വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ചതുര്‍ദിന ടെസ്റ്റ്: ഐസിസിയുടെ മോഹം നടക്കില്ല... കോലിക്കും ശാസ്ത്രിക്കുമൊപ്പമെന്നു ബിസിസിഐ

ടെസ്റ്റിനെ നാലു ദിവസാക്കുന്നതിനെ പലരും എതിര്‍ത്തിരുന്നു

ദില്ലി: ടെസ്റ്റ് ക്രിക്കറ്റിനെ അഞ്ചു ദിവസത്തില്‍ നിന്നും നാലു ദിനമാക്കാനുള്ള ഐസിസിയുടെ ശ്രമം ഫ്‌ളോപ്പായേക്കും. 2023 മുതല്‍ ചതുര്‍ദിന ടെസ്റ്റ് നിര്‍ബന്ധമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐസിസി കരുക്കള്‍ നീക്കുന്നത്. എന്നാല്‍ ചതുര്‍ ദിന ടെസ്‌റ്റെന്ന ആശയത്തിനെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നു കൊണ്ടിരിക്കുന്നത്.
മുന്‍ ഇതിഹാസ താരങ്ങളെല്ലാം ചതുര്‍ ദിന ടെസ്റ്റിനെ എതിര്‍ത്തിരുന്നു.

അണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയെ തീര്‍ക്കും!! മുന്നറിയിപ്പുമായി പാക് കോച്ച്... കാരണവും ചൂണ്ടിക്കാട്ടിഅണ്ടര്‍ 19 ലോകകപ്പ്: ഇന്ത്യയെ തീര്‍ക്കും!! മുന്നറിയിപ്പുമായി പാക് കോച്ച്... കാരണവും ചൂണ്ടിക്കാട്ടി

ടെസ്റ്റ് നിലവിലെ രീതിയില്‍ തന്നെ തുടരണമെന്നാണ് ഇവരെല്ലാം ആവശ്യപ്പെട്ടത്. വളരെ കുറച്ചു താരങ്ങള്‍ മാത്രമേ ചതുര്‍ദിന ടെസ്റ്റെന്ന ആശയത്തെ പിന്തുണച്ചിരുന്നുള്ളൂ. ചതുര്‍ ദിന ടെസ്റ്റ് ഐസിസിക്കു യാഥാര്‍ഥ്യമാക്കണമെങ്കില്‍ ബിസിസിഐയുടെ നിലപാട് നിര്‍ണായകമായിരിക്കും. ഈ വിഷയത്തില്‍ തങ്ങള്‍ ആര്‍ക്കൊപ്പമായിരിക്കുമെന്ന് ബിസിസിഐ അറിയിച്ചിരിക്കുകയാണ്.

കോലിക്കു ശാസ്ത്രിക്കുമൊപ്പം

കോലിക്കു ശാസ്ത്രിക്കുമൊപ്പം

ഇന്ത്യന്‍ നായകന്‍ വിരാട് കോലിയും മുഖ്യ കോച്ച് രവി ശാസ്ത്രിയും നേരത്തേ ചതുര്‍ ദിന ടെസ്റ്റിനെ ശക്തമായി വിമര്‍ശിച്ചിരുന്നു. തങ്ങള്‍ കോലിക്കും ശാസ്ത്രിക്കുമൊപ്പം നില്‍ക്കുമെന്ന് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുകയാണ് ബിസിസിസഐ. ചില ദേശീയ മാധ്യമങ്ങളാണ് ഇത്തരത്തില്‍ സൂചനകള്‍ നല്‍കിയത്.
ടെസ്റ്റിനെ നാലു ദിവസമാക്കുന്നതിനെതിരേ കോലി ആഞ്ഞടിച്ചിരുന്നു. ടെസ്റ്റിനെ തന്നെ ഭാവിയില്‍ ഇല്ലാതാക്കാനുള്ള നീക്കമായി വേണം ഇതിനെ കാണാനെന്നാണ് അദ്ദേഹം തുറന്നടിച്ചത്.

ചര്‍ച്ച ചെയ്യും

ചര്‍ച്ച ചെയ്യും

ചതുര്‍ ദിന ടെസ്റ്റെന്ന ഐസിസിയുടെ പുതിയ നിര്‍ദേശത്തെക്കുറിച്ച് ക്രിക്കറ്റ് ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് ആന്റ് വെയ്ല്‍സ് ക്രിക്കറ്റ് ബോര്‍ഡ് എന്നിവരുമായി ബിസിസിഐ ചര്‍ച്ച ചെയ്യുമെന്നാണ് ബോര്‍ഡുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. ജനുവരി 12ന് ബിസിസിഐയുട അവാര്‍ഡ് ദാന ചടങ്ങ് നടക്കുന്നുണ്ട്. ഇതിനു മുമ്പു തന്നെ മറ്റു ക്രിക്കറ്റ് ബോര്‍ഡുകളുമായി ബിസിസിഐ ഈ വിഷയത്തില്‍ ചര്‍ച്ച നടത്തുമെന്നാണ് വിവരങ്ങള്‍.

