വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെയ്‌നയെ ഇനി സിഎസ്‌കെയില്‍ കാണില്ല! എല്ലാം അവസാനിച്ചു? അടുത്ത സീസണില്‍ പുതിയ ടീമിലേക്ക്

ഈ സീസണിലെ ഐപിഎല്ലില്‍ നിന്നു താരം പിന്‍മാറിയിരുന്നു

ക്രിക്കറ്റ് പ്രേമികള്‍ക്കിടയിലെ ഇപ്പോഴത്തെ സംസാര വിഷയം ഐപിഎല്ലിന്റെ 13ാം സീസണിനെക്കുറിച്ചല്ല. മറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മിന്നും താരവും വൈസ് ക്യാപ്റ്റനുമായ സുരേഷ് റെയ്‌നയുടെ ഭാവിയെക്കുറിച്ചാണ്. വ്യക്തിപരമായ കാരണങ്ങളെ തുടര്‍ന്നു ഈ സീസണിലെ ഒരു മല്‍സരം പോലും പിന്‍മാറിയതോടെ റെയ്‌നയും സിഎസ്‌കെയും തമ്മില്‍ അത്ര നല്ല രസത്തില്‍ അല്ലെന്ന റിപ്പോര്‍ട്ടുകളാണ് വരുന്നത്.

ടീമുമായി ഉടക്കിയാണ് റെയ്‌ന ഐപിഎല്ലില്‍ നിന്നും പിന്‍മാറിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇനിയൊരു സീസണില്‍ക്കൂടി താരത്തെ മഞ്ഞക്കുപ്പായത്തില്‍ കാണാനിടയില്ലെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. 2021ലെ ഐപിഎലില്‍ റെയ്‌ന മറ്റൊരു ഫ്രാഞ്ചൈസിക്കു വേണ്ടിയായിരിക്കും കളിച്ചേക്കുകയെന്നും സൂചനകളുണ്ട്.

പിന്‍മാറാന്‍ മാത്രം എന്തുണ്ടായി?

പിന്‍മാറാന്‍ മാത്രം എന്തുണ്ടായി?

സിഎസ്‌കെയിലെ മാനദണ്ഡമനുസരിച്ച് കോച്ച്, ക്യാപ്റ്റന്‍, മാനേജര്‍ എന്നിവര്‍ക്കാണ് താമസിക്കുന്ന ഹോട്ടലില്‍ സ്യൂട്ട്‌സ് ലഭിക്കാറുള്ളത്. ഫ്രാഞ്ചൈസി തങ്ങുന്ന ഹോട്ടലില്‍ റെയ്‌നയ്ക്കും സ്യൂട്ട് ലഭിക്കാറുണ്ട്. ഇപ്പോള്‍ ലഭിച്ച ഹോട്ടല്‍ മുറിയില്‍ റെയ്‌നയുടേതിന് ബാല്‍ക്കണിയില്ലായിരുന്നുവെന്നതാണ് ഒരേയൊരു വ്യത്യാസമെന്ന് ഒരു ഐപിഎല്‍ ഉറവിടത്തെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു.
ഇത് പക്ഷെ ടൂര്‍ണമെന്റില്‍ കളിക്കാതെ ഇന്ത്യയിലേക്കു തിരികെ പോവാന്‍ മാത്രം വലിയ കാര്യമാണെന്നു താന്‍ കരുതുന്നില്ല. സിഎസ്‌കെയില്‍ കൊവിഡ് കേസുകള്‍ ഉയരുന്നതിനേക്കാള്‍ ഭയപ്പെടേണ്ട മറ്റെന്തോയുണ്ടാവാമെന്ന് ഇയാള്‍ അഭിപ്രായപ്പെട്ടു.

അടുത്ത സീസണില്‍ ഉണ്ടായേക്കില്ല

അടുത്ത സീസണില്‍ ഉണ്ടായേക്കില്ല

പുതിയ സംഭവ വികാസങ്ങള്‍ സിഎസ്‌കെയില്‍ റെയ്‌നയുടെ കരിയര്‍ തന്നെ അവസാനിക്കാന്‍ ഇടയാക്കുമെന്ന് അദ്ദേഹം പിടിഐയോടു പറഞ്ഞു. ഈ സീസണില്‍ റെയ്‌ന സിഎസ്‌കെ നിരയിലുണ്ടാവില്ലെന്നത് അവരുടെ വിശദീകരണത്തില്‍ നിന്നു വ്യക്തമാണ്.
ടീമിന്റെ തലപ്പത്ത് ചില കാര്യങ്ങള്‍ അത്ര നല്ല രീതിയിലല്ല ഇപ്പോള്‍ മുന്നോട്ട് പോയ്‌ക്കൊണ്ടിരിക്കുന്നതെന്നാണ് തോന്നുന്നതെന്നും അദ്ദേഹം പിടിഐയോടു വിശദീകരിച്ചു.

മടങ്ങിവരവ് ദുഷ്കരം

മടങ്ങിവരവ് ദുഷ്കരം

സിഎസ്‌കെ വിട്ട റെയ്‌നയ്ക്കു ഇനി ടീമിലേക്കൊരു മടങ്ങിവരവ് ഉണ്ടായേക്കില്ല. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഒരാള്‍ ഇനി മറ്റു മല്‍സരങ്ങളിലൊന്നും കളിക്കാതെ അടുത്ത ഐപിഎല്ലില്‍ സിഎസ്‌കെ ടീമില്‍ തിരികെയെത്തുമെന്ന് കരുതുന്നില്ല. ചിലപ്പോള്‍ അടുത്ത ഐപിഎല്‍ ലേലത്തില്‍ റെയ്‌നയുടെ പേരും കണ്ടേക്കാം. ഏതേങ്കിലുമൊരു ഫ്രാഞ്ചൈസി അദ്ദേഹത്തെ വാങ്ങാനും സാധ്യതയുണ്ടെന്നു ചില അടുപ്പമുള്ള വൃത്തങ്ങള്‍ പിടിഐയോടു പറഞ്ഞു.
മിസ്റ്റര്‍ ഐപിഎല്ലെന്നു വിശേഷിപ്പിക്കപ്പെടുന്ന റെയ്‌ന ടൂര്‍ണമെന്റില്‍ ഏറ്റവുമധികം മല്‍സരങ്ങള്‍ കളിച്ച താരം കൂടിയാണ്. മാത്രമല്ല ഓള്‍ടൈം റണ്‍വേട്ടക്കാരില്‍ രണ്ടാംസ്ഥാനത്തും അദ്ദേഹമുണ്ട്. 5368 റണ്‍സാണ് റെയ്‌നയുടെ സമ്പാദ്യം.

Story first published: Tuesday, September 1, 2020, 13:46 [IST]
Other articles published on Sep 1, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X