കോലിയുടെ കാലം കഴിഞ്ഞോ? സംഭവിക്കുന്നത് എന്ത്... അവസാന 9 ഇന്നിങ്‌സില്‍ ഒരു ഫിഫ്റ്റി മാത്രം!!

വെല്ലിങ്ടണ്‍: ന്യൂസിലാന്‍ഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഇന്ത്യയുടെ പത്ത് വിക്കറ്റ് വിക്കറ്റ് പരാജയത്തേക്കാളുപരി ടീമിനെ അലട്ടുന്നത് നായകന്‍ വിരാട് കോലിയുടെ മോശം ഫോമാണ്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്മാനും ലോക ഒന്നാം നമ്പര്‍ താരവുമായ കോലിക്ക് ഇതെന്തു സംഭവിച്ചുവെന്നതിന്റെ ആശങ്കയിലാണ് ടീം മാനേജ്‌മെന്റും ആരാധകരും.

King Kohli Mocked by Twitterati | Oneindia Malayalam

'ചതിച്ചത്' ടോസോ? ഇന്ത്യയുടെ ദയനീയ തോല്‍വിക്കു കാരണമെന്ത്? കോലി പറയുന്നു

വെല്ലിങ്ടണ്‍ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും കോലി ഫ്‌ളോപ്പായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ രണ്ടു റണ്‍സിന് പുറത്തായി അദ്ദേഹം രണ്ടാമിന്നിങ്‌സില്‍ 19 റണ്ണിനും ഔട്ടാവുകയായിരുന്നു. കോലി എത്രയും വേഗത്തില്‍ ഫോമിലേക്കു മടങ്ങിയെത്തിയില്ലെങ്കില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ കനത്ത തിരിച്ചടി തന്നെ ഇന്ത്യക്കു നേരിടേണ്ടിവരും. കിവികള്‍ക്കെതിരായ ഏകദിന പരമ്പരയിലെ സമ്പൂര്‍ണ തോല്‍വിയും ആദ്യ ടെസ്റ്റിലെ ദയനീയ പരാജയവും ഇതു തന്നെയാണ് അടിവരയിടുന്നത്.

ന്യൂസിലാന്‍ഡ് പര്യടനത്തില്‍ ഇതുവരെ കളിച്ച ഒമ്പത് ഇന്നിങ്‌സുകളില്‍ ഒരേയൊരു ഫിഫ്റ്റി മാത്രമാണ് കോലിക്കു നേടാനായത്. ഏകദിന പരമ്പരയിലെ ആദ്യ മല്‍സരത്തില്‍ നേടിയ 51 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

മറ്റുള്ള മല്‍സരങ്ങളില്‍ 45, 11, 38, 11, 15, 9, 2, 19 എന്നിങ്ങനെയാണ് കോലിയുടെ സ്‌കോറുകള്‍. കഴിഞ്ഞ ഒമ്പത് ഇന്നിങ്‌സുകളില്‍ ആകെ നേടിയത് 201 റണ്‍സ് മാത്രം. കോലിയെപ്പോലെ നിലവാരമുള്ള ഒരു താരത്തില്‍ നിന്നും ഒരിക്കലും പ്രതീക്ഷിക്കാത്ത പ്രകടനമാണിത്.

2018ല്‍ ഇന്ത്യന്‍ ടീം ഇംഗ്ലണ്ടില്‍ പര്യടനം നടത്തിയപ്പോള്‍ ഉജ്ജ്വല പ്രകടനമായിരുന്നു കോലി കാഴ്ചവച്ചത്. ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യ തോറ്റെങ്കിലും കോലി 593 റണ്‍സ് വാരിക്കൂട്ടി ടീമിന്റെ നട്ടെല്ലായി മാറി.

എന്നാല്‍ ഈ പരമ്പരയ്ക്കു ശേഷം വിദേശത്തു കളിക്കുന്ന ടെസ്റ്റുകളില്‍ കോലിക്കു സ്ഥിരതയാര്‍ന്ന പ്രകടനം നടത്താന്‍ കഴിയുന്നില്ലെന്നു കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. ഇപ്പോള്‍ ന്യൂസിലാന്‍ഡിലും കോലി 'കിളി പോയ' അവസ്ഥയിലാണ്.

