കെ ഇവര്‍ ഇന്ത്യന്‍ ലോകകപ്പ് ടീമില്‍!

കഴിഞ്ഞ മാസം നാട്ടില്‍ വച്ചാണ് ശ്രീലങ്കയുമായി ബംഗ്ലാദേശ് മൂന്ന ടെസ്റ്റുകളുടെ പരമ്പര കളിച്ചത്. ഇതില്‍ മേയ് 27ന് സമാപിച്ച അവസാന ടെസ്റ്റിലും ബംഗ്ലാദേശിന്റെ ഒരിന്നിങ്‌സിലെ ആറു പേര്‍ ഡെക്കായിരുന്നു. ആദ്യ ഇന്നിങ്‌സിലായിരുന്നു ബംഗ്ലാ കടുവകള്‍ക്കു ഈ നാണക്കേടുണ്ടായത്.
ഓപ്പണിങ് ജോടികളായ മഹമ്മുദുല്‍ ഹസന്‍ ജോയ്, തമീം ഇഖ്ബാല്‍, ഷാക്വിബുല്‍ ഹസന്‍, മൊസാദക് ഹുസൈന്‍, ഖലീല്‍ അഹമ്മദ്, ഇബാദത്ത് ഹുസൈന്‍ എന്നിവര്‍ ഡെക്കാവുകയായിരുന്നു. എങ്കിലും ബംഗ്ലാദേശനു ഒന്നാമിന്നിങ്‌സില്‍ 365 റണ്‍സെന്ന മികച്ച ടോട്ടല്‍ പടുത്തുയര്‍ത്താന്‍ കഴിഞ്ഞുവെന്നതാണ് ശ്രദ്ധേയം. മുഷ്ഫിഖുര്‍ റഹീം (175*), ലിറ്റണ്‍ ദാസ് (141) എന്നിവരുടെ തകര്‍പ്പന്‍ സെഞ്ച്വറികളായിരുന്നു ഇതിനു സഹായിച്ചത്. പക്ഷെ ടെസ്റ്റില്‍ ലങ്ക 10 വിക്കറ്റിന്റെ വമ്പന്‍ വിജയം കൊയ്തിരുന്നു.

4

അതേസമയം, വെസ്റ്റ് ഇന്‍ഡീസുമായി ഇപ്പോള്‍ നടക്കുന്ന ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ ഒന്നാാമിന്നിങ്‌സ് വെറും 103 റണ്‍സില്‍ അവസാനിച്ചു. ലങ്കയ്‌ക്കെതിരേ ആറു പേര്‍ ഡെക്കായിട്ടും 300ന് മുകളില്‍ നേടിയതു പോലെയൊരു മാജിക്ക് ഇത്തവണ ബംഗ്ലാദേശിനു ആവര്‍ത്തിക്കാനായില്ല. അവരെ 100 കടക്കാന്‍ സഹായിച്ചത് നായകന്‍ ഷാക്വിബുല്‍ ഹസനാണ്. 51 റണ്‍സോടെ അദ്ദേഹം ടീമിന്റെ ടോപ്‌സ്‌കോററായി. 67 ബോളില്‍ ആറു ബൗണ്ടറികളും ഒരു സിക്‌സറുമടക്കമായിരുന്നു ഇത്. തമീം ഇഖ്ബാല്‍ (29), ലിറ്റണ്‍ ദാസ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത അല്‍സാറി ജോസഫും ജയ്ഡന്‍ സീല്‍സുമാണ് ബംഗ്ലാദേശിനെ തകര്‍ത്തത്. കെമര്‍ റോച്ചിനു രണ്ടു വിക്കറ്റുകളും ലഭിച്ചു.
മറുപടി ബാറ്റിങില്‍ വിന്‍ഡീസ് ആദ്യദിനം സ്റ്റംപെടുക്കുമ്പോള്‍ രണ്ട വിക്കറ്റിനു 95 റണ്‍സെടുത്തിട്ടുണ്ട്. എട്ടു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെ ബംഗ്ലാദേശിനൊപ്പമെത്താന്‍ അവര്‍ക്കു ഇനി എട്ടു റണ്‍സ് മാത്രം മതി. ക്യാപ്റ്റന്‍ കാര്‍ലോസ് ബ്രാത്വെയ്റ്റ് (42), ക്രുമ ബോണര്‍ (12) എന്നിവരാണ് ക്രീസിലുള്ളത്. ജോണ്‍ കാംബെലും (24) റെയ്മണ്‍ റീഫറും (11) പുറത്തായി.

Story first published: Friday, June 17, 2022, 12:02 [IST]
Other articles published on Jun 17, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X