വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ലോകകപ്പില്‍ വമ്പന്‍മാരെ വീഴ്ത്തി ചെറുമീനുകള്‍- ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച അട്ടിമറികള്‍

ഏകദിന ലോകകപ്പിലെ അട്ടിമറി ജയങ്ങളാണ് പരിശോധിക്കുന്നത്

വളരെ അപ്രചനയീമായ ഗെയിമുകളിലൊന്നാണ് ക്രിക്കറ്റ്. ആര്‍ക്കും ഏതു മല്‍സരവും ജയിക്കാം. തോറ്റെന്ന് ഉറപ്പിച്ച ഇടത്തു നിന്ന് ഒരു ടീമിന് അവിശ്വസനീയ തിരിച്ചുവരവ് നടത്തി ജയിച്ചു കയറാം. അതേസമയം, കൈകുമ്പിളില്‍ നിന്ന് ജയം വഴുതിപ്പോവുകയും ചെയ്യാം. ഈ അപ്രവചനീയത തന്നെയാണ് ക്രിക്കറ്റിനെ കൂടുതല്‍ സൗന്ദര്യമുള്ളതാക്കുന്നത്.

ഏകദിന ലോകകപ്പിലേക്കു വന്നാല്‍ നിരവധി അട്ടിമറി വിജയങ്ങള്‍ക്കു നാം സാക്ഷിയായിട്ടുണ്ട്. ഇവയില്‍ ലോകം ഇന്നും ഓര്‍മിക്കുന്ന ചില പ്രധാനപ്പെട്ട അട്ടിമറികള്‍ ഏതൊക്കെയാണെന്നു നമുക്ക് നോക്കാം.

ഇംഗ്ലണ്ട്-സിംബാബ്‌വെ (1992 ലോകകപ്പ്)

ഇംഗ്ലണ്ട്-സിംബാബ്‌വെ (1992 ലോകകപ്പ്)

1992ലെ ഏകദിന ലോകകപ്പില്‍ കരുത്തരായ ഇംഗ്ലണ്ടിനെതിരേ ക്രിക്കറ്റിലെ കുഞ്ഞന്‍മാരായിരുന്ന സിംബാബ്‌വെ അട്ടിമറി വിജയം കൊയ്തിരുന്നു. 1992 മാര്‍ച്ച് 18നായിരുന്നു മല്‍സരം. ടോസ് ലഭിച്ച ഇംഗ്ലണ്ട് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. 46.1 ഓവറില്‍ 134 റണ്‍സിന് സിംബാബ്‌വെ ഇംഗ്ലണ്ട് അനായാസ ജയം മണത്തിരുന്നു.
എന്നാല്‍ സിംബാബ്‌വെയുടെ പോരാട്ടവീര്യത്തിനു ഇംഗ്ലീഷുകാര്‍ തകര്‍ന്നടിഞ്ഞു. അഞ്ചു പന്ത് ബാക്കിനില്‍ക്കെ 125 റണ്‍സിന് ഇംഗ്ലണ്ട് പുറത്ത്. സിംബാബ്‌വെയ്ക്കു ഒമ്പത് റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. പേസര്‍ എഡ്ഡോ ബ്രാന്‍ഡസായിരുന്നു സിംബാബ്‌വെയുടെ ഹീറോ. 10 ഓവറില്‍ നാലു മെയ്ഡനുള്‍പ്പെടെ 21 റണ്‍സ് മാത്രം വിട്ടുകൊടുത്ത് അദ്ദേഹം നാലു വിക്കറ്റെടുത്തു. ഇംഗ്ലീഷ് നിരയില്‍ ഒരാള്‍ക്കു പോലും 30 റണ്‍സ് തികയ്ക്കാനായില്ല. ഏകദിനതിലെ ചരിത്രത്തിലെ തന്നെ സിംബാബ്‌വെയുടെ രണ്ടാമത്തെ ജയമായിരുന്നു ഇത്.

വെസ്റ്റ് ഇന്‍ഡീസ്- കെനിയ (1996 ലോകകപ്പ്)

വെസ്റ്റ് ഇന്‍ഡീസ്- കെനിയ (1996 ലോകകപ്പ്)

