വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊച്ചിയെ 'കൊല്ലരുത്'... ഈ തീരുമാനം ശരിയല്ല, കൊച്ചിയിലെ പിച്ചിനെ രക്ഷിക്കണമെന്ന് വിനീത്

ഇന്ത്യ-വിന്‍ഡീസ് ഏകദിനത്തിന്റെ വേദിയായി കൊച്ചിയെ തിരഞ്ഞെടുത്തതാണ് താരത്തെ അസ്വസ്ഥനാക്കിയത്

കൊച്ചി: ഇന്ത്യയും വെസ്റ്റ് ഇന്‍ഡീസും തമ്മില്‍ നവംബര്‍ ഒന്നിന് നടക്കാനിരിക്കുന്ന ഏകദിന മല്‍സരത്തിന്റെ വേദിയായി കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തെ തിരഞ്ഞെടുത്തതിനെതിരേ പ്രതിഷേധം ഉയരുകയാണ്. പല ഫുട്‌ബോള്‍ സംഘടനകളും ആരാധകരുടെ കൂട്ടായ്മയുമെല്ലാം ഇതിനെതിരേ രംഗത്തു വന്നു കഴിഞ്ഞു. ഇപ്പോഴിതാ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ മലയാളി സ്‌ട്രൈക്കര്‍ സികെ വിനീതും ഇതിനെതിരേ പ്രതിഷേധിച്ചു കഴിഞ്ഞു. ഐഎസ്എല്ലിന്റെ അഞ്ചാം സീസണ്‍ നടക്കുന്ന അതേ സമയത്തു തന്നെയാണ് ഇന്ത്യയും വിന്‍ഡീസും തമ്മിലുള്ള മല്‍സരത്തിനും കൊച്ചി ആതിഥേയത്വം വഹിക്കുന്നത്.

ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല... സുവര്‍ണ തലമുറയ്ക്ക് അവസാന അവസരമെന്ന് മെസ്സി, പൂവണിയുമോ സ്വപ്നം?ഇപ്പോഴില്ലെങ്കില്‍ ഇനിയില്ല... സുവര്‍ണ തലമുറയ്ക്ക് അവസാന അവസരമെന്ന് മെസ്സി, പൂവണിയുമോ സ്വപ്നം?

കാര്‍ത്തികിന്റെ കരിയര്‍ മാറ്റിമറിച്ചത് ആ സംഭവം!! അഭിഷേകിന് നന്ദി, രണ്ടു വര്‍ഷം മുമ്പ് നടന്നത്...കാര്‍ത്തികിന്റെ കരിയര്‍ മാറ്റിമറിച്ചത് ആ സംഭവം!! അഭിഷേകിന് നന്ദി, രണ്ടു വര്‍ഷം മുമ്പ് നടന്നത്...

1

കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഹോംഗ്രൗണ്ട് കൂടിയാണ് കൊച്ചിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയം. തന്റെ ട്വിറ്റര്‍ പേജിലൂടെയാണ് ക്രിക്കറ്റ് മല്‍സരത്തിന് കൊച്ചി വേദിയാവുന്നതിലുള്ള പ്രതിഷേധം വിനീത് അറിയിച്ചത്. ക്രിക്കറ്റ് മല്‍സരം കൂടി നടക്കുകയാണെങ്കില്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തിലെ പിച്ചിലും മാറ്റം വരുത്തേണ്ടിവരും. ഐഎസ്എല്ലിന്റെ ആദ്യ രണ്ടു സീസണുകളിലും ഇതു തന്നെയാണ് നടന്നത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം ഫിഫയുടെ അണ്ടര്‍ 17 ലോകകപ്പ് ഫുട്‌ബോളിലെ ചില മല്‍സരങ്ങള്‍ക്കു കൊച്ചി വേദിയായിരുന്നു. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര നിലവാരമുള്ള ഫുട്‌ബോള്‍ സ്‌റ്റേഡിയമാക്കി കൊച്ചിയെ നവീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വീണ്ടും ക്രിക്കറ്റ് നടത്തിയാല്‍ ഫുട്‌ബോളിനായി തയ്യാറാക്കിയ പിച്ച് നശിപ്പിക്കപ്പെടുമെന്നതാണ് വിനീത് അടക്കമുള്ളവരെ അസ്വസ്ഥരാക്കുന്നത്.

ക്രിക്കറ്റിനു മാത്രമായി തിരുവനന്തപുരത്ത് സ്‌റ്റേഡിയമുള്ളപ്പോള്‍ ക്രിക്കറ്റ് മല്‍സരം കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ളള തീരുമാനത്തെയാണ് വിനീത് ചോദ്യം ചെയ്തത്. ഈ നീക്കം ശരിയല്ലെന്നും മറ്റുള്ളവര്‍ വളരുന്നതിനെ ഒരു കായിക ഇനം തടസ്സപ്പെടുത്തരുതെന്നും വിനീത് ആവശ്യപ്പെട്ടു. രണ്ടു വര്‍ഷങ്ങള്‍ക്കു അണ്ടര്‍ 17 ലോകകപ്പിനു മുന്നോടിയായി കൊച്ചിയിലെ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിന്റെ ചിത്രത്തോടൊപ്പമാണ് വിനീത് ട്വീറ്റ് ചെയ്തിരിക്കുന്നത്.

ഫിഫയുടെ അംഗീകാരം ലഭിച്ച ഇന്ത്യയിലെ ആറു സ്റ്റേഡിയങ്ങളില്‍ ഒന്നാണ് കൊച്ചി. എന്നാല്‍ ഇപ്പോള്‍ ക്രിക്കറ്റ് മല്‍സരത്തിനു വേദിയായാല്‍ ഈ അംഗീകാരം നഷ്ടപ്പെടാനുള്ള സാധ്യതയും കൂടുതലാണ്.

Story first published: Tuesday, March 20, 2018, 9:37 [IST]
Other articles published on Mar 20, 2018
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X