വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

ഇന്ത്യക്ക് ഒരു കാര്യം അറിയില്ല, ഏഷ്യാ കപ്പ് തോറ്റത് അതുകൊണ്ട്!, റമീസ് രാജ പറയുന്നു

ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ പറയാനാവും. ചിലര്‍ ബാറ്റിങ് നിരയെ വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ ബൗളിങ് നിരയെയാണ് കുറ്റുപ്പെടുത്തുന്നത്

1

ഏഷ്യാ കപ്പിലെ ഇന്ത്യയുടെ തോല്‍വി ഇപ്പോഴും ആരാധകര്‍ക്ക് ഉള്‍ക്കൊള്ളാനായിട്ടില്ല. രോഹിത് ശര്‍മയെന്ന നായകനും രാഹുല്‍ ദ്രാവിഡ് എന്ന പരിശീലകനും കീഴില്‍ തകര്‍പ്പന്‍ താരനിരയോടെയാണ് ഇന്ത്യ ഏഷ്യാ കപ്പിന് പോയതെങ്കിലും സൂപ്പര്‍ ഫോറില്‍ പാകിസ്താനോടും ശ്രീലങ്കയോടും തോറ്റ് ഫൈനല്‍ കാണാതെ പുറത്തായി. പ്രമുഖ താരങ്ങളെല്ലാം നിര്‍ണ്ണായക മത്സരങ്ങളില്‍ നിരാശപ്പെടുത്തിയതാണ് ഇന്ത്യക്ക് തിരിച്ചടിയായത്.

ഇന്ത്യയുടെ തോല്‍വിക്ക് പല കാരണങ്ങള്‍ പറയാനാവും. ചിലര്‍ ബാറ്റിങ് നിരയെ വിമര്‍ശിക്കുമ്പോള്‍ മറ്റ് ചിലര്‍ ബൗളിങ് നിരയെയാണ് കുറ്റുപ്പെടുത്തുന്നത്. ഇപ്പോഴിതാ ഇന്ത്യയുടെ തോല്‍വിയുടെ കാരണമെന്തെന്ന് ചൂണ്ടിക്കാട്ടിയിരിക്കുകയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രസിഡന്റ് റമീസ് രാജ. ഇന്ത്യ ടീമില്‍ നിരന്തരം വരുത്തിയ മാറ്റങ്ങളാണ് തിരിച്ചടിയായതെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടിയത്.

ടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നഷ്ടപ്പെടരുത്!, ആരൊക്കെ വഴിമാറണം? ബെസ്റ്റ് 11 ഇതാടി20 ലോകകപ്പ് കിരീടം ഇന്ത്യക്ക് നഷ്ടപ്പെടരുത്!, ആരൊക്കെ വഴിമാറണം? ബെസ്റ്റ് 11 ഇതാ

1

'ഇന്ത്യ മികച്ചൊരു മാതൃക സൃഷ്ടിക്കാത്തതാണ് പരാജയപ്പെടാനുള്ള പ്രധാന കാരണം. നിരവധി മാറ്റങ്ങള്‍ ടീമില്‍ വരുത്തി. പരീക്ഷണം നടത്താന്‍ വലിയൊരു താരനിര തന്നെ ഇന്ത്യക്കൊപ്പമുണ്ടായിരുന്നു. ബെഞ്ചില്‍ ആവിശ്യത്തിന് മാത്രം താരങ്ങളുണ്ടായാല്‍ ഇത്തരത്തില്‍ പരീക്ഷണങ്ങള്‍ നടത്തേണ്ട ആവിശ്യമില്ല. ടീമിന്റെ റാങ്കിങ്ങും മത്സരത്തിന്റെ ഫലവും നോക്കുക.