1996ലെ ഏകദിന ലോകകപ്പില്‍ മുന്‍ ചാംപ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനെ കെനിയ വീഴ്ത്തിയിരുന്നു. ഫെബ്രുവരി 29ന് പൂനെയില്‍ നടന്ന ഗ്രൂപ്പ് മല്‍സരത്തിലാണ് കെനിയ അവിസ്മരണീയ വിജയം നേടിയത്. ടോസിനു ശേഷം വിന്‍ഡീസ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. മൂന്നു പന്ത് ശേഷിക്കെ 166 റണ്‍സിന് കെനിയ പുറത്തായി. എക്‌സ്ട്രായിനത്തില്‍ ലഭിച്ച 37 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ കെനിയന്‍ നിരയില്‍ മൂന്നു പേര്‍ മാത്രമാണ് 20 റണ്‍സിലധികം നേടിയത്.
മറുപടിയില്‍ കെനിയക്കു മുന്നില്‍ വിന്‍ഡീസ് അവിശ്വസനീയമാം വിധം തകര്‍ന്നടിഞ്ഞ. 35.2 ഓവറില്‍ വെറും 93 റണ്‍സിന് വിന്‍ഡീസിന്റെ ഇന്നിങ്‌സ് അവസാനിച്ചു. 73 റണ്‍സിന്റെ ആധികാരിക വിജയമാണ് കെനിയ നേടിയത്.
ശിവ്‌നരെയ്ന്‍ ചന്ദര്‍പോള്‍ (19), റോജര്‍ ഹാര്‍പ്പര്‍ (17) എന്നിവര്‍ മാത്രമേ രണ്ടക്കം തികച്ചുള്ളൂ. കെനിയക്കു വേണ്ടി മോറിസ് ഒഡുംബെയും റജബ് അലിയും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി.

പാകിസ്താന്‍-ബംഗ്ലാദേശ് (1999 ലോകകപ്പ്)

പാകിസ്താന്‍-ബംഗ്ലാദേശ് (1999 ലോകകപ്പ്)

ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നായിരുന്നു 1999ലെ ടൂര്‍ണമെന്റില്‍ പാകിസ്താനെതിരേ ബംഗ്ലാദേശ് നേടിയ അട്ടിമറി വിജയം. അന്ന് ക്രിക്കറ്റിലെ ചെറുമീനുകളായിരുന്ന ബംഗ്ലാദേശിനെ ആദ്യമായി ലോകം ശ്രദ്ധിച്ചതും ഈ വിജയത്തിനു ശേഷമാണ്. 1999 മെയ് 31ന് നോര്‍താംപ്റ്റണിലായിരുന്നു മല്‍സരം. പാകിസ്താനെതിരായ മല്‍സരത്തിനു മുമ്പ് ബംഗ്ലാദേശ് സ്‌കോട്ട്‌ലാന്‍ഡിനെ മാത്രമായിരുന്നു ടൂര്‍ണമെന്റില്‍ തോല്‍പ്പിച്ചത്. പാകിസ്താനാവട്ടെ അതുവരെ കളിച്ച നാലു മല്‍സരങ്ങളും ജയിക്കുകയും ചെയ്തിരുന്നു.
ടോസിനു ശേഷം പാകിസ്താന്‍ ബംഗ്ലാദേശിനെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒമ്പത് വിക്കറ്റിന് 223 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോര്‍ നേടാന്‍ അവര്‍ക്കുസ സാധിച്ചു. പാകിസ്താനു വേണ്ടി സ്പിന്നര്‍ സഖ്‌ലെയ്ന്‍ മുഷ്താഖ് അഞ്ചു വിക്കറ്റെടുത്തിരുന്നു.
മറുപടിയില്‍ പാകിസ്താന് റണ്‍ചേസില്‍ തുടക്കം മുതല്‍ സമ്മര്‍ദ്ദം നേരിട്ടു. തുടരെ വിക്കറ്റുകള്‍ നഷ്ടമായതായിരുന്നു കാരണം. വാലറ്റം പൊരുതുനോക്കിയെങ്കിലും പാകിസ്താന്‍ 161 റണ്‍സിന് പുറത്തായി. 29 റണ്‍സ് എക്‌സ്ട്രായിനത്തില്‍ ലഭിച്ചപ്പോള്‍ നായകന്‍ വസീം അക്രവും അസ്ഹര്‍ മഹമ്മൂദും 29 റണ്‍സ് വീതമെടുത്തു. പാകിസ്താന്റെ മൂന്നു താരങ്ങള്‍ റണ്ണൗട്ടായപ്പോള്‍ ഖാലിദ് മഹമൂദ് ബംഗ്ലാദേശിനായി മൂന്നു വിക്കറ്റെടുത്തു.

