വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ബാബര്‍- ട്രാവിസ് ഓപ്പണിങ്, ഇതാ ഐസിസിയുടെ കഴിഞ്ഞ വര്‍ഷത്തെ സൂപ്പര്‍ ഏകദിന 11!

ഇന്ത്യയുടെ രണ്ടു കളിക്കാര്‍ ഇലവനില്‍ ഇടം പിടിച്ചു

babar

അന്താരാഷ്ട്ര ക്രിക്കറ്റില്‍ കഴിഞ്ഞ വര്‍ഷം ഏകദിന ഫോര്‍മാറ്റില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരെ ഉള്‍പ്പെടുത്തി ടീം ഓഫ് ദി ഇയറിനെ പ്രഖ്യാപിച്ചിരിക്കുകയാണ് ഐസിസി. കഴിഞ്ഞ കലണ്ടര്‍ വര്‍ഷത്തിലെ ബാറ്റിങ്, ബൗളിങ് എന്നിവയെല്ലാം പരിഗണിച്ചാണ് സൂപ്പര്‍ ഇലവനെ ഐസിസി കണ്ടെത്തിയിരിക്കുന്നത്. ഇന്ത്യയുടെ രണ്ടു കളിക്കാര്‍ക്കാണ ഇലവനില്‍ ഇടം ലഭിച്ചിരിക്കുന്നത്.

Also Read: IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളി പൃഥ്വി, ഗില്ലിന് ഇടമില്ല! ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11Also Read: IND vs NZ: ഇഷാന്റെ ഓപ്പണിങ് പങ്കാളി പൃഥ്വി, ഗില്ലിന് ഇടമില്ല! ടി20യില്‍ ഇന്ത്യയുടെ ബെസ്റ്റ് 11

ഇന്ത്യയെക്കൂടാതെ ഓസ്‌ട്രേലിയ, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാന്‍ഡ് എന്നിവരുടെയും രണ്ടു കളിക്കാര്‍ വീതം ഇലവനില്‍ ഇടം പിടിച്ചിട്ടുണ്ട്. പാകിസ്താന്‍, സിംബാബ്‌വേ, ബംഗ്ലാദേശ് എന്നിവരുടെ ഓരോ കളിക്കാരും ഇലവനില്‍ ഇടം പിടിച്ചു. പാക് ക്യാപ്റ്റനും സ്റ്റാര്‍ ബാറ്ററുമായ ബാബര്‍ ആസമാണ് ഐസിസിയുടെ ഏകദിന ഇലവനെ നയിക്കുന്നത്. പാകിസ്താനില്‍ നിന്നും ഇലവനില്‍ ഇടംപിടിച്ച ഏക താരവും ബാബര്‍ തന്നെയാണ്. ഇലവനെ നോക്കാം.

ബാബര്‍- ഹെഡ് (ഓപ്പണര്‍മാര്‍)

ബാബര്‍- ഹെഡ് (ഓപ്പണര്‍മാര്‍)

പാകിസ്താന്‍ ക്യാപ്റ്റന്‍ ബാബര്‍ ആസവും ഓസ്‌ട്രേലിയയുടെ ട്രാവിസ് ഹെഡുമാണ് ഐസിസി ഇലവന്റെ ഓപ്പണര്‍മാര്‍. കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ മികച്ച പ്രകടനം നടത്തിയ താരങ്ങളാണ് ഇരുവരും. ഒമ്പത് ഏകദിനങ്ങളാണ് കഴിഞ്ഞ വര്‍ഷം ബാബര്‍ കളിച്ചത്. ഇവയില്‍ മൂന്നെണ്ണത്തില്‍ സെഞ്ച്വറിയിച്ച അദ്ദേഹം എട്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് നേടുകയും ചെയ്തു. 84.87 ശരാശരിയില്‍ 679 റണ്‍സാണ് ബാബര്‍ അടിച്ചെടുത്തത്.

ഓസീസിനു വേണ്ടി ഹെഡ് കളിച്ചത് ഒമ്പതു മല്‍സരങ്ങളായിരുന്നു. ഇവയില്‍ നിന്നും 68.75 ശരാശരിയില്‍ 550 റണ്‍സ് നേടുകയും ചെയ്തു.

ഹോപ്പ്, ശ്രേയസ്, ലാതം (വിക്കറ്റ് കീപ്പര്‍)

ഹോപ്പ്, ശ്രേയസ്, ലാതം (വിക്കറ്റ് കീപ്പര്‍)

ഐസിസിയുടെ ഏകദിന ഇലവന്റെ മധ്യനിരയിലുള്ളത് വെസ്റ്റ് ഇന്‍ഡീസിന്റെ ഷെയ് ഹോപ്പ്, ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍, ന്യൂസിലാന്‍ഡ് വിക്കറ്റ് കീപ്പര്‍ ടോം ലാതം എന്നിവരാണ്. ഇലവനു വേണ്ടി വിക്കറ്റ് കാക്കുന്നതും ലാതം തന്നെ.