ഇന്ത്യ-പാക് ടീമിനെ താരതമ്യപ്പെടുത്തുക. പാകിസ്താന്‍ പ്ലേയിങ് 11 അധികം മാറ്റം വരുത്താത്തതെന്തെന്ന് പലരും ചോദിച്ചു. അവര്‍ മികച്ച രീതിയില്‍ കളിക്കുകയും ജയിക്കുകയും ചെയ്യുമ്പോള്‍ ഞാന്‍ മാറ്റം വരുത്തുന്നത് എന്തിനാണ്. ഇന്ത്യക്ക് ഈ വിജയ തന്ത്രം അറിയാതെ പോയി'-റമീസ് രാജ പറഞ്ഞു. ഇന്ത്യ പാകിസ്താനെതിരേ ആദ്യ മത്സരത്തിലെ ടീമില്‍ നിന്ന് മൂന്ന് മാറ്റങ്ങളോടെയാണ് രണ്ടാം മത്സരം കളിക്കാന്‍ പോയത്.

ASIA CUP: ഇന്ത്യയുടെ തോല്‍വി ചോദിച്ചുവാങ്ങിയത്!, ഈ മൂന്ന് പേരെ വേണ്ടവിധം ഉപയോഗിച്ചില്ല

2

ഇത്തവണ ഇന്ത്യ ഏഷ്യാ കപ്പ് തോറ്റപ്പോള്‍ ഏറ്റവും കൂടുതല്‍ വിമര്‍ശനം നേരിട്ടത് ടീമിന്റെ പരീക്ഷണങ്ങളുടെ പേരിലാണ്. ബാറ്റിങ് ഓഡര്‍ മാറ്റിയും പ്ലേയിങ് 11 നിരന്തരം വ്യത്യാസങ്ങള്‍ കൊണ്ടുവന്നും ഇന്ത്യ വിജയത്തിനായി ശ്രമിച്ചു. എന്നാല്‍ ടീമില്‍ ഇടക്കിടെ മാറ്റം വരുത്തിയത് താരങ്ങളുടെ പ്രകടനത്തെ ബാധിക്കുകയും ആത്മവിശ്വാസം കുറക്കുകയും ചെയ്തു.

3

ഇന്ത്യ താരങ്ങളെ വേണ്ടവിധം ഉപയോഗിക്കുകയും ചെയ്തില്ല. ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തി റിഷഭ് പന്തിന് അവസരം നല്‍കി. ഇത് തിരിച്ചടിയായി. കൂടാതെ ടീം സെലക്ഷനില്‍ വലിയൊരു മണ്ടത്തരം കാട്ടി. ആര്‍ അശ്വിന്‍, യുസ് വേന്ദ്ര ചഹാല്‍, രവി ബിഷ്‌നോയ്, അക്ഷര്‍ പട്ടേല്‍ എന്നിവരാണ് ഇന്ത്യയുടെ സ്പിന്‍ നിരയിലുണ്ടായിരുന്നത് (പരിക്കേറ്റ രവീന്ദ്ര ജഡേജ പാതിവഴിയില്‍ പുറത്തായി). പേസ് നിരയില്‍ ഭുവനേശ്വര്‍ കുമാറും അര്‍ഷദീപ് സിങ്ങും ആവേശ് ഖാനും മാത്രം.

T20 World Cup: നാല് പേര്‍ ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തും, തഴഞ്ഞാല്‍ തകര്‍ച്ച ഉറപ്പ്!, അറിയാം

4

ദുബായിലെ പിച്ചില്‍ കൂടുതല്‍ പേസര്‍മാരെ പരിഗണിക്കേണ്ട ഇന്ത്യ കൂടുതല്‍ സ്പിന്നര്‍മാര്‍ക്കാണ് അവസരം നല്‍കിയത്. ഇത് മണ്ടന്‍ തീരുമാനമായി. മുഹമ്മദ് ഷമിയെ ഇന്ത്യ ടീമില്‍ ഉള്‍പ്പെടുത്തേണ്ടതായിരുന്നു. സീനിയര്‍ പേസര്‍മാരുടെ അഭാവം ഇന്ത്യക്ക് ഏഷ്യാ കപ്പില്‍ തിരിച്ചടിയായെന്ന് പറയാം. ടി20 ലോകകപ്പില്‍ തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ഇന്ത്യ തിരിച്ചെത്തുമെന്നാണ് ആരാധക പ്രതീക്ഷ.

Story first published: Sunday, September 11, 2022, 17:05 [IST]
Other articles published on Sep 11, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X