ശ്രീലങ്ക- കെനിയ (2003 ലോകകപ്പ്)

ശ്രീലങ്ക- കെനിയ (2003 ലോകകപ്പ്)

2003ലെ ഏകദിന ലോകകപ്പിലെ പൂള്‍ ബി മല്‍സരത്തില്‍ ആതിഥേയരായ കെനിയ ശ്രീലങ്കയെ വീഴ്ത്തിയിരുന്നു. 2003 ഫെബ്രുവരി 23നാണ് ഈ മല്‍സരം നടന്നത്. കെനിയക്കെതിരായ മല്‍സരത്തിനു മുമ്പ് കളിച്ച ടൂര്‍ണമെന്റിലെ മൂന്നു മല്‍സരങ്ങളിലും ലങ്ക ആധികാരിക ജയം നേടിയിരുന്നു. അതുകൊണ്ടു തന്നെ കെനിയക്ക് ആരും സാധ്യത കല്‍പ്പിച്ചിരുന്നില്ല.
ടോസിനു ശേഷം ലങ്ക കെനിയയെ ബാറ്റിങിന് അയക്കുകയായിരുന്നു. ഒമ്പത് വിക്കറ്റിന് 210 റണ്‍സാണ് കെനി നേടിയത്. മുത്തയ്യ മുരളീധരന്‍ ലങ്കയ്ക്കായി നാലും ചാമിന്ദ വാസ് മൂന്നും വിക്കറ്റെടുത്തു.
മറുപടിയില്‍ ലങ്കയ്ക്കു തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് നഷ്ടമായി. ഒടുവില്‍ 45 ഓവറില്‍ 157 റണ്‍സിന് ലങ്ക കൂടാരം കയറി. അരവിന്ദ ഡിസില്‍വ (41) മാത്രമാണ് ലങ്കന്‍ നിരയില്‍ പൊരുതി നോക്കിയത്. ലെഗ്‌സ്പിന്നര്‍ കോളിന്‍ ഒബൂയ കെനിയക്കു വേണ്ടി 10 ഓവറില്‍ 24 റണ്‍സിന് അഞ്ചു വിക്കറ്റ് വീഴ്ത്തി.

പാകിസ്താന്‍ - അയര്‍ലാന്‍ഡ് (2007 ലോകകപ്പ്)

പാകിസ്താന്‍ - അയര്‍ലാന്‍ഡ് (2007 ലോകകപ്പ്)

ലോകകപ്പില്‍ പാകിസ്താന് നേരിട്ട മറ്റൊരു അട്ടിമറിയായിരുന്നു 2007ലെ ലോകകപ്പില്‍ അയര്‍ലാന്‍ഡിനെതിരേ നേരിട്ട ഞെട്ടിക്കുന്ന തോല്‍വി. മാര്‍ച്ച് 17ന് ജമൈക്കയില്‍ നടന്ന മല്‍സരത്തിലാണ് ഐറിഷ് പട വിപ്ലവം സൃഷ്ടിച്ചത്. ടൂര്‍ണമെന്റില്‍ ഇരുടീമുകള്‍ക്കും ഒരുപോലെ നിര്‍ണായകമായിരുന്നു ഈ മല്‍സരം. ടോസ് ലഭിച്ച അയര്‍ലാന്‍ഡ് പാകിസ്താനോടു ബാറ്റ് ചെയ്യാന്‍ ആവശ്യപ്പെടുകയായിരുന്നു.
തുടക്കം മുതല്‍ പതറിയ പാകിസ്താന്‍ 45.4 ഓവറില്‍ 132 റണ്‍സിന് പുറത്തായി. 29 റണ്‍സ് എക്‌സ്ട്രായിനത്തില്‍ ലഭിച്ചപ്പോള്‍ കമ്രാന്‍ അക്മല്‍ (27), ഇമ്രാന്‍ നസീര്‍ (24) എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി.
മറുപടിയില്‍ അനുഭവസമ്പത്ത് കുറഞ്ഞ ഐറിഷ് ബാറ്റിങ് നിര ചില വെല്ലുവിളികള്‍ നേരിട്ടെങ്കിലും നീല്‍ ഒബ്രെയ്‌നിന്റെ (72) ഉജ്ജ്വല ഇന്നിങ്‌സ് രക്ഷിച്ചു. 41.4 ഓവറില്‍ ഏഴു വിക്കറ്റിന് അയര്‍ലന്‍ഡ് ലക്ഷ്യത്തിലെത്തി. ഒരു ടെസ്റ്റ് രാജ്യത്തിനെതിരേ അയര്‍ലാന്‍ഡ് നേടിയ ആദ്യത്തെ വിജയമായിരുന്നു ഇത്. തോല്‍വിയോടെ പാകിസ്താന്‍ ലോകകപ്പില്‍ നിന്നു പുറത്തായപ്പോള്‍ അയര്‍ലാന്‍ഡ് സൂപ്പര്‍ 8ലേക്കു യോഗ്യത നേടുകയും ചെയ്തു.

Story first published: Thursday, July 9, 2020, 17:17 [IST]
Other articles published on Jul 9, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X