വിന്‍ഡീസിനു വേണ്ടി ഹോപ്പ് കഴിഞ്ഞ വര്‍ഷം മൂന്നു സെഞ്ച്വറികളും രണ്ടു ഫിഫ്റ്റികളുമടക്കം 709 റണ്‍സെടുത്തിരുന്നു. ഇന്ത്യക്കായി കഴിഞ്ഞ വര്‍ഷം ഏറ്റവമധികം റണ്‍സ് അടിച്ചെടുത്തത് ശ്രേയസായിരുന്നു.

17 മല്‍സരങ്ങളില്‍ നിന്നും 724 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം.ഒരു സെഞ്ച്വറിയും ആറു ഫിഫ്റ്റികളുമടക്കമായിരുന്നു ഇത്. ടോം ലാതം ന്യൂസിലാന്‍ഡിനു വേണ്ടി 15 മല്‍സരങ്ങളില്‍ നിന്നും 55.80 ശരാശരിയില്‍ 558 റണ്‍സെടുത്തിരുന്നു.

Also Read: അര്‍ജുന് ഇല്ലാത്ത ഒരു ഭാഗ്യം എനിക്കുണ്ട്! സര്‍ഫറാസ് പറഞ്ഞ് വെളിപ്പെടുത്തി പിതാവ്

റാസ്സ, മെഹ്ദി ഹസന്‍ (ഓള്‍റൗണ്ടര്‍മാര്‍)

റാസ്സ, മെഹ്ദി ഹസന്‍ (ഓള്‍റൗണ്ടര്‍മാര്‍)

സിംബാബ്‌വെയുടെ സിക്കന്തര്‍ റാസ്സയും ബംഗ്ലാദേശിന്റ മെഹ്ദി ഹസന്‍ മിറാസുമാണ് ഐസിസി ഇലവന്റെ ഓള്‍റൗണ്ടര്‍മാര്‍. സിംബാബ്‌വെയ്ക്കായി മിന്നുന്ന പ്രകടനമായിരുന്നു റാസ്സ നടത്തിയത്. 49.61 ശരാശരിയില്‍ 645 റണ്‍സ് നേടിയഅദ്ദേഹം എട്ടു വിക്കറ്റുകളും വീഴ്ത്തിയിരുന്നു.

മെഹ്ദി ഹസന്‍ കഴിഞ്ഞ വര്‍ഷം ഏകദിനത്തില്‍ ഏറ്റവും സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയ ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ്. 15 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകളാണ് മെഹ്ദി പിഴുതത്. കൂടാതെ 330 റണ്‍സും താരം സ്‌കോര്‍ ചെയ്തു.

Also Read: 59 ബോളില്‍ 37 റണ്‍സ്, തോല്‍വിയുറപ്പിച്ച് ധോണിയുടെ 'മുട്ടിക്കളി', ശാസ്ത്രി കുപിതനായി!

അല്‍സാറി, സിറാജ്, ബോള്‍ട്ട്, സാംപ- ബൗളര്‍മാര്‍

അല്‍സാറി, സിറാജ്, ബോള്‍ട്ട്, സാംപ- ബൗളര്‍മാര്‍

ഏകദിന ഇലവനലിലെ ബൗളര്‍മാര്‍ വെസ്റ്റ് ഇന്‍ഡീസിന്റെ അല്‍സാറി ജോസഫ്, ഇന്ത്യയുടെ മുഹമ്മദ് സിറാജ്, ന്യൂസിലാന്‍ഡിന്റെ ട്രെന്റ് ബോള്‍ട്ട് എന്നിവരാണ്. ഇലവനിലെ സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍ ഓസ്‌ട്രേലിയയുടെ ആദം സാംപയാണ്.

വിന്‍ഡീസിനു വേണ്ടി 17 മല്‍സരങ്ങളില്‍ നിന്നും 27 വിക്കറ്റുകളാണ് അല്‍സാറി വീഴ്ത്തിയത്. 4.61 എന്ന മികച്ച ഇക്കോണമി റേറ്റിലായിരുന്നു ഇത്.
വൈറ്റ് ബോള്‍ ക്രിക്കറ്റില്‍ ഇന്ത്യന്‍ പേസ് ബൗളിങിലെ കുന്തമുനയായി മാറിയ സിറാജ് 15 മല്‍സരങ്ങളില്‍ നിന്നും 24 വിക്കറ്റുകള്‍ പിഴുതിരുന്നു.

ന്യൂസിലാന്‍ഡിനായി ബോള്‍ട്ട് ആറു മല്‍സരങ്ങളില്‍ നിന്നും 18 വിക്കറ്റുകളാണ് നേടിയത്. ആദം സാംപയാവട്ടെ ഓസ്‌ട്രേലിയക്കായി 30 വിക്കറ്റുകളും കഴിഞ്ഞ വര്‍ഷം പിഴുതു.

Story first published: Tuesday, January 24, 2023, 15:08 [IST]
Other articles published on Jan 24, 2023
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X