തീരുമാനം അറിയിക്കും

തീരുമാനം അറിയിക്കും

ഇപ്പോള്‍ ചതുര്‍ദിന ടെസ്റ്റിനെക്കുറിച്ചു ബിസിസിഐക്കു ഔദ്യോഗികമായി പ്രതികരിക്കാന്‍ കഴിയില്ല. മറ്റു ബോര്‍ഡുകളുടെ കൂടി അഭിപ്രായം തേടിയ ശേഷമായിരിക്കും ബിസിസിഐ തങ്ങളുടെ നിലപാട് വ്യക്തമാക്കുക.
എന്നാല്‍ ഇപ്പോഴത്തെ നിലവിലെ സാഹചര്യത്തില്‍ കോലി, ശാസ്ത്രി എന്നിവരുടെ അഭിപ്രായത്തോട് ബിസിസിഐ യോജിക്കുന്നതായി ബോര്‍ഡുമായുള്ള ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ട്, ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫ്ഫ് ഡുപ്ലെസി എന്നിവരെല്ലാം ചതുര്‍ദിന ടെസ്റ്റിന് എതിരാണ്. റാങ്കിങില്‍ താഴെയുള്ള ടീമുകളും ഇതേ നിലപാട് തന്നെ സ്വീകരിക്കാനാണ് സാധ്യതെന്നും ഒരു ഒഫീഷ്യല്‍ പ്രതികരിച്ചു.

കോലിയുടെ അഭിപ്രായം

കോലിയുടെ അഭിപ്രായം

ഇന്ത്യയും ശ്രീലങ്കയും തമ്മില്‍ ഗുവാഹത്തിയില്‍ മഴയെ തുടര്‍ന്നു ഉപേക്ഷിക്കപ്പെട്ട ആദ്യ ടി20 മല്‍സരത്തിനു മുന്നോടിയായാണ് കോലി ചതുര്‍ ദിന ടെസ്റ്റിനെക്കുറിച്ച് പ്രതികരിച്ചത്. ടെസ്റ്റിനെ ഒരു കാരവശാലും മാറ്റരുത്. ഡേ- നൈറ്റ് ടെസ്റ്റ് ആരംഭിച്ചത് നല്ല കാര്യമാണ്. അതു ടെസ്റ്റിനെ കൂടുതല്‍ ജനകീയമാക്കും. പക്ഷെ ടെസ്റ്റിനെ അഞ്ചില്‍ നിന്നു നാലു ദിവസമാക്കി വെട്ടിക്കുറയ്ക്കുന്നത് ശരിയല്ല. നാളെ ത്രിദിന ടെസ്റ്റുകളെക്കുറിച്ചും സംസാരം വന്നേക്കും. ഇത് എവിടെ ചെന്ന് അവസാനിക്കും. പിന്നീട് ടെസ്റ്റ് ക്രിക്കറ്റ് തന്നെ അപ്രത്യക്ഷമാവുന്നതിനെക്കുറിച്ചായിരിക്കും അടുത്ത സംസാരമെന്നും കോലി വ്യക്തമാക്കിയിരുന്നു.

വിഡ്ഢിത്തമെന്നു ശാസ്ത്രി

വിഡ്ഢിത്തമെന്നു ശാസ്ത്രി

ടെസ്റ്റിനെ നാലു ദിനമാക്കാനുള്ള ഐസിസിയുടെ തീരുമാനത്തെ വിഡ്ഢിത്തമെന്നാണ് ശാസ്ത്രി പരിഹസിച്ചത്. കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ ഭാവിയില്‍ നിശ്ചിത ഓവര്‍ ടെസ്റ്റ് മല്‍സരവും കാണേണ്ടി വരും. അഞ്ചു ദിന ടെസ്റ്റില്‍ കൈ വയ്‌ക്കേണ്ട യാതൊരു ആവശ്യവുമില്ല.
ടെസ്റ്റിനെ കീറിമുറിച്ചേ തീരൂവെന്ന് ഐസിസിക്കു നിര്‍ബന്ധമുണ്ടെങ്കില്‍ മികച്ച ആറു ടീമുകള്‍ തമ്മിലുള്ള ടെസ്റ്റ് അഞ്ചു ദിനവും താഴെയുള്ള നാലു ടീമുകള്‍ തമ്മിലുള്ള ടെസ്റ്റ് നാലു ദിനവുമാക്കട്ടെയെന്നും ശാസ്ത്രി പറഞ്ഞു.

Story first published: Friday, January 10, 2020, 17:54 [IST]
Other articles published on Jan 10, 2020
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X