വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ടി20 ലോകകപ്പ്: ബുംറ 7, ഭുവി 3, ആവേശ് 14! ഇന്ത്യന്‍ സംഘത്തില്‍ ഡിസി പേസര്‍ വേണം, ഇതാ കാരണങ്ങള്‍

ടി20 ലോകകപ്പില്‍ മികച്ച പ്രകടനമാണ് പേസര്‍ കാഴ്ചവയ്ക്കുന്നത്

ഐപിഎല്ലിന്റെ 14ാം സീസണിലെ വലിയ കണ്ടെത്തലുകളിലൊന്നായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് പേസര്‍ ആവേശ് ഖാന്‍. നേരത്തേ തന്നെ അദ്ദേഹം ഐപിഎല്ലിന്റെ ഭാഗമാണെങ്കിലും ഈ സീസണാണ് വഴിത്തിരിവായി മാറിയത്. മുന്‍നിര പേസര്‍മാരെപ്പോലും പിന്നിലാക്കി ഡിസിയുടെ പേസാക്രമണത്തിന്റെ കുന്തമുനയായി ആവേശ് മാറിയിരുന്നു.

ഈ സീസണിലെ സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ മധ്യപ്രദേശിനായി അഞ്ചു മല്‍സരങ്ങളില്‍ 14 വിക്കറ്റുകള്‍ പേസര്‍ വീഴ്ത്തിയിരുന്നു. ഇതാണ് ഇഷാന്ത് ശര്‍മ, ഉമേഷ് യാദവ് എന്നിവരെ മറികടന്ന് ആവേശിന് ഡിസിയുടെ പ്ലെയിങ് ഇലവനില്‍ ഇടം നേടിക്കൊടുത്തത്. ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ കാത്ത ആവേശ് എട്ടു മല്‍സരങ്ങളില്‍ നിന്നും 14 വിക്കറ്റുകളെടുക്കുകയും ചെയ്തു. ഈ വര്‍ഷം ഇന്ത്യ വേദിയാവാനിരിക്കുന്ന ഐസിസിയുടെ ടി20 ലോകകപ്പില്‍ ആവേശ് ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്. ഇതിന്റെ കാരണങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം.

 പേസര്‍മാരുടെ മോശം പ്രകടനം

പേസര്‍മാരുടെ മോശം പ്രകടനം

നിര്‍ത്തിവച്ച ഐപിഎല്ലിന്റെ 14ാം സീസണില്‍ ഇന്ത്യയുടെ പ്രീമിയം പേസര്‍മാര്‍ നിരാശപ്പെടുത്തിയിരുന്നു. ഒമ്പതിന് മുകളില്‍ ഇക്കോണമി റേറ്റില്‍ ഭുവനേശ്വര്‍ കുമാറിന് വെറും മൂന്നു വിക്കറ്റുകളാണ് വീഴ്ത്താനായത്. ശര്‍ദ്ദുല്‍ ഠാക്കൂറിന്റെ ഇക്കോണമി റേറ്റാവട്ടെ 10നും മുകളിലായിരുന്നു, വീഴ്ത്തിയത് വെറും അഞ്ചു വിക്കറ്റുകളുമാണ്.
ടി നടരാജന്‍ പരിക്കേറ്റു പിന്‍മാറിയപ്പോള്‍ മുഹമ്മദ് ഷമിക്കു ലഭിച്ചത് എട്ടു വിക്കറ്റുകളാണ്. ബൗളിങില്‍ സ്ഥിരത പുലര്‍ത്താനും അദ്ദേഹത്തിനായില്ല. ജസ്പ്രീത് ബുംറയും ഫ്‌ളോപ്പായി മാറി. ഏഴു മല്‍സരങ്ങളില്‍ നിന്നും ആറു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ. ഇവരെയെല്ലാം കടത്തിവെട്ടിയാണ് ആവേശ് 14 വിക്കറ്റുകള്‍ കൊയ്തത്. 7.7 എന്ന മികച്ച ഇക്കോണമി റേറ്റും താരം കാത്തുസൂക്ഷിച്ചു. പ്രീമിയം പേസര്‍മാര്‍ നിറംമങ്ങിയതിനാല്‍ തീര്‍ച്ചയായും ആവേശ് ദേശീയ ടീമില്‍ സ്ഥാനം അര്‍ഹിക്കുന്നുണ്ട്.

 ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാം

ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാം

ഉയര്‍ന്ന നിലവാരത്തില്‍ കളിക്കാനുള്ള മിടുക്കാണ് ആവേശിന്റെ മറ്റൊരു പ്ലസ് പോയിന്റ്. ബൗളിങിലെ വൈവിധ്യമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്ത്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരായ ആദ്യ കളിയില്‍ ന്യൂബോളറായെത്തിയ ആവേശ് മികച്ചൊരു ഇന്‍സ്വിങറിലൂടെ ഫഫ് ഡുപ്ലെസിയെ പുറത്താക്കിയിരുന്നു. പിന്നീട് മധ്യ ഓവറുകളിലും ഡെത്ത് ഓവറിലുമെല്ലാം ടീമിന് ആവശ്യമുള്ളപ്പോള്‍ അദ്ദേഹം വിക്കറ്റ് വീഴ്ത്തുകയും ചെയ്തു.
അതിവേഗം ബൗള്‍ ചെയ്യാനുള്ള കഴിവും ആവേശിനുണ്ട്. ഐപിഎല്ലില്‍ അദ്ദേഹത്തിന്റെ ഏറ്റവും വേഗമേറിയ ബോള്‍ മണിക്കൂറില്‍ 146 കിമിയായിരുന്നു. മികച്ച സ്ലോ ബോളുകളും യോര്‍ക്കറുകളുമെല്ലാം ആവേശ് ഐപിഎല്ലില്‍ പരീക്ഷിച്ചിരുന്നു.

 അനുഭവസമ്പത്ത് ഗുണം ചെയ്യും

അനുഭവസമ്പത്ത് ഗുണം ചെയ്യും

ഐസിസി ടൂര്‍ണമെന്റില്‍ കളിക്കാനായാല്‍ അതതു ആവേശിനെ കൂടുതല്‍ മെച്ചപ്പെട്ട ബൗളറാക്കി മാറ്റുമെന്ന കാര്യത്തില്‍ സംശയമില്ല. 24 വയസ്സ് മാത്രം പ്രായമുള്ള അദ്ദേഹത്തിന് മുന്നില്‍ മികച്ചൊരു കരിയറാണ് കാത്തിരിക്കുന്നത്. ടി20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിലെത്തിയാല്‍ അതു ആവേശിന്റെ കരിയറിനെ മറ്റൊരു തലത്തിലേക്കുയര്‍ത്തും.
അണ്ടര്‍ 19 ടീമിനായി നേരത്തേ കളിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ഫിറ്റ്‌നസ് അന്നത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഏറെ മെച്ചപ്പെട്ടിട്ടുണ്ട്. 2023ലെ ലോകകപ്പ് മുന്നില്‍ കണ്ട് ഇന്ത്യക്കു പ്ലാന്‍ ചെയ്യേണ്ടതുണ്ട്. അടുത്ത തലമുറയിലെ താരങ്ങളെ വാര്‍ത്തെടുക്കുകയെന്നതായിരിക്കണം ഇന്ത്യയുടെ പ്രധാന അജണ്ട. അക്കൂട്ടത്തില്‍ തീര്‍ച്ചയായും സ്ഥാനമര്‍ഹിക്കുന്ന താരങ്ങളിലൊരാള്‍ കൂടിയാണ് ആവേശ്.

Story first published: Sunday, May 9, 2021, 13:22 [IST]
Other articles published on May 9, 2021
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X