വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ധോണിയാണെങ്കില്‍ ഹീറോ, കോലി വന്നപ്പോള്‍ സീറോ!! ഒരാള്‍ ചിത്രത്തില്‍ പോലുമില്ല...

ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ തിളങ്ങിയ ചിലര്‍ ഇപ്പോള്‍ ഫ്‌ളോപ്പുകളാണ്

മുംബൈ: നിരവധി ലോകോത്തര താരങ്ങളെ ഇന്ത്യന്‍ ടീമിലേക്കു കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കവഹിച്ച ക്യാപ്റ്റനാണ് എംഎസ് ധോണി. ആര്‍ അശ്വിന്‍, സുരേഷ് റെയ്‌ന എന്നിങ്ങനെ ഒരുപിടി മികച്ച താരങ്ങള്‍ ധോണി നായകനായിരുന്നപ്പോള്‍ ടീമിന്റെ നട്ടെല്ലായിരുന്നു.

കോലിയെക്കൊണ്ട് രക്ഷയില്ല!! വീണ്ടുമൊരു റെക്കോര്‍ഡ്... വന്‍മതിലിനൊപ്പം ലോകേഷ് രാഹുല്‍കോലിയെക്കൊണ്ട് രക്ഷയില്ല!! വീണ്ടുമൊരു റെക്കോര്‍ഡ്... വന്‍മതിലിനൊപ്പം ലോകേഷ് രാഹുല്‍

ഐഎസ്എല്‍ 'സീരിയസാവുന്നു'... ഇനി അതൊന്നും വേണ്ട, പുതിയ സീസണില്‍ എല്ലാം മാറും ഐഎസ്എല്‍ 'സീരിയസാവുന്നു'... ഇനി അതൊന്നും വേണ്ട, പുതിയ സീസണില്‍ എല്ലാം മാറും

എന്നാല്‍ ധോണിക്കു പകരം വിരാട് കോലി നായകസ്ഥാനത്ത് എത്തിയതോടെ കാര്യങ്ങള്‍ അടിമുടി മാറി. ധോണിയുടെ ഹീറോകള്‍ കോലിക്കു കീഴില്‍ പലപ്പോഴും സീറോകളായി മാറി. ഇത്തരത്തില്‍ കോലി ക്യാപ്റ്റനായതോടെ ഫോം നിലനിര്‍ത്താന്‍ പാടുപെടുന്ന താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

മോഹിത് ശര്‍മ

മോഹിത് ശര്‍മ

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും വളരെ പെട്ടെന്ന് അപ്രത്യക്ഷനായ താരമാണ് ഹരിയാന പേസര്‍ മോഹിത് ശര്‍മ. 2013ല്‍ ധോണി ക്യാപ്റ്റനായിരുന്നപ്പോഴാണ് താരം ഇന്ത്യക്കു വേണ്ടി അരങ്ങേറ്റം കുറിക്കുന്നത്. 2015 ഒക്ടോബറിനു ശേഷം മോഹിത് ഇന്ത്യക്കു വേണ്ടി ഒരു മല്‍സരം പോലും കളിച്ചിട്ടില്ല.
2015ലെ ഏകദിന ലോകകപ്പിന്റെ സമയത്ത് ഇന്ത്യന്‍ ടീമിലെ സ്ഥിരംസാന്നിധ്യമായിരുന്നു താരം. എന്നാല്‍ ലോകകപ്പ് കഴിഞ്ഞതോടെ മോഹിത് ടീമില്‍ നിന്നും പുറത്തായി. പിന്നീടൊരു തിരിച്ചുവരവ് നടത്താന്‍ പേസര്‍ക്കായിട്ടില്ല. ഇന്ത്യക്കു വേണ്ടി 26 ഏകദിനങ്ങളിലും എട്ട് ടി20കളിലും മോഹിത് കളിച്ചിട്ടുണ്ട്. എല്ലാം ധോണി ക്യാപ്റ്റനായിരുന്നപ്പോഴായിരുന്നു.

