വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇരട്ട സെഞ്ച്വറിക്ക് തൊട്ടരികെ ഡിക്ലയര്‍ വിളിച്ചു! മൂന്ന് വില്ലന്‍ നായകന്മാര്‍-ഒരു ഇന്ത്യക്കാരനും

ക്യാപ്റ്റന്റെ നിര്‍ണ്ണായക സമയത്തെ ഡിക്ലയര്‍കൊണ്ട് വിജയം നേടിയെടുത്ത മത്സരങ്ങള്‍ നിരവധിയാണ്

1

ടെസ്റ്റ് ക്രിക്കറ്റില്‍ നായകനും പരിശീലകനും നിര്‍ണ്ണായക റോളാണുള്ളത്. നായകന്റെ ഡിക്ലയര്‍ തീരുമാനം ടെസ്റ്റ് ക്രിക്കറ്റില്‍ വളരെ നിര്‍ണ്ണായകമാവാറുണ്ട്. കൃത്യ സമയത്ത് ഡിക്ലയര്‍ വിളിക്കേണ്ടത് മത്സരഫലത്തെ സ്വാധീനിക്കും.

ക്യാപ്റ്റന്റെ നിര്‍ണ്ണായക സമയത്തെ ഡിക്ലയര്‍കൊണ്ട് വിജയം നേടിയെടുത്ത മത്സരങ്ങള്‍ നിരവധിയാണ്. എന്നാല്‍ ചില സമയത്ത് നായകന്റെ തെറ്റായ തീരുമാനങ്ങള്‍ മത്സരം കൈവിട്ടുകളയുന്ന സാഹചര്യവും ഉണ്ടാക്കാറുണ്ട്.

ഇത്തരത്തില്‍ വിവാദപരമായ ഡിക്ലയര്‍ വിളിച്ച് പല നായകന്മാരും വിമര്‍ശനം ഏറ്റുവാങ്ങിയിട്ടുണ്ട്. ഇതില്‍ ചിലത് എടുത്തു പറയേണ്ടതാണ്. ഇരട്ട സെഞ്ച്വറിക്ക് തൊട്ടരികെ താരങ്ങള്‍ നില്‍ക്കവെ ഡിക്ലയര്‍ ചെയ്യാന്‍ ചില താരങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്.

ഇരട്ട സെഞ്ച്വറിക്ക് തൊട്ടരിരെ താരങ്ങള്‍ നില്‍ക്കവെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിച്ച് ആരാധക മനസില്‍ വില്ലന്മാരായി മാറിയ മൂന്ന് നായകന്മാര്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

Also Read: IND vs SL: 'തീപ്പൊരി ത്രിപാഠി', കൂടുതല്‍ അവസരം അര്‍ഹിക്കുന്നു- വാഴ്ത്തി ആരാധകര്‍Also Read: IND vs SL: 'തീപ്പൊരി ത്രിപാഠി', കൂടുതല്‍ അവസരം അര്‍ഹിക്കുന്നു- വാഴ്ത്തി ആരാധകര്‍

ഗാരി അലക്‌സാണ്ടര്‍

ഗാരി അലക്‌സാണ്ടര്‍

വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ഗാരി അലക്‌സാണ്ടറാണ് ഈ നായകന്മാരിലൊരാള്‍. 1960ലായിരുന്നു അദ്ദേഹം വിവാദ തീരുമാനം എടുത്തത്. ഇംഗ്ലണ്ടിനെതിരേ ബാര്‍ബഡോസിനെതിരേ നടന്ന മത്സരത്തില്‍ ഫ്രാങ്ക് വോറെല്‍ 197 റണ്‍സില്‍ നില്‍ക്കവെയാണ് അലക്‌സാണ്ടര്‍ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

മൂന്ന് റണ്‍സകലെ ഇരട്ട സെഞ്ച്വറി നേടാമെന്നിരിക്കെയാണ് അലക്‌സാണ്ടര്‍ ഇന്നിങ്‌ല് ഡിക്ലയര്‍ ചെയ്തത്. സ്‌കോര്‍ബോര്‍ഡില്‍ 563 റണ്‍സുള്ളപ്പോഴായിരുന്നു അലക്‌സാണ്ടറിന്റെ തീരുമാനം. മൂന്ന് റണ്‍സകലെ അര്‍ഹിച്ച ഇരട്ട സെഞ്ച്വറിയിട്ടുണ്ടായിട്ടും അലക്‌സാണ്ടറിന്റെ തീരുമാനം ഫ്രാങ്ക് വോറലിനത് നഷ്ടപ്പെടുത്തി.

അന്നേ വലിയ വിവാദമായ തീരുമാനമായിരുന്നു ഇത്. എന്തുകൊണ്ടാണ് അലക്‌സാണ്ടര്‍ ഇത്തരമൊരു തീരുമാനമെടുത്തതെന്നത് ഇന്നും അവ്യക്തം.