2018ലെ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ പെര്‍ത്ത് ടെസ്റ്റില്‍ നേടിയ 127 റണ്‍സാണ് വിദേശത്തു കഴിഞ്ഞ രണ്ടു വര്‍ഷത്തിനിചെ കോലിയുടെ വിദേശത്തെ ഏറ്റവും മികച്ച പ്രകടനമായി കണക്കാക്കുന്നത്. 2018ലെ ഇംഗ്ലണ്ട് പര്യടനത്തിനു ശേഷം വിദേശത്ത് ഏഴു ടെസ്റ്റുകളിലാണ് കോലി കളിച്ചിട്ടുള്ളത്. 33 ശരാശരിയില്‍ 439 റണ്‍സാണ് അദ്ദേഹത്തിന്റെ സമ്പാദ്യം. ഒരേയൊരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമാണ് ഇതിലുള്‍പ്പെട്ടിരിക്കുന്നത്.

2019 നവംബറില്‍ നാട്ടില്‍ ബംഗ്ലാദേശിനെതിരേയായിരുന്നു കോലിയുടെ അവസാനത്തെ സെഞ്ച്വറി. അന്നു 136 റണ്‍സാണ് അദ്ദേഹം നേടിയത്. ഈ പ്രകടനത്തിനു ശേഷം സെഞ്ച്വറി കോലിയുമായുള്ള കൂട്ട് അവസാപ്പിച്ച മട്ടാണ്. തുടര്‍ച്ചയായി 20 ഇന്നിങ്‌സുകളില്‍ അദ്ദേഹം മൂന്നക്കം തികച്ചിട്ടില്ല. 2014ലെ ഇംഗ്ലണ്ട് പര്യടനത്തിലെ ദയനീയ പ്രകടനത്തിനു ശേഷം കോലിക്കു ഇത്രയും മോശം സമയത്തിലൂടെ കടന്നു പോവേണ്ടി വന്നിട്ടില്ല.

ബാറ്റിങില്‍, പ്രത്യേകിച്ചും ടെസ്റ്റില്‍ കൂടുതല്‍ അച്ചടക്കവും ക്ഷമയും കാണിച്ചെങ്കില്‍ മാത്രമേ കോലിക്കു ഇപ്പോഴത്തെ ഈ പ്രതിസന്ധിയില്‍ നിന്നു കരകയറാന്‍ സാധിക്കുകയുള്ളൂവെന്ന് മുന്‍ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് വിവിഎസ് ലക്ഷ്മണ്‍ അഭിപ്രായപ്പെട്ടു. കരിയറിന്റെ തുടക്കകാലത്ത് മോശം പ്രകടനത്തിനു ശേഷം കോലിയെ ശക്തമായി തിരിച്ചുവരാന്‍ സഹായിച്ചത്് അച്ചടക്കവും ക്ഷമയോടെയുള്ള ബാറ്റിങുമായിരുന്നുവെന്നും ലക്ഷ്മണ്‍ പറഞ്ഞു.

ബാറ്റിങില്‍ മോശം ഫോമിലുള്ള ഒരാള്‍ ആക്രമിച്ചു കളിക്കാന്‍ ശ്രമിക്കുമെന്നത് സ്വാഭാവികമാണ്. എന്നാല്‍ ന്യൂസിലാന്‍ഡ് അദ്ദേഹത്തിനു റണ്‍സെടുക്കാന്‍ ഒരു പഴുതും നല്‍കിയില്ല. ഷോര്‍ട്ട് ബോള്‍ എറിഞ്ഞപ്പോള്‍ അത് കോലിയുടെ ശരീരത്തെയാണ് ലക്ഷ്യമിട്ടത്. ലെങ്ത് ബോള്‍ എറിഞ്ഞപ്പള്‍ അത് ഓഫ് സ്റ്റംപ് ലക്ഷ്യമിട്ടുള്ള കൃത്യമായ ലെങ്തിലുമായിരുന്നുവെന്നും ലക്ഷ്മണ്‍ വിശദമാക്കി.

For Quick Alerts
ALLOW NOTIFICATIONS
For Daily Alerts
Story first published: Monday, February 24, 2020, 11:23 [IST]
Other articles published on Feb 24, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X