രവീന്ദ്ര ജഡേജ

രവീന്ദ്ര ജഡേജ

ധോണിയുടെ തുറുപ്പുചീട്ടുകളിലൊന്നായിരുന്നു ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. ഐപിഎല്ലില്‍ ധോണി നയിച്ച ചെന്നൈ സൂപ്പര്‍കിങ്‌സിനൊപ്പം നിരവധി നേട്ടങ്ങളില്‍ പങ്കാളിയായതോടെ ദേശീയ ടീമിലുമെത്തിയ താരം പിന്നീട് മൂന്നു ഫോര്‍മാറ്റിലും അവിഭാജ്യ ഘടകമായി മാറി. ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ നിരവധി മല്‍സരങ്ങളില്‍ ജഡേജ ടീമിന്റെ വിജയശില്‍പ്പിയായിട്ടുണ്ട്. ഏകദിനത്തില്‍ 1914 റണ്‍സും 155 വിക്കറ്റുകളും ടെസ്റ്റില്‍ 1196 റണ്‍സും 177 വിക്കറ്റുകളും താരം ഇതുവരെ നേടി.
കോലി ക്യാപ്റ്റനായ ശേഷം കളിച്ച 139 ഏകദിനങ്ങളില്‍ വെറും ഒമ്പതെണ്ണത്തില്‍ മാത്രമാണ് ജഡേജയ്ക്കു അവസരം ലഭിച്ചത്.

ആര്‍ അശ്വിന്‍

ആര്‍ അശ്വിന്‍

ധോണിയുടെ മറ്റൊരു വിശ്വസ്തനായ താരമായിരുന്നു സ്പിന്നര്‍ ആര്‍ അശ്വിന്‍. രവീന്ദ്ര ജഡേജയെപ്പോലെ തന്നെ ധോണിക്കൊപ്പം ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍കിങ്‌സില്‍ തുടങ്ങിയ ബന്ധമാണ് അശ്വിനെ ദേശീയ ടീമിലെത്തിച്ചത്. പിന്നീട് ഇന്ത്യയുടെ എക്കാലത്തെയും മികച്ച സ്പിന്നര്‍മാരിലൊരാളായി അശ്വിന്‍ അധികവേഗം വളരുന്നതാണ് കണ്ടത്. എന്നാല്‍ ധോണി നായകസ്ഥാനമൊഴിഞ്ഞതോടെ അശ്വിന്റെ കഷ്ടകാലവും തുടങ്ങി. ഫോം കണ്ടെത്താന്‍ വിഷമിച്ച താരം പിന്നീട് നിശ്ചിത ഓവര്‍ ടീമില്‍ നിന്നും പുറത്താവുകയും ചെയ്തു.
കോലി ക്യാപ്റ്റനായ ശേഷം വെറും എട്ട് ഏകദിനങ്ങളില്‍ മാത്രമാണ് അശ്വിന് അവസരം ലഭിച്ചത്. എന്നാല്‍ ടെസ്റ്റില്‍ ഇപ്പോഴും ടീമിന്റെ അവിഭാജ്യ ഘടകമാണ് അദ്ദേഹം.

സുരേഷ് റെയ്‌ന

സുരേഷ് റെയ്‌ന

ജഡേജ, അശ്വിന്‍ എന്നിവര്‍ക്കൊപ്പം ഐപിഎല്ലില്‍ ധോണി നയിച്ച ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ മിന്നും താരമായിരുന്നു ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌ന. ഐപിഎല്ലിലെ പ്രകടനത്തിലൂടെ ദേശീയ ടീമിലുമെത്തിയ റെയ്‌ന പിന്നീട് നിശ്ചിത ഓവര്‍ ക്രിക്കറ്റിലെ ഇന്ത്യയുടെ സ്ഥിരം സാന്നിധ്യമായി മാറി. 226 ഏകദിനങ്ങളില്‍ നിന്നും 5500 റണ്‍സ് നേടിയിട്ടുണ്ടെങ്കിലും റെയ്‌ന ഇപ്പോള്‍ ടീമിന് അകത്തും പുറത്തുമായി കഴിയുകയാണ്.
ധോണി ക്യാപ്റ്റനായിരുന്നപ്പോള്‍ ബാറ്റിങില്‍ മാത്രമല്ല ബൗളിങിലും നിര്‍ണായക ബ്രേക്ത്രൂകള്‍ നല്‍കി റെയ്‌ന കസറിയിരുന്നു.

Story first published: Sunday, September 9, 2018, 12:40 [IST]
Other articles published on Sep 9, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X