Also Read: IND vs SL: രാജ്‌കോട്ടില്‍ 'സൂപ്പര്‍ സൂര്യ', അടിയോടടി! മൂന്നാം സെഞ്ച്വറി- റെക്കോഡുകളിതാ

രാഹുല്‍ ദ്രാവിഡ്

രാഹുല്‍ ദ്രാവിഡ്

ഇന്ത്യയുടെ ഇതിഹാസ ബാറ്റ്‌സ്മാനും സൂപ്പര്‍ വിക്കറ്റ് കീപ്പറുമായിരുന്ന രാഹുല്‍ ദ്രാവിഡ് ക്യാപ്റ്റനെന്ന നിലയില്‍ അത്ര മികച്ചവനായിരുന്നുവെന്ന് പറയാനാവില്ല. ഇന്ത്യന്‍ ടീമിന്റെ നായകനായി വലിയ നേട്ടമുണ്ടാക്കാന്‍ അദ്ദേഹത്തിനായിരുന്നില്ല.

നിലവില്‍ ഇന്ത്യയുടെ മുഖ്യ പരിശീലകനാണ് ദ്രാവിഡ്. അദ്ദേഹം ക്യാപ്റ്റനായിരിക്കെ ദ്രാവിഡ് എടുത്ത പല തീരുമാനങ്ങളും വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്. അതിലൊന്നാണ് സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇരട്ട സെഞ്ച്വറിക്ക് തൊട്ടടുത്ത് നില്‍ക്കവെ വിരമിക്കല്‍ പ്രഖ്യാപിച്ചത്.

2004ല്‍ പാകിസ്താനിലെ മുള്‍ത്താനിലായിരുന്നു ഈ മത്സരം. സച്ചിന്‍ 194 റണ്‍സുമായി ക്രീസില്‍ തുടരവെ ദ്രാവിഡ് ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 6 റണ്‍സകലെ പാകിസ്താനില്‍ സച്ചിന് ഇരട്ട സെഞ്ച്വറി നേടാമായിരുന്നെങ്കിലും ദ്രാവിഡ് അതിന് അനുവദിച്ചില്ല.

ഇത് ആരാധകരെ വളരെയധികം നിരാശപ്പെടുത്തുന്ന സംഭവമാണ്. ഇന്നും ഇതിന്റെ പേരില്‍ ദ്രാവിഡ് വിമര്‍ശനം നേരിടുന്നുണ്ട്. എന്തുകൊണ്ടാണ് ദ്രാവിഡ് ഈ തീരുമാനം എടുത്തതെന്നത് അദ്ദേഹത്തിന് മാത്രമറിയാം.

Also Read: ത്രീഡി പ്ലയര്‍ വിളി, ട്രോളുകള്‍ വേദനിപ്പിക്കുന്നു- അവസ്ഥ തുറന്ന് പറഞ്ഞ് വിജയ് ശങ്കര്‍

പാറ്റ് കമ്മിന്‍സ്

പാറ്റ് കമ്മിന്‍സ്

ഏറ്റവും ഒടുവിലായി ഈ പട്ടികയിലേക്കെത്തിയ നായകന്‍ പാറ്റ് കമ്മിന്‍സാണ്. ഓസീസ് സ്റ്റാര്‍ പേസറും നായകനുമായ കമ്മിന്‍സ് സിഡ്‌നിയില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്നുകൊണ്ടിരിക്കുന്ന ടെസ്റ്റിലാണ് വിവാദ തീരുമാനം എടുത്തത്.

ഉസ്മാന്‍ ഖ്വാജ 195 റണ്‍സുമായി ക്രീസില്‍ നില്‍ക്കവെയാണ് കമ്മിന്‍സ് ഡിക്ലയര്‍ വിളിച്ചത്. ഖ്വാജയുടെ കന്നി ഇരട്ട സെഞ്ച്വറി നേട്ടത്തിലേക്ക് അഞ്ച് റണ്‍സ് മാത്രം ദൂരമുള്ളപ്പോഴാണ് കമ്മിന്‍സ് ഡിക്ലയര്‍ വിളിച്ചത്. സ്‌കോര്‍ബോര്‍ഡ് 4 വിക്കറ്റിന് 475 എന്ന നിലയില്‍ നില്‍ക്കവെയാണ് കമ്മിന്‍സ് ഡിക്ലയര്‍ വിളിച്ചത്.

മറുപടിക്കിറങ്ങിയ ദക്ഷിണാഫ്രിക്കയെ 255 റണ്‍സിന് ഓള്‍ഔട്ടാക്കി ഫോളോ ഓണ്‍ ചെയ്യിക്കാന്‍ ഓസ്‌ട്രേലിയക്കായി. ഡിക്ലയര്‍ തീരുമാനം തെറ്റായിപ്പോയെന്ന് പറയാനാവില്ലെങ്കിലും ഖ്വാജക്ക് ഇരട്ട സെഞ്ച്വറി നേടാനുള്ള അവസരം നല്‍കാമായിരുന്നു. കമ്മിന്‍സിന്റെ തീരുമാനം വലിയ വിമര്‍ശനത്തിന് കാരണമായിട്ടുണ്ട്.

Story first published: Sunday, January 8, 2023, 11:50 [IST]
Other articles published on Jan